എന്താണ് ആത്മകഥ?
ആത്മകഥ എന്താണ് ആത്മകഥ? ഒരാളിൻ്റെ ജീവചരിത്രം അയാൾ തന്നെ എഴുതുന്നതാകുന്നു ആത്മകഥയെന്ന സാഹിത്യ രൂപം. ഇംഗ്ലീഷിൽ ഇതിന് Autobiography എന്നു പറയുന്നു. ജീവചരിത്രാംശങ്ങൾ ആത്മകഥയുടെ ഭാഗമായി കടന്നുവരുന്നു. ജീവചരിത്രപ്രസ്ഥാനത്തിൻ്റെ ഭാഗമായാണ് ആത്മകഥകളെയും പരിഗണിക്കാറ്. ഒരു വ്യക്തിയുടെ ആത്മാംശം ഏറ്റവും കൂടുതൽ സ്ഫുരിക്കുന്ന സാഹിത്യമേഖലയാണത്. എഴുത്തുകാരൻ്റെ അനുഭവങ്ങളും ഓർമ്മകളും ഉൾക്കാഴ്ച്ചകളും ആത്മകഥാ സാഹിത്യത്തിനു നിറം പകരുന്നു. Andre Maurois എന്ന എഴുത്തുകാരൻ ഇപ്രകാരം പറയുന്നു: “ ഒരു നല്ല ആത്മകഥാകാരൻ അപഗ്രഥനാത്മക സർഗ്ഗശക്തിയും ജീവിതവീക്ഷണവും മനുഷ്യവർഗ്ഗത്തിൻ്റെ ഏകത്വത്തിൽ വിശ്വാസവും ഉള്ളവനും നിർവ്യക്തികവും വസ്തുനിഷ്ഠവുമായ സമീപനം സ്വന്തം ജീവിതചിത്രീകരണത്തിൽ പുലർത്തുന്നവനും ആയിരിക്കണം.” ആത്മകഥ എന്തിനുവേണ്ടി എഴുതുന്നുവെന്നതിനെക്കുറിച്ച് ചിന്തകനായ കെ.പി.കേശവമേനോന് ചില അഭിപ്രായങ്ങളുണ്ട്. കെ.സി. മാമൻ മാപ്പിളയുടെ ജീവിതസ്മരണകൾ എന്ന ആത്മകഥയ്ക്കെഴുതിയ അവതാരികയിൽ അദ്ദേഹം അതു പ്രകടിപ്പിക്കുന്നു: “ആത്മകഥ എഴുതുവാൻ ഒരാളെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങളുമായിരിക്കും. തൻറെ ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും തന്നെ...