തൃപ്പടിദാനവും മാർത്താണ്ഡവർമ്മയും

മാർത്താണ്ഡവർമ്മ

തിരുവിതാംകൂറിന് അതിൻ്റേതായ വലുപ്പവും ഉള്ളടക്കവും സംഭാവനചെയ്ത രാജാവാണ് മാർത്താണ്ഡവർമ്മ. (1729-1758). 1729 മുതൽ 1758 വരെയായിരുന്നു അദ്ദേഹത്തിൻ്റെ ഭരണകാലം. വേണാട് എന്ന ചെറിയ നാട്ടുരാജ്യത്തെ തിരുവിതാംകൂർ എന്ന ശക്തമായ രാജ്യമാക്കി മാറ്റിയത് അദ്ദേഹമാണ്. എട്ടുവീട്ടിൽ പിള്ളമാരുടെയും മാടമ്പിമാരുടെയും എതിർപ്പുകളെയാണ് ആദ്യമായി അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. അവരെ അടിച്ചമർത്തി ആഭ്യന്തര പ്രശ്നങ്ങളൊതുക്കിയ ശേഷം സമീപസ്ഥങ്ങളായ നാട്ടുരാജ്യങ്ങളിലേക്കു ശ്രദ്ധതിരിച്ചു. തിരുവിതാംകൂർ വിപുലമാക്കാനുള്ള പദ്ധതികൾ അദ്ദേഹത്തിൻ്റെ മനസ്സിലുണ്ടായിരുന്നു. 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ അദ്ദേഹം പരാജയപ്പെടുത്തിയതാണ് ഒരു പ്രധാന സംഭവം. ഡച്ചു സേനാനായകനായ ഡിലനോയിയുടെ സഹായത്തോടെ തിരുവിതാംകൂറിൻ്റെ സൈന്യത്തെ നവീകരിക്കാനും നൂതനങ്ങളായ ആയുധങ്ങളും വെടിക്കോപ്പുകളും വരുത്തി പരിശീലനം നൽകാനും സാധിച്ചു സൈന്യത്തിൻ്റെ ആധുനികവൽക്കരണമാണ് തിരുവിതാംകൂറിൻ്റെ പിന്നീടുള്ള വിജയങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്. വടക്കുംകൂർ, തെക്കുംകൂർ , അമ്പലപ്പുഴ എന്നിവ പിടിച്ചെടുത്തു. പുറക്കാട് കീഴ്പ്പെടുത്തി. കൊച്ചിയെ തോൽപ്പിച്ചു. ആധുനിക തിരുവിതാംകൂറിൻ്റെ ശിൽപ്പിയെന്നാണ് മാർത്താണ്ഡവർമ്മയെ വിശേഷിപ്പിക്കുന്നത്. ഭരണ പരിഷ്കാരങ്ങളാലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. നികൃതി വ്യവസ്ഥ കാര്യക്ഷമമാക്കാനും കൃഷി പ്രോൽസാഹിപ്പിക്കാനായി കനാലുകളും കുളങ്ങളും നിർമിക്കാനും പ്രേരിപ്പിച്ചു. രാമയ്യൻ എന്നു പേരുള്ള പ്രഗത്ഭനായ ദളവയുടെ സഹായം ഭരണകാര്യങ്ങളിൽ മാർത്താണ്ഡവർമ്മയ്ക്കു ലഭിച്ചിരുന്നു. കൃഷിഭൂമിയെ ദേവസ്വം ബ്രഹ്മസ്വം, പണ്ടാരവക (സർക്കാർ ഭൂമി) എന്നിങ്ങനെയാണ് തരംതിരിച്ചത്. കുരുമുളക്, ഏലം മുതലായ ഉൽപ്പന്നങ്ങളുടെ വ്യാപാരം സർക്കാരിൻ്റെ കുത്തകയാക്കി.

കലാസാഹിത്യരംഗത്തും മികച്ച സംഭാവനകൾ ഈ കാലഘട്ടത്തിലുണ്ടായി. ഉണ്ണായിവാര്യർ, കുഞ്ചൻനമ്പ്യാർ, രാമപുരത്തു വാര്യർ തുടങ്ങിയ മഹാകവികൾ മാർത്താണ്ഡവർമ്മയുടെ സദസ്സിലെ അലങ്കാരങ്ങളായിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിൽ അദ്ദേഹം മുൻകൈയെടുത്ത മറ്റൊരു പ്രധാന ചരിത്രസംഭവമാണ് തൃപ്പടിദാനം.

തൃപ്പടിദാനം 1750

വികസിപ്പിച്ച തിരുവിതാംകൂർ രാജ്യം 1750 ജനുവരി 3 ന് ശ്രീ പത്മനാഭസ്വാമിയ്ക്ക് സർവസ്വദാനമായി സമർപ്പിച്ചു. ഇതാണ് തൃപ്പടിദാനം. അന്നുമുതൽ മാർത്താണ്ഡവർമ്മയും അദ്ദേഹത്തിൻ്റെ പിൻഗാമികളും ശ്രീ പത്മനാഭദാസന്മാരായാണ് രാജ്യഭരണം നടത്തി വന്നത്. ശ്രീപത്മനാഭദാസ ബിരുദം ഇതോടെ കൈവരുന്നു. തൃപ്പടിദാനം നടക്കുന്നതിനു മുമ്പേ തന്നെ ക്ഷേത്രം പുതുക്കിപ്പണിതിരുന്നു. വളരെ പ്രസിദ്ധമായ ഒറ്റക്കൽമണ്ഡപം മാർത്താണ്ഡവർമ്മ പണികഴിപ്പിച്ചതാണ്. തുടർന്ന് പുന:പ്രതിഷ്ഠയും മുറജപവും നടത്തി. 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം