ഞാന്‍ കണ്‍ട്രോളിലാണ്..........(കവിത)

അതി രാവിലെ
ഒരു ചായ.
ഇല്ലെങ്കില്‍ നടക്കില്ല, ഒന്നും.

രാവിലെ
രണ്ട് ഇഡ്ഢലി  ഒരു ചായ.
ഇല്ലെങ്കില്‍ വയറു പിണങ്ങും.


ഓഫീസില്‍ എത്തി.
ഹൊ, എന്തൊരു ക്ഷീണം !
മൂന്നുകണ്ടം പുട്ട്, കടലക്കറി, ചായ.

അതു കഴിഞ്ഞ്
ഒരു സുഖിയന്‍, ഒരു ചായ

ഇടയ്ക്ക്  സൌഹൃദ  വിതരണം...
ഭാര്യയുടെ വിശേഷം വകയില്‍
ഒരു ലഡ്ഢു.

ഉച്ചയ്ക്ക് ചോറ്, കറികള്‍,
മീനോ ഓംലെറ്റോ സ്പെഷ്യല്‍.

മൂന്നുമണി
ചായ, വെറുമൊരു പഴം പൊരി


വൈകുന്നേരം
എന്തൊരു ക്ഷീണം
വെറുതേയൊരു  മസാലദോശ,  ചായ.

ട്രെയിനില്‍ -
തമാശക്ക്  കടലകൊറി.

വീട്ടില്‍
ചായ... മിക്ച്ചര്‍
കഴിച്ചില്ലേല്‍ ഓള് പിണങ്ങും.

രാത്രി
ഊണ്, പപ്പടം, മത്സ്യം
കഴിച്ചാല്‍  അഭിനന്ദിക്കണം,
വയറിനെയല്ല, ഭാര്യയെ.

ചന്ദനമഴ കാണെ
ചെറുപഴം.....
ഒന്നിച്ചുണ്ടാവും മകള്‍.

എല്ലാം ശരി.

എന്തൊരു ജന്മം...തിന്നാനായി....

തിന്നുതിന്നു
ഇനി
നീ
നിന്നെത്തന്നെ
എന്നാണാവോ തിന്നുന്നത് ?






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ