ജനപ്രിയസംസ്കാരം

എന്താണ് ജനപ്രിയസംസ്കാരം? എല്ലാവർക്കും സ്വീകാര്യമായതും ഏവരും ഇഷ്ടപ്പെടുന്നതുമായ സംസ്കാരത്തെയാണ് ജനപ്രിയസംസ്കാരമെന്ന് പറയുന്നത്. ഒരുകൂട്ടം ആൾക്കാർ ചേർന്നുണ്ടാക്കിയ സാധാരണസമൂഹത്തിന്റെ സംസ്കാരമാണിത്. ജനത്തിന് പ്രിയപ്പെട്ടതും അവരെ പ്രത്യയശാസ്ത്രപരമായി സ്വാധീനിക്കുന്നതുമായ സംസ്കാരമാണ് ജനപ്രിയമെന്ന് പണ്ഡിതമതമുണ്ട്. മൂലധനാധിഷ്ഠിതമായ ചരക്കുവത്കൃതസമൂഹത്തിലാണ് ജനപ്രിയസംസ്കാരം കുടികൊള്ളുന്നത്. ഇത് അർത്ഥശൂന്യമോ പൊള്ളയോ ആണെന്നും വാദമുണ്ട്.

ജനപ്രിയതയ്ക്ക് ജനമില്ലാതെ നിലനില്ക്കാനാവില്ലല്ലോ. ഇതുമായി ചേർന്നു നില്ക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന പദമാണ് ജനപ്രിയതയെന്നത്. ജനപ്രിയതയെന്നാൽ ജനങ്ങൾക്ക് പ്രിയമുളളതെന്ന അർത്ഥം തന്നെയാണ് സ്വീകാര്യം. ബഹുജനങ്ങളെ സംബന്ധിക്കുന്ന തോ അവരെ ലക്ഷ്യമാക്കുന്നതോ ആയ വിനോദോപാധികളും വസ്ത്രഭക്ഷണാദികൾ തുടങ്ങി അവരുപയോഗിക്കുന്നതോ അടിസ്ഥാനമാക്കുന്നതോ ആയ സംഗതികളുമെല്ലാം ജനപ്രിയസംസ്കാരത്തിൽ ഉൾപ്പെടുന്നു. 'ജനപ്രിയസാഹിത്യം: കലയും 'കച്ചവടവും' എന്ന ലേഖനത്തിൽ പി.എസ്.രാധാകൃഷ്ണൻ ( കൃതി - സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം) മലയാളി സമൂഹത്തിന്റെ സംസ്കാരമാപിനിയാണ് ജനപ്രിയസാഹിത്യമെന്ന് ചൂണ്ടിക്കാട്ടുന്നു(പുറം 284). തുടർന്ന് ജനപ്രിയസാഹിത്യത്തിന്റെ ചില സവിശേഷതകളിലേക്ക് അത് വിരൽചൂണ്ടുന്നു. പി.എസ്.രാധാകൃഷ്ണൻ വ്യക്തമാക്കുന്നു:. "വൈവിദ്ധ്യത്തിന്റെയും വൈരുദ്ധ്യത്തിന്റെയും നിറവുള്ളതാണ് ജനപ്രിയസാഹിത്യം. ശാശ്വതമൂല്യങ്ങളേക്കാൾ മാറുന്നവയോടൊത്താണ് അവയുടെ സഞ്ചാരം. ഉപഭോഗത്തിന്റെ ഉപാധികളിലൂടെ അവയുടെ മാറ്റുരയ്ക്കപ്പെടുന്നു. ജനസാമാന്യത്തിന് സ്വന്തമാവശ്യത്തിന് എടുത്തുപയോഗിക്കാവുന്ന സാംസ്കാരികവിഭവമെന്ന നിലയ്ക്കവ വിലമതിയ്ക്കപ്പെടുന്നു. പ്രായോഗികവും പ്രയോജനപരവുമാണ് ജനപ്രിയതയെന്ന് പറയുന്നത് അതുകൊണ്ടാണ് '. ജനപ്രിയതയുടെ മണ്ഡലത്തിലേക്ക് യാതൊരു മുന്നൊരുക്കവും കൂടാതെ വ്യക്തികൾക്ക് പ്രവേശിക്കാം. 

(അപൂർണ്ണം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ