മുഖവുര മലയാളത്തിലെ ആധുനിക കവിത്രയത്തിൽ പ്രധാനിയാണ് മഹാകവി കുമാരനാശാൻ. കാവ്യങ്ങളിലടക്കിയ ഉൾക്കാമ്പുള്ള ചിന്തകൾ വായനക്കാരെ പ്രീതിപ്പെടുത്തി. 1873 ഏപ്രിൽ 12 ന് തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന ഗ്രാമത്തിലാണ് കുമാരു എന്ന് വിളിക്കപ്പെട്ട കുമാരനാശാൻ്റെ ജനനം. കൗമാരഘട്ടത്തിൽ ശ്രീനാരായണഗുരുവുമായുണ്ടായ കൂടിക്കാഴ്ച ആശാൻ്റെ ജീവിതത്തെ മാറ്റിമറിച്ചു. നാരായണഗുരുവിൻ്റെ പ്രിയശിഷ്യനായും ഗുരുവിൻ്റെയും അദ്ദേഹത്തിൻ്റെ ആശയങ്ങളുടെയും സഹചാരിയായും കുമാരു മാറി. കൽക്കത്തയിൽ വെച്ച് ഉപരിപഠനം നടത്താനുള്ള അവസരം ഗുരു സൃഷ്ടിച്ചു. ഇതോടെ വിപ്ലവാത്മകതയാർന്ന കാവ്യോർജ്ജത്തിൻ്റെ പ്രഭവമായി കുമാരനാശാൻ മാറി. വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ ഖണ്ഡകാവ്യങ്ങളും മണിമാല, വനമാല, പുഷ്പവാടി മുതലായ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. വിവർത്തന സംരംഭങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ ആശാൻ നടത്തിയിട്ടുണ്ട്. അപ്രകാരമുള്ള മികച്ച സംഭാവനയാണ് ശ്രീബുദ്ധചരിതം. ബുദ്ധനെക്കുറിച്ചുള്ള ലൈറ്റ് ഓഫ് ഏഷ്യ(Edwin Arnold) എന്ന കൃതിയുടെ വിവർത്തനമാണത്. സ്നേഹഗായകൻ എന്ന ലേബലാണ് സാംസ്കാരിക കേരളം ആശാന് പതിച്ച...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ