കുറിച്യലഹള: ഇംഗ്ലീഷുകാർക്കെതിരെ
കുറിച്യലഹള: പഴശ്ശിക്കു ശേഷം വിമോചന ശബ്ദവുമായ് 1812 ൽ
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പ്രാരംഭം മുതൽ തന്നെ വയനാട് ബ്രിട്ടീഷ് അധിനിവേശപ്രദേശമായി മാറിയിരുന്നു. ഇതിനെതിരെ ഉയർന്ന ധീരമായ ചെറുത്തു നിൽപ്പായിരുന്നു പഴശ്ശി രാജയുടേത്. 1805 ൽ പഴശ്ശി രാജായുടെ വീരചരമത്തിനു ശേഷം ചെറുത്തുനിൽപ്പുകൾ അവസാനിക്കുകയും ബ്രിട്ടീഷുകാർ ചൂഷണാർത്ഥം നാട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു. ഇതിൻ്റെ തിക്തഫലം അനുഭവിച്ചത് ഗോത്രവാസികളാണ്. പഴശ്ശിയെ അവർ യുദ്ധത്തിൽ പിന്തുണച്ചിരുന്നു. അവരോടുള്ള വൈരം ബ്രിട്ടീഷുകാർ പ്രകടിപ്പിച്ചുതുടങ്ങി. ആദിവാസി ഗോത്രജനതയ്ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവർ അടി 8 ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടു. അതോടൊപ്പം ഗോത്രവാസികളിൽ നിന്ന് നികുതി ശേഖരിക്കുന്ന രീതിയിലും മാറ്റം വരുത്തി. നികുതിയായി സാധനങ്ങൾ നൽകുന്ന രീതിയാണ് പരമ്പരാഗതമായി അവർ സ്വീകരിച്ചിരുന്നത്. എന്നാൽ സാധനങ്ങൾക്കു പകരം നികുതിയായി പണം ഈടാക്കുന്ന സമീപനമാണ് ബ്രിട്ടീഷുകാർ സ്വീകരിച്ചത്. വയനാട്ടിലെ ഗോത്രവാസികളായ കുറിച്യരും കുറുമ്പരും ഈ നയത്തിനെതിരെ പ്രതിഷേധിച്ചു. അവർ സംഘടിച്ച് മാനന്തവാടിയിലും സുൽത്താൻബത്തേരിയിലുമുള്ള ബ്രിട്ടീഷ് സേനകളെ വളഞ്ഞു. 1812 മാർച്ച് 25 ന് രാമൻനമ്പിയാണ് കലാപത്തിനു നേതൃത്വം നൽകിയത്. പരമ്പരാഗതമായ അമ്പും വില്ലും തന്നെയായിരുന്നു ഗോത്രവാസികളുടെ ആയുധം. 1812 മെയ് മാസത്തിൽ തന്നെ ബ്രിട്ടീഷുകാർ കലാപം അമർച്ച ചെയ്തു. പഴശ്ശിയുടെ മരണാനന്തരം നടന്ന ഈ കലാപം മലബാറിലുണ്ടായ ആദ്യകാലകലാപങ്ങളിൽ അവസാനത്തേതായി കരുതപ്പെടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ