പോസ്റ്റുകള്‍

നോവ് (കവിത)

ഒരു കവിത എഴുതിയിട്ടുണ്ട്--- അല്പം കാക്കണം ഇത്തിരി തിരുത്താനുണ്ട് ചില പദങ്ങള്‍ മാറ്റാനുണ്ട്, സോറി... മാറേണ്ടതുണ്ട് -- അതാണല്ലോ ജനാധിപത്യം, ചില പേ‍ജുകള്‍ തന്നെ കീറാനുണ്ട്, കീറേണ്ടതു ജീവിതംതന്നെ, ആഴക്കടലിന്റെ ജീവിതം.... ഈ കവിത നിര്‍ത്തട്ടെ... വല്ലാത്ത ദഹനക്കേട്.... കേളുവേട്ടാ, ഇത്തിരി അരിഷ്ടം തരുമോ ?.......... ഞാനൊന്നു പുകഞ്ഞുപൊട്ടട്ടെ !!!!

ഇതാണു ശരി (അഭിപ്രായം)

26 July 2015 at 14:37              നീ ലകണ്ഠശര്‍മ്മയുടെ ഹൃദയത്തിന് മാത്യു അച്ചാടന്റെ ഹൃദയത്തിനു പകരം നില്ക്കാന്‍ പററുമെങ്കില്‍ അതിനെയാണ് മനുഷ്യത്വം എന്നു പറയുന്നത്. ഇവിടെ നീലകണ്ഠശര്‍മ്മ ഹിന്ദുവാണ് എന്നോ മാത്യു അച്ചാടന്‍ അന്യമതക്കാരനാണ് എന്നോ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കുന്നത് രണ്ടു പേരും മനുഷ്യരാണ് എന്നത് ഓര്‍മ്മിപ്പിക്കാനാണ്. ഒരേ അവയവഘടനയുള്ള, രക്തത്തിന് ഒരേ നിറമുള്ള, ഒരേ നാട്ടില്‍ കഴിയുന്ന, എന്നാല്‍ വളര്‍ന്ന സാഹചര്യവശാല്‍ മതം മാത്രം ഭിന്നരായ രണ്ടു പേര്‍. നീലകണ്ഠ ശര്‍മ്മയുടെ ഉദാരത വാനോളം വാഴ്ത്തപ്പെടേണ്ടതാണ്. അതേപോലെ അദ്ദേഹത്തിന്റെ ഹൃദയം സ്വീകരിക്കുവാനുള്ള മാത്യുവിന്റെയും കുടുംബത്തിന്റെയും മതേതര തീരുമാനവും പ്രശംസാര്‍ഹമാണ്. കാരണം കപടമതചിന്ത വന്നു പെട്ടിരുന്നുവെങ്കില്‍ അവരത് നിരസിക്കുമായിരുന്നു, അത്തരം ചില സംഭവങ്ങള്‍ വിദേശങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കപടമതചിന്ത പ്രചരിപ്പിക്കുകയാണ് വോട്ടു ലക്ഷ്യമാക്കി ഇവിടെ ചിലര്‍.      ...

ഞാന്‍ കണ്‍ട്രോളിലാണ്..........(കവിത)

അതി രാവിലെ ഒരു ചായ. ഇല്ലെങ്കില്‍ നടക്കില്ല, ഒന്നും. രാവിലെ രണ്ട് ഇഡ്ഢലി  ഒരു ചായ. ഇല്ലെങ്കില്‍ വയറു പിണങ്ങും. ഓഫീസില്‍ എത്തി. ഹൊ, എന്തൊരു ക്ഷീണം ! മൂന്നുകണ്ടം പുട്ട്, കടലക്കറി, ചായ. അതു കഴിഞ്ഞ് ഒരു സുഖിയന്‍, ഒരു ചായ ഇടയ്ക്ക്  സൌഹൃദ  വിതരണം... ഭാര്യയുടെ വിശേഷം വകയില്‍ ഒരു ലഡ്ഢു. ഉച്ചയ്ക്ക് ചോറ്, കറികള്‍, മീനോ ഓംലെറ്റോ സ്പെഷ്യല്‍. മൂന്നുമണി ചായ, വെറുമൊരു പഴം പൊരി വൈകുന്നേരം എന്തൊരു ക്ഷീണം വെറുതേയൊരു  മസാലദോശ,  ചായ. ട്രെയിനില്‍ - തമാശക്ക്  കടലകൊറി. വീട്ടില്‍ ചായ... മിക്ച്ചര്‍ കഴിച്ചില്ലേല്‍ ഓള് പിണങ്ങും. രാത്രി ഊണ്, പപ്പടം, മത്സ്യം കഴിച്ചാല്‍  അഭിനന്ദിക്കണം, വയറിനെയല്ല, ഭാര്യയെ. ചന്ദനമഴ കാണെ ചെറുപഴം..... ഒന്നിച്ചുണ്ടാവും മകള്‍. എല്ലാം ശരി. എന്തൊരു ജന്മം...തിന്നാനായി.... തിന്നുതിന്നു ഇനി നീ നിന്നെത്തന്നെ എന്നാണാവോ തിന്നുന്നത് ?

ശരിയേത് ? തെറ്റേത് ? (അഭിപ്രായം)

          ശിരോവസ്ത്രം ധരിച്ച യുവതിക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. സഭ അപലപിച്ചു. ഇതാണ് ഇന്നത്തെ വര്‍ഗ്ഗീയ വാര്‍ത്ത. പരീക്ഷകളില്‍പ്പോലും വിഷം ചീറ്റാന്‍ സമര്‍ത്ഥരായ ആള്‍ക്കാര്‍ ഇന്നാട്ടിലുണ്ട്. സുപ്രീം കോടതി വ്യക്തമാക്കിയതാണ്, പരീക്ഷക്കായി ഒരു ദിവസം മതപരമായ വേഷഭൂഷകള്‍ , വ്യക്തിയെ തിരിച്ചറിയുന്നതിന് അവ സഹായകമല്ല എങ്കില്‍ ഒഴിവാക്കുന്നതു കൊണ്ട് മതവിശ്വാസം തകരില്ല എന്ന്.         ഇക്കാര്യത്തില്‍ മതമൌലിക വാദികള്‍ ഇടപെടേണ്ടതില്ല. സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും നീങ്ങുക. ഭരണപരമായ കാര്യങ്ങളില്‍ മതം ഇടപെടരുത്. ഇടപെടീക്കരുത്. മതവാദികള്‍ എല്ലായ്പ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്. ഇത് ഹിന്ദുവിന്റെയോ മുസ്ളീമിന്റെയോ ക്രിസ്ത്യാനിയുടേയോ ഇതര മതക്കാരുടെയോ സ്വന്തം ഇന്ത്യയല്ല. ഇത് നായരുടേയോ ഈഴവന്റെയോ സുന്നിയുടേയോ മുജാഹിദിന്റെയോ സുറിയാനിയുടേയോ കത്തോലിക്കന്റെയോ മാത്രം നാടല്ല. എല്ലാ മതക്കാരും ജാതിക്കാരും വേണ്ടുന്ന പരിഗണന ഇവിടെ നേടുന്നുണ്ട്.ഇതിലൊന്നും കമ്പം കാട്ടാത്ത ...

ലോകം (കവിത)

കുറേ ബ്ളേഡുകള്‍ സഹവസിക്കുന്നു. തക്കം കിട്ടിയാല്‍ ഒന്നു മറ്റൊന്നിനെ അരിഞ്ഞിടും..... ഗില്ലറ്റിന്‍ വിപ്ളവകാരികളെ അരിഞ്ഞിട്ട പള്ളിവാളിന്‍റെ പേര് അന്ന് വാളാണെങ്കില്‍ ഇന്ന് നാക്ക് ഗില്ലറ്റിന്‍ നാക്ക് അതാണ് ആയുധം പെരുമ അതാണോര്‍ക്ക്..........

hello .... (കവിത)

ചുമ്മാ പറയാന്‍ ഹെലോ മലയാളം ഇംഗ്ളീഷ് ഫ്രഞ്ച് ഗ്രീക്ക് ഹിന്ദി ഏതു ഭാഷക്കാരന്‍ ഉരച്ചാലും ഫോണെടുക്കെ ഹെലോ പ്രിന്‍സിപ്പാള്‍ സുഹൃത്ത് ഭാര്യ അമ്മ അരുണ്‍ ആരു ജപിച്ചാലും ആദ്യം ഹെലോ..... മദ്യപന്‍ കഞ്ചാവുകാരന്‍ പോക്കറ്റടിക്കാരന്‍ ആരു കരഞ്ഞാലും ഫോണിലൂടെ ഹെലോ ഹെലോവിലൂടെ തുടങ്ങി ഒരു പെണ്ണ് കുറ്റിപ്പുറത്തു വണ്ടിയിറങ്ങി. ഹെലോവില്‍ തുടങ്ങിയ പോക്കറ്റടിക്കാരന്‍ പൊലീസ് സ്റ്റേഷനില്‍ ഉറക്കം തൂങ്ങി ഹെലോവില്‍ തുടങ്ങിയ പെന്‍ഷന്‍കാരന്‍ വിളി നിര്‍ത്തുന്നതിനു മുമ്പേ അനാഥാലയത്തിലെ ക്യൂവില്‍..... ഇതൊരു വല്ലാത്ത  ഹെലോ തന്നെ......

സിനിമാനിരൂപണം സ്കൂൾ തലത്തിൽ.....(കുറിപ്പ് )

ഇമേജ്
       സിനിമയെ അടിസ്ഥാനമാക്കി ധാരാളം കാര്യങ്ങള്‍ ചെറു ക്ളാസ്സില്‍ നിന്നേ പഠിച്ചു വരുന്നുണ്ട് . സിനിമയ്ക്ക് പല വിഭാഗങ്ങള്‍ ഉണ്ട്. അതിലൊന്ന് ഫീച്ചര്‍ ഫിലിമുകളാണ്. രണ്ടാമതായി ഡോക്യുമെന്ററികള്‍. മൂന്നാമതായി ഡോക്യുഫിക്ഷനുകള്‍. ഫീച്ചര്‍ ഫിലിമുകള്‍ കഥാചിത്രങ്ങളാണ്. കഥയാണ് അതിന്റെ അടിസ്ഥാനം. അപ്പോള്‍  സങ്കല്പവും  സാഹിത്യവും ഒക്കെ അതില്‍ നിര്‍ണ്ണായകമാണ്.           വളരെ ഹൃദ്യമായി കഥ മുന്നോട്ടു കൊണ്ടു പോകാനുള്ള പൊടിക്കൈകള്‍ സിനിമാ സംവിധായകന്‍ സ്വീകരിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നും അതിനാല്‍ ഒരു പടി അകന്നു നില്ക്കുന്നു, സിനിമ. പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലുന്നു എന്നു പറയാനും കഴിയില്ല. കാരണം ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്ക്കുന്ന സിനിമകള്‍ ധാരാളമുണ്ട്. ഏതു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത് , സമൂഹത്തില്‍ അതിനുള്ള പ്രസക്തിയെന്ത്, മര്‍ദ്ദിതരുടെയും പീഡിതരുടേയും പക്ഷത്തുനിന്നുകൊണ്ടാണോ കഥ പറയുന്നത് മുതലായ ഘടകങ്ങള്‍ സിനിമയുടെ സാമൂഹിക പ്രസക്തിയിലേക്കു വിരല്‍ ചൂണ്ടുന്നവ...

A break (കവിത)

ചിറകൊടിഞ്ഞിരിക്കുന്നു എന്നിട്ടും പറന്നു പറന്നു അനന്തയുടെ ആഴങ്ങളില്‍ പുതഞ്ഞുകിടക്കാന്‍ മോഹം. തൊണ്ട തകര്‍ന്നിരിക്കുന്നു, എന്നിട്ടും നാദബ്രഹമത്തിന്റെ അനന്തസൂചികള്‍ കുത്തിപ്പിളര്‍ന്നു ഗര്‍ജ്ജിക്കാന്‍ കൊതി. ഹൃദയം പഞ്ചറായിരിക്കുന്നു. എന്നിട്ടും പേച്ചൊട്ടിച്ചു ഭൂഗോളമെടുത്തു അമ്മാനമാടാന്‍ കൊതി. കൊതികൊണ്ടിരിക്കേ കൊതിക്കണ്ണുകളില്‍ കുഴിയാനകള്‍ കുഴിമറിയുന്നു. ആകാശത്തില്‍ നിന്നും ഒരു തീപ്പൊരി എന്തായാലും എന്നെ ലക്ഷ്യത്തിലെത്തിക്കും..... വറ്റാത്ത തപസ്യയില്‍ പൊറുതികെട്ടിരിക്കട്ടെ ഞാന്‍ ?

ചുവർ വര (കവിത)

എന്റെ വരകൾ ആകാശച്ചുവരുകളെ തുരന്ന് കാലത്തിന്റെ കല്പഭിത്തികളെ തകർത്ത് ലാവയുടെ ശുദ്ധപുളിനത്തിൽ തടമടിഞ്ഞു കിടക്കും. അല്ലെങ്കിൽ ഈ, അഴലിന്റെ ഹൃദയശോണിമയിൽ കെഎസ് ആർടിസി  പോലെ കട്ടപ്പുറത്തുകിടക്കും. പുഴയൊഴുകെ പഴയ ഈ വിമാനം കുറുകെ പറക്കും, നഗ്നതയുടെ കുറുകണ്ണുകളിൽ ഈയച്ചൂടിൽ ശ്വാനനിദ്ര കൊള്ളും.... ഹേ, ശാന്തേ, എന്റെ ഇരമ്പൽ നമ്മുടെ കെ എസ് ആർ ടി സി പോലെയാണ്. ഒരു ശൂ..... എല്ലാം തീർന്നു...... വരയും കാലവും കോലവും.

Ignorance (കവിത)

ഒരു കവിതയെഴുതാൻ എത്ര നേരം വേണം നിലാവിൽ മുങ്ങാൻ,? പാതിരാപ്പൂക്കളുടെ മണം ഹൃദയത്തിലേറ്റാൻ, ? വികാരത്തിന്റെ ചൂടുറവയിൽ അമിട്ടുതീർക്കാൻ, ? പാടുന്ന പക്ഷിയുടെ കണ്ഠത്തിൽ പാനൂരു ചാർത്താൻ, ? മഴയുടെ വസന്ത പ്പെരുമയിൽ കൈകാൽ തുഴഞ്ഞ് ചൂടിലേക്കു പതിക്കാൻ ?

എന്തിനോ വേണ്ടി....(അഭിപ്രായം)

അരാജകത്വത്തിൻറെ പാതയിൽ കൂടി മുന്നേറുകയാണോ നമ്മുടെ സമൂഹം   നാടെമ്പാടും പൊട്ടി മുളക്കുന്ന അഴിമതികളും അതിനെ അടിസ്ഥാനമാക്കിയുള്ള കൊലകളും കാണുമ്പോള്  ജനാധിപത്യം വ്യർത്ഥസംരംഭമാണെന്ന തോന്നലുണ്ടാകുന്നു.

വെറുതേ... (കവിത)

കോരിച്ചൊരിയുന്ന മഴയും നിറഞ്ഞൊഴുകുന്ന പുഴയും മുങ്ങാംകുഴിയിടും വയലും നീന്തിമറിയുന്ന  നീര്‍ക്കോലിയും കണ്ണില്‍ മറയാത്ത കാഴ്ചകള്‍ കാലമെത്ര മറിഞ്ഞാലും പുഴയെത്ര വട്ടം നിറഞ്ഞാലും കാലത്തിന്റെ  ഊഷ്മളതയില്‍ ഹൃദയമെത്ര പുതഞ്ഞാലും ഏറ്റവും സുന്ദരം കുട്ടിക്കാലം...  വരമ്പിലൂടെയുള്ള  ബസ്സോടിക്കലും തൊണ്ടുകൊണ്ടുള്ള വണ്ടിയോടിക്കലും വട്ടുരുട്ടലും കക്കു കളിയും കള്ളനും പോലീസും, ചിരിയും കളിയും കണ്ണുകാണാത്ത വൃദ്ധന് ഓട്ടിന്‍ കഷണം കൊടുത്ത് കടലവാങ്ങാന്‍നോക്കി ചീത്ത മേടിച്ചതും കാലികളുമായ് പാറപ്പുറത്ത് ഇടയനായതും ബാലികമാരെ സ്വപ്നം കണ്ട് വിരണ്ടതും.... ഓര്‍ക്കെ, നടുങ്ങുന്നു... ഇനി വിറകു പുരയിലേക്കാണല്ലോ ഈശ്വരാ, പോക്ക്. രാമ...രാമ...രാമ....

ദുരവസ്ഥയും കൊമാലയും തമ്മിലെന്ത് ? (ലേഖനം)

      ദുരവസ്ഥയും  കൊമാലയും തമ്മിലെന്ത് ? ദുരവസ്ഥ പ്രശസ്തമായ ഒരു കാവ്യമാണ്. എഴുതിയത്  എന്‍.കുമാരനാശാന്‍. 1922 ലാണ് രചന. എന്നാല്‍ കൊമാല  ഒരു കഥയാണ്. എഴുതിയത് സന്തോഷ് ഏച്ചിക്കാനം. 2006 ല്‍ .      ദുരവസ്ഥ എഴുതാന്‍ ആശാനെ പ്രേരിപ്പിച്ചത് മലബാര്‍ കലാപമായിരുന്നു എന്ന് ആ കൃതിയുടെ മുഖവുരയില്‍ ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുജന്മികള്‍ക്കും പ്രതാപികള്‍ക്കും സമ്പന്നര്‍ക്കുമെതിരെ മുസ്ളിങ്ങളായ കര്‍ഷക തൊഴിലാളികള്‍  നടത്തിയ ലഹളയ്ക്ക് വര്‍ഗ്ഗീയലഹളയുടെ മുഖമുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ അതുവിശ്വസിച്ചു പോയി ആശാന്‍. പിന്നീട് ചരിത്രകാരന്മാര്‍ അതിനെ കര്‍ഷക കലാപം എന്ന നിലയ്ക്കുതന്നെ അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ ശരിയായി വിലയിരുത്തി.     സാവിത്രി എന്ന ബ്രാഹ്മണയുവതിയും ചാത്തന്‍ എന്ന പുലയയുവാവും തമ്മിലുള്ള പരിണയത്തിലാണ് ദുരവസ്ഥ ചെന്നവസാനിക്കുന്നത്. അങ്ങനെ, വ്യത്യസ്ത ജാതിയില്‍ പിറന്നവര്‍ക്ക് ഒന്നിക്കാനുള്ള സാഹചര്യസൃഷ്ടിയാണ്  ആശാനെ സംബന്ധിച്ച് മലബാര്‍ കലാപം സാധിക്കുന്നത്. ചാത്തനെ സ്വാധ...

ജല്പം (കവിത)

എത്ര കിട്ടും ? പുതിയജോലിയില്‍ പേ ? ഡിഎ ? ഗംഭീരം , ഗംഭീരം... എത്രകിട്ടുന്നുവെന്നതല്ല, എന്തിന് , എന്തിനു കിട്ടുന്നുവെന്നതിലാണ് കാര്യം. കാരണം, മഴ പുഴ മഴയൊരു പുഴ. പുഴയൊരു മഴ ?

വ്യഥ (കവിത)

ഓരോ നിമിഷത്തിലും മരണത്തിന്റെ നൂലിഴകള്‍ ബലിഷ്ഠമാകുന്നത് അറിയുന്നു. ബലിക്കാക്കകള്‍ പിണ്ഡം കൊത്താന്‍ പഴയ വ്യഗ്രത കാട്ടാറില്ല. വരണ്ട കാറ്റും ഉഷ്ണിച്ചു പെയ്യുന്ന മഴയും എന്റെ സമയയോഗങ്ങളില്‍ കഫക്കെട്ടിന്റെ പുതപ്പു തീര്‍ക്കുന്നു......

കൊമാലയും മാദ്ധ്യമങ്ങളും... (ലേഖനം)

        കൊമാല സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയാണ്. വിശ്വന്‍ കുണ്ടൂര്‍ എന്നയാള്‍ ആഗസ്ത് 15 നു പുലര്‍ച്ചെ 12ന് കുടുംബസമേതം ആത്മഹത്യ ചെയ്യും എന്ന്  പ്രഖ്യാപിക്കുന്നു. ഒരു മാദ്ധ്യമം വിഷയം ചര്‍ച്ചയ്ക്കിടുന്നു. എസ് എം എസ് ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. സ്വന്തം നാട്ടുകാര്‍ക്കു പോലും വിശ്വന്റെ പ്രശ്നം വിഷയമല്ല. സുഹൃത്ത് സുധാകരന്‍ ആണ് വിശ്വനെ കടക്കെണിയില്‍ പെടുത്തിയത്. വിശ്വന്‍ ജാമ്യക്കാരനാണ്. സുധാകരന്‍ പൈസ തിരിച്ചടച്ചില്ല. ബാങ്ക് ജാമ്യക്കാരന് ജപ്തി നോട്ടീസ് അയക്കുന്നു. ഇതാണ് വിശ്വനെ പ്രതിസന്ധിയില്‍പെടുത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത അലക്സ് പുന്നൂസ് പറഞ്ഞ പെദ്രോപരാമോ എന്ന പുസ്തകം വിശ്വന്‍ വായിക്കുന്നു, ഒറ്റ രാത്രി കൊണ്ട്. മരിച്ചവരുടെ ഗ്രാമമായ കൊമാലയിലെ വൈചിത്ര്യങ്ങള്‍ വിശ്വന് അമ്പരപ്പുണ്ടാക്കുന്നു. തന്റെ മുന്നില്‍പെട്ടവരെല്ലാം അത്തരക്കാരാണെന്ന് വിശ്വന്‍ കരുതുന്നു.സുധാകരനെ തേടി ഗ്രാമം വിട്ടിറങ്ങിയ വിശ്വന്‍ കവലയില്‍ വെച്ച് ഒരപകടം കാണുന്നു. ആരും സഹായിക്കാനെത്തുന്നില്ല. കൊമാലയാണോ ഇത് എന്ന് ആശ്ചര്യപ്പെട്ട വിശ്വന്‍ യുവാവിനെ ആശുപത്...

മൃത്യു (കവിത)

ക ണക്കു കൂട്ടേണ്ട, ഇവിടെ അത്  അപ്രസക്തം . ഓരോ ദിനവും ഗദ്ഗദം പുരട്ടിയ വാക്കുകള്‍, മഷിയില്‍ മുക്കി വരച്ചോളൂ - ഇതാ, എന്റെ കര്‍മ്മ സന്ദേശം കാമത്തിന്റെ തോടു പൊട്ടിച്ച കാലത്തിന്റെ പ്രവാചകരേ, ഇതാ സ്നഹപൂര്‍വം ഒരു മണ്‍ചെരാത്...... കുളിര്‍ത്ത കയ്യിനാല്‍ നനുത്ത മനസ്സിനാല്‍, ഇതു കൊളുത്തുക ഹൃത്തിനാല്‍ പുണരുക, പരമാത്മാവിന്റെ നാളം........

സമൂഹവും മാദ്ധ്യമങ്ങളും (ലേഖനം)

           മാദ്ധ്യമങ്ങള്‍ ആധുനികലോകത്തില്‍ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുന്നു. മാദ്ധ്യമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രകഥ പറയാനുണ്ടാകും. പ്രിന്റ് മീഡിയായില്‍ നിന്ന് അവയുടെ വികാസഘട്ടം ആരംഭിക്കുന്നു. കടലാസ്, മഷി, അച്ചടിയന്ത്രം , എന്നിവയിലൂടെ  വളരെ സാവധാനത്തിലുള്ള വികാസ ചരിത്രമാണ് അതിനുള്ളത്.  ജനതയെ അറിയിക്കാനും, അറിവുള്ളവരാക്കാനും ഔത്സുക്യം പൂണ്ട ഒരു കൂട്ടം നല്ല മനുഷ്യരുടെ ചിന്താ പദ്ധതിയില്‍ നിന്നുമാണ് അച്ചടി മാദ്ധ്യമങ്ങളുടെ ഉദയം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും  എരിച്ചു കളഞ്ഞ് മാനവികതയുടെ നറുഗന്ധം വിടരുന്ന പൂന്തോപ്പാക്കി നാടിനെ മാറ്റുവാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു അത്. കടലാസും അച്ചടിയന്ത്രവും വടക്കുനോക്കിയന്ത്രവും (കോമ്പസ്സ്) വെടിമരുന്നും മനുഷ്യവികാസഘട്ടത്തിലെ സുപ്രധാന കണ്ടുപിടുത്തങ്ങളത്രെ.  കടലു കടന്ന് പരക്കെപ്പാഞ്ഞവനാണ് ഇതൊക്കെ പലനാടുകളിലായി പ്രചരിപ്പിച്ചത്. വ്യക്തമായ ഉദ്ദേശ്യം അവര്‍ക്കുണ്ടായിരുന്നു. അതിലൊന്ന് മതപ്രചരണം തന്നെയാണ്. തങ്ങള്‍ക്ക് ഒരു ബന്ധവും മുമ്പില്ലാതിരുന്ന നാടുകളില്‍ ...

സത്യം (കവിത)

ഇവിടെയിതാ,  വിളറി വെളുത്ത കനികള്‍, ഇംഗ്ളീഷുകാരന്റെ‍  കൊളോണിയലിസ്റ്റ്  ചിരി പോലെ, അഴുക്കു പുരണ്ട തൊലി ..... മലയാളത്തിന്റെ മധുരക്കനികള്‍, ചെമന്നവ ചോരയില്‍ നന്മ കുതിര്‍ന്ന് പച്ചയായവ. നവആംഗലേയം കൊളോണിയല്‍ പട്ടു പുതച്ച്  മ ലയാളഭിത്തിയില്‍ കോറുന്നു, അധിനിവേശത്തിന്റെ ചട്ടം. അതിന്റെ നീളന്‍ ചെവികളും ഉഗ്രന്‍ നാസികയും പുച്ഛമുറഞ്ഞ കണ്ണും ചരിത്രത്തിന്റെ കണ്ണുടയ്ക്കുന്നു. അഥവാ ഏതു ചരിത്രതമസ്കരണത്തിനു പിന്നിലും ഒരു വേട്ട സംസ്കാരം, ഇംഗ്ളീഷു പാടിയിരിപ്പുണ്ടാകും.

വൈകിയോട്ടം (കവിത)

വൈകിയാണെന്റെ യാത്ര. പ്രഭാതത്തില്‍ അരുണകിരണങ്ങള്‍ മുഖം കറുപ്പിക്കെ ഉണരും, പ്രദോഷത്തില്‍ സായാഹ്നാര്‍ക്കന്‍ കുപിതനായി കണ്ണടയ്ക്കെ മാളമണയും. തിരയുടെ ചുരുളില്‍ നിവര്‍ന്നുകിടന്നുറങ്ങണം കാറ്റിന്റെ കുറുംകൈയില്‍ ചുരുണ്ടുകിടന്നു പറക്കണം നക്ഷത്രത്തിന്റെ പൂങ്കവിളില്‍ ഉമ്മകൊടുത്തു പാടണം മോഹങ്ങളെത്ര... വിമ്മിട്ടങ്ങളെത്ര... പക്ഷേ, ഈ വൈകിയോട്ടം അവസാനിപ്പിച്ചേ പറ്റൂ കാലം കൂവുന്നു, കാലികരും. വൈകുക എന്നതിന്  പാഴാവുക എന്നര്‍ത്ഥമുണ്ടോ ?

പെദ്രോപരാമോ.... (ലേഖനം)

         {ഹുവാന്‍റൂള്‍ഫോ എന്ന മെക്സിക്കന്‍ നോവലിസ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് പെദ്രോപരാമോ.നിശ്ശബ്ദതയുടെ പുസ്തകം എന്ന് ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാമെന്ന് ആമുഖത്തില്‍ വിവര്‍ത്തകന്‍ ജയകൃഷ്ണന്‍ പറയുന്നു.റൂള്‍ഫോ ജനിച്ചത് 1918 ല്‍ മെക്സിക്കോയിലെ സയൂലാ  എന്ന സ്ഥലത്താണ്. 1955 ലാണ് പ്രയ്തുത കൃതി പ്രസിദ്ധീകരിച്ചത്. 1925 ലെ ക്രിസ്തറോസ് യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടു. തുടര്‍ന്ന് മരണം റൂള്‍ഫോയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് കാണാം.ഗുമസ്തന്‍, ടയര്‍വ്യാപാരി എന്നിങ്ങനെ ജോലി നോക്കി. നിദ്രയില്ലായ്മാ രോഗബാധിതനായിരുന്നു.16 വര്‍ഷത്തെ ശ്രമത്തിന്റെ ഫലമാണ് പെദ്രോപരാമോ.കൊമാല എന്ന ഗ്രാമം സങ്കല്പം മാത്രമാണ്. 1986 ല്‍ മരണം. }        ക ഥയുടെ ആരംഭത്തില്‍ തന്റെ അമ്മയായ ഡോളറസ്സിന്റെ ആഗ്രഹപ്രകാരം കൊമാലയിലേക്കു വരുന്നു, മകനായ പ്രേസിയാദോ. അമ്മ മകന് ആ സ്ഥലത്തെ സംബന്ധിച്ച് നല്ല ചിത്രമാണ് പകര്‍ന്നിരുന്നത്.  കൊയ്യാറായ ചോളത്തിന്റെ മഞ്ഞനിറം കലര്‍ന്ന പച്ചപിടിച്ച ഒരു പ്രദേശം. അമ്മയുടെ...

കാലം (കവിത)

പ റയുവാനില്ല മിഴിപൂട്ടിയിരിപ്പൂ മൌനം കാതിന്റെ തേര്‍ത്തട്ടില്‍ സംഗരം ചെയ് വൂ ഘോഷം പൊള്ളും കുളിരിനെ മാറോടു ചേര്‍ത്ത് ഉള്ളം നിറയും ഹരിതം എവിടെ ഉത്സവാരവം? പൊങ്ങുന്ന ബലൂണ്‍ കുമിള ? അമിട്ടുകള്‍ ? മകളുടെ മന്ദഹാസം ? വളപ്പൊട്ടുകള്‍ ? ചട്ടിയില്‍ വീണ തുട്ടുകളില്‍ ശാപത്തിന്റെ കറ സ്വസ്തികയുടെ പുക....

dream.... (കവിത)

dream.... ന നയാതെ, നിനയാതെത്തിയ  മഴയില്‍ നിന്നും നൂലിഴകളായി ഊര്‍ന്നിറങ്ങിയ വിണ്ണിലെ സ്വപ്നങ്ങളില്‍ നിന്നും മായാലോകത്തെ ചില്ലുകളില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു. പക്ഷേ, ഞാനോര്‍ത്തില്ല , നനവിന്റെ , അലിവിന്റെ, ഈ ആലിപ്പഴ നൂലുകളാണ് ഈ ലോകവുമായി നമ്മെ കോര്‍ത്തുകെട്ടിയിരിക്കുന്നതെന്ന്.....