അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും
അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും Soghoman Tehlirian അർമേനിയയിലെ ഷോഗോമാൻ ടെലീരിയനെഅറിയാമോ? അദ്ദേഹം കൊന്ന യുവതുർക്കിയെയോ? അർമേനിയൻ വംശഹത്യ വിഷയമാക്കുന്ന വീഡിയോ പോഡ്കാസ്റ്റാണ് മേൽപ്പറഞ്ഞത്. ട്രൂ കോപ്പി തിങ്ക് എന്ന വെബ് പോർട്ടലിലാണ് ഇതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. തയ്യാറാക്കിയത് ഡാർക്ക് ടൂറിസ്റ്റും സാമൂഹിക പ്രവർത്തകനും ചാനൽസംവാദ പ്രമുഖനുമായ സജി മാർക്കോസാണ്. ഈ സന്ദർഭത്തിൽ എന്താണ് ഡാർക്ക് ടൂറിസമെന്നത് വ്യക്തമാക്കേണ്ടി വരുന്നു. ഡാർക്ക് ടൂറിസം: മനുഷ്യവംശചരിത്രത്തിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യ നിർമ്മിത ദുരന്തങ്ങളും അപകടങ്ങളും യുദ്ധങ്ങളും നിരവധി നിരവധി അത്യാഹിതങ്ങളും പലയിടങ്ങളിലുമായി നടന്നിട്ടുണ്ട്. മനുഷ്യൻ്റെ സ്വാതന്ത്ര്യവാഞ്ഛയും അതു കൈവരിക്കുന്നതിനുള്ള പ്രയത്നങ്ങളും നിരവധി ചരിത്രസംഭവങ്ങൾക്കു കാരണമായി. സ്വാതന്ത്ര്യ സമരങ്ങൾ, അടിച്ചമർത്തലുകൾ, കൂട്ടക്കൊലകൾ, വംശഹത്യകൾ- ഇവ നടന്ന പ്രദേശങ്ങളും കോട്ടകൊത്തളങ്ങളും ജയിലുകളും ഇന്നും ഭൂമുഖത്തുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കാലാപാനി എന്ന ജയിൽ സമുച്ചയവും ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലവും മറ്റും ഉദാഹരണം. ഇത്തരം സ്ഥലങ്ങളിലെ തേങ്ങലുകൾ പുതിയ തലമുറയ്ക്...