വൈകിയോട്ടം (കവിത)


വൈകിയാണെന്റെ യാത്ര.

പ്രഭാതത്തില്‍
അരുണകിരണങ്ങള്‍
മുഖം കറുപ്പിക്കെ ഉണരും,
പ്രദോഷത്തില്‍
സായാഹ്നാര്‍ക്കന്‍
കുപിതനായി കണ്ണടയ്ക്കെ
മാളമണയും.

തിരയുടെ ചുരുളില്‍
നിവര്‍ന്നുകിടന്നുറങ്ങണം

കാറ്റിന്റെ കുറുംകൈയില്‍
ചുരുണ്ടുകിടന്നു പറക്കണം

നക്ഷത്രത്തിന്റെ പൂങ്കവിളില്‍
ഉമ്മകൊടുത്തു പാടണം

മോഹങ്ങളെത്ര...
വിമ്മിട്ടങ്ങളെത്ര...
പക്ഷേ, ഈ വൈകിയോട്ടം അവസാനിപ്പിച്ചേ പറ്റൂ
കാലം കൂവുന്നു, കാലികരും.
വൈകുക എന്നതിന്  പാഴാവുക എന്നര്‍ത്ഥമുണ്ടോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ