പോസ്റ്റുകള്‍

നവംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രായോഗികമലയാളം P5,മൊ. 1

മലയാളത്തിലെ അക്ഷരമാല ഭാഷയുടെ സ്വാഭാവികതയാർന്നതും അടിസ്ഥാനപരവുമായ ഘടകം ശബ്ദമാണെന്ന് അറിയാം.  അക്ഷരവും ലിപിയും വർണ്ണവും ഭാഷയെ സംബന്ധിച്ച് പ്രധാന ഘടകങ്ങളാണ്. പദരചനയ്ക്കുതകുന്ന ഏറ്റവും ചെറിയ ഭാഷണഘടകമാണ് വർണ്ണം. വർണ്ണങ്ങൾ ചേർന്ന് അക്ഷരം ഉണ്ടാകുന്നു. അക്ഷരങ്ങളെ/ വർണ്ണങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളാണ് ലിപികൾ. മലയാള ലിപികൾ അക്ഷരമാലയുടെ ചിഹ്നങ്ങളാണ്, വർണ്ണമാലയുടേതല്ലെന്ന് ഏ. ആർ. രാജരാജവർമ്മ പ്രസ്താവിക്കുന്നു. ഇംഗ്ലീഷിൽ വർണ്ണങ്ങൾക്കാണ് ലിപി. ‘മീ’ എന്ന  അക്ഷരമെഴുതുമ്പോൾ അതിൽ മ്, ഈ എന്നീ രണ്ടു വർണ്ണങ്ങൾ അതിലടങ്ങിയിരിക്കുന്നു. ഇതാണ് അക്ഷരവും വർണവും തമ്മിലുള്ള വ്യത്യാസം.  നാം ഉച്ചരിക്കുന്ന ശബ്ദരൂപേണയുള്ള ഘടകങ്ങളെ രേഖപ്പെടുത്തുന്നതിനുള്ള സങ്കേതമാണ് ലിപി. ഭാഷയ്ക്ക് വാമൊഴി, വരമൊഴി എന്ന രണ്ടു രൂപങ്ങൾ ഉണ്ടല്ലോ. ഇതിൽ വാമൊഴി എവിടെയും രേഖപ്പെടുത്താത്ത ശബ്ദപ്രയോഗമാണെങ്കിൽ, വരമൊഴി ഭാഷയുടെ എഴുത്തു സങ്കേതത്തെ ആശ്രയിക്കുന്നു. എഴുത്തിനെ സംബന്ധിച്ച് പ്രമുഖ നിരൂപകനായ സുകുമാർ അഴീക്കോട് ഇപ്രകാരം പറയുന്നു:  "ഓരോ മനുഷ്യൻ്റെയും സമുദായത്തിൻ്റെയും തലമുറയുടെയും പരിചയപരിശീലനാദികളുടെ സഞ്ചിതഫലമായ സംസ്കാരത്തെ ഉറപ്പിച

പ്രായോഗികമലയാളം P4 Module 1

ഭാഷ - കക്ഷ്യകളും ഗോത്രങ്ങളും. ഭാഷാഗോത്രങ്ങൾ ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വരികയും വ്യക്തമായ പൈതൃകബന്ധം പുലർത്തുകയും ചെയ്യുന്ന ഒരുകൂട്ടം ഭാഷകളെയാണ് ഒരു ഭാഷാകുടുംബം അഥവാ ഭാഷാഗോത്രം എന്നു പറയുന്നത്. ലോകത്തിൻ്റെ നാനാഭാഗങ്ങളിലായി ഏഴായിരത്തോളം ഭാഷകൾ നിലവിലുണ്ടെന്നു കരുതുന്നു. ഏകദേശം നാലായിരത്തോളം ഭാഷകൾക്കേ ലിപിയുള്ളൂ. ലിപി, ഉച്ചാരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഭാഷകൾ തമ്മിൽ വലിയ വ്യത്യാസം പ്രകടമാണ്. പ്രകൃതി പ്രത്യയങ്ങൾ, വാക്യഘടന, ശബ്ദങ്ങൾ മുതലായവയുടെ അടിസ്ഥാനത്തിൽ ഭാഷകളെ വിവിധ ഗോത്രങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇരുപതിലേറെ ഭാഷാഗോത്രങ്ങളുണ്ട്. ഓരോ ഭാഷയും ഇതിലേതെങ്കിലും ഒന്നിൽ ഉൾപ്പെട്ടിരിക്കും.  മുഖ്യഗോത്രങ്ങൾ: ഇന്തോ-യൂറോപ്യൻ ഗോത്രമാണ് ഒരു പ്രധാന ഗോത്രം. ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ തുടങ്ങിയ വിദേശഭാഷകളും സംസ്കൃതം, ഹിന്ദി, മറാഠി, ബംഗാളി എന്നിങ്ങനെ പതിനാറിലധികം ഇന്ത്യൻ ഭാഷകളും ഈ ഗോത്രത്തിൽ പെടുന്നു. ഈ ഗോത്രത്തിൽ 12 ശാഖകളും അവയിൽ ഓരോന്നിലും അനേകം ഉപശാഖകളുമുണ്ട്. അതിവിപുലവും അത്യന്തം വികസിതവുമത്രെ ഈ ഭാഷാഗോത്രം. ഹേമിറ്റോ - സെമറ്റിക് ഗോത്രം ഈ ഗോത്രത്തിൽ ഹെമിറ്റിക് എന്നും സെമിറ

പ്രായോഗികമലയാളം P-3, Module 1

ഭാഷോത്പത്തി വാദങ്ങൾ മലയാളഭാഷ ഭാഷ എന്താണെന്ന് മുൻ അദ്ധ്യായത്തിൽ വിശദീകരിച്ചു കഴിഞ്ഞു. ഭാഷയില്ലാതെ സാഹിത്യമില്ലെന്നും, പക്ഷേ സാഹിത്യമില്ലാതെയും ഭാഷയ്ക്ക് നിലനില്പുണ്ടെന്നും മനസ്സിലാക്കി. നമ്മുടെ ഭരണഘടനയിൽ 15 ഭാഷകളാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. അവയിൽ 11 എണ്ണം ഇൻഡോ യൂറോപ്യൻ ഗോത്രത്തിലും 4 എണ്ണം ദ്രാവിഡഗോത്രത്തിലും ഉൾപ്പെടുന്നു. ഭരണഘടനയിൽ പരിഗണിക്കപ്പെട്ട തെലുങ്ക്, തമിഴ്, കന്നടം, മലയാളം എന്നീ 4 ദക്ഷിണേന്ത്യൻ ഭാഷകൾ ദ്രാവിഡഗോത്രജരാണ്. മലയാളം ദ്രാവിഡഗോത്രത്തിൽ ഉൾപ്പെട്ട ഭാഷയാണെന്ന് കൂടുതൽ വ്യക്തമാക്കേണ്ടതില്ലല്ലോ. ഭാഷ സംസാരിക്കുന്നവരുടെ എണ്ണം നോക്കിയാൽ എട്ടാം സ്ഥാനത്താണ് മലയാളത്തിൻ്റെ നില. ദ്രാവിഡഗോത്രത്തിൽ ജനസംഖ്യകൊണ്ടു നോക്കുമ്പോൾ തെലുങ്കിനും പ്രാചീനസാഹിത്യത്തിൻ്റെ ധന്യതയും സമൃദ്ധിയും പരിഗണിക്കുമ്പോൾ തമിഴിനുമാണ് ഒന്നാം സ്ഥാനം. കന്നടത്തിന് ജനസംഖ്യ അനുസരിച്ച് മൂന്നാം സ്ഥാനം നല്കാം. സാഹിത്യപ്പഴമയ്ക്ക് രണ്ടാം സ്ഥാനവും. ഏതു കൊണ്ടു നോക്കിയാലും ദ്രാവിഡഗോത്രത്തിൽ നാലാം സ്ഥാനം മലയാളത്തിനു തന്നെ. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നിവ സമ്പുഷ്ടഭാഷകളാണ്. ഈ നാലു സമ്പുഷ്ടഭാഷകൾ കൂടാതെ തുളു, കൊഡഗു, കോത, തൊദ

പ്രായോഗികമലയാളം P-2, Module 1

ഭാഷകൊണ്ടുള്ള പ്രയോജനം ആശയവിനിമയത്തിനുള്ള സ്വാഭാവിക ഉപാധിയാണല്ലോ ഭാഷ. സാമൂഹികജീവിതത്തെ ഫലപ്രദമാക്കാനും സുഗമമാക്കാനും ഭാഷാവിനിമയം കൊണ്ടു സാധിക്കുന്നു. ഭാഷ രൂപം കൊണ്ടതെങ്ങനെ, അതിൻ്റെ സാഹചര്യങ്ങളെന്തെല്ലാമാണ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യനെ ജന്തുക്കളിൽ നിന്നു വേർതിരിച്ചു സംസ്കാര ബോധമുള്ള സാമൂഹികജീവിയായ് വളർന്നു വരാൻ സഹായിച്ചത് ഭാഷയത്രെ.  ഭാഷ ആശയവിനിമയം സാദ്ധ്യമാക്കുന്നു. പരസ്പര സഹകരണവും കൂട്ടായ്മയും പ്രദാനം ചെയ്യുന്നു. ഭാഷ അറിവ് വിനിമയം ചെയ്യുന്നു. അറിവ് തലമുറകളിലൂടെ കൈമാറാനും സൂക്ഷിച്ചു വെക്കാനും ഉപയോഗിക്കുന്നു. സാമൂഹിക ജീവിതം സുഗമവും സുതാര്യവുമാക്കുന്നതിൽ ഭാഷ നിസ്തുല പങ്കു വഹിക്കുന്നു.  ഭാഷ ക്രയവിക്രയങ്ങളെയും ആശയവിനിമയത്തെയും വേഗത്തിലാക്കുന്നു.  സ്വയം ചിന്തിക്കുവാനുള്ള ഉത്സാഹം വർദ്ധിക്കുകയും സൃഷ്ട്യുന്മുഖത അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. രേഖപ്പെടുത്തലുകൾക്കും സർഗ്ഗാത്മകതയ്ക്കും ഉറവിടമായി വർത്തിക്കുന്നു. ആംഗ്യഭാഷാ പരിമിതികളെ മറികടക്കാനും, സാമൂഹികൈക്യത്തിന് വഴിതുറക്കാനും ഭാഷ മൂലം സാധിക്കുന്നു.  ഇങ്ങനെ നിരവധി പ്രയോജനങ്ങൾ ഭാഷകൊണ്ടുണ്ടെന്നു പറയാം. പ്രഫസർ ജ

പ്രായോഗിക മലയാളം P1, Module 1,

  ഭാഷ: വസ്തുതകൾ മനുഷ്യനു സവിശേഷസിദ്ധികൾ സൃഷ്ടിച്ചുനല്കിയ മഹത്തായ ഉപാധിയാണ് ഭാഷ. ആംഗ്യങ്ങളെയും ശബ്ദങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആദിമ മനുഷ്യൻ്റെ ഭാഷ. അത് പണിയായുധങ്ങൾ സൃഷ്ടിക്കാനും ഉപയോഗിക്കാനുമുള്ള അറിവായും, തലമുറകളിലേക്ക് അറിവു പകരാനുള്ള ഉപാധിയുമായും മാറുന്നു. കൂട്ടായ്മയോടെ ഉപകരണം പ്രയോഗിക്കാനുള്ള ഐക്യബോധവും ഭാഷ ഉളവാക്കുന്നു. കൈയിൻ്റെയും കണ്ണിൻ്റെയും ഒരുമിച്ചുള്ള പ്രവർത്തനം മുഖേന യാദൃച്ഛികതകളെ പാഠമാക്കാനും സോദ്ദേശ്യത്തോടെ പണിയായുധങ്ങളെ രൂപപ്പെടുത്താനും അവനു സാധിച്ചു. സമൂഹത്തിൻ്റെ കെട്ടുറപ്പിന്നും വളർച്ചയ്ക്കും ശക്തിമത്തായ ഉപാധിയാണ് ഭാഷയെന്ന് ജെ.ഡി.ബർണൽ ‘ശാസ്ത്രം ചരിത്രത്തിൽ’ എന്ന കൃതിയിൽ വിശദമാക്കുന്നുണ്ട്. ആദിമമനുഷ്യൻ്റെ വേട്ടയാടൽ കാലയളവിൽ ആളുകൾ തമ്മിൽ ഫലപ്രദമായ സഹകരണം സാദ്ധ്യമാക്കിയത് ഭാഷയാണ്. അതിനാൽ ഭാഷ ഒരു ഉൽപ്പാദനോപാധി കൂടിയാണ്. ആദ്യഭാഷ വളരെ കുറച്ചു വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഭക്ഷണസമ്പാദനമായിരുന്നു അതിൻ്റെ മുഖ്യവിഷയം. വികാര പ്രകടനത്തിനായിരുന്നു ശബ്ദം ഉപകരിച്ചത്. വികാരവും പ്രവൃത്തിയും അന്യനിലേക്കു പകരുകയായിരുന്നു ശബ്ദത്തിൻ്റെ ആദ്യധർമ്മം. പിന്നീടാണ് സാധനങ്ങ

പാശ്ചാത്യ/സംസ്കൃത വിമർശരീതികൾ

സുകുമാർ അഴിക്കോടിൻ്റെ മലയാളസാഹിത്യ വിമർശനത്തെ ഉപജീവിച്ചു കൊണ്ട് പാശ്ചാത്യസാഹിത്യത്തിലെയും സംസ്കൃത സാഹിത്യത്തിലെയും വിമർശനരീതികൾ എന്തായിരുന്നുവെന്ന് നിരീക്ഷിക്കുകയാണ് ഇവിടെ. സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും പറ്റിയുള്ള പല മട്ടിലുള്ള ചിന്തകളെ ഉൾച്ചേർത്തു കൊണ്ട് ജോൺ ഡ്രൈഡൻ എന്ന പാശ്ചാത്യ സാഹിത്യവിമർശകൻ ക്രിട്ടിസിസം എന്ന വാക്ക് (വിമർശനം) ഇംഗ്ലീഷിൽ ഉപയോഗിച്ചു. വിമർശനപരമായ സ്വഭാവമുള്ള എഴുത്തിനെയെല്ലാം വിമർശനസാഹിത്യമെന്നു വിളിച്ചു. ഈ സാഹിത്യപ്രസ്ഥാനത്തിൽ മൂന്നു പ്രധാന വിഭാഗങ്ങൾ. 1.നിയാമകവിമർശനം (legislative Criticism) 2. സൈദ്ധാന്തിക വിമർശനം (Theoretical Criticism) 3. വിവരണാത്മക വിമർശനം (Descriptive Criticism) കവികൾ എങ്ങനെ എഴുതണമെന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളും ഉപദേശങ്ങളും ഗൗരവത്തോടെ നല്കുന്ന കൃതികൾ നിയാമക വിമർശനത്തിൽ ഉള്ളടങ്ങുന്നു.  കാവ്യതത്ത്വവും സാഹിത്യമൂല്യവും എന്താണെന്ന അന്വേഷണത്തിൽ ഊന്നുന്നതാണ് സൈദ്ധാന്തികവിമർശനം. കാവ്യതത്ത്വങ്ങൾ ചർച്ച ചെയ്യുന്ന കൃതികൾ ഈ വിഭാഗത്തിൽ വരുന്നു.  സാഹിത്യകൃതികളെ പരിശോധിച്ചു ഗുണദോഷനിരൂപണം നടത്തി വിലയിരുത്താൻ പര്യാപ്തമാണ് വിവരണാത്മക വിമർശനം. വിമർശന സാഹി

ഖണ്ഡനവും മണ്ഡനവും വിമർശനത്തിൽ

 എന്താണ് വിമർശനം? കൃതിയുടെ മേന്മയെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കലാണ് വിമർശനമെന്ന് പാശ്ചാത്യവിമർശകനായ ജോൺസൺ വിലയിരുത്തുന്നു. ആസ്വാദനം, വിശകലനം, വിലയിരുത്തൽ എന്നീ മൂന്നു ക്രിയകൾ മുഖേന ഒരു സാഹിത്യ കൃതിയുടെ ഗുണദോഷങ്ങളെ തുറന്നുകാട്ടുകയാണ് അതിൻ്റെ ലക്ഷ്യം. നല്ല കൃതിയേത്, ചീത്ത കൃതിയേത് എന്നു കണ്ടെത്തുകയും കാണിച്ചു കൊടുക്കുകയും ചെയ്യലാണ് നിരൂപണം. (ഡോ. എം.എം. ബഷീർ, മലയാള സാഹിത്യനിരൂപണം, പു. 241) കുറ്റം കണ്ടുപിടിക്കുകയെന്ന അർത്ഥത്തിൽ വ്യവഹരിച്ചുവന്ന പദമത്രെ വിമർശനം. പ്രതികൂല സ്വഭാവക്കാരനാണ് നിരൂപകൻ എന്ന വാദമുണ്ട്. ഉപദ്രവകാരിയും നിന്ദകനുമായി വിമർശകനെ കാണുന്നവരുണ്ട്.  ഡോ. എം.എം. ബഷീർ പറയുന്നു:  “ നിരൂപണം വിമർശ വിധേയമാക്കുന്ന കൃതിയുടെ സൗന്ദര്യതലങ്ങളേയും അർത്ഥമാനങ്ങളേയും ഇതൾ വിടർത്തിക്കാട്ടാൻ ഉതകുന്നതാകണം; എഴുത്തുകാരൻ്റെ സർഗ്ഗാത്മക നിമിഷങ്ങളെ കണ്ടറിയാൻ സഹായിക്കുന്നതാകണം; വിജ്ഞാനങ്ങളുടെ താരതമ്യാധിഷ്ഠിതമായ നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കണം” ഒരു കൃതിയിലെ ശരിതെറ്റുകളെ അഥവാ ഗുണദോഷങ്ങളെ വിവേചിച്ചറിയുന്നതിൻ്റെ ഭാഗമായാണ് വിമർശനം ഖണ്ഡനമാകുന്നതും മണ്ഡനമാകുന്നതും. കൃതിയുടെ സാഹിത്യപരവും ആഖ്യാനപരവു

തലക്കെട്ടു മാഹാത്മ്യം: എസ്.കെ. പൊറ്റക്കാട്

AEC Humanities First Semester  വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങളെ കഥകളിൽ അവതരിപ്പിച്ച സാഹിത്യകാരനാണ് എസ്.കെ പൊറ്റക്കാട്. കാല്പനിക ചാരുത ഉള്ളവയാണ് അദ്ദേഹത്തിൻ്റെ കഥകൾ. എന്നാൽ റിയലിസത്തോടുള്ള ആഭിമുഖ്യം ഉപേക്ഷിക്കുന്നുമില്ല. യാത്രയും ജീവിത നിരീക്ഷണവും ഏറെ പ്രിയപ്പെട്ടവയാണ് അദ്ദേഹത്തിന്. അതിനാൽ എസ്. കെയുടെ കഥകൾ സൂക്ഷ്മനിരീക്ഷണത്തിന്റെ സ്പർശമുള്ളവയാണ്. സരസതയും സരളപ്രതിപാദനവും ദീക്ഷിക്കുന്നതിൽ എപ്പോഴും അദ്ദേഹം ബദ്ധശ്രദ്ധനാണ്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിൻ്റെ കഥകളിൽ നിർണായകസ്ഥാനം വഹിക്കുന്നുണ്ട്. വനകൗമുദി, പുള്ളിമാൻ, രാജമല്ലി, കനകാംബരം, ഇന്ദ്രനീലം, നിശാഗന്ധി, ചന്ദ്രകാന്തം എന്നിങ്ങനെ നിരവധി കഥാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘തലക്കെട്ട് മാഹാത്മ്യം’ എന്ന കഥ അധികാരത്തിന്റെ ഹുങ്ക് ബാധിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായ തിരിച്ചടിയെ സംബന്ധിക്കുന്നതാണ്. പാവപ്പെട്ടവനെ ദ്രോഹിക്കാനായി അധികാര ദണ്ഡുപയോഗിച്ചാൽ തിരിച്ചടി കിട്ടുമെന്നോർക്കണം. അതിനുള്ള ഉപാധി ഏത് അശരണൻ്റെ മുന്നിലും തെളിഞ്ഞു വരുമെന്ന് കഥാകൃത്ത് വിവരിക്കുന്നു. അധികാരം സാധാരണക്കാരോട് സൗമ്യമായി പെരുമാറാനും സാധാരണീയരെ സേ

നീട്ടി വെച്ച മധുവിധു: മാധവിക്കുട്ടി

AEC Humanities First Semester   “ശില്പത്തിന് പ്രാധാന്യം നൽകി കഥയെ ഭാവഗാനമാക്കിയ എഴുത്തുകാരി എന്ന് മാധവിക്കുട്ടി വിശേഷിപ്പിക്കപ്പെട്ടു (എരുമേലി പു. 371). സ്ത്രീത്വവാദം മാധവിക്കുട്ടിയുടെ കഥകളിലെ പ്രധാന ഘടകമാണ്. സമൂഹം അനുശാസിക്കുന്ന പുരുഷാധികാര കൽപ്പനകൾക്കെതിരെയുള്ള നിലപാടുകളാണ് മാധവിക്കുട്ടിയുടെ കഥകളെ ആകർഷകമാക്കുന്നത്. അതിൻ്റെ ശക്തിയും ഭംഗിയും അതുതന്നെ. ലൈംഗികത, ദാമ്പത്യബന്ധങ്ങളിലെ അസ്ഥിരത, സങ്കീർണമായ സ്നേഹബന്ധങ്ങൾ മുതലായവ കൈകാര്യം ചെയ്യുന്നതിൽ വലിയ വിജയം കൈവരിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. നാഗരികതയുടെ പൊങ്ങച്ചങ്ങൾ കുടുംബജീവിതത്തെ അസ്വസ്ഥമാക്കുന്നത് അവർ അറിഞ്ഞു. ഒതുക്കമുള്ള ഋജുവായ കഥയും ഭാവസുന്ദരമായ അന്തരീക്ഷ സാമീപ്യവും മാധവിക്കുട്ടിയുടെ കഥകളുടെ പ്രത്യേകത ആയി എരുമേലി പരമേശ്വരൻ പിള്ള ചൂണ്ടിക്കാട്ടുന്നു. വിവാഹം ഒരു ചങ്ങലയാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു മീതെയാണ് അത് വീഴുന്നത്. പുരുഷ മേധാവിത്വത്തിന്റെ കാപട്യങ്ങൾക്ക് അടിപ്പെട്ട സ്ത്രീയുടെ ദയനീയത ആവിഷ്കരിക്കുന്നതിനൊപ്പം കുടുംബജീവിതം പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും നിറവാകണമെന്നും മാധവിക്കുട്ടി കരുതുന്നു. ഈ ഒര

എൻ്റെ കോഴിക്കോടു യാത്ര: മൂർക്കോത്തു കുമാരൻ

 AEC Humanities First Semester  ആദ്യകാല ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മൂർക്കോത്ത് കുമാരൻ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, സി. എസ് ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ,  എം.ആർ.കെ.സി എന്നറിയപ്പെടുന്ന ചെങ്കുളത്ത് ചെറിയ കുഞ്ഞിരാമമേനോൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, കെ.സുകുമാരൻ, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ, അപ്പൻ തമ്പുരാൻ മുതലായവർ മൂർക്കോത്ത് കുമാരനൊപ്പം ആദ്യകാല ചെറുകഥാകൃത്തുക്കളായി അറിയപ്പെടുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ‘വാസനാവികൃതി’ എന്ന കഥയാണ് മലയാള സാഹിത്യത്തിലെ ആദ്യത്തെ ചെറുകഥ. സങ്കല്പം, അത്ഭുതം, വിനോദം, സാഹസികത, കുറ്റാന്വേഷണം മുതലായവയ്ക്കാണ് ആദ്യകാല ചെറുകഥാകൃത്തുക്കൾ പ്രാധാന്യം നൽകിയത്. സാമൂഹിക പ്രശ്നങ്ങളോട് വലിയ താല്പര്യമൊന്നും അവർ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മൂർക്കോത്ത് കുമാരൻ വ്യത്യസ്തനായിരുന്നു. കേവല സങ്കൽപ്പങ്ങളുടെ ആവിഷ്കാരം എന്ന നിലയിൽ നിന്നും മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിലേക്കുള്ള നിരീക്ഷണമായി കഥയെ മാറ്റുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. രസികത്തം നിറഞ്ഞ കഥകൾ ആയിരുന്നു മൂർക്കോത്ത് കുമാരൻ എഴുതിയത്. കൗതുകവും വിനോദവും നിറഞ്ഞ ആദ്യകാല കഥകളിൽ നിന്നും സാമൂഹികമായ ഉൾക്കാഴ്ചകളിലേക്കുള്

പ്രകൃതിപാഠങ്ങൾ: ടി.പി. രാജീവൻ

  AEC Humanities First Semester  നിരവധി കാവ്യസമാഹാരങ്ങളുടെ രചയിതാവാണ് ടി.പി.രാജീവൻ. നോവൽ, യാത്രാവിവരണം, ലേഖനസമാഹാരം മുതലായവയും അദ്ദേഹത്തിൻ്റേതായി മലയാള സാഹിത്യത്തിന് ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടും സമൂഹത്തോടുമുള്ള കടപ്പാട് തൻ്റെ കൃതികളിൽ അദ്ദേഹം ആവിഷ്കരിക്കുന്നു. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം എന്നിവ കവിതാ സമാഹാരങ്ങളാണ്. ‘പുറപ്പെട്ടു പോകുന്ന വാക്ക്’ യാത്രാവിവരണവും ‘അതേ ആകാശം അതേ ഭൂമി’ എന്ന കൃതി ലേഖന സമാഹാരവുമാണ്. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘കെടിഎൻ കോട്ടൂർ എഴുതും ജീവിതവും’ എന്നിവ നോവലുകളാണ്. ഇംഗ്ലീഷിലും നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. പലപല ഭാഷകളിലേക്ക് അദ്ദേഹത്തിൻ്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളകവിതയ്ക്ക് ആഗോളതലത്തിൽ ശ്രദ്ധ കിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം മലയാളകവിത സൂക്ഷ്മ പാരായണത്തിന് വിധേയമാക്കേണ്ടതാണെന്ന കാഴ്ചപ്പാട് സമൂഹത്തിൽ ഉളവാക്കാനും ടി.പി.രാജീവിന്റെ രചനകൾക്ക് സാധിച്ചു. സാമൂഹ്യവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ തന്നെയാണ് ടി.പി. രാജീവനിലെ കവിയെ പ്രചോദിപ്പിച്ചിട്ടുള്ളത് എന

പെൺക്രിയകളുടെ പ്രസാധനം: വിജില ചിറപ്പാട്

 AEC Humanities First Semester  ‘പ്രസാധനം’ എന്ന വാക്കിന് ശബ്ദതാരാവലി നോക്കിയാൽ വസ്ത്രം മുതലായവ കൊണ്ട് ഉണ്ടാക്കുന്ന അലങ്കാരം, നിർവഹണം എന്നർത്ഥം കാണാം. ‘പ്രസാധക’ എന്ന വാക്കിന് നിവർത്തിക്കുന്ന, സാധിക്കുന്ന, വെടിപ്പാക്കുന്ന, അലങ്കരിക്കുന്ന, പ്രസിദ്ധീകരിക്കുന്ന എന്നിങ്ങനെ അർത്ഥം. പെൺക്രിയകൾ എന്നത് പെണ്ണിൻ്റെ വിവിധങ്ങളായ പ്രവൃത്തികൾ. പെണ്ണിൻ്റെ വിവിധങ്ങളായ പ്രവൃത്തികളുടെ അലങ്കരണം എന്ന അർത്ഥം ഇവിടെ സ്വീകരിക്കാം. പെൺക്രിയകളുടെ പ്രസാധനം എന്ന കവിതയിൽ സ്ത്രീകൾ ഓരോ ജീവിത സന്ദർഭത്തിലും കാലയളവിലും ചെയ്യുന്ന പ്രവൃത്തികളെ അലങ്കൃതമുദ്രകളോടെ അവതരിപ്പിക്കുകയാണ്. ഏതു പ്രവൃത്തിയും അവൾക്ക് അലങ്കരണമാണ്. യുവ കവയിത്രിയാണ് വിജില ചിറപ്പാട്. സ്ത്രീപക്ഷ സമീപനത്തിൽ ഊന്നി സമകാലിക പ്രശ്നങ്ങളുമായി സംവദിക്കാനുള്ള പരിശ്രമമാണ് വിജിലയുടെ കവിതകളിൽ കാണുന്നത്. ചേച്ചിയെ പകർത്തിയെഴുതിക്കൊണ്ട് കൗമാരം കടന്നുപോയി എന്ന വരികളിൽ ചേച്ചിയായിരുന്നു അവളുടെ റോൾ മോഡൽ എന്ന് വ്യക്തം. ചേച്ചിയുടെ അഭിലാഷങ്ങളും ചേഷ്ടകളും വിചാരങ്ങളും അലങ്കാരങ്ങളും പകർത്താനും ചേച്ചിയുടെ ജീവിത വീക്ഷണത്തെ സ്വാംശീകരിക്കാനും അവൾ ശ്രമിച്ചു. അങ്ങനെ അവളറിയാതെ തന്നെ ഒരു

മരങ്ങൾ: സുഗതകുമാരി

 AEC Humanities First Semester  പ്രകൃതിക്കു വേണ്ടിയും പീഡിതസമൂഹത്തിനു വേണ്ടിയും സജീവമായി നിലകൊണ്ട കവയിത്രിയാണ് സുഗതകുമാരി. സുഗതകുമാരി ടീച്ചറുടെ ശ്രദ്ധേയമായ കവിതയാണ് മരങ്ങൾ. മരങ്ങളെയും ഇതര ജീവജാലങ്ങളെയും സ്നേഹിക്കാനുള്ള വിശാല മനസ്സ് മനുഷ്യരിൽ രൂപം കൊള്ളണമെന്ന ആശയമാണ് മരങ്ങൾ എന്ന ഈ കവിത അവതരിപ്പിക്കുന്നത്. സ്നേഹം എന്ന വികാരം സ്വന്തം ഹൃദയത്തിൽ നിന്നും ഉണ്ടാകണം. അതിലൂടെ സമസൃഷ്ടികളെ ആദരിക്കാൻ പഠിക്കണം, അലിവോടെ സമീപിക്കാൻ സാധിക്കണം. നാം സഹജീവജാലങ്ങളെ പരിഗണിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ ആ പരിഗണനയും സ്നേഹവും നമുക്ക് തിരികെ കിട്ടുന്നു. ജീവജാലങ്ങളുടെ ആവാസം സാധ്യമാക്കുകയെന്നതും പ്രകൃതി വിപത്തുകളിൽ നിന്ന് അവയെ രക്ഷിക്കുകയെന്നതും നമ്മുടെ ധർമ്മമാണ്. ഒരു രക്ഷകന്റെ കടമയാണ് മരങ്ങൾ നിർവഹിക്കുന്നത് എന്നു കാണാം. തണലും കനികളും തണുപ്പും ഊഷ്മളതയും പകർന്നു നൽകുന്ന ഈ വരദാനങ്ങൾ മനുഷ്യൻ്റെ തന്നെ ആസുരതയ്ക്ക് കീഴ്പ്പെട്ട് നശിക്കുന്ന അവസ്ഥയാണ് ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളത്. കാട്ടുതീയായും വികസനഫലമായും അവ ദുരന്തങ്ങൾ സഹിക്കുന്നു. മാതൃസഹജമായ ഉത്കണ്ഠയോടെ, വേപഥുവോടെ, താൻ നട്ട കൊന്നത്തയ്യിനെക്കുറിച്ചും അരയാലിനെക്കുറിച്ചും മാന

പല പോസിലുള്ള ഫോട്ടോകൾ (ആശയം) : കെ.ജി.എസ്

പല പോസിലുള്ള ഫോട്ടോകൾ ആമുഖം

AEC Humanities First Semester  കെ ജി ശങ്കരപ്പിള്ള പല പോസിലുള്ള ഫോട്ടോകൾ ഉപരിവർഗ്ഗ തിന്മകൾക്കെതിരെ കവിതകൾ കൊണ്ട് പ്രഹരിച്ച കവിയാണ് കെ ജി ശങ്കരപ്പിള്ള(കെ.ജി.എസ്). ഒരു കാലഘട്ടത്തിൽ ഉടൻവിപ്ലവത്തിനുള്ള ആഹ്വാനവും തീവ്രവും തീക്ഷ്ണങ്ങളുമായ ആശയങ്ങളുടെ പ്രചാരവും അദ്ദേഹം കവിതയിൽ അവതരിപ്പിച്ചു. ‘ബംഗാൾ’ എന്ന കവിത മികച്ച ഉദാഹരണമാണ്. “ജ്വലിക്കുന്ന ചൂട്ടുപാട്ട് വിരചിക്കുക” എന്ന കൃത്യമാണ് ശങ്കരപ്പിള്ള കവിത കൊണ്ടു നിർവഹിച്ചതെന്ന് മലയാള കവിത സാഹിത്യ ചരിത്രത്തിൽ എം.ലീലാവതിടീച്ചർ അഭിപ്രായപ്പെടുന്നു. വളരെ ശക്തവും ഊർജ്ജം പ്രസരിക്കുന്നതുമായ വാക്കുകളിലൂടെ സാമൂഹിക വ്യവസ്ഥിതിക്കും ജീർണ്ണതകൾക്കുമെതിരെ അദ്ദേഹം പ്രതികരിക്കുന്നു. അയോധ്യ, ആനന്ദൻ, ബംഗാൾ, മുണ്ട് മുതലായ കവിതകൾ കവിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കും വിപ്ലവാവബോധത്തിനും സാക്ഷ്യമാണ്. അടിസ്ഥാനവർഗ്ഗത്തിനു നിഷേധിക്കപ്പെട്ട സാമൂഹിക സുരക്ഷിതത്വമെന്ന പ്രശ്നവും അസ്തിത്വവ്യഥകളും വ്യാമോഹങ്ങളും അദ്ദേഹത്തിൻ്റെ കവിതയ്ക്ക് വൈവിധ്യം പകരുന്നു. അനീതിയെ എതിർക്കുക എന്ന ലക്ഷ്യവും അതു നിറവേറ്റുന്നു.  “നിലവിലിരിക്കുന്ന ചൂഷണ വ്യവസ്ഥിതി കത്തിച്ചു കളയണമെന്ന കലാപ ചിന്തയുടെ തീക്കാറ്റാ