കർഷകപ്രസ്ഥാനങ്ങൾ
മൊഡ്യൂൾ 4 പാർട്ട് 08
കണ്ണൂർ സർവകലാശാല
കേരള സംസ്കാരം
കർഷക പ്രസ്ഥാനങ്ങൾ
നവോത്ഥാന കാലാനന്തരം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ വളർച്ചയുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ സാമൂഹിക മുന്നേറ്റം രൂപപ്പെട്ടത്. കർഷകപ്രക്ഷോഭങ്ങളുടെ അടിസ്ഥാനകാരണം എന്തായിരുന്നു? അത് എല്ലായ്പ്പോഴും ചൂഷണത്തിനും മർദ്ദനത്തിനും സാമൂഹിക അനീതികൾക്കുമെതിരായിരുന്നു. ജാതി ജന്മി നാടുവാഴിത്തത്തിൻ്റെ ഇരകളായിരുന്നു കേരളത്തിലെ കൃഷിക്കാർ. നൂറ്റാണ്ടുകൾ കേരളത്തിലെ കാർഷികഘടനയെ നിയന്ത്രിച്ച സാമൂഹ്യസാമ്പത്തിക ഘടനയാണ് ജന്മിത്തം. ഭൂവുടമവകാശം ജന്മിമാർ, മാടമ്പികൾ, വാഴുന്നവർ, യജമാനൻ, തമ്പ്രാക്കൾ, ഉടയോർ, ഊരാളന്മാർ എന്നൊക്കെ അറിയപ്പെട്ട വിഭാഗങ്ങൾക്കായിരുന്നു. ഇവരൊക്കെ പാട്ടം പിരിക്കാൻ അവകാശമുള്ളവരായിരുന്നു. ഭൂവുടമകളുടെ ഭൂമിയിൽ കൃഷി ചെയ്യാനും അത് അനുഭവിച്ചു ജീവിക്കാനുമുള്ള കർഷകരുടെ അവകാശമാണ് കുടിയായ്മ. അതായത്, ഭൂവുടമകളല്ലെങ്കിലും കൃഷിക്കായി അന്യരുടെ ഭൂമി കൈവശം വെച്ചിരുന്നവർക്ക് ആ ഭൂമിയുടെ മേൽ ലഭിച്ചിരുന്ന അവകാശമാണ് കുടിയായ്മ. ഇങ്ങനെ ജീവിക്കുന്ന കർഷകരെ കുടിയാന്മാർ എന്നു വിളിച്ചു. കേരള ഭൂപരിഷ്കരണ നിയമത്തിലൂടെ (1969) കുടിയായ്മ സമ്പ്രദായം പൂർണ്ണമായും അവസാനിച്ചു. പാട്ടം, കാണം, കുഴിക്കാണം, പാതിവാരം ഒറ്റിവാരം, കുടികിടപ്പ്, കാരാൺമ എന്നിങ്ങനെ പല പേരുകളിലും കുടിയായ്മകൾ നിലനിന്നിരുന്നു. അതോടൊപ്പം, പാട്ടം നൽകുന്നതിനു പുറമേ തിരുമുൽക്കാഴ്ച, വാരം, പൊലി, നുരി എന്നിങ്ങനെ മറ്റു പിരിവുകളും നൽകണം. പാട്ടം പിരിവിലെ അനീതിക്കെതിരെയും ചൂഷണസമ്മർദ്ദങ്ങൾക്കെതിരെയും കർഷകർ ശബ്ദമുയർത്തിയിട്ടുണ്ട്. കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയുടെ സംഘാടനത്തിലാണ് കർഷകസംഘം ഉത്തര കേരളത്തിൽ രൂപം കൊള്ളുന്നത്.
[വെറുംപാട്ടം: ഒരു വർഷത്തേക്കോ നിശ്ചിതകാലത്തേക്കോ ഉള്ള കരാർ പ്രകാരം ഭൂമി കൃഷിക്കായി നൽകുന്ന രീതിയാണ് ഇത്. കാണം: കർഷകൻ ജന്മിയ്ക്ക് ഒരു മുൻകൂർ തുക പണയമായി നൽകുന്നു. പകരം ജന്മി കർഷകന് ഭൂമി കൃഷി ചെയ്യാൻ വിട്ടുകൊടുക്കും. കർഷകൻ വർഷാവർഷം ജന്മിക്ക് ഒരു നിശ്ചിത അളവ് വിളവോ ചെറിയൊരു തുകയോ നൽകണം.
ഒഴിമുറി / കുഴിക്കാണം : ഭൂമിയിൽ പുതിയ കൃഷിയിടങ്ങൾ ഉണ്ടാക്കാനും തെങ്ങ്, കമുക് തുടങ്ങിയ വിളകൾ വെച്ചുപിടിപ്പിക്കാനുമുള്ള പാട്ടവ്യവസ്ഥയാണ് ഇത്.
പണ്ടാരപ്പാട്ടം: തിരുവിതാംകൂർ രാജാവിൻ്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ഭൂമി കർഷകർക്ക് പാട്ടത്തിനു നൽകുന്ന രീതി. കർഷകർ സർക്കാരിനാണ് നികുതി/പാട്ടം നൽകിയിരുന്നത്.]
1935 ലാണ് സംഘടിത കർഷക പ്രസ്ഥാനം രൂപം കൊണ്ടത്. വി.എം. വിഷ്ണുഭാരതീയൻ പ്രസിഡണ്ടും കെ. എ. കേരളീയൻ സെക്രട്ടറിയുമായി കൊളച്ചേരി കർഷകസംഘം രൂപീകരിക്കപ്പെട്ടു. 1935 അവസാനമാകുമ്പോഴേക്കും എ.വി.കുഞ്ഞമ്പു പ്രസിഡണ്ടായി കരിവെള്ളൂർ പെരളം പ്രദേശങ്ങളിൽ സംയുക്ത കർഷക സംഘം രൂപീകരിക്കപ്പെട്ടു. 1936 ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കപ്പെട്ടത് സംഘടിത കർഷകപ്രസ്ഥാനത്തിന് ഊർജ്ജം നൽകി.
1937 ൽ പി. നാരായണൻ നായർ പ്രസിഡണ്ടും കെ.എ.കേരളീയൻ സെക്രട്ടറിയുമായി അഖില മലബാർ കർഷകസംഘം രൂപീകൃതമായി. 1938 ആകുമ്പോഴേക്കും നൂറ്റി അമ്പതോളം കർഷക സംഘങ്ങൾ രൂപപ്പെട്ടു.
ജന്മി മർദ്ദനങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ മാത്രമല്ല, രൂക്ഷമായ ജാതീയ സമീപനങ്ങൾക്കെതിരെയും കർഷക പ്രസ്ഥാനം ശബ്ദിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയിൽ ആദ്യം പ്രവർത്തിക്കുകയും പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമാവുകയും ചെയ്ത ഇടതുപക്ഷക്കാരാണ് സംഘടിത കർഷകപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്. ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു. അതിനായി നിരവധി സംഘടിത സമരങ്ങൾ കർഷകപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. വിലവർദ്ധനവിനെതിരെയും ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയും സമരങ്ങൾ നടന്നിട്ടുണ്ട്. അവ ദേശസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളായി പരിണമിച്ചു. ത്യാഗോജ്ജ്വലമായ ഇത്തരം പോരാട്ടങ്ങളാണ് കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കു സഹായകമായത്. മൊറാഴ, എള്ളെരിഞ്ഞി, കാവുമ്പായി, കരിവെള്ളൂർ, തോലമ്പ്ര, കയ്യൂർ, തില്ലങ്കേരി, ഒഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിൽ ഭരണകൂടത്തിൻ്റെ സന്നാഹങ്ങളുമായി ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകർ അനുഭവിച്ച സഹനങ്ങൾ വാക്കുകൾക്കതീതമാണ്.
ചില പ്രക്ഷോഭങ്ങൾ:
ഭൂരിഭാഗം കർഷകരും തൊഴിലാളികളും സ്വന്തമായി ഭൂമിയില്ലാത്തവരും മേൽജാതിക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നവരുമായിരുന്നു. അവർ കീഴാളരും കുടിയാന്മാരുമായിരുന്നു. നിയമപരമായ അവകാശമില്ലാതെയാ ണ്ടവർ ഭൂമിയിൽ കൃഷി ചെയ്തതും. ജന്മിമാർ അവർക്കു തോന്നുംപടി കുടിയാന്മാരായ കർഷകരെ ഒഴിപ്പിക്കാൻ സാധിച്ചിരുന്നു. ഈ അനീതിക്കെതിരായി കമ്യൂണിസ്റ്റ്പാർട്ടിയും കർഷകസംഘവും നിരവധി സമരങ്ങൾ നടത്തി. കുടികിടപ്പവകാശത്തിനും ന്യായമായ കൂലി ലഭിക്കുന്നതിനും അദ്ധ്വാനസമയം ലഘൂകരിക്കുന്നതിനും സമരങ്ങൾ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ കർഷകസമരങ്ങളിൽ പ്രധാനപ്പെട്ടവയാണ് കയ്യൂർ, കരിവെള്ളൂർ പുന്നപ്ര വയലാർ എന്നിവിടങ്ങളിലെ സമരങ്ങൾ.
നവോത്ഥാന കാലാനന്തരം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ വളർച്ചയുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ സാമൂഹിക മുന്നേറ്റം രൂപപ്പെട്ടത്. കർഷകപ്രക്ഷോഭങ്ങളുടെ അടിസ്ഥാനകാരണം എന്തായിരുന്നു? അത് എല്ലായ്പ്പോഴും ചൂഷണത്തിനും മർദ്ദനത്തിനും സാമൂഹിക അനീതികൾക്കുമെതിരായിരുന്നു. ജാതി ജന്മി നാടുവാഴിത്തത്തിൻ്റെ ഇരകളായിരുന്നു കേരളത്തിലെ കൃഷിക്കാർ. നൂറ്റാണ്ടുകൾ കേരളത്തിലെ കാർഷികഘടനയെ നിയന്ത്രിച്ച സാമൂഹ്യസാമ്പത്തിക ഘടനയാണ് ജന്മിത്തം. ഭൂവുടമവകാശം ജന്മിമാർ, മാടമ്പികൾ, വാഴുന്നവർ, യജമാനൻ, തമ്പ്രാക്കൾ, ഉടയോർ, ഊരാളന്മാർ എന്നൊക്കെ അറിയപ്പെട്ട വിഭാഗങ്ങൾക്കായിരുന്നു. ഇവരൊക്കെ പാട്ടം പിരിക്കാൻ അവകാശമുള്ളവരായിരുന്നു. ഭൂവുടമകളുടെ ഭൂമിയിൽ കൃഷി ചെയ്യാനും അത് അനുഭവിച്ചു ജീവിക്കാനുമുള്ള കർഷകരുടെ അവകാശമാണ് കുടിയായ്മ. അതായത്, ഭൂവുടമകളല്ലെങ്കിലും കൃഷിക്കായി അന്യരുടെ ഭൂമി കൈവശം വെച്ചിരുന്നവർക്ക് ആ ഭൂമിയുടെ മേൽ ലഭിച്ചിരുന്ന അവകാശമാണ് കുടിയായ്മ. ഇങ്ങനെ ജീവിക്കുന്ന കർഷകരെ കുടിയാന്മാർ എന്നു വിളിച്ചു. കേരള ഭൂപരിഷ്കരണ നിയമത്തിലൂടെ (1969) കുടിയായ്മ സമ്പ്രദായം പൂർണ്ണമായും അവസാനിച്ചു. പാട്ടം, കാണം, കുഴിക്കാണം, പാതിവാരം ഒറ്റിവാരം, കുടികിടപ്പ്, കാരാൺമ എന്നിങ്ങനെ പല പേരുകളിലും കുടിയായ്മകൾ നിലനിന്നിരുന്നു. അതോടൊപ്പം, പാട്ടം നൽകുന്നതിനു പുറമേ തിരുമുൽക്കാഴ്ച, വാരം, പൊലി, നുരി എന്നിങ്ങനെ മറ്റു പിരിവുകളും നൽകണം. പാട്ടം പിരിവിലെ അനീതിക്കെതിരെയും ചൂഷണസമ്മർദ്ദങ്ങൾക്കെതിരെയും കർഷകർ ശബ്ദമുയർത്തിയിട്ടുണ്ട്. കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയുടെ സംഘാടനത്തിലാണ് കർഷകസംഘം ഉത്തര കേരളത്തിൽ രൂപം കൊള്ളുന്നത്.
[വെറുംപാട്ടം: ഒരു വർഷത്തേക്കോ നിശ്ചിതകാലത്തേക്കോ ഉള്ള കരാർ പ്രകാരം ഭൂമി കൃഷിക്കായി നൽകുന്ന രീതിയാണ് ഇത്. കാണം: കർഷകൻ ജന്മിയ്ക്ക് ഒരു മുൻകൂർ തുക പണയമായി നൽകുന്നു. പകരം ജന്മി കർഷകന് ഭൂമി കൃഷി ചെയ്യാൻ വിട്ടുകൊടുക്കും. കർഷകൻ വർഷാവർഷം ജന്മിക്ക് ഒരു നിശ്ചിത അളവ് വിളവോ ചെറിയൊരു തുകയോ നൽകണം. ഒഴിമുറി / കുഴിക്കാണം : ഭൂമിയിൽ പുതിയ കൃഷിയിടങ്ങൾ ഉണ്ടാക്കാനും തെങ്ങ്, കമുക് തുടങ്ങിയ വിളകൾ വെച്ചുപിടിപ്പിക്കാനുമുള്ള പാട്ടവ്യവസ്ഥയാണ് ഇത്.
പണ്ടാരപ്പാട്ടം: തിരുവിതാംകൂർ രാജാവിൻ്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ഭൂമി കർഷകർക്ക് പാട്ടത്തിനു നൽകുന്ന രീതി. കർഷകർ സർക്കാരിനാണ് നികുതി/പാട്ടം നൽകിയിരുന്നത്.]
1935 ലാണ് സംഘടിത കർഷക പ്രസ്ഥാനം രൂപം കൊണ്ടത്. വി.എം. വിഷ്ണുഭാരതീയൻ പ്രസിഡണ്ടും കെ. എ. കേരളീയൻ സെക്രട്ടറിയുമായി കൊളച്ചേരി കർഷകസംഘം രൂപീകരിക്കപ്പെട്ടു. 1935 അവസാനമാകുമ്പോഴേക്കും എ.വി.കുഞ്ഞമ്പു പ്രസിഡണ്ടായി കരിവെള്ളൂർ പെരളം പ്രദേശങ്ങളിൽ സംയുക്ത കർഷക സംഘം രൂപീകരിക്കപ്പെട്ടു. 1936 ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കപ്പെട്ടത് സംഘടിത കർഷകപ്രസ്ഥാനത്തിന് ഊർജ്ജം നൽകി.
1937 ൽ പി. നാരായണൻ നായർ പ്രസിഡണ്ടും കെ.എ.കേരളീയൻ സെക്രട്ടറിയുമായി അഖില മലബാർ കർഷകസംഘം രൂപീകൃതമായി. 1938 ആകുമ്പോഴേക്കും നൂറ്റി അമ്പതോളം കർഷക സംഘങ്ങൾ രൂപപ്പെട്ടു.
ജന്മി മർദ്ദനങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ മാത്രമല്ല, രൂക്ഷമായ ജാതീയ സമീപനങ്ങൾക്കെതിരെയും കർഷക പ്രസ്ഥാനം ശബ്ദിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയിൽ ആദ്യം പ്രവർത്തിക്കുകയും പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമാവുകയും ചെയ്ത ഇടതുപക്ഷക്കാരാണ് സംഘടിത കർഷകപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്. ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു. അതിനായി നിരവധി സംഘടിത സമരങ്ങൾ കർഷകപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. വിലവർദ്ധനവിനെതിരെയും ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയും സമരങ്ങൾ നടന്നിട്ടുണ്ട്. അവ ദേശസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളായി പരിണമിച്ചു. ത്യാഗോജ്ജ്വലമായ ഇത്തരം പോരാട്ടങ്ങളാണ് കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കു സഹായകമായത്. മൊറാഴ, എള്ളെരിഞ്ഞി, കാവുമ്പായി, കരിവെള്ളൂർ, തോലമ്പ്ര, കയ്യൂർ, തില്ലങ്കേരി, ഒഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിൽ ഭരണകൂടത്തിൻ്റെ സന്നാഹങ്ങളുമായി ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകർ അനുഭവിച്ച സഹനങ്ങൾ വാക്കുകൾക്കതീതമാണ്.
ചില പ്രക്ഷോഭങ്ങൾ:
ഭൂരിഭാഗം കർഷകരും തൊഴിലാളികളും സ്വന്തമായി ഭൂമിയില്ലാത്തവരും മേൽജാതിക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നവരുമായിരുന്നു. അവർ കീഴാളരും കുടിയാന്മാരുമായിരുന്നു. നിയമപരമായ അവകാശമില്ലാതെയാ ണ്ടവർ ഭൂമിയിൽ കൃഷി ചെയ്തതും. ജന്മിമാർ അവർക്കു തോന്നുംപടി കുടിയാന്മാരായ കർഷകരെ ഒഴിപ്പിക്കാൻ സാധിച്ചിരുന്നു. ഈ അനീതിക്കെതിരായി കമ്യൂണിസ്റ്റ്പാർട്ടിയും കർഷകസംഘവും നിരവധി സമരങ്ങൾ നടത്തി. കുടികിടപ്പവകാശത്തിനും ന്യായമായ കൂലി ലഭിക്കുന്നതിനും അദ്ധ്വാനസമയം ലഘൂകരിക്കുന്നതിനും സമരങ്ങൾ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ കർഷകസമരങ്ങളിൽ പ്രധാനപ്പെട്ടവയാണ് കയ്യൂർ, കരിവെള്ളൂർ പുന്നപ്ര വയലാർ എന്നിവിടങ്ങളിലെ സമരങ്ങൾ.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ