ചാന്നാർലഹള

മൊഡ്യൂൾ 4

പാർട്ട് 07

നവോത്ഥാനമുന്നേറ്റങ്ങൾ

ചാന്നാർലഹള

മാറുമറയ്ക്കൽ കലാപം

തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലുമുള്ള നാടാർ വിഭാഗക്കാർ 1926 വരെയും ചാന്നാർ എന്നാണ് അറിയപ്പെട്ടിരുന്നത്. സവർണ്ണഹിന്ദുസ്ത്രീകളെപ്പോലെ മാറുമറച്ചു വസ്ത്രധാരണം ചെയ്യുന്നതിനുള്ള അവകാശത്തിനു വേണ്ടി ചാന്നാർ സമുദായക്കാർ നടത്തിയ ലഹളയാണ് ചാന്നാർ ലഹള. 1829 മുതലാണ് ഈ മേൽമുണ്ടു സമരം ആരംഭിച്ചത്.

ചാന്നാർ സ്ത്രീകൾ അര മുതൽ കാൽമുട്ടു വരെ മാത്രമേ വസ്‌ത്രം ധരിക്കാൻ പാടുള്ളൂ എന്നും മേൽമുണ്ടു ധരിക്കരുത് എന്നുമായിരുന്നു അക്കാലത്തെ ജാത്യാചാരം. സംസ്കാരശൂന്യമായ ഈ അസംബന്ധത്തിനെതിരെ ചാന്നാർ സ്ത്രീകൾ ശബ്ദമുയർത്തി. ഇതിനു മറ്റൊരു കാരണവുമുണ്ടായിരുന്നു. യൂറോപ്യൻ മിഷനറിമാരുടെ മതപ്രചാരണ പ്രവർത്തനങ്ങൾ ചാന്നാർ സമുദായത്തെ കേന്ദ്രീകരിച്ചു ശക്തമായിരുന്നു. ക്രിസ്തുമതം സ്വീകരിച്ച ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ടു ധരിക്കാനും കണങ്കാൽ വരെ മുണ്ടുധരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ക്രിസ്തുമത സംരക്ഷണവുമുണ്ടായിരുന്നു. എന്നാൽ പലപ്പോഴും ഹിന്ദു യാഥാസ്ഥിതിക സവർണ്ണർ ഇതൊന്നും വിലവെച്ചില്ലെന്നത് മറ്റൊരു കാര്യം. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത സ്ത്രീകൾക്കു കുപ്പായം ധരിക്കാനുള്ള അനുവാദം നൽകിയത് ഒരു ഉത്തരവ് വഴി കേണൽ മൺറോ ആയിരുന്നു. ഹിന്ദു നാടാർ (ചാന്നാർ) സ്ത്രീകളും സവർണ്ണഹിന്ദു സ്ത്രീകളെപ്പോലെ കുപ്പായം ധരിച്ചു വന്നത് സവർണ്ണമേധാവികൾ ഇഷ്‌ടപ്പെട്ടില്ല. സ്ത്രീകളെ ആക്ഷേപിക്കാനൊരുങ്ങി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമുണ്ടായി. നെയ്യാറ്റിൻകര, തോവാള, അഗസ്തീശ്വരം, കൽക്കുളം മുതലായിടങ്ങളിൽ ലഹള ശക്തമായി. അതോടെ ഒളിഞ്ഞും മറഞ്ഞും മേൽമുണ്ടു ധരിക്കുന്നത് വർദ്ധിച്ചു. 1859 ജൂലൈ 26 ന് ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ട് രാജകീയ വിളംബരമുണ്ടായി. വേഷവിധാനത്തിൽ സവർണ്ണ സ്ത്രീകളെ അനുകരിക്കരുതെന്ന് പരാമർശിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷ് സർക്കാർ ഈ വിലക്കു നീക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം