പ്രവാസം (കുറിപ്പ്)

 മൊഡ്യൂൾ 4 പാർട്ട് 8

കണ്ണൂർ സർവകലാശാല

മലയാള വിഭാഗം

പ്രവാസം 

വീടുവിട്ട് അന്യദേശത്തു വസിക്കുന്നതിനെയാണ് പ്രവാസം എന്നു വിളിക്കുന്നത്. അങ്ങനെ വസിക്കുന്നയാളെ പ്രവാസി എന്നു പറയുന്നു. പഠനത്തിനോ ഉപജീവനാർത്ഥമോ ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ കാരണമോ ആകാം നാടും വീടും വിട്ട് വിദേശങ്ങളിൽ അഥവാ അന്യദേശങ്ങളിൽ കഴിയേണ്ടിവരുന്നത്. തൊഴിലന്വേഷിച്ചു കേരളത്തിനു വെളിയിലേക്കു പോകുകയും അതാതിടങ്ങളിൽ വസിക്കുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം 21 മുതൽ 22 ലക്ഷത്തിലേറെ വരുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഗൾഫു രാജ്യങ്ങളിലേക്കുളള പ്രവാസം കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ മുഖച്ഛായ മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ കേരളത്തിൻ്റെ സാമ്പത്തികാടിത്തറയുടെ പ്രധാന നെടും തൂണുകളിലൊന്നാണ് പ്രവാസം. സ്ത്രീപങ്കാളിത്തവും ഏറെയാണ്. ആകെ പ്രവാസികളിൽ ഏകദേശം 15.8% പേർ സ്ത്രീകളാണ്. നഴ്‌സിംഗ്, ആരോഗ്യമേഖല വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലാണ് സ്ത്രീ പ്രവാസികൾ കൂടുതലായുമുള്ളത്. വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചതോടെ പ്രവാസം കൂടിയിട്ടുണ്ട്. പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി 1996 ൽ പ്രവാസി കേരളയെ കാര്യവകുപ്പ് - നോർക്ക- രൂപീകൃതമായി. [Non Resident Keralites Affairs Department - NORKA]. പ്രവാസി കേരളീയരുടെ സഹായത്തിനായി ഡൽഹിയിലെ കേരളഹൗസിൽ ഒരു നോർക്ക സെല്ലും ആരംഭിച്ചിട്ടുണ്ട്. വിവിധദേശങ്ങളിൽ കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ മലയാളികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പ്രവാസി കേരളീയ ക്ഷേമ ഏജൻസിയും [ Non Resident Keralites Welfare Agency-NORKWA ].

പുതിയ നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽ ഉത്തരേന്ത്യൻ തൊഴിലാളികളുടെ പ്രവാസത്തിനു കേരളം സാക്ഷിയായി. 2010 ആയതോടെ ഇതിൻ്റെ തോതു വർദ്ധിച്ചു. ഇന്ന് 13 ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പല മേഖലകളിലായി തൊഴിൽ ചെയ്തുവരുന്നു. കേരളത്തിൽ ശാരീരികാദ്ധ്വാനമാവശ്യമുള്ള ജോലികൾ ചെയ്യാനായി ആളില്ലാത്ത അവസ്ഥ രൂപപ്പെട്ടതാണ് ഈ കുത്തൊഴുക്കിനു കാരണം. വെള്ളക്കോളർ ജോലികളിലേക്കുള്ള ആകർഷണമാണ് ഈ വൈപരീത്യം കേരളത്തിനു സൃഷ്ടിച്ചത്. 

റഫ:

കേരള സംസ്കാരം- പ്രൊഫ.എസ്.അച്യുതവാര്യർ 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം