പോസ്റ്റുകള്‍

നവംബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ദുലേഖയും ഇംഗ്ലീഷും:തായാട്ട് ശങ്കരൻ

ഇമേജ്
  തായാട്ട് തായാട്ടു ശങ്കരൻ്റെ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങളി’ലെ ഒരു ലേഖനമാണ് 'ഇന്ദുലേഖയും ഇംഗ്ലീഷും'. 1889 ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു, അത്. ആ കാലഘട്ടത്തെയും ഇന്ദുലേഖയുടെ സാമൂഹിക രാഷ്ട്രീയപ്രാധാന്യത്തെയും നിരൂപണം ചെയ്യുകയാണദ്ദേഹം. 1924 ൽ തലശ്ശേരിയിലാണ് തായാട്ട് ശങ്കരൻ ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. വിവിധ കലാലയങ്ങളിൽ മലയാള അദ്ധ്യാപകനായി പ്രവർത്തിച്ചു. 1974 ൽ കേരള ഗ്രന്ഥശാലാസംഘം പ്രസിഡൻ്റായി. 1982 ൽ റിട്ടയർ ചെയ്ത ശേഷം ദേശാഭിമാനി വാരികയുടെ പത്രാധിപരായി. 1985 മാർച്ച് 23 ന് അന്തരിച്ചു. കഥകളും കവിതകളും എഴുതിയിരുന്നു. സാഹിത്യവിമർശകൻ വിദ്യാഭ്യാസചിന്തകൻ എന്നീ നിലകളിലാണ് സാംസ്കാരിക മേഖലയിൽ അദ്ദേഹം അറിയപ്പെട്ടത്. ‘മാനസികമായ അടിമത്തം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.  മറ്റു പ്രധാനകൃതികൾ: പുതിയ പരിപ്രേക്ഷ്യം, ആശാൻ- നവോത്ഥാനത്തിൻ്റെ കവി, അനാച്ഛാദനം,അന്തർദർശനം, ചിന്താസൗരഭം, സീതയും നിരൂപകന്മാരും ദുരവസ്ഥ- ഒരു പഠനം, വള്ളത്തോൾ- നവയുഗത്തിൻ്റെ കവി, ഭാരതീയ നവോത്ഥാനത്തിൻ്റെ ര...