പോസ്റ്റുകള്‍

സൂത്രധാരൻ നാടകം: കെ.ടി. മുഹമ്മദ് (ഒരു ആസ്വാദനം)

ഇമേജ്
കെ.ടി. മുഹമ്മദ് ജീവിതഗന്ധമുള്ള നാടകങ്ങളുടെ രചയിതാവാണ് കെ.ടി. മുഹമ്മദ്. അത്യന്തം ദീർഘവും അർത്ഥവത്തുമായ ഒരു നാടക ജീവിതമാണ് കെ.ടി. മുഹമ്മദിൻ്റേതെന്ന് മലയാളനാടകസാഹിത്യ ചരിത്രകാരനായ വയലാ വാസുദേവൻ പിള്ള വിലയിരുത്തുന്നു. 1952 ൽ എഴുതിയ ‘കണ്ണുകൾ’ എന്ന ചെറുകഥയോടെ അദ്ദേഹം പ്രശസ്തനായി. 1949 ൽ ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’ എന്ന നാടകം ‘ഊരും പേരും’ എന്ന പേരിൽ അവതരിപ്പിച്ചു. തുടർന്നാണ് ‘ഇതു ഭൂമിയാണ്’ (1955)എന്ന പരിവർത്തനോന്മുഖമായ നാടകം എഴുതിയത്. “നല്ല മതത്തിൻ്റെ ലക്ഷ്യം നല്ല മനുഷ്യൻ എന്നായിരിക്കണമല്ലോ. നല്ല മനുഷ്യൻ എന്നു പറഞ്ഞാൽ വികസിക്കുകയും വളരുകയും ചെയ്യുന്ന മനുഷ്യൻ എന്ന് എല്ലാവരെയും പോലെ ഞാനും അർത്ഥമാക്കുന്നു. കാരണം, ഇത് ഭൂമിയാണ്”- എന്ന് നാടകത്തിൻ്റെ ആമുഖത്തിൽ കെ.ടി. മുഹമ്മദ് പ്രസ്താവിച്ചു. തൻ്റെ പുരോഗമന നിലപാടുകൾ തുറന്നു പറയുകയും നാടകങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്തു. മുസ്ലീംസമുദായത്തിലെ ദുരാചാരങ്ങൾ, സ്ത്രീയുടെ അടിമത്തം, നിരക്ഷരത സ്വാതന്ത്ര്യമില്ലായ്മ മുതലായ പ്രശ്നങ്ങൾ നാടകത്തിൻ്റെ രൂപത്തിനു ചേരുംവിധം മനോഹരമായി അവതരിപ്പിക്കാൻ അതിൽ കെ.ടി.യ്ക്കു സാധിച്ചിട്ടുണ്ട്. ‘കാഫർ’, ‘കറവറ്റ പശു’, ‘ചുവന്...

ഗീതം 35, ഗീതാഞ്ജലി

ഇമേജ്
Tagore ടാഗോറിൻ്റെ ‘ഇംഗ്ലീഷ്’ ഗീതാഞ്ജലിയിലെ 35-ാം ഗീതം വളരെ പ്രസക്തവും ഉദ്ബോധനപരമായ ആശയങ്ങൾ അടങ്ങുന്നതുമാണ്. എന്താണ് 35 -ാം ഗീതം? അതു ചുവടെ നല്കും പ്രകാരമാണ്: XXXV Where the mind is without fear and the head is held high; Where knowledge is free; Where the world has not been broken up into fragments by narrow domestic walls; Where words come out from the depth of truth; Where tireless striving stretches its arms towards perfection; Where the clear stream of reason has not lost its way into the dreary desert sand of dead habit; Where the mind is led forward by thee into ever widening thought and action- Into that heaven of freedom, my Father, let my country awake. ഈ ഗീതത്തിന് സലീം പകൽക്കുറി നൽകുന്ന വിവർത്തനം ഇപ്രകാരമാണ്: 35 എങ്ങ് മാനസം നിർഭീതമാകുന്നുവോ എങ്ങുത്തമാംഗമുയർന്നു നിൽക്കുന്നുവോ                          എങ്ങറിവ് സ്വതന്ത്രമാകുന്നുവോ എങ്ങ് ലോകമിടുങ്ങിയ ഗാർഹിക  ഭിത്തികളാൽ ഖണ്ഡങ്ങളാവില്ലയോ എങ്ങ് വാക്കുകൾ സത്യത്തിൻ്റ...

പുതിയ വാതിലുകൾ: എസ്.ശാരദക്കുട്ടി (മുഖ്യാശയങ്ങൾ)

ഇമേജ്
എസ് ശാരദക്കുട്ടി പ്രമുഖനിരൂപകയായ എസ്.ശാരദക്കുട്ടി എഴുതിയ ലേഖനമാണ് ‘പുതിയ വാതിലുകൾ’. ഈ ലേഖനം മുഖേന പ്രശസ്ത കവി അയ്യപ്പപ്പണിക്കരുടെ ‘ എവിടെ മനസ്സ്’ എന്ന പാരഡിക്കവിതയുടെ സാദ്ധ്യതകൾ അപഗ്രഥിക്കുകയാണ് എഴുത്തുകാരി. രബീന്ദ്രനാഥ ടാഗോറിൻ്റെ ‘ഗീതാഞ്ജലി’യിലെ 35-ാം ഗീതത്തെ അടിസ്ഥാനമാക്കിയാണ് മേൽപ്പറഞ്ഞ പാരഡിക്കവിത രചിച്ചത്. അടിമത്തത്തിൽ നിന്നും ഭാരതീയർ ഒറ്റക്കെട്ടായി മോചിതരാകുമെന്ന പ്രതീക്ഷയിൽ ഊന്നുന്നുവെന്നതാണ് ആ ഗീതത്തിൻ്റെ പ്രസക്തി. അമ്പതു വർഷത്തിനു ശേഷമാണ് ആ ഗീതത്തിന് ഒരു പാരഡി കേരളത്തിലുണ്ടാകുന്നത്. ടാഗോർ എഴുതിയത് സ്വാതന്ത്ര്യത്തിനു മുന്നേയാണ്. പാരഡി എഴുതപ്പെട്ടതോ? സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും. ടാഗോറിൻ്റെ പ്രാർത്ഥനയ്ക്കു കടകവിരുദ്ധമായ സംഭവങ്ങളാണ് ചുറ്റിലുമുണ്ടാകുന്നതെന്ന് അയ്യപ്പപ്പണിക്കർ വ്യക്തമാക്കുന്നു. പാരഡിക്കവിതകളുടെ വഴികാട്ടിയാണ് ‘എവിടെ മനസ്സ്’ എന്ന കവിത. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഭാരതത്തിൻ്റെ അവസ്ഥ വർണ്ണിക്കുന്ന പാരഡിക്കവിതകൾ തുടർന്ന് അയ്യപ്പപ്പണിക്കർ രചിക്കുകയുണ്ടായി.  ഉത്തരാധുനികതയുടെ സവിശേഷതകളിലൊന്നാണ് പാരഡി അഥവാ ഹാസ്യാനുകരണം എന്നു പറയാം. പാരഡിയെന്നാൽ അനുകരണമാണെന്...

ചവിട്ടുനാടകം: തട്ടും കഥാപാത്രങ്ങളും

ഇമേജ്
സെബീനാ റാഫി ചവിട്ടുനാടകത്തിൻ്റെ ചരിത്രവും സവിശേഷതകളും ചവിട്ടുനാടക മെന്ന കൃതിയിൽ വിശകലനം ചെയ്യുന്നു. വളരെ പുരാതനമായ ഈ കലയെക്കുറിച്ച് വിപുലമായ വിവരങ്ങൾ പ്രദാനം ചെയ്യാൻ പ്രസ്തുതകൃതി ഉപകരിക്കുന്നു.  നാടകത്തട്ട് - stage തുറന്ന സ്റ്റേജിലാണ് ചവിട്ടുനാടകം കളിക്കുന്നത്. വീതികുറഞ്ഞ, എന്നാൽ നീളം കൂടിയ തട്ടായിരിക്കും. ചവിട്ടിയാൽ ചെണ്ടപ്പുറം പോലെ ശബ്ദം കേൾക്കണം. അതിനായി പലക നിരത്തിയടിച്ചാണ് സ്റ്റേജുണ്ടാക്കുക. 30/40 നടന്മാരെ ഒരേ സമയം ഉൾക്കൊള്ളാനാകണം. ഈ കാലഘട്ടത്തിൽ സ്റ്റേജിൻ്റെ വലുപ്പവും കഥാപാത്രങ്ങളുടെ എണ്ണവും ചുരുക്കിയിരിക്കുന്നു. സ്റ്റേജിൻ്റെ രണ്ടറ്റത്തും മേടകൾ നിർമ്മിക്കും. രാജാക്കന്മാർക്ക് പരിവാരസമേതം വിശ്രമിക്കാനുള്ള സങ്കേതങ്ങളാണിവ. പ്രത്യേക കോണികൾ മേടയിലേക്ക് കളിത്തട്ടിൽ നിന്നുമുണ്ടാക്കും. ആശാനും മേളക്കാരും പിന്നണിക്കാരുമൊക്കെ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ തട്ടിൽ നിൽപ്പുണ്ടാകും. നാടകത്തട്ടിൻ്റെ രണ്ടറ്റത്തുമുള്ള കർട്ടൻ സ്വമേധയാ നീക്കിയാണ് നടന്മാർ രംഗപ്രവേശം നടത്തുകയും പോവുകയും ചെയ്യുന്നത്. ഒന്നാം കേളി പെരുക്കുമ്പോൾ നടന്മാർ വേഷമിടാൻ തുടങ്ങും. ഉദ്ഘാടകൻ ആശാൻ തന്നെ. വളരെ ആഘോഷത്തോടെയാണ് ഉടുപ്...

ചവിട്ടുനാടകസ്വരൂപം

ഇമേജ്
കേരളത്തിന്റെ ക്രൈസ്തവ തനിമ വിളിച്ചോതുന്ന വീരരസപ്രധാനമായ കലയാണ് ചവിട്ടുനാടകം. കേരളത്തിൻ്റെ തനതു കലാരൂപങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ചവിട്ടുനാടകത്തെ പരിഗണിച്ചുവരുന്നു. മദ്ധ്യകേരളത്തിൽ അധിവസിക്കുന്ന ക്രൈസ്തവസമൂഹത്തിനിടയിലാണ് ഈ കലാരൂപം ഉത്ഭവിക്കുകയും പ്രചരിക്കുകയും ചെയ്തത്. കേരളത്തിൻ്റെ തനത് ദൃശ്യകലാപൈതൃകവും യൂറോപ്യൻ നാടകസംസ്കാരവും സമ്മേളിക്കുന്ന സങ്കര കലാരൂപമാണിത്. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ കടന്നുവന്ന പോർച്ചുഗീസുകാരാണ് ഈ കലാരൂപം പ്രോദ്ഘാടനം ചെയ്തതെന്ന് വിശ്വസിച്ചുവരുന്നു. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കാനും വീരപുരുഷ ചരിതങ്ങൾ ജനങ്ങളിലെത്തിക്കാനുമാണ് ഈ കലാരൂപം ഉപയോഗിക്കപെട്ടത്. കേരളത്തിൽ പരമ്പരാഗതരീതിയിൽ കഴിഞ്ഞു വന്ന സുറിയാനി ക്രിസ്ത്യാനികളുടെ മദ്ധ്യത്തിൽ ലത്തീൻ കത്തോലിക്കാ സ്വാധീനം കടന്നുവന്ന കാലത്താണ് ഈ കലാരൂപം പ്രചരിച്ചത്. യൂറോപ്യൻ മദ്ധ്യകാലനാടകങ്ങളുടെയും കഥകളി, കളരിപ്പയറ്റ് മുതലായ കേരളീയ കലകളുടെയും സ്വാധീനം ഇതിൽ പ്രകടമാണ്. പാദങ്ങൾ കൊണ്ട് താളാത്മകമായി തറയിൽ ചവിട്ടി ആടുന്നത് കൊണ്ടാണ് ചവിട്ടുനാടകമെന്ന പേര് ലഭിച്ചത്. തടികൊണ്ട് നിർമ്മിച്ച തട്ടിലാണ് (സ്റ്റേജ്) ഇത് അവതരിപ്പിക്കാറ്. അതിനാൽ...

ഗോത്രജീവിതവും അനുഷ്‌ഠാനകലകളും’

ഇമേജ്
' ഗോത്രജീവിതവും അനുഷ്‌ഠാനകലകളും ’  ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണൻ്റെ ‘ഗോത്രപ്പെരുമ: ആദിവാസി ജീവിതം കല സംസ്‌കാരം’ എന്ന കൃതിയിൽ നിന്നും എടുത്തു ചേർത്തതാണ് ‘ഗോത്രജീവിതവും അനുഷ്‌ഠാനകലകളും’ എന്ന അദ്ധ്യായം. ഗോത്രമെന്നതുകൊണ്ട്, പൊതുവായ ആചാരാനുഷ്ഠാനങ്ങൾ പങ്കിടുന്ന ഒരു കൂട്ടം എന്നർത്ഥം കിട്ടും. ആചാരം, അനുഷ്ഠാനം എന്നീ വാക്കുകൾ കലകളുമായി അടുപ്പത്തിലുള്ളവയാണ്. പരമ്പരാഗതമായി ആദരിച്ചു പോരുന്ന നിയമങ്ങളെയോ നടപടിക്രമങ്ങളേയോ മര്യാദകളേയോ ചടങ്ങുകളേയോ ആണ് ആചാരം എന്ന വാക്കിനാൽ ഉദ്ദേശിക്കുന്നത്. അനുഷ്ഠാനമെന്ന വാക്കിന് കാര്യം നടത്തൽ, പ്രയോഗം, മതകർമ്മാചാരം, മറ്റൊന്നിനെ അനുസരിച്ചുള്ള പ്രവർത്തനം എന്നെല്ലാം അർത്ഥം ശബ്ദതാരാവലി നൽകിയിരിക്കുന്നു. ഒരു ഗോത്രജീവിതത്തിൻ്റെയോ സാമുദായികജീവിതത്തിൻ്റെയോ തനിമയെയും ഏകതയാർന്ന സ്വഭാവത്തെയും പ്രതിനിധാനം ചെയ്യുന്ന പദങ്ങളായി ആചാരാനുഷ്ഠാനങ്ങൾ പരുവപ്പെട്ടിരിക്കുന്നു. ഓരോ സമൂഹത്തിനും അവരവരുടേതായ ആചാരാനുഷ്ഠാനങ്ങളുണ്ടായിരിക്കും; ആഘോഷങ്ങളും വിശ്വാസങ്ങളുമുണ്ടായിരിക്കും. ഇവയിലുള്ള വ്യത്യസ്തതയാണ് ഒരു ഗോത്രത്തിൽ നിന്നും മറ്റൊരു ഗോത്രത്തെ വേറിട്ടുനിർത്തുന്നത്.  ഗോത്രജീവിതം കൂട്ടായ്മയുട...

ഗീതം24, 25: ഗീതാഞ്ജലി (ജി.യുടെ വിവർത്തനം)

ഇമേജ്
രബീന്ദ്രനാഥ ടാഗോറിൻ്റെ ചിന്തകളോടും രചനകളോടും കൂടുതൽ മമതയുളവാകാനും ബംഗാളി സാഹിത്യത്തിൻ്റെ വൈശിഷ്ട്യത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാനും ഗീതാഞ്ജലീ വിവർത്തനങ്ങൾ സഹായകമാകുന്നു. ഈ ബ്ലോഗ് വായിക്കുമല്ലോ: https://pluttog.blogspot.com/2026/03/blog-post_27.html ജി.ശങ്കരക്കുറുപ്പിൻ്റെ തർജമയുടെ മഹത്വം അതിൻ്റെ ലാളിത്യത്തിലും സൗന്ദര്യത്തിലും നിഗൂഢമായ ഈശ്വരാനുഭവത്തെ മൂലകൃതിക്കനുസൃതമായി ആവിഷ്കരിക്കാനുള്ള കഴിവിലും ഉള്ളടങ്ങുന്നു. ഉദാഹരണമായി, ഇരുപത്തിനാലാമത്തെ ഗീതം പരിശോധിക്കാം. ഗീതം ഇരുപത്തിനാല് ‘ഇല്ലെനിക്കീ ജന്മത്തിൽ നിൻ സന്ദർശനയോഗ’മെന്ന വരിയിലൂടെ ഈശ്വരനെ കാണുകയെന്നത് ഈ ജന്മത്തിൽ തന്നെ സംബന്ധിച്ച് അസാദ്ധ്യമാണെന്ന് കവി സമർത്ഥിക്കുന്നു. ഇത് കവിക്ക് അറിയാവുന്ന ഭൗതികമായ വസ്തുതയാണ്. പക്ഷേ കാണാനാകില്ലെന്ന സങ്കടം കിനാവിൽ പോലും കെടാതെ തൻ്റെ ഉള്ളിൽ സ്ഥായിയായി ഉണ്ടാകണമെന്ന തീവ്രാഭിലാഷം ഈശ്വരപ്രണയത്തിൻ്റെ നിസ്തുല ഉദാഹരണമായെടുക്കാം.  ഈശ്വരനെ തേടി, അവൻ്റെ സാന്നിദ്ധ്യം ആഗ്രഹിച്ചു കൊണ്ട് ഇഹലോകജീവിത കമ്പോളത്തിൽ ഞാൻ ചുറ്റാം. വർദ്ധിച്ച ധനം രണ്ടു കൈ കൊണ്ടും വാരി സമൃദ്ധിയാഘോഷിക്കാം. ഇഹലോകജീവിതസുഖം കൊണ്ടും ധനം കൊണ്ടും ഒന്ന...

ഗീതാഞ്ജലി തർജമകൾ

ഇമേജ്
Tagore ഭാരതത്തിൻ്റെ പ്രഥമനോബൽ സമ്മാന ജേതാവാണ് രബീന്ദ്രനാഥ ടാഗോർ . 1913 ൽ നോബൽ പുരസ്കാരത്തിനർഹമായ കൃതിയാണ് ഗീതാഞ്ജലി. നോവൽ, കഥ, നാടകം, കവിത, ചിത്രകല, ലേഖനം എന്നിങ്ങനെ സർഗ്ഗാത്മകതയുടെ ഉന്നതങ്ങളിൽ വിഹരിച്ച സാഹിത്യകാരനും അനന്യനായ സാംസ്കാരിക നായകനുമാണ് രബീന്ദ്രനാഥ ടാഗോർ. ജീവിതത്തിലും ദേശീയ രാഷ്ട്രീയ മേഖലയിലും ഉണ്ടായ പ്രതിസന്ധികൾ ടാഗോറിൻ്റെ മനസ്സുമടുപ്പിച്ച കാലമായിരുന്നു 1902 മുതലുള്ള ഒരു വ്യാഴവട്ടക്കാലം (12വർഷം). അദ്ദേഹം അനുഭവിച്ച ഹൃദയവേദനയും അസംതൃപ്തിയും അന്തർമുഖത്വവും അദ്ദേഹത്തിൻ്റെ സർഗ്ഗാത്മകതയ്ക്ക് പോഷണമായിത്തീർന്നു. ഗീതാഞ്ജലിയിലെ ഓരോ ഗീതത്തിലും അദ്ദേഹത്തിൻ്റെ ആത്മാവിൻ്റെ തേങ്ങൽ അടങ്ങിയിട്ടുണ്ട്. പരമചൈതന്യത്തെ പുൽകുവാനുള്ള ആ വെമ്പൽ യഥാർത്ഥത്തിൽ തീക്കനലായിരുന്ന തൻ്റെ ഹൃദയത്തെ തണുപ്പിക്കാനുള്ള പരിഹാരക്രിയയായിരുന്നു. അതിൻ്റെ സാക്ഷാൽക്കാരമാണ് ഗീതാഞ്ജലി.  പ്രപഞ്ചത്തിൻ്റെ അപാരതയിലും അതുണർത്തുന്ന വിസ്മയങ്ങളിലും തൻ്റെ മനസ്സിനെ അർപ്പിച്ച് ആ നിഗൂഢസൗന്ദര്യത്തെ സർഗ്ഗാത്മകതയുടെ അനശ്വരപ്രവാഹമാക്കി മാറ്റാൻ വല്ലാത്തൊരു സിദ്ധിവിശേഷം കയ്യിലുള്ള ധന്യനായിരുന്നു ടാഗോർ. സൗന്ദര്യത്തിൻ്റെയും ആനന്ദത്തിൻ്റെയ...

ഒരിടത്ത്: സക്കറിയ (ആസ്വാദനം)

ഇമേജ്
കാലിക്കറ്റ് സർവകലാശാല വിനിമയ മലയാളവും സർഗ്ഗാത്മകരചനയും ബിഎമലയാളം സെ മസ്റ്റർ 2 കഥകൾ സാമൂഹിക വിപത്തുകൾക്കെതിരെ ഉയർത്തിയ ചൂട്ടാണ്. അലസവും വ്യാമോഹഭരിതവുമായ സമകാലിക ജീവിതരീതികളോടുള്ള എതിർപ്പ് കഥകളിലൂടെ തുറന്നു പ്രകടിപ്പിക്കു ന്ന പ്രമുഖ എഴുത്തുകാരനാണ് സക്കറിയ.  വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകൾക്ക് അടിയറവു പറഞ്ഞ് മൂകമായി, പ്രതികരണശേഷിയറ്റ് നിൽക്കുന്ന സമൂഹം വേദനാഭരിതമായ കാഴ്ച്ചയാണ് ഉളവാക്കുന്നത്. പ്രത്യയശാസ്ത്രാന്ധതയാലും ജടിലമായ ചിന്തകളാലും കുഴഞ്ഞു മറിഞ്ഞ് യഥാർത്ഥ സാമൂഹികോത്തരവാദിത്വത്തിൽ നിന്നും തെന്നിയകലുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമാക്കിത്തൊടുക്കുന്ന അസ്ത്രങ്ങളാണ് സക്കറിയയ്ക്ക് കഥകൾ. നിസ്സംഗതയും നിർമ്മമതയും നർമ്മവും ചാലിച്ചു ചേർത്ത ഈ കഥാകൃത്തിൻ്റെ ആവിഷ്കാരങ്ങൾ ആഖ്യാനത്തിൻ്റെ വ്യത്യസ്തമാതൃകകളാണ് സമ്മാനിക്കുന്നത്. ദർശനങ്ങളുടെ പൊള്ളത്തരങ്ങളിലേക്കും വൈക്ലബ്യങ്ങളിലേക്കും മിഴിതുറക്കുന്ന ദർശനവിരുദ്ധതകളാണ് മിക്കകഥകളിലും പ്രത്യക്ഷമാകുന്നത്. ഒരിടത്ത്, കണ്ണാടി കാണ്മോളവും, സലാം അമേരിക്ക,ആർക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും മുതലായവ കഥാസമാഹാരങ്ങളാണ്. അവ കൂടാതെ ലേഖനങ്ങളും നോവലുകളും നോവെ...

തേൾക്കുടം: കുരീപ്പുഴ ശ്രീകുമാർ (ആസ്വാദനം)

ഇമേജ്
കുരീപ്പുഴ കാലിക്കറ്റ് സർവകലാശാല  വിനിമയ മലയാളവും സർഗ്ഗാത്മക രചനയും     ബി എ മലയാളം സെമസ്റ്റർ 2 സാമൂഹികപ്രാധാന്യമുള്ള കാഴ്ചപ്പാടുകൾ കവിതകളിൽ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ കവിയാണ് കുരീപ്പുഴ ശ്രീകുമാർ. സമകാലിക സമൂഹം പലവിധത്തിലുമുള്ള മിഥ്യാസങ്കൽപ്പനങ്ങളാൽ നെയ്തെടുത്തതാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്ന് വർദ്ധിത വീര്യത്തോടെ പിടിമുറുക്കുന്നു. ധനാധിപത്യം സാമൂഹിക മൂല്യങ്ങളെയാകെ വരിഞ്ഞു കെട്ടിയിരിക്കുന്നു. സ്വാർത്ഥതയും അധികാരമോഹവും നിറഞ്ഞ വ്യക്തികൾ നടനമാടുന്ന രംഗമായിരിക്കുന്നു നമ്മുടെ നാട്. സ്വാഭാവികമായും ഇത്തരം അതിരുകടക്കലുകൾക്കെതിരെ പ്രതികരിക്കേണ്ടത് കലാകാരന്മാരുടെ ഉത്തരവാദിത്വമാണ്. കുരീപ്പുഴ എല്ലാത്തരം സാമൂഹികാപചയങ്ങളെയും അപലപിക്കുകയും മതേതരത്വവും സമത്വവും സാഹോദര്യവും കതിർ ചൊരിയുന്ന നല്ല നാളേകൾക്കായി കവിതകൾ എഴുതുകയും ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഈ കവിയുടെ അധികാരവിമർശനമാണ് തേൾക്കുടം എന്ന കവിത. മഹാരാജാവ് ഒരു പ്രഖ്യാപനം നടത്തുകയാണ്. ഒരു കുടത്തിൽ നിക്ഷേപിച്ചിട്ടുള്ള സ്വർണ്ണനാണയം എടുക്കുന്ന കരുത്തുറ്റ പെണ്ണിന് ഉടൻ വിലപിടിപ്പുള്ള ശ്രേഷ്ഠമായ സമ്മാനം നൽകും. എന്താ...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ: വിവർത്തന താരതമ്യം

ഇമേജ്
കാലിക്കറ്റ് സർവകലാശാല വിനിമയ മലയാളവും സർഗ്ഗാത്മക രചനയും     ബി എ മലയാളം സെമസ്റ്റർ 2 ഇതര ഭാഷയിലുള്ള ഒരു കൃതിയെ സ്വന്തം മാതൃഭാഷയിലേക്കോ അന്യഭാഷയിലേക്കോ മാറ്റുന്ന പ്രവർത്തനമാണ് വിവർത്തനം. വിവർത്തനം ചെയ്യാൻ തിരഞ്ഞെടുക്കുന്ന കൃതി എഴുതപ്പെട്ട ഭാഷയെ സ്രോതഭാഷ എന്നും ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യാനുദ്ദേശിക്കുന്നത് ആ ഭാഷയെ ലക്ഷ്യഭാഷ എന്നും പറയുന്നു. സ്രോതഭാഷയിലെ ആശയങ്ങളെ ഏറ്റക്കുറച്ചിലില്ലാതെ ലക്ഷ്യഭാഷയുടെ ഘടനയ്ക്ക് ഇണങ്ങും മട്ടിൽ പകരുന്ന പ്രവർത്തനമാണ് വിവർത്തനമെന്ന് നിർവചിക്കാം. നിരവധി സിദ്ധാന്തങ്ങൾ വിവർത്തന മേഖലയിൽ പണ്ഡിതരും ഭാഷാശാസ്ത്രകാരന്മാരും രൂപപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇതിന് ശാസ്ത്രത്തോട് അടുപ്പമുണ്ട്. എന്നാൽ അതേ സമയം തന്നെ വിവർത്തനം സർഗ്ഗാത്മകതയും മനോഭാവവും ഭാവനയും അവശ്യം ഇടപഴകുന്ന മേഖല കൂടിയാണ്. അതിനാൽ ഇത് കലയുമാണ്. അങ്ങനെ ഒരു പകുതി ശാസ്ത്രവും മറുപകുതി കലയും നൃത്തമാടുന്ന സാംസ്കാരിക പ്രക്രിയയാണ് വിവർത്തനമെന്നു പറയാം. വിവർത്തകൻ ഇരുഭാഷകളിലും നല്ല അറിവുള്ളയാളായിരിക്കണം. മൂലകൃതിയിലുള്ള ആശയങ്ങളെ വളച്ചൊടിക്കാതെ ആവിഷ്കരിക്കാൻ സമർത്ഥനായിരിക്കണം. വിശ്വാസ്യതയും സത്യസന്ധതയും ...