പോസ്റ്റുകള്‍

കർഷകപ്രക്ഷോഭങ്ങൾ

മൊഡ്യൂൾ 4 പാർട്ട് 08 കണ്ണൂർ സർവകലാശാല കേരളസംസ്‌കാരം കർഷകപ്രക്ഷോഭങ്ങൾ കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയിൽ ആദ്യം പ്രവർത്തിക്കുകയും പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമാവുകയും ചെയ്ത ഇടതുപക്ഷക്കാരാണ് സംഘടിത കർഷകപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്. ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു. അതിനായി നിരവധി സംഘടിത സമരങ്ങൾ കർഷകപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. വിലവർദ്ധനവിനെതിരെയും ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയും സമരങ്ങൾ നടന്നിട്ടുണ്ട്. അവ ദേശസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളായി പരിണമിച്ചു. ത്യാഗോജ്ജ്വലമായ ഇത്തരം പോരാട്ടങ്ങളാണ് കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കു സഹായകമായത്. മൊറാഴ, എള്ളെരിഞ്ഞി, കാവുമ്പായി, കരിവെള്ളൂർ, തോലമ്പ്ര, കയ്യൂർ, തില്ലങ്കേരി, ഒഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിൽ ഭരണകൂടത്തിൻ്റെ സന്നാഹങ്ങളുമായി ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകർ അനുഭവിച്ച സഹനങ്ങൾ വാക്കുകൾക്കതീതമാണ്. ചില കർഷകപ്രക്ഷോഭങ്ങൾ: ഭൂരിഭാഗം കർഷകരും തൊഴിലാളികളും സ്വന്തമായി ഭൂമിയില്ലാത്തവരും മേൽജാതിക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നവരുമായിരുന്നു. അവർ കീഴ...

കർഷകപ്രസ്ഥാനങ്ങൾ

മൊഡ്യൂൾ 4 പാർട്ട് 08 കണ്ണൂർ സർവകലാശാല  കേരള സംസ്‌കാരം കർഷക പ്രസ്ഥാനങ്ങൾ നവോത്ഥാന കാലാനന്തരം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ വളർച്ചയുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ സാമൂഹിക മുന്നേറ്റം രൂപപ്പെട്ടത്. കർഷകപ്രക്ഷോഭങ്ങളുടെ അടിസ്ഥാനകാരണം എന്തായിരുന്നു? അത് എല്ലായ്പ്പോഴും ചൂഷണത്തിനും മർദ്ദനത്തിനും സാമൂഹിക അനീതികൾക്കുമെതിരായിരുന്നു. ജാതി ജന്മി നാടുവാഴിത്തത്തിൻ്റെ ഇരകളായിരുന്നു കേരളത്തിലെ കൃഷിക്കാർ. നൂറ്റാണ്ടുകൾ കേരളത്തിലെ കാർഷികഘടനയെ നിയന്ത്രിച്ച സാമൂഹ്യസാമ്പത്തിക ഘടനയാണ് ജന്മിത്തം. ഭൂവുടമവകാശം ജന്മിമാർ, മാടമ്പികൾ, വാഴുന്നവർ, യജമാനൻ, തമ്പ്രാക്കൾ, ഉടയോർ, ഊരാളന്മാർ എന്നൊക്കെ അറിയപ്പെട്ട വിഭാഗങ്ങൾക്കായിരുന്നു. ഇവരൊക്കെ പാട്ടം പിരിക്കാൻ അവകാശമുള്ളവരായിരുന്നു. ഭൂവുടമകളുടെ ഭൂമിയിൽ കൃഷി ചെയ്യാനും അത് അനുഭവിച്ചു ജീവിക്കാനുമുള്ള കർഷകരുടെ അവകാശമാണ് കുടിയായ്മ. അതായത്, ഭൂവുടമകളല്ലെങ്കിലും കൃഷിക്കായി അന്യരുടെ ഭൂമി കൈവശം വെച്ചിരുന്നവർക്ക് ആ ഭൂമിയുടെ മേൽ ലഭിച്ചിരുന്ന അവകാശമാണ് കുടിയായ്മ. ഇങ്ങനെ ജീവിക്കുന്ന കർഷകരെ കുടിയാന്മാർ എന്നു വിളിച്ചു. കേരള ഭൂപരിഷ്‌കരണ നിയമത്തിലൂടെ (1969) കുടിയായ്മ സമ്പ്രദായം പൂർണ്ണമാ...

ഐക്യകേരള പ്രസ്ഥാനം

 മൊഡ്യൂൾ 4 പാർട്ട് 08  കണ്ണൂർ സർവകലാശാല കേരളസംസ്‌കാരം ഐക്യകേരള പ്രസ്ഥാനം ബ്രിട്ടീഷുമലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് ഒരു സംസ്ഥാന രൂപീകരണത്തിനു വേണ്ടി നടന്ന മൊത്തം പ്രയത്നങ്ങളെയാണ് ഐക്യ കേരള പ്രസ്ഥാനം എന്നു വിളിക്കുന്നത്. കേരളസംസ്‌കാരപഠനത്തിൽ കേരള സംസ്ഥാനവും പുരോഗതിയും എന്ന ഭാഗമാണ് ഇവിടെ അപഗ്രഥിക്കുന്നത്. 1957 ൽ കേരള സംസ്ഥാനം ഭാഷാടിസ്ഥാനത്തിൽ രൂപം കൊള്ളുന്നു. ഇപ്രകാരം ഒരു സംസ്ഥാന രൂപീകരണത്തിൻ്റെ മുന്നോടിയായി ബ്രിട്ടിഷ്മലബാർ, കൊച്ചി തിരുവിതാംകൂർ എന്നിങ്ങനെ മൂന്നു വിവിധ പ്രദേശങ്ങളായി വേർതിരിഞ്ഞിരുന്ന വ്യത്യസ്ത ഭരണസംവിധാനമുള്ള മേഖലകളെ ഏകോപിപ്പിക്കാനും ഒരൊറ്റ ദേശമാക്കി മാറ്റാനുമുള്ള ആലോചനകൾ മുന്നേ നടന്നിരുന്നു. ഭാഷയിലും സംസ്കാരത്തിലും ജീവിതരീതികളിലും സമാനതകൾ വെച്ചുപുലർത്തുന്ന മലയാളികളെ ഒരു ഭരണകൂടത്തിൻ കീഴിലാക്കാനുള്ള പ്രയത്നങ്ങളുണ്ടായി. 1928 ഏപ്രിലിൽ എറണാകുളത്തു ചേർന്ന നാട്ടുരാജ്യപ്രജാസമ്മേളനം ഐക്യകേരള പ്രമേയം അംഗീകരിച്ചിരുന്നു. 1928 മേയിൽ പയ്യന്നൂരിൽ ജവഹർലാൽ നെഹ്റുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന രാഷ്ട്രീയ സമ്മേളനം കേരളത്തെയാകെ...

സാമുദായിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ

 മൊഡ്യൂൾ 4 പാർട്ട് 07 കണ്ണൂർ സർവകലാശാല കേരളസംസ്കാരം: സാമുദായികപരിഷ്കരണ പ്രസ്ഥാനങ്ങൾ നൂറ്റാണ്ടുകളായി അനുഭവിച്ച അടിമത്തത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും അയിത്തത്തിൽ നിന്നും മോചനം നേടുവാനായുള്ള പ്രയത്നം പത്തൊമ്പതാം നൂറ്റാണ്ടിൽ സജീവമായി. ഈ വിഷയത്തിൽ മാർഗ്ഗദർശിയായത് ശ്രീ നാരായണ ഗുരുവാണ്. കേരളസമൂഹം സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയാർജ്ജിക്കുന്നതിൽ സാമുദായികപരിഷ്‌കരണ പ്രസ്ഥാനങ്ങൾ വലിയ സംഭാവനകൾനൽകിയിട്ടുണ്ട്. അതിൽ മുഖ്യമായ ഒരു പ്രസ്ഥാനമാണ് എസ്.എൻ.ഡി പി അഥവാ ശ്രീനാരായണ ധർമപരിപാലന യോഗം. 1903 ലാണ് ഇതു രൂപം കൊണ്ടത്.  1907 ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാധുജന പരിപാലന സംഘം രൂപീകരിച്ചു. 1909 ൽ നമ്പൂതിരിമാർ യോഗക്ഷേമസഭ ആരംഭിച്ചു. 1910 ൽ കെ.പി. കറുപ്പൻ്റെ നേതൃത്വത്തിൽ തേവരയിൽ വാലസമുദായ പരിഷ്‌കരണസഭ രൂപംകൊണ്ടു. 1912 ൽ കൃഷ്‌ണാതി ആശാൻ പുലയസംഘടന എന്ന സമുദായ സംഘടനയും 1914 ൽ മന്നത്തുപത്മനാഭൻ നായർ സർവീസ് സൊസൈറ്റിയും രൂപീകരിച്ചു. ഇത്തരത്തിലുള്ള സംഘടനകളുടെ നിരവധിയായ പോരാട്ടങ്ങളും പ്രവർത്തനങ്ങളുമാണ് കേരളത്തിലെ ആധുനികതയെ ശക്തിപ്പെടുത്തിയത്. പാശ്ചാത്യരുടെ ആഗമനം കേരളീയസമൂഹത്തിൽ വമ്പിച്ച സാമൂഹിക രാഷ്ട്രീയപ...

ക്ഷേത്രപ്രവേശന വിളംബരം

മൊഡ്യൂൾ 4 പാർട്ട് 07  കണ്ണൂർ സർവകലാശാല : കേരള സംസ്കാരം ക്ഷേത്രപ്രവേശന വിളംബരം - 1936 നവം 12 സാമൂഹികനീതിയും സമത്വവും പുലരുന്ന നാളെകൾ യഥാർത്ഥമാകാൻ പോകുന്നുവെന്ന ചിന്തയും ആവേശവും ജനങ്ങളിലേക്കു പകർന്ന സംഭവമാണ് 1936 നവംബർ 12 ൻ്റെ ക്ഷേത്രപ്രവേശന വിളംബരം. അവർണ്ണജനതയ്ക്ക് അഭിമാന നിമിഷങ്ങളാണതു പകർന്നത്. ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു. വിളംബര ദിനം മഹാരാജാവിൻ്റെ ജന്മദിനം കൂടിയായിരുന്നു. ദീർഘകാലമായി നവോത്ഥാനനായകരും സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ മുന്നേറ്റങ്ങളും സാമൂഹ്യനീതിക്കു വേണ്ടി പ്രയത്നിക്കുകയായിരുന്നു. അതു സാർത്ഥകമായ പ്രതീതിയാണ് അനുഭവപ്പെട്ടത്. വൈക്കം,ഗുരുവായൂർ സത്യഗ്രഹങ്ങളും നിവേദനങ്ങളും കാൽനടജാഥകളുമൊക്കെ അതിൽ നിർണ്ണായക പങ്കുവഹിച്ചു. 1934 ൽ തന്നെ മറ്റൊരുത്തരവിലൂടെ തിരുവിതാംകൂറിലെ എല്ലാ പൊതുവഴികളും വഴിക്കിണറുകളും സത്രങ്ങളും സകലജനങ്ങൾക്കും ഉപയോഗത്തിനു വിട്ടുകൊടുത്തിരുന്നു. സാമൂഹികമാറ്റത്തിൻ്റെ കവാടം തിരുവിതാംകൂറിൽ തുറക്കുകയായിരുന്നു ചിത്തിരതിരുനാൾ മഹാരാജാവ് ചെയ്തത്. ജനനം കൊണ്ടോ മതത്താലോ ഹിന്ദുവായ ഏതൊ...

ഗുരുവായൂർ സത്യഗ്രഹം

മൊഡ്യൂൾ 4 പാർട്ട് 07 കണ്ണൂർ സർവകലാശാല: കേരള സംസ്‌കാരം അയിത്തോച്ചാടന പ്രക്ഷോഭങ്ങൾ ഗുരുവായൂർ സത്യഗ്രഹം (1931 നവം 1 - 1932 ഒക്ടോ 2) അയിത്താചരണത്തിനെതിരെ മലബാറിൽ നടന്ന ശക്തമായ ഇടപെടലായിരുന്നു ഗുരുവായൂർ സത്യഗ്രഹം. ഇത് എല്ലാ ജാതികളിലും ഉൾപ്പെട്ട ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചു കിട്ടുവാനായുള്ള സമരമായിരുന്നു. സാമൂഹികനീതി, സമത്വം എന്നീ ആശയങ്ങൾക്കാണ് സമരത്തിൽ പ്രാധാന്യം കിട്ടിയത്. 1931 മെയ് മാസം വടകരയിൽ ചേർന്ന കേരള പ്രദേശ് കോൺഗ്രസ്സ് സമ്മേളനം ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചു. കെ. കേളപ്പൻ സെക്രട്ടറിയും മനത്തു പത്മനാഭൻ അദ്ധ്യക്ഷനായും സമരസമിതി നിലവിൽ വന്നു. എ.കെ. ഗോപാലൻ, പി.കൃഷ്ണപ്പിള്ള മുതലായ നേതാക്കന്മാർ വളരെ സജീവമായി സമരത്തിൽ പങ്കുകൊണ്ടു. പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് എ.കെ. ഗോപാലൻ്റെ നേതൃത്വത്തിൽ സമര പ്രചരണാർത്ഥം കാൽ നടജാഥ നടന്നു. സവർണ്ണ എതിർപ്പുണ്ടായെങ്കിലും സാധാരണക്കാർ ജാഥയെ ഹാർദ്ദവമായി സ്വീകരിച്ചു. ക്ഷേത്രനടയിലേക്ക് അയിത്തക്കാരായ വളണ്ടിയർ നീങ്ങുകയും അറസ്റ്റുവരിക്കുകയുമാണ് സമരരീതി. ക്ഷേത്രം ട്രസ്റ്റിയായ സാമൂതിരി ക്ഷേത്രപ്രവേശനം അനുവദിക്കാൻ ...

വൈക്കം സത്യഗ്രഹം

മൊഡ്യൂൾ 4 പാർട്ട് 07 കണ്ണൂർ സർവകലാശാല: കേരള സംസ്‌കാരം നവോത്ഥാന മുന്നേറ്റങ്ങൾ വൈക്കം സത്യഗ്രഹം അയിത്തോച്ചാടന മുന്നേറ്റത്തിൽ വലിയ ചലനമുണ്ടാക്കിയ സമരമാണ് വൈക്കംക്ഷേത്രത്തിനു മുന്നിൽ 1924-25 കാലഘട്ടത്തിൽ നടന്നത്. ക്ഷേത്രപ്രവേശനമായിരുന്നില്ല സത്യഗ്രഹികളുടെ ലക്ഷ്യം. അയിത്തജാതിക്കാരായ അവർണ്ണഹിന്ദുക്കൾക്ക് വൈക്കം ക്ഷേത്രത്തിനോടു ചേർന്നുള്ള വഴിയിൽ കൂടി നടക്കാനുള്ള വിലക്കു നീക്കാനായിരുന്നു ഈ പ്രക്ഷോഭം നടന്നത്. ടി.കെ.മാധവൻ,കെ.കേളപ്പൻ, കെ.പി. കേശവമേനോൻ, മന്നത്തു പത്മനാഭൻ, സി.വി. കുഞ്ഞിരാമൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മുതലായവർ നേതൃത്വം നൽകി. 1924 മാർച്ച് 30 ന് ഒരു പുലയനും ഒരു ഈഴവനും ഒരു നായരും കുളിച്ചു കുറിയിട്ട് പൂമാലയുമിട്ട് വിലക്കുപലക ലംഘിച്ചു നീങ്ങി തുടർന്ന് അറസ്റ്റുണ്ടായി. സമരം നീണ്ടു പോകുമ്പോൾ സത്യഗ്രഹികളുടെ എണ്ണവും ആവേശവും വർദ്ധിച്ചു. നാരായണഗുരു സമരപ്പന്തൽ സന്ദർശിച്ചതോടെ പിന്തുണയും കൂടി. തമിഴ്നാട്ടിൽ നിന്ന് സമൂഹപരിഷ്കർത്താവായ ഇ.വി. രാമസ്വാമി നായ്ക്കരും പിന്തുണയറിയിച്ചുകൊണ്ടു വന്നു. മന്നത്തു പത്മനാഭൻ്റെ നേതൃത്വത്തിൽ സമരത്തിനു സവർണ്ണരുടെ പിന്തുണ ശേഖരിക്കാൻ സവർണ്ണ കാൽനട പ്രചരണജാഥ നടന്നു. നവ...

അയിത്തോച്ചാടനം

മൊഡ്യൂൾ 4 പാർട്ട് 07 കണ്ണൂർ സർവകലാശാല കേരള സംസ്‌കാരം: നവോത്ഥാന മുന്നേറ്റങ്ങൾ അയിത്തോച്ചാടനം മഹാകവി എൻ. കുമാരനാശാൻ ‘സിംഹനാദം’ എന്ന കവിതയിൽ ഇപ്രകാരം എഴുതുന്നു: “നരനു നരനശുദ്ധ വസ്തു പോലും ധരയിൽ നടപ്പതു തീണ്ടലാണു പോലും നരകമിവിടമാണ് ഹന്ത! കഷ്ടം! ഹര! ഹര! ഇങ്ങനെ വല്ല നാടു മുണ്ടോ?” നിരവധി കവിതകളിലും കാവ്യങ്ങളിലും ജാതിയുടെ നിരർത്ഥകത അദ്ദേഹം വ്യക്തമാക്കി. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ജാതീയതയ്ക്കെതിരായ മാനിഫെസ്റ്റോകളായി പ്രകാശിക്കുന്നു. “തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലു ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ” സമൂഹത്തെ നൂറ്റാണ്ടുകളായി വിഴുങ്ങിയ ജാതീയതയെന്ന വിപത്തു സൃഷ്ടിച്ച മലീമസമായ അന്തരീക്ഷത്തെ അപലപിക്കുകയാണ് കവി. അന്നത്തെ കേരളീയ സമൂഹത്തിൻ്റെ നേർചിത്രമാണ് കവിയുടെ തൂലികയിലൂടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. അയിത്തവും അനീതികളും മനുഷ്യർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. എന്താണ് അയിത്തം? ഒരു നിശ്ചിത വിഭാഗത്തിൽപെട്ട ആളുകളെ അല്ലെങ്കിൽ ജാതിക്കാരെ അശുദ്ധരായി കണക്കാക്കി അവരുമായി ശാരീരികമോ സാമൂഹികമോ ആയ സമ്പർക്കം പുലർത്തുന്നതിൽ നിന്ന് മേൽജാതിക്കാർ...

മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും

മൊഡ്യൂൾ 4 പാർട്ട് 07 കണ്ണൂർ സർവകലാശാല കേരള സംസ്കാരം : നവോത്ഥാന മുന്നേറ്റങ്ങൾ മലയാളി മെമ്മോറിയൽ തിരുവിതാംകൂർ സർക്കാർ സർവീസിലെ ഉയർന്ന ഉദ്യോഗങ്ങളൊക്കെ ലഭിച്ചിരുന്നത് പരദേശി ബ്രാഹ്മണർക്കും മറ്റുമായിരുന്നു. അന്ന് 500 രൂപയ്ക്കു മേൽ ശമ്പളമുള്ള ഉദ്യോഗങ്ങളൊന്നും നാട്ടുകാർക്ക് നൽകിയിരുന്നില്ല. ഇപ്രകാരം അവഗണിക്കുന്നതിലുള്ള ആശങ്കയും നീരസവുമാണ് മലയാളിമെമ്മോറിയലിൻ്റെ അടിസ്ഥാനകാരണം. തിരുവിതാംകൂർ സർക്കാർ സർവീസിലെ ഉയർന്ന ഉദ്യോഗങ്ങൾ വിദ്യാഭ്യാസയോഗ്യതയുള്ള നാട്ടുകാർക്കു നൽകണമെന്നതായിരുന്നു ആവശ്യം. 1891 ജനുവരി 1 ന് അന്നത്തെ മഹാരാജാവിനു മുന്നിൽ ഭീമഹരജി സമർപ്പിക്കുകയായിരുന്നു. ജി.പി. പിള്ളയെയാണ് മലയാളിമെമ്മോറിയലിൻ്റെ പ്രധാന സൂത്രധാരനായി കാണാവുന്നത്. സി.വി.രാമൻപിള്ള, സി.കൃഷ്ണപിള്ള, കെ.പി.ശങ്കരമേനോൻ എന്നിവരും നേതൃത്വം നൽകി. നായർ, ഈഴവർ, ക്രിസ്ത്യാനികൾ തുടങ്ങി 10037 പേർ നിവേദനത്തിൽ ഒപ്പിട്ടു. മദ്രാസിലെയും കൽക്കത്തയിലെയും ഇംഗ്ലീഷു പത്രങ്ങൾ ഇതിൻ്റെ പ്രസക്തിയെ പുകഴ്ത്തി. അങ്ങനെ ദേശീയ ശ്രദ്ധയും ലഭിച്ചു. അന്നത്തെ ദിവാൻ രാമറാവു സ്ഥാനമൊഴിഞ്ഞപ്പോൾ നാട്ടുകാരനായ ശങ്കര സുബ്ബയരെ ദിവാനായി നിയമിച്ചു കൊണ്ട് നാട്ടുകാരിൽ രാജവംശ...

ചാന്നാർലഹള

മൊഡ്യൂൾ 4 പാർട്ട് 07 നവോത്ഥാനമുന്നേറ്റങ്ങൾ ചാന്നാർലഹള മാറുമറയ്ക്കൽ കലാപം തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലുമുള്ള നാടാർ വിഭാഗക്കാർ 1926 വരെയും ചാന്നാർ എന്നാണ് അറിയപ്പെട്ടിരുന്നത്. സവർണ്ണഹിന്ദുസ്ത്രീകളെപ്പോലെ മാറുമറച്ചു വസ്ത്രധാരണം ചെയ്യുന്നതിനുള്ള അവകാശത്തിനു വേണ്ടി ചാന്നാർ സമുദായക്കാർ നടത്തിയ ലഹളയാണ് ചാന്നാർ ലഹള. 1829 മുതലാണ് ഈ മേൽമുണ്ടു സമരം ആരംഭിച്ചത്. ചാന്നാർ സ്ത്രീകൾ അര മുതൽ കാൽമുട്ടു വരെ മാത്രമേ വസ്‌ത്രം ധരിക്കാൻ പാടുള്ളൂ എന്നും മേൽമുണ്ടു ധരിക്കരുത് എന്നുമായിരുന്നു അക്കാലത്തെ ജാത്യാചാരം. സംസ്കാരശൂന്യമായ ഈ അസംബന്ധത്തിനെതിരെ ചാന്നാർ സ്ത്രീകൾ ശബ്ദമുയർത്തി. ഇതിനു മറ്റൊരു കാരണവുമുണ്ടായിരുന്നു. യൂറോപ്യൻ മിഷനറിമാരുടെ മതപ്രചാരണ പ്രവർത്തനങ്ങൾ ചാന്നാർ സമുദായത്തെ കേന്ദ്രീകരിച്ചു ശക്തമായിരുന്നു. ക്രിസ്തുമതം സ്വീകരിച്ച ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ടു ധരിക്കാനും കണങ്കാൽ വരെ മുണ്ടുധരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ക്രിസ്തുമത സംരക്ഷണവുമുണ്ടായിരുന്നു. എന്നാൽ പലപ്പോഴും ഹിന്ദു യാഥാസ്ഥിതിക സവർണ്ണർ ഇതൊന്നും വിലവെച്ചില്ലെന്നത് മറ്റൊരു കാര്യം. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത സ്ത്രീകൾക്കു...

ആധുനികവിദ്യാഭ്യാസം

മൊഡ്യൂൾ 4 പാർട്ട്  7 3.ആധുനിക വിദ്യാഭ്യാസം സാമൂഹിക സാംസ്കാരിക പുരോഗതിയിലേക്കും പരിവർത്തനങ്ങളിലേക്കും കേരളത്തെ നയിക്കുന്നതിൽ ആധുനികവിദ്യാഭ്യാസം സമാനതകളില്ലാത്ത പങ്കാണ് വഹിക്കുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നും അറിവിൻ്റെയും (Information) വിജ്ഞാനത്തിൻ്റെയും (knowledge) ഉന്നതമായ മേഖലകളിലേക്ക് ഈ നാടിനെ നയിക്കുന്ന ചാലകശക്തിയായി വിദ്യാഭ്യാസമേഖലയിലെ വിപ്ലവാത്മക ചലനങ്ങൾ പരിണമിച്ചു.  ആദ്യകാലവിദ്യാഭ്യാസ രീതികൾ ഒരു കാലഘട്ടത്തിൽ ഉയർന്ന ജാതിക്കാർക്കു മാത്രമാണ് വിദ്യാഭ്യാസം ലഭ്യമായിരുന്നത്. ‘ശൂദ്രമക്ഷര സംയുക്തം ദൂരത:പരിവർജ്ജയേത്’ എന്നാണ് കരുതിയിരുന്നത്. ശൂദ്രനെ അക്ഷരം പഠിപ്പിക്കരുത്, അവനെ അവിടന്ന് മാറ്റിനിർത്തണം എന്നാണ് ഈ വരിയുടെ അർത്ഥം. എന്നാൽ ഈ വരികൾ ഉള്ളടങ്ങുന്ന ശ്ലോകത്തിലെ ആശയം സണ്ണി എം കപിക്കാട് വിശകലനം ചെയ്യുന്നുണ്ട്. മദം പൊട്ടിയ ആനയെപ്പോലെയാണ് അക്ഷരം പഠിച്ച ശൂദ്രൻ. എന്നിരുന്നാലും മികച്ച ഈഴവവൈദ്യന്മാരും ജ്യോതിഷ പണ്ഡിതന്മാരായ കണിയാന്മാരും ഇവിടെ ഉണ്ടായിട്ടുണ്ട്.  പഴയകാലത്ത് മലയാളിയുടെ പ്രധാന വിദ്യാകേന്ദ്രം വീടു തന്നെയായിരുന്നു. പര...

കേരളത്തിലെ പത്രമാദ്ധ്യമങ്ങൾ - ആദ്യകാലം

 മൊഡ്യൂൾ 4 പാർട്ട്   7 കേരളം: ആധുനികീകരണം പത്രമാസികാമാദ്ധ്യമങ്ങൾ കടലാസിൻ്റെയും അച്ചടിവിദ്യയുടെയും കണ്ടുപിടുത്തമാണ് പത്രമാധ്യമങ്ങളുടെ വളർച്ചയ്ക്ക് കാരണമായത്. അച്ചടിവിദ്യ വികസിച്ചത് അറിവിൻ്റെ വ്യാപനത്തിനു വഴിയൊരുക്കി. കേരളാധുനികതയെ രൂപപ്പെടുത്തുന്നതിൽ അതു പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ബോദ്ധ്യം സമൂഹത്തിലുളവാക്കാൻ മിഷനറിമാരുടെ സംരംഭങ്ങളും കാരണമായി. സമൂഹത്തിൽ വിജ്ഞാനവും ( knowledge) അറിവും (information) എത്തിക്കാൻ പത്രങ്ങൾ മുഖേന സാധിച്ചു. സാമൂഹികപരിവർത്തനത്തെ ഊട്ടിവളർത്താൻ അവ ഉപകരിച്ചു. പത്രങ്ങൾ ഏറ്റവും പഴയ ബഹുജനമാദ്ധ്യമങ്ങളാണ്. സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റമാണ് ദിനേന നൂറുകണക്കിനു പത്രങ്ങൾ പുറപ്പെടുന്ന സവിശേഷ സാഹചര്യത്തിനു കളമൊരുക്കിയത്.  പീക്കിങ്ങ് ഗസറ്റ് ലോകത്തിലെ ആദ്യത്തെ പത്രം ചൈനയിലെ പീക്കിങ്ങ് ഗസറ്റാണ് (Peking Gazette). നിലനിന്ന സാമ്രാജ്യത്വ ഭരണകൂടത്തിൻ്റെ അറിയിപ്പുകളും ഉത്തരവുകളും ജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യമാണ് ആധുനിക അച്ചടി പത്രങ്ങൾ വരുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ പ്രസിദ്ധീകരി...

കേരളം: ആധുനികീകരണം - അച്ചടി

മൊഡ്യൂൾ 4, പാർട്ട്  7 ആധുനിക കേരളം അച്ചടി കേരളീയരുടെ ആധുനികബോധത്തെ ശക്തിപ്പെടുത്തിയ സാങ്കേതിക മുന്നേറ്റമാണ് അച്ചടി. അച്ചടിയുടെ ആരംഭത്തോടെ നിലവിലുള്ള സമൂഹത്തെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് കളമൊരുങ്ങി. വേഗമേറുകയും ചെയ്തു. ബൈബിൾ അടക്കമുള്ള മതഗ്രന്ഥങ്ങളാണ് ആദ്യം അച്ചടിച്ചു തുടങ്ങിയത്. ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കാനും അതു വഴി ഗദ്യഭാഷ വികസിക്കുവാനും അച്ചടി കളമൊരുക്കിയെന്നു പറയാം. യഥാർത്ഥത്തിൽ മാനവചരിത്രത്തിലെ സുപ്രധാന പരിവർത്തന ഘട്ടങ്ങളിലൊന്നായി അച്ചടിയുടെ കണ്ടുപിടുത്തത്തെ പരിഗണിക്കാം. വിജ്ഞാനത്തിൻ്റെയും ആശയങ്ങളുടെയും ജനാധിപത്യവൽക്കരണത്തിനും വിജ്ഞാനവിസ്‌ഫോടനത്തിനും അച്ചടി ഒരു കാലഘട്ടത്തിൽ ഹേതുവായി. അച്ചടിയുടെ തുടക്കം ചൈനയിൽ നിന്നാണെന്നു കരുതുന്നു. എന്നാൽ ജോഹനാസ് ഗുട്ടൻബർഗ്ഗിൻ്റെ അച്ചടിയന്ത്രമാണ് (1440-45) ലോകചരിത്രത്തിൽ പുതിയ അദ്ധ്യായം തുറന്നത്. അക്ഷരങ്ങൾ അച്ചടിക്കാൻ ആരംഭിച്ചതോടെ അക്ഷരവിദ്യയുടെ ആവശ്യകത അത്യന്താപേക്ഷിതമാണെന്ന ബോധം ലോകസമൂഹത്തിലുണ്ടായി. അതിൻ്റെ അലയൊലികളാണ് കേരളത്തിലും കാണുവാനായത്.  തമ്പുരാൻ വണക്കം പോർച്ചുഗീസു മിഷനറിയായ ഫ്രാൻസിസ്‌കോ ഡി ബുസിയോ തയ്യാറാക്കിയ ‘തമ്പുരാ...

സൂത്രധാരൻ നാടകം: കെ.ടി. മുഹമ്മദ് (ഒരു ആസ്വാദനം)

ഇമേജ്
കെ.ടി. മുഹമ്മദ് ജീവിതഗന്ധമുള്ള നാടകങ്ങളുടെ രചയിതാവാണ് കെ.ടി. മുഹമ്മദ്. അത്യന്തം ദീർഘവും അർത്ഥവത്തുമായ ഒരു നാടക ജീവിതമാണ് കെ.ടി. മുഹമ്മദിൻ്റേതെന്ന് മലയാളനാടകസാഹിത്യ ചരിത്രകാരനായ വയലാ വാസുദേവൻ പിള്ള വിലയിരുത്തുന്നു. 1952 ൽ എഴുതിയ ‘കണ്ണുകൾ’ എന്ന ചെറുകഥയോടെ അദ്ദേഹം പ്രശസ്തനായി. 1949 ൽ ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’ എന്ന നാടകം ‘ഊരും പേരും’ എന്ന പേരിൽ അവതരിപ്പിച്ചു. തുടർന്നാണ് ‘ഇതു ഭൂമിയാണ്’ (1955)എന്ന പരിവർത്തനോന്മുഖമായ നാടകം എഴുതിയത്. “നല്ല മതത്തിൻ്റെ ലക്ഷ്യം നല്ല മനുഷ്യൻ എന്നായിരിക്കണമല്ലോ. നല്ല മനുഷ്യൻ എന്നു പറഞ്ഞാൽ വികസിക്കുകയും വളരുകയും ചെയ്യുന്ന മനുഷ്യൻ എന്ന് എല്ലാവരെയും പോലെ ഞാനും അർത്ഥമാക്കുന്നു. കാരണം, ഇത് ഭൂമിയാണ്”- എന്ന് നാടകത്തിൻ്റെ ആമുഖത്തിൽ കെ.ടി. മുഹമ്മദ് പ്രസ്താവിച്ചു. തൻ്റെ പുരോഗമന നിലപാടുകൾ തുറന്നു പറയുകയും നാടകങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്തു. മുസ്ലീംസമുദായത്തിലെ ദുരാചാരങ്ങൾ, സ്ത്രീയുടെ അടിമത്തം, നിരക്ഷരത സ്വാതന്ത്ര്യമില്ലായ്മ മുതലായ പ്രശ്നങ്ങൾ നാടകത്തിൻ്റെ രൂപത്തിനു ചേരുംവിധം മനോഹരമായി അവതരിപ്പിക്കാൻ അതിൽ കെ.ടി.യ്ക്കു സാധിച്ചിട്ടുണ്ട്. ‘കാഫർ’, ‘കറവറ്റ പശു’, ‘ചുവന്...

ഗീതം 35, ഗീതാഞ്ജലി

ഇമേജ്
Tagore ടാഗോറിൻ്റെ ‘ഇംഗ്ലീഷ്’ ഗീതാഞ്ജലിയിലെ 35-ാം ഗീതം വളരെ പ്രസക്തവും ഉദ്ബോധനപരമായ ആശയങ്ങൾ അടങ്ങുന്നതുമാണ്. എന്താണ് 35 -ാം ഗീതം? അതു ചുവടെ നല്കും പ്രകാരമാണ്: XXXV Where the mind is without fear and the head is held high; Where knowledge is free; Where the world has not been broken up into fragments by narrow domestic walls; Where words come out from the depth of truth; Where tireless striving stretches its arms towards perfection; Where the clear stream of reason has not lost its way into the dreary desert sand of dead habit; Where the mind is led forward by thee into ever widening thought and action- Into that heaven of freedom, my Father, let my country awake. ഈ ഗീതത്തിന് സലീം പകൽക്കുറി നൽകുന്ന വിവർത്തനം ഇപ്രകാരമാണ്: 35 എങ്ങ് മാനസം നിർഭീതമാകുന്നുവോ എങ്ങുത്തമാംഗമുയർന്നു നിൽക്കുന്നുവോ                          എങ്ങറിവ് സ്വതന്ത്രമാകുന്നുവോ എങ്ങ് ലോകമിടുങ്ങിയ ഗാർഹിക  ഭിത്തികളാൽ ഖണ്ഡങ്ങളാവില്ലയോ എങ്ങ് വാക്കുകൾ സത്യത്തിൻ്റ...

പുതിയ വാതിലുകൾ: എസ്.ശാരദക്കുട്ടി (മുഖ്യാശയങ്ങൾ)

ഇമേജ്
എസ് ശാരദക്കുട്ടി പ്രമുഖനിരൂപകയായ എസ്.ശാരദക്കുട്ടി എഴുതിയ ലേഖനമാണ് ‘പുതിയ വാതിലുകൾ’. ഈ ലേഖനം മുഖേന പ്രശസ്ത കവി അയ്യപ്പപ്പണിക്കരുടെ ‘ എവിടെ മനസ്സ്’ എന്ന പാരഡിക്കവിതയുടെ സാദ്ധ്യതകൾ അപഗ്രഥിക്കുകയാണ് എഴുത്തുകാരി. രബീന്ദ്രനാഥ ടാഗോറിൻ്റെ ‘ഗീതാഞ്ജലി’യിലെ 35-ാം ഗീതത്തെ അടിസ്ഥാനമാക്കിയാണ് മേൽപ്പറഞ്ഞ പാരഡിക്കവിത രചിച്ചത്. അടിമത്തത്തിൽ നിന്നും ഭാരതീയർ ഒറ്റക്കെട്ടായി മോചിതരാകുമെന്ന പ്രതീക്ഷയിൽ ഊന്നുന്നുവെന്നതാണ് ആ ഗീതത്തിൻ്റെ പ്രസക്തി. അമ്പതു വർഷത്തിനു ശേഷമാണ് ആ ഗീതത്തിന് ഒരു പാരഡി കേരളത്തിലുണ്ടാകുന്നത്. ടാഗോർ എഴുതിയത് സ്വാതന്ത്ര്യത്തിനു മുന്നേയാണ്. പാരഡി എഴുതപ്പെട്ടതോ? സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും. ടാഗോറിൻ്റെ പ്രാർത്ഥനയ്ക്കു കടകവിരുദ്ധമായ സംഭവങ്ങളാണ് ചുറ്റിലുമുണ്ടാകുന്നതെന്ന് അയ്യപ്പപ്പണിക്കർ വ്യക്തമാക്കുന്നു. പാരഡിക്കവിതകളുടെ വഴികാട്ടിയാണ് ‘എവിടെ മനസ്സ്’ എന്ന കവിത. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഭാരതത്തിൻ്റെ അവസ്ഥ വർണ്ണിക്കുന്ന പാരഡിക്കവിതകൾ തുടർന്ന് അയ്യപ്പപ്പണിക്കർ രചിക്കുകയുണ്ടായി.  ഉത്തരാധുനികതയുടെ സവിശേഷതകളിലൊന്നാണ് പാരഡി അഥവാ ഹാസ്യാനുകരണം എന്നു പറയാം. പാരഡിയെന്നാൽ അനുകരണമാണെന്...