A break (കവിത)

ചിറകൊടിഞ്ഞിരിക്കുന്നു
എന്നിട്ടും
പറന്നു പറന്നു
അനന്തയുടെ ആഴങ്ങളില്‍
പുതഞ്ഞുകിടക്കാന്‍ മോഹം.

തൊണ്ട തകര്‍ന്നിരിക്കുന്നു,
എന്നിട്ടും
നാദബ്രഹമത്തിന്റെ
അനന്തസൂചികള്‍
കുത്തിപ്പിളര്‍ന്നു
ഗര്‍ജ്ജിക്കാന്‍ കൊതി.

ഹൃദയം പഞ്ചറായിരിക്കുന്നു.
എന്നിട്ടും പേച്ചൊട്ടിച്ചു
ഭൂഗോളമെടുത്തു അമ്മാനമാടാന്‍
കൊതി.

കൊതികൊണ്ടിരിക്കേ
കൊതിക്കണ്ണുകളില്‍
കുഴിയാനകള്‍
കുഴിമറിയുന്നു.

ആകാശത്തില്‍ നിന്നും ഒരു തീപ്പൊരി
എന്തായാലും
എന്നെ ലക്ഷ്യത്തിലെത്തിക്കും.....


വറ്റാത്ത തപസ്യയില്‍
പൊറുതികെട്ടിരിക്കട്ടെ ഞാന്‍ ?





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ