വ്യഥ (കവിത)

ഓരോ നിമിഷത്തിലും
മരണത്തിന്റെ നൂലിഴകള്‍
ബലിഷ്ഠമാകുന്നത്
അറിയുന്നു.

ബലിക്കാക്കകള്‍
പിണ്ഡം കൊത്താന്‍
പഴയ വ്യഗ്രത കാട്ടാറില്ല.

വരണ്ട കാറ്റും
ഉഷ്ണിച്ചു പെയ്യുന്ന മഴയും
എന്റെ
സമയയോഗങ്ങളില്‍
കഫക്കെട്ടിന്റെ പുതപ്പു തീര്‍ക്കുന്നു......


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ