ജീവിക്കുന്നത്...(കവിത)


ജീവിക്കുന്നത്
കൊലചെയ്യപ്പെടാനല്ല
കൊലചെയ്യാനുമല്ല .

തളിരിന്റെ പുതുമയില്‍,
പൂക്കളുടെ സൌരഭ്യത്തില്‍,
ആത്മാവ് നിറക്കാനാണ്.

ജീവിക്കുന്നത്,
സഹജരെ വെറുക്കാനല്ല.
സ്നേഹത്താല്‍ മണലാരണ്യം
കാമദമാക്കുന്നതിനാണ്.
മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും
വ്യത്യസ്ത പാതകളുടെ മുദ്രകള്‍ മാത്രം.
പ്രകാശപൂരിതമായ താരകളില്‍
അവ ഒന്നുചേരുന്നു.
ഏതു വഴിയായാലും ലക്ഷ്യം ഒന്നു തന്നെ.

ജീവിക്കുന്നത്
നമുക്കിഷ്ടമായ രഥ്യകള്‍ തേടാനും
അതിരുകളില്ലാത്ത ആകാശത്തില്‍
ആനന്ദിക്കാനുമാണ് .........
ഒരു വേടനും അതു തടയാനാവില്ല..






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ