ചുവർ വര (കവിത)

എന്റെ വരകൾ
ആകാശച്ചുവരുകളെ
തുരന്ന്
കാലത്തിന്റെ കല്പഭിത്തികളെ
തകർത്ത്

ലാവയുടെ ശുദ്ധപുളിനത്തിൽ
തടമടിഞ്ഞു കിടക്കും.

അല്ലെങ്കിൽ
ഈ,

അഴലിന്റെ
ഹൃദയശോണിമയിൽ
കെഎസ് ആർടിസി  പോലെ
കട്ടപ്പുറത്തുകിടക്കും.

പുഴയൊഴുകെ
പഴയ ഈ വിമാനം കുറുകെ പറക്കും,
നഗ്നതയുടെ
കുറുകണ്ണുകളിൽ

ഈയച്ചൂടിൽ
ശ്വാനനിദ്ര കൊള്ളും....

ഹേ, ശാന്തേ,
എന്റെ ഇരമ്പൽ
നമ്മുടെ കെ എസ് ആർ ടി സി പോലെയാണ്.

ഒരു ശൂ.....
എല്ലാം തീർന്നു......
വരയും കാലവും കോലവും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ