ഒരു മനുഷ്യൻ: ബഷീർ
Fyugp First Semester Major Malayalam Kannur University ഒരു മനുഷ്യൻ: വൈക്കം മുഹമ്മദ് ബഷീർ ഒരു കഥകൊണ്ടു മാത്രം എഴുത്തുകാരന് അനശ്വരനാകാനാകുമോ? ആകുമെന്ന് വൈക്കം മുഹമ്മദു ബഷീർ തെളിയിക്കുന്നു. അദ്ദേഹം എഴുതിയ ഓരോ കഥയും തൻ്റേതായ ശൈലി, ഭാഷ, മാനവികസന്ദേശം എന്നിവയാൽ എല്ലായ്പ്പോഴും പ്രസക്തമാണ്. മറ്റെഴുത്തുകാരിൽ നിന്നും തീർത്തും വേറിട്ട ജീവിതശൈലിയാണ് അദ്ദേഹത്തിൻ്റേത്. സഞ്ചാരിയായി, സ്വതന്ത്രാന്വേഷകനായി, കച്ചവടക്കാരനും മാജിക്കുകാരനും ഫയൽവാനുമായി പലവിധക്കാരനായി. രാജ്യമാകെയും ചില സന്ദർഭങ്ങളിൽ പുറം ലോകത്തും ചുറ്റിസഞ്ചരിച്ചു. ജീവിതത്തിൻ്റെ വൈവിദ്ധ്യങ്ങൾ അറിഞ്ഞു. ദാരിദ്ര്യവും ദുഃഖവും എല്ലായിടത്തും ഒരുപോലെയെന്നറിഞ്ഞു. തൊഴിലില്ലായ്മ സാമൂഹിക അസമത്വത്തെ വർദ്ധിപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. വർഗ്ഗീയചേരിതിരിവുകൾ മാനവികബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുന്നു. വിശന്നും ഉഴന്നും തൊഴിലില്ലാതെയും തുണയില്ലാതെയും വിഷമിച്ച ബഷീറിൻ്റെ ഒരു കാലഘട്ടത്തിലെ നിശ്വാസങ്ങളാണ് മലയാളകഥാലോകത്തിനു ലഭിച്ച വരദാനങ്ങൾ. വളരെ വളരെ അകലെ ഒരു പർവതപ്രാന്തത്തിൽ ക്രൂരന്മാരും കാപട്യക്കാരുമായ ഒരു കൂട്ടം ആൾക്കാർ പാർക്കുന്നിടത്തു കഴി...