സംസ്കാരരാഷ്ട്രീയം

 സംസ്കാര രാഷ്ട്രീയമെന്നാൽ, സംസ്കാരപഠനത്തിലൂടെ വ്യക്തമാക്കപ്പെടുന്ന, അഥവാ സംസ്കാര പഠനം പിന്തുണയ്ക്കുന്ന സാധാരണക്കാരന്റെ രാഷ്ട്രീയം എന്ന് അർത്ഥം. സംസ്കാര പഠനം വരേണ്യവും സ്വേച്ഛാധിപത്യപരവും അധീശോന്മുഖവുമായ എല്ലാ സംസ്കാര ചിന്താപദ്ധതികളെയും തള്ളിക്കളയുകയും വരേണ്യവിരുദ്ധമായ രാഷ്ട്രീയം മുന്നോട്ടു വെക്കുകയും ചെയ്യുന്നു. സംസ്കാരം അവിശിഷ്ടമാണ് എന്ന റെയ്മണ്ട് വില്യംസിന്റെ ആശയത്തിൽ ആ വസ്തുത അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ആഫ്രിക്കയിൽ നടന്ന വർണ്ണവിവേചന വിരുദ്ധ പ്രക്ഷോഭം, വിയറ്റ്നാമിന്റെ അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം, മറ്റ് അധിനിവേശ വിരുദ്ധവും സാമ്രാജ്യത്വത്തിനെതിരും മുതലാളിത്ത ചൂഷണത്തിനെതിരും ഒക്കെയായ സമരങ്ങൾ ഇതിന്റെ ഭാഗവും സംസ്കാര രാഷ്ട്രീയത്തിന്റ ശരിയായ വശത്തെ ഉയർത്തിക്കാട്ടലുമാണ്. കേരളത്തിൽ നടന്ന ജാതി വിരുദ്ധ സമരം വരേണ്യവിഭാഗത്തിനെതിരായതാണല്ലോ. അത് അന്നത്തെക്കാലത്തെ സംസ്കാരരാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്ന ഏടാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവിധ അധിനിവേശ വിരുദ്ധ- ചൂഷണ വിരുദ്ധ - യുദ്ധ വിരുദ്ധ - ആണവായുധവിരുദ്ധ - കൊളോണിയൽ വിരുദ്ധ - സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടുകളും മാനവികവും പരിസ്ഥിതി സൗഹൃദപരവും ആയ കാഴ്ചപ്പാടുകളും സംസ്കാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്.🍁🌿

സംസ്കാരരാഷ്ട്രീയം വിശകലനം ചെയ്യാൻ മുതലാളിത്തത്തിന്റെ സ്വഭാവം വിശകലനം ചെയ്യുന്നതിലൂടെ സാധിക്കും. എസ്സേ വന്നാലും ഭയപ്പെടേണ്ട. സംസ്കാരവ്യവസായത്തെ ഉപയോഗപ്പെടുത്താം. അതായത്, കൾച്ചറൽ ഇൻഡസ്ട്രി.

ഇപ്പോൾ ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ നടക്കുകയാണ്. അതിന്റെ സംയുക്ത നടത്തിപ്പുകാരാണ് ഖത്തറും ലോക ഫുട്ബാൾ അസോസിയേഷനായ ഫിഫയും. ഒരു കൂട്ടർ പറയുന്നത് ഫിഫയുടെ അഴിമതിയും LGBT വിഭാഗത്തോടുള്ള എതിരായ നിലപാടും അംഗീകരിക്കാനാകില്ലെന്നാണ്. പല രാജ്യങ്ങളിലെ കളിക്കാരും LGBT വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. അത് ഒരു സംസ്കാര രാഷ്ട്രീയ നിലപാടാണ്. ഖത്തറിന്റെ സ്ത്രീകളോടുള്ള സമീപനം, ഇറാൻ സർക്കാരിന്റെ അവിടത്തെ സ്‌ത്രീ സ്വാതന്ത്ര്യാനുകൂലികൾക്കെതിരായ സമീപനം, അവിടെ നടക്കുന്ന കൊലകൾ മുതലായവ ശക്തമായി അപലപിക്കപ്പെടുന്നു. ഇവിടങ്ങളിൽ പ്രവർത്തിക്കുന്നതാണ് സംസ്കാരരാഷ്ട്രീയം.🌿🍁

(അപൂർണ്ണം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ