ജാഗ്രത... (കവിത)

 ജാഗ്രത...

ചിത്രത്തൂണിൽ
ചിത്രവധത്തിന്റെ ദൃശ്യങ്ങൾ
സൂക്ഷ്മമായി നോക്കിയാൽ കാണാം.

കൊട്ടാരക്കെട്ടിലും
പടിവാതില്ക്കലും
രക്തം തളം കെട്ടി നില്ക്കുന്നത്
അറിയണമെങ്കിൽ
സൂക്ഷ്മദർശിനി വേണം.

കറപിടിച്ച കസേലകളിലെ
പശിമ ,  അസ്ഥിയും മജ്ജയും
കറുത്ത  നിറത്തിലരച്ചുചേർത്ത
കൊഴുപ്പിന്റെ ബാക്കിയെന്നു
വിളിച്ചോതുന്നു
പുണ്യകാല രാക്കണ്ണുകൾ.

നിന്റെ മെയ്യ്....
അതിന്റെ നിറവും കരുത്തും
തുടുതുടെ കുടിക്കുന്ന ചോരയുടെയും
തിന്നുതഴുക്കുന്ന മാംസത്തിന്റെയും
കുടിച്ചു തിമിർക്കുന്ന വീഞ്ഞിന്റെയും
കടപ്പത്രം.

വിറ്റുതുലയ്ക്കുമ്പോൾ
ബോധം കെട്ട
ഒച്ചുകളെ നിലത്തിഴയാൻ വിടരുത്.
അവ
കാലത്തിന്റെ പഴുതിലൂടെ
നിന്റെ നാക്കിൽ ശവപ്പശയൊട്ടിക്കും......

ജാഗ്രത.....
ജാഗ്രത....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്