ഉടുപ്പ് (കവിത)

ഈ ഉടുപ്പില്‍ എന്താണ് ഇത്ര അഴുക്ക്  ?
കരിയും കറയും പിടിച്ച്
ചോരയും ചെളിയും കെട്ടി
ഛിന്നഭിന്നമായി കിടക്കുകയാണല്ലോ,
പാതയോരത്ത്.
ഓര്‍ത്തു നോക്ക്,
പറ്റിയതെന്ത് ?
ശരിയാണ്.... അല്പം മുമ്പ്....
ഇതണിഞ്ഞ  ആള്‍ അല്പം മുമ്പ് കൊല്ലപ്പെട്ടു.
ബോംബും, വെട്ടുകത്തിയും.
ചുറ്റിലും വെള്ളരിക്കാത്തലയന്മാര്‍
നോക്കുകുത്തികള്‍,
കയ്യില്‍ സാറ്റലൈറ്റുകളുമേന്തി
നിര്‍വികാരതയോടെ മരണക്കാഴ്ച
മഹോത്സവമാക്കി ...
നാടൊരു നിമിഷം....
ഒഴുകി അലകടലായെത്തി.
എല്ലാവരും സ്മാര്‍ട്ടായതിനാല്‍
ആരും മരിച്ചവനെക്കുറിച്ചോര്‍ത്തില്ല,
ആത്മാവിനെക്കുറിച്ചോര്‍ത്തില്ല,
ഒഴുകുന്ന ചോരപ്പുഴയില്‍ കണ്ണുകള്‍ പൂഴ് ത്തി
മരണപ്പിടച്ചിലില്‍ വീഡിയോ  നട്ട്
ദൃശ്യം ഒപ്പി,ഒപ്പിയിരുന്നു .....




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ