വൈക്കം സത്യഗ്രഹം
മൊഡ്യൂൾ 4
പാർട്ട് 07
കണ്ണൂർ സർവകലാശാല:
കേരള സംസ്കാരം
നവോത്ഥാന മുന്നേറ്റങ്ങൾ
വൈക്കം സത്യഗ്രഹം
അയിത്തോച്ചാടന മുന്നേറ്റത്തിൽ വലിയ ചലനമുണ്ടാക്കിയ സമരമാണ് വൈക്കംക്ഷേത്രത്തിനു മുന്നിൽ 1924-25 കാലഘട്ടത്തിൽ നടന്നത്. ക്ഷേത്രപ്രവേശനമായിരുന്നില്ല സത്യഗ്രഹികളുടെ ലക്ഷ്യം. അയിത്തജാതിക്കാരായ അവർണ്ണഹിന്ദുക്കൾക്ക് വൈക്കം ക്ഷേത്രത്തിനോടു ചേർന്നുള്ള വഴിയിൽ കൂടി നടക്കാനുള്ള വിലക്കു നീക്കാനായിരുന്നു ഈ പ്രക്ഷോഭം നടന്നത്. ടി.കെ.മാധവൻ,കെ.കേളപ്പൻ, കെ.പി. കേശവമേനോൻ, മന്നത്തു പത്മനാഭൻ, സി.വി. കുഞ്ഞിരാമൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മുതലായവർ നേതൃത്വം നൽകി. 1924 മാർച്ച് 30 ന് ഒരു പുലയനും ഒരു ഈഴവനും ഒരു നായരും കുളിച്ചു കുറിയിട്ട് പൂമാലയുമിട്ട് വിലക്കുപലക ലംഘിച്ചു നീങ്ങി തുടർന്ന് അറസ്റ്റുണ്ടായി. സമരം നീണ്ടു പോകുമ്പോൾ സത്യഗ്രഹികളുടെ എണ്ണവും ആവേശവും വർദ്ധിച്ചു. നാരായണഗുരു സമരപ്പന്തൽ സന്ദർശിച്ചതോടെ പിന്തുണയും കൂടി. തമിഴ്നാട്ടിൽ നിന്ന് സമൂഹപരിഷ്കർത്താവായ ഇ.വി. രാമസ്വാമി നായ്ക്കരും പിന്തുണയറിയിച്ചുകൊണ്ടു വന്നു. മന്നത്തു പത്മനാഭൻ്റെ നേതൃത്വത്തിൽ സമരത്തിനു സവർണ്ണരുടെ പിന്തുണ ശേഖരിക്കാൻ സവർണ്ണ കാൽനട പ്രചരണജാഥ നടന്നു. നവംബർ 12 ഓടെ 20000 സവർണ്ണഹിന്ദുക്കൾ സമരമുദ്രാവാക്യത്തെ പിന്തുണച്ചുകൊണ്ട് മഹാറാണിക്ക് നിവേദനം നൽകി. സമരം നീണ്ടു നിന്നു. 1925 ൽ ഗാന്ധിജി വൈക്കത്തു സന്ദർശനം നടത്തി. അതോടെ ചില വിട്ടുവീഴ്ചകൾ ലഭ്യമായി. അഹിന്ദുക്കൾ സഞ്ചരിക്കുന്ന അതിർത്തി വരെ സഞ്ചരിക്കാനുള്ള അനുവാദം അവർണ്ണർക്കു കിട്ടി. ഇന്ത്യയിലടക്കം ബഹുജനശ്രദ്ധയാകർഷിച്ച അയിത്തോച്ചാടന സമരമായിരുന്നു വൈക്കം സത്യഗ്രഹം.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ