പോസ്റ്റുകള്‍

ജൂലൈ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നോവ് (കവിത)

ഒരു കവിത എഴുതിയിട്ടുണ്ട്--- അല്പം കാക്കണം ഇത്തിരി തിരുത്താനുണ്ട് ചില പദങ്ങള്‍ മാറ്റാനുണ്ട്, സോറി... മാറേണ്ടതുണ്ട് -- അതാണല്ലോ ജനാധിപത്യം, ചില പേ‍ജുകള്‍ തന്നെ കീറാനുണ്ട്, കീറേണ്ടതു ജീവിതംതന്നെ, ആഴക്കടലിന്റെ ജീവിതം.... ഈ കവിത നിര്‍ത്തട്ടെ... വല്ലാത്ത ദഹനക്കേട്.... കേളുവേട്ടാ, ഇത്തിരി അരിഷ്ടം തരുമോ ?.......... ഞാനൊന്നു പുകഞ്ഞുപൊട്ടട്ടെ !!!!

ഇതാണു ശരി (അഭിപ്രായം)

26 July 2015 at 14:37              നീ ലകണ്ഠശര്‍മ്മയുടെ ഹൃദയത്തിന് മാത്യു അച്ചാടന്റെ ഹൃദയത്തിനു പകരം നില്ക്കാന്‍ പററുമെങ്കില്‍ അതിനെയാണ് മനുഷ്യത്വം എന്നു പറയുന്നത്. ഇവിടെ നീലകണ്ഠശര്‍മ്മ ഹിന്ദുവാണ് എന്നോ മാത്യു അച്ചാടന്‍ അന്യമതക്കാരനാണ് എന്നോ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കുന്നത് രണ്ടു പേരും മനുഷ്യരാണ് എന്നത് ഓര്‍മ്മിപ്പിക്കാനാണ്. ഒരേ അവയവഘടനയുള്ള, രക്തത്തിന് ഒരേ നിറമുള്ള, ഒരേ നാട്ടില്‍ കഴിയുന്ന, എന്നാല്‍ വളര്‍ന്ന സാഹചര്യവശാല്‍ മതം മാത്രം ഭിന്നരായ രണ്ടു പേര്‍. നീലകണ്ഠ ശര്‍മ്മയുടെ ഉദാരത വാനോളം വാഴ്ത്തപ്പെടേണ്ടതാണ്. അതേപോലെ അദ്ദേഹത്തിന്റെ ഹൃദയം സ്വീകരിക്കുവാനുള്ള മാത്യുവിന്റെയും കുടുംബത്തിന്റെയും മതേതര തീരുമാനവും പ്രശംസാര്‍ഹമാണ്. കാരണം കപടമതചിന്ത വന്നു പെട്ടിരുന്നുവെങ്കില്‍ അവരത് നിരസിക്കുമായിരുന്നു, അത്തരം ചില സംഭവങ്ങള്‍ വിദേശങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കപടമതചിന്ത പ്രചരിപ്പിക്കുകയാണ് വോട്ടു ലക്ഷ്യമാക്കി ഇവിടെ ചിലര്‍.                ഞങ്ങള്‍ നിലവിളക്കു കത്തിക്കില്ല, കാരണം ഞങ്ങള്‍ക്ക് അതു പരിചയമില്ല, അല്ലെങ്ക

ഞാന്‍ കണ്‍ട്രോളിലാണ്..........(കവിത)

അതി രാവിലെ ഒരു ചായ. ഇല്ലെങ്കില്‍ നടക്കില്ല, ഒന്നും. രാവിലെ രണ്ട് ഇഡ്ഢലി  ഒരു ചായ. ഇല്ലെങ്കില്‍ വയറു പിണങ്ങും. ഓഫീസില്‍ എത്തി. ഹൊ, എന്തൊരു ക്ഷീണം ! മൂന്നുകണ്ടം പുട്ട്, കടലക്കറി, ചായ. അതു കഴിഞ്ഞ് ഒരു സുഖിയന്‍, ഒരു ചായ ഇടയ്ക്ക്  സൌഹൃദ  വിതരണം... ഭാര്യയുടെ വിശേഷം വകയില്‍ ഒരു ലഡ്ഢു. ഉച്ചയ്ക്ക് ചോറ്, കറികള്‍, മീനോ ഓംലെറ്റോ സ്പെഷ്യല്‍. മൂന്നുമണി ചായ, വെറുമൊരു പഴം പൊരി വൈകുന്നേരം എന്തൊരു ക്ഷീണം വെറുതേയൊരു  മസാലദോശ,  ചായ. ട്രെയിനില്‍ - തമാശക്ക്  കടലകൊറി. വീട്ടില്‍ ചായ... മിക്ച്ചര്‍ കഴിച്ചില്ലേല്‍ ഓള് പിണങ്ങും. രാത്രി ഊണ്, പപ്പടം, മത്സ്യം കഴിച്ചാല്‍  അഭിനന്ദിക്കണം, വയറിനെയല്ല, ഭാര്യയെ. ചന്ദനമഴ കാണെ ചെറുപഴം..... ഒന്നിച്ചുണ്ടാവും മകള്‍. എല്ലാം ശരി. എന്തൊരു ജന്മം...തിന്നാനായി.... തിന്നുതിന്നു ഇനി നീ നിന്നെത്തന്നെ എന്നാണാവോ തിന്നുന്നത് ?

ശരിയേത് ? തെറ്റേത് ? (അഭിപ്രായം)

          ശിരോവസ്ത്രം ധരിച്ച യുവതിക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. സഭ അപലപിച്ചു. ഇതാണ് ഇന്നത്തെ വര്‍ഗ്ഗീയ വാര്‍ത്ത. പരീക്ഷകളില്‍പ്പോലും വിഷം ചീറ്റാന്‍ സമര്‍ത്ഥരായ ആള്‍ക്കാര്‍ ഇന്നാട്ടിലുണ്ട്. സുപ്രീം കോടതി വ്യക്തമാക്കിയതാണ്, പരീക്ഷക്കായി ഒരു ദിവസം മതപരമായ വേഷഭൂഷകള്‍ , വ്യക്തിയെ തിരിച്ചറിയുന്നതിന് അവ സഹായകമല്ല എങ്കില്‍ ഒഴിവാക്കുന്നതു കൊണ്ട് മതവിശ്വാസം തകരില്ല എന്ന്.         ഇക്കാര്യത്തില്‍ മതമൌലിക വാദികള്‍ ഇടപെടേണ്ടതില്ല. സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും നീങ്ങുക. ഭരണപരമായ കാര്യങ്ങളില്‍ മതം ഇടപെടരുത്. ഇടപെടീക്കരുത്. മതവാദികള്‍ എല്ലായ്പ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്. ഇത് ഹിന്ദുവിന്റെയോ മുസ്ളീമിന്റെയോ ക്രിസ്ത്യാനിയുടേയോ ഇതര മതക്കാരുടെയോ സ്വന്തം ഇന്ത്യയല്ല. ഇത് നായരുടേയോ ഈഴവന്റെയോ സുന്നിയുടേയോ മുജാഹിദിന്റെയോ സുറിയാനിയുടേയോ കത്തോലിക്കന്റെയോ മാത്രം നാടല്ല. എല്ലാ മതക്കാരും ജാതിക്കാരും വേണ്ടുന്ന പരിഗണന ഇവിടെ നേടുന്നുണ്ട്.ഇതിലൊന്നും കമ്പം കാട്ടാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. പക്ഷേ, പണ്ട് കുമാരനാശാന്‍ പാടിയ പോലെ, (കവിത-

ലോകം (കവിത)

കുറേ ബ്ളേഡുകള്‍ സഹവസിക്കുന്നു. തക്കം കിട്ടിയാല്‍ ഒന്നു മറ്റൊന്നിനെ അരിഞ്ഞിടും..... ഗില്ലറ്റിന്‍ വിപ്ളവകാരികളെ അരിഞ്ഞിട്ട പള്ളിവാളിന്‍റെ പേര് അന്ന് വാളാണെങ്കില്‍ ഇന്ന് നാക്ക് ഗില്ലറ്റിന്‍ നാക്ക് അതാണ് ആയുധം പെരുമ അതാണോര്‍ക്ക്..........

hello .... (കവിത)

ചുമ്മാ പറയാന്‍ ഹെലോ മലയാളം ഇംഗ്ളീഷ് ഫ്രഞ്ച് ഗ്രീക്ക് ഹിന്ദി ഏതു ഭാഷക്കാരന്‍ ഉരച്ചാലും ഫോണെടുക്കെ ഹെലോ പ്രിന്‍സിപ്പാള്‍ സുഹൃത്ത് ഭാര്യ അമ്മ അരുണ്‍ ആരു ജപിച്ചാലും ആദ്യം ഹെലോ..... മദ്യപന്‍ കഞ്ചാവുകാരന്‍ പോക്കറ്റടിക്കാരന്‍ ആരു കരഞ്ഞാലും ഫോണിലൂടെ ഹെലോ ഹെലോവിലൂടെ തുടങ്ങി ഒരു പെണ്ണ് കുറ്റിപ്പുറത്തു വണ്ടിയിറങ്ങി. ഹെലോവില്‍ തുടങ്ങിയ പോക്കറ്റടിക്കാരന്‍ പൊലീസ് സ്റ്റേഷനില്‍ ഉറക്കം തൂങ്ങി ഹെലോവില്‍ തുടങ്ങിയ പെന്‍ഷന്‍കാരന്‍ വിളി നിര്‍ത്തുന്നതിനു മുമ്പേ അനാഥാലയത്തിലെ ക്യൂവില്‍..... ഇതൊരു വല്ലാത്ത  ഹെലോ തന്നെ......

സിനിമാനിരൂപണം സ്കൂൾ തലത്തിൽ.....(കുറിപ്പ് )

ഇമേജ്
       സിനിമയെ അടിസ്ഥാനമാക്കി ധാരാളം കാര്യങ്ങള്‍ ചെറു ക്ളാസ്സില്‍ നിന്നേ പഠിച്ചു വരുന്നുണ്ട് . സിനിമയ്ക്ക് പല വിഭാഗങ്ങള്‍ ഉണ്ട്. അതിലൊന്ന് ഫീച്ചര്‍ ഫിലിമുകളാണ്. രണ്ടാമതായി ഡോക്യുമെന്ററികള്‍. മൂന്നാമതായി ഡോക്യുഫിക്ഷനുകള്‍. ഫീച്ചര്‍ ഫിലിമുകള്‍ കഥാചിത്രങ്ങളാണ്. കഥയാണ് അതിന്റെ അടിസ്ഥാനം. അപ്പോള്‍  സങ്കല്പവും  സാഹിത്യവും ഒക്കെ അതില്‍ നിര്‍ണ്ണായകമാണ്.           വളരെ ഹൃദ്യമായി കഥ മുന്നോട്ടു കൊണ്ടു പോകാനുള്ള പൊടിക്കൈകള്‍ സിനിമാ സംവിധായകന്‍ സ്വീകരിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നും അതിനാല്‍ ഒരു പടി അകന്നു നില്ക്കുന്നു, സിനിമ. പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലുന്നു എന്നു പറയാനും കഴിയില്ല. കാരണം ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്ക്കുന്ന സിനിമകള്‍ ധാരാളമുണ്ട്. ഏതു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത് , സമൂഹത്തില്‍ അതിനുള്ള പ്രസക്തിയെന്ത്, മര്‍ദ്ദിതരുടെയും പീഡിതരുടേയും പക്ഷത്തുനിന്നുകൊണ്ടാണോ കഥ പറയുന്നത് മുതലായ ഘടകങ്ങള്‍ സിനിമയുടെ സാമൂഹിക പ്രസക്തിയിലേക്കു വിരല്‍ ചൂണ്ടുന്നവയാണ്.        സിനിമയുടെ കച്ചവടപരത ആ വ്യവസായം നേരിടുന്ന വലിയൊരു പ്രശ്നമാണ്. സ

A break (കവിത)

ചിറകൊടിഞ്ഞിരിക്കുന്നു എന്നിട്ടും പറന്നു പറന്നു അനന്തയുടെ ആഴങ്ങളില്‍ പുതഞ്ഞുകിടക്കാന്‍ മോഹം. തൊണ്ട തകര്‍ന്നിരിക്കുന്നു, എന്നിട്ടും നാദബ്രഹമത്തിന്റെ അനന്തസൂചികള്‍ കുത്തിപ്പിളര്‍ന്നു ഗര്‍ജ്ജിക്കാന്‍ കൊതി. ഹൃദയം പഞ്ചറായിരിക്കുന്നു. എന്നിട്ടും പേച്ചൊട്ടിച്ചു ഭൂഗോളമെടുത്തു അമ്മാനമാടാന്‍ കൊതി. കൊതികൊണ്ടിരിക്കേ കൊതിക്കണ്ണുകളില്‍ കുഴിയാനകള്‍ കുഴിമറിയുന്നു. ആകാശത്തില്‍ നിന്നും ഒരു തീപ്പൊരി എന്തായാലും എന്നെ ലക്ഷ്യത്തിലെത്തിക്കും..... വറ്റാത്ത തപസ്യയില്‍ പൊറുതികെട്ടിരിക്കട്ടെ ഞാന്‍ ?

ചുവർ വര (കവിത)

എന്റെ വരകൾ ആകാശച്ചുവരുകളെ തുരന്ന് കാലത്തിന്റെ കല്പഭിത്തികളെ തകർത്ത് ലാവയുടെ ശുദ്ധപുളിനത്തിൽ തടമടിഞ്ഞു കിടക്കും. അല്ലെങ്കിൽ ഈ, അഴലിന്റെ ഹൃദയശോണിമയിൽ കെഎസ് ആർടിസി  പോലെ കട്ടപ്പുറത്തുകിടക്കും. പുഴയൊഴുകെ പഴയ ഈ വിമാനം കുറുകെ പറക്കും, നഗ്നതയുടെ കുറുകണ്ണുകളിൽ ഈയച്ചൂടിൽ ശ്വാനനിദ്ര കൊള്ളും.... ഹേ, ശാന്തേ, എന്റെ ഇരമ്പൽ നമ്മുടെ കെ എസ് ആർ ടി സി പോലെയാണ്. ഒരു ശൂ..... എല്ലാം തീർന്നു...... വരയും കാലവും കോലവും.

Ignorance (കവിത)

ഒരു കവിതയെഴുതാൻ എത്ര നേരം വേണം നിലാവിൽ മുങ്ങാൻ,? പാതിരാപ്പൂക്കളുടെ മണം ഹൃദയത്തിലേറ്റാൻ, ? വികാരത്തിന്റെ ചൂടുറവയിൽ അമിട്ടുതീർക്കാൻ, ? പാടുന്ന പക്ഷിയുടെ കണ്ഠത്തിൽ പാനൂരു ചാർത്താൻ, ? മഴയുടെ വസന്ത പ്പെരുമയിൽ കൈകാൽ തുഴഞ്ഞ് ചൂടിലേക്കു പതിക്കാൻ ?

എന്തിനോ വേണ്ടി....(അഭിപ്രായം)

അരാജകത്വത്തിൻറെ പാതയിൽ കൂടി മുന്നേറുകയാണോ നമ്മുടെ സമൂഹം   നാടെമ്പാടും പൊട്ടി മുളക്കുന്ന അഴിമതികളും അതിനെ അടിസ്ഥാനമാക്കിയുള്ള കൊലകളും കാണുമ്പോള്  ജനാധിപത്യം വ്യർത്ഥസംരംഭമാണെന്ന തോന്നലുണ്ടാകുന്നു.

വെറുതേ... (കവിത)

കോരിച്ചൊരിയുന്ന മഴയും നിറഞ്ഞൊഴുകുന്ന പുഴയും മുങ്ങാംകുഴിയിടും വയലും നീന്തിമറിയുന്ന  നീര്‍ക്കോലിയും കണ്ണില്‍ മറയാത്ത കാഴ്ചകള്‍ കാലമെത്ര മറിഞ്ഞാലും പുഴയെത്ര വട്ടം നിറഞ്ഞാലും കാലത്തിന്റെ  ഊഷ്മളതയില്‍ ഹൃദയമെത്ര പുതഞ്ഞാലും ഏറ്റവും സുന്ദരം കുട്ടിക്കാലം...  വരമ്പിലൂടെയുള്ള  ബസ്സോടിക്കലും തൊണ്ടുകൊണ്ടുള്ള വണ്ടിയോടിക്കലും വട്ടുരുട്ടലും കക്കു കളിയും കള്ളനും പോലീസും, ചിരിയും കളിയും കണ്ണുകാണാത്ത വൃദ്ധന് ഓട്ടിന്‍ കഷണം കൊടുത്ത് കടലവാങ്ങാന്‍നോക്കി ചീത്ത മേടിച്ചതും കാലികളുമായ് പാറപ്പുറത്ത് ഇടയനായതും ബാലികമാരെ സ്വപ്നം കണ്ട് വിരണ്ടതും.... ഓര്‍ക്കെ, നടുങ്ങുന്നു... ഇനി വിറകു പുരയിലേക്കാണല്ലോ ഈശ്വരാ, പോക്ക്. രാമ...രാമ...രാമ....