സ്വന്തം ജീവിതത്തിലെയും നാം കാണുന്ന ലോകത്തിലെയും അനുഭവങ്ങള്‍ക്ക് സ്വന്തം വാക്കുകളിലൂടെ മിഴിവു പകരാന്‍ സാധിക്കുക എന്നത് അസുലഭമായ ഒന്നാണ്. പ്ളൂട്ടോജി എന്ന ഈ ബ്ളോഗിലൂടെ ഞാനും എന്റെ ലോകവും എന്ന വിഷയമാണ് ആവിഷ്കൃതമാകുന്നത്.......
ഗണേശൻ വി.
എന്തിനോ വേണ്ടി....(അഭിപ്രായം)
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
അരാജകത്വത്തിൻറെ പാതയിൽ കൂടി മുന്നേറുകയാണോ നമ്മുടെ സമൂഹം നാടെമ്പാടും പൊട്ടി മുളക്കുന്ന അഴിമതികളും അതിനെ അടിസ്ഥാനമാക്കിയുള്ള കൊലകളും കാണുമ്പോള്‍ ജനാധിപത്യം വ്യർത്ഥസംരംഭമാണെന്ന തോന്നലുണ്ടാകുന്നു.
'മരപ്പാവകൾ' എന്ന കഥ സവിശേഷമായ ആഖ്യാനപശ്ചാത്തലമുള്ള മനോഹരമായ കഥയാണ്. മലയാള കഥാലോകത്ത് എഴുത്തുകാരൻ്റെ രചനാകൗശലം പൂർണ്ണമായും ഇതൾ വിരിഞ്ഞ അപൂർവം രചനകളിൽ ഒന്നാണിത്. തികച്ചും സംഭാഷണ പ്രധാനമായ കഥയാണ് മരപ്പാവകൾ. സംഭാഷണങ്ങളിലൂടെ ഒരു കലാകാരിയായ സ്ത്രീയുടെ ദയനീയ കഥ വികസിക്കുന്നു. അതോടൊപ്പം എഴുത്തുകാരൻ്റെ സാമുഹിക പ്രതിബദ്ധത - Social Commitment - പ്രകാശം ചൊരിയുകയും ചെയ്യുന്നു. വ്യക്തിയും ഭരണകൂടവും തമ്മിലുള്ള അജഗജാന്തരം, കലാകാരനും സമൂഹവും തമ്മിലുള്ള പാരസ്പര്യം, സ്ത്രീസ്വത്വത്തിൻ്റെ ഉണർവ് എന്നീ വിഷയങ്ങൾ ഈ കഥയിൽ കടന്നുവരുന്നു. നർമ്മത്തിൻ്റെ സമുചിതമായ പ്രയോഗം കഥാഗുണത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ആശാരിപ്പറമ്പിൽ നളിനി എന്ന പ്രതിമ നിർമ്മാണ കലയിൽ അഗ്രഗണ്യയായ സാധാരണക്കാരിയും ജനസംഖ്യാ കണക്കെടുപ്പിന് വന്ന എന്യുമറേറ്ററും തമ്മിലുള്ള സംഭാഷണമാണ് മരപ്പാവകൾ എന്ന കഥയിലെ മുഖ്യവിഷയം. എന്യുമറേറ്റർ നിശ്ചയമായും സർക്കാർ ഉദ്യോഗസ്ഥനായിരിക്കുമല്ലോ. അപ്പോൾ, ഭരണകൂടത്തിൻ്റെ ഇടപെടലിനുള്ള ദല്ലാളാകുന്നു അയാൾ. അയാളിലൂടെ ഒരു സാധാരണവ്യക്തിയിൽ ഭരണകൂടത്തിൻ്റെ സ്വാധീനം സാദ്ധ്യമാകുന്നു.. നിരവധി ചുഴികളും മലരികളും നിറഞ്ഞ് ...
മുഖവുര മലയാളത്തിലെ ആധുനിക കവിത്രയത്തിൽ പ്രധാനിയാണ് മഹാകവി കുമാരനാശാൻ. കാവ്യങ്ങളിലടക്കിയ ഉൾക്കാമ്പുള്ള ചിന്തകൾ വായനക്കാരെ പ്രീതിപ്പെടുത്തി. 1873 ഏപ്രിൽ 12 ന് തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന ഗ്രാമത്തിലാണ് കുമാരു എന്ന് വിളിക്കപ്പെട്ട കുമാരനാശാൻ്റെ ജനനം. കൗമാരഘട്ടത്തിൽ ശ്രീനാരായണഗുരുവുമായുണ്ടായ കൂടിക്കാഴ്ച ആശാൻ്റെ ജീവിതത്തെ മാറ്റിമറിച്ചു. നാരായണഗുരുവിൻ്റെ പ്രിയശിഷ്യനായും ഗുരുവിൻ്റെയും അദ്ദേഹത്തിൻ്റെ ആശയങ്ങളുടെയും സഹചാരിയായും കുമാരു മാറി. കൽക്കത്തയിൽ വെച്ച് ഉപരിപഠനം നടത്താനുള്ള അവസരം ഗുരു സൃഷ്ടിച്ചു. ഇതോടെ വിപ്ലവാത്മകതയാർന്ന കാവ്യോർജ്ജത്തിൻ്റെ പ്രഭവമായി കുമാരനാശാൻ മാറി. വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ ഖണ്ഡകാവ്യങ്ങളും മണിമാല, വനമാല, പുഷ്പവാടി മുതലായ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. വിവർത്തന സംരംഭങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ ആശാൻ നടത്തിയിട്ടുണ്ട്. അപ്രകാരമുള്ള മികച്ച സംഭാവനയാണ് ശ്രീബുദ്ധചരിതം. ബുദ്ധനെക്കുറിച്ചുള്ള ലൈറ്റ് ഓഫ് ഏഷ്യ(Edwin Arnold) എന്ന കൃതിയുടെ വിവർത്തനമാണത്. സ്നേഹഗായകൻ എന്ന ലേബലാണ് സാംസ്കാരിക കേരളം ആശാന് പതിച്ച...
എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ