Refugiado.........( കവിത)


refugiado....

ആർത്തലച്ചുയരുന്ന
നെഞ്ചിൻ തിരകളിൽ
ഓമൽക്കൂടുകൾ ചമച്ച്,
ഇരുമ്പുകോട്ടകളെ


വകഞ്ഞുമാറ്റി,
കണ്ണീരിൻ മകരാസ്ത്രങ്ങളിൽ
പുകയുന്ന രോഷം
തൊടുത്ത്,
ഊഷരതയുടെ ഫണങ്ങളെ
ചേർത്തണച്ച്,
പ്രയാണത്തിൻ
തുരുത്തിൽ,
നാടും ഭാഷയും
വംശവും മതവും
പരിരക്ഷിക്കാതെ,
പ്രതീക്ഷകളെ  ഇരുണ്ട
കൃഷ്ണമണികളാക്കി
സ്നേഹത്തിൻ കയങ്ങളിൽ
ഉയിരിൻ ഗീതമാക്കി,
കൊടിയ പാപത്തിൻ
ചൂർണ്ണിക നേരെ വിരൽചൂണ്ടി
വിശ്വമെമ്പാടും പുകയായു്
പകയുടെ മേട മറച്ചു്
അവർ,  പേരില്‍
അഭയാര്‍ത്ഥികള്‍,
പടരുകയാണ്....

ആസുരതയുടേയും
അവജ്ഞയുടെയും
വെറുപ്പിന്‍റേയും
തീനാളങ്ങൾക്കെതിരേ,
ലോകർ  ചാട്ടുളിയുമായി

ഇറങ്ങിത്തിരിക്കുന്ന കാലം
ഉടൻ ആഗതമാകും.....









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്