വെറുതേ... (കവിത)

കോരിച്ചൊരിയുന്ന മഴയും
നിറഞ്ഞൊഴുകുന്ന പുഴയും
മുങ്ങാംകുഴിയിടും വയലും
നീന്തിമറിയുന്ന  നീര്‍ക്കോലിയും

കണ്ണില്‍ മറയാത്ത കാഴ്ചകള്‍
കാലമെത്ര മറിഞ്ഞാലും
പുഴയെത്ര വട്ടം നിറഞ്ഞാലും
കാലത്തിന്റെ  ഊഷ്മളതയില്‍
ഹൃദയമെത്ര പുതഞ്ഞാലും
ഏറ്റവും സുന്ദരം കുട്ടിക്കാലം...

 വരമ്പിലൂടെയുള്ള  ബസ്സോടിക്കലും
തൊണ്ടുകൊണ്ടുള്ള വണ്ടിയോടിക്കലും
വട്ടുരുട്ടലും കക്കു കളിയും
കള്ളനും പോലീസും, ചിരിയും കളിയും

കണ്ണുകാണാത്ത വൃദ്ധന്
ഓട്ടിന്‍ കഷണം കൊടുത്ത്
കടലവാങ്ങാന്‍നോക്കി
ചീത്ത മേടിച്ചതും

കാലികളുമായ് പാറപ്പുറത്ത്
ഇടയനായതും
ബാലികമാരെ സ്വപ്നം കണ്ട്
വിരണ്ടതും....

ഓര്‍ക്കെ,
നടുങ്ങുന്നു...
ഇനി വിറകു പുരയിലേക്കാണല്ലോ
ഈശ്വരാ, പോക്ക്.
രാമ...രാമ...രാമ....




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ