വർണ്ണങ്ങളുടെ ശ്രുതിഭേദം
വര്‍ണ്ണങ്ങള്‍ക്ക് ശ്രുതിഭേദം സംഭവിക്കാന്‍ കാരണമെന്ത്? വര്‍ണ്ണങ്ങള്‍ക്ക് എന്തുകൊണ്ടാണ് വ്യത്യസ്‌തശബ്‌ദം അഥവാ ധ്വനി ഉണ്ടാകുന്നതെന്നതിനെ സംബന്ധിച്ച് കേരളപാണിനിയായ ഏ.ആര്‍. രാജരാജവര്‍മ്മ തന്റേതായ വീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളപാണിനീയത്തില്‍ വളരെ സമഗ്രമായി ഇതു വിവരിച്ചിട്ടുമുണ്ട്. വര്‍ണ്ണങ്ങള്‍ക്ക് ശബ്‌ദം എങ്ങനെ ഉണ്ടാകുന്നു? അതിനു മുഖ്യമായ കാരണം നാം ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന നിശ്വാസവായുവാണ്. നിശ്വാസവായു പുറന്തള്ളപ്പെടുന്നതിനാലാണ് ശബ്ദമുണ്ടാകുന്നുവെന്നത് ഒരു ഘടകം മാത്രം. മറ്റുചില ഘടകങ്ങളും ഒത്തുവരേണ്ടതുണ്ട്. വായയുടെ ഘടനയും വായയിലെ മുഖ്യാവയവമായ നാവും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ശ്വാസകോശത്തില്‍ നിന്നും പുറത്തുവരുന്ന വായുവിനെ എവിടെയൊക്കെ തടഞ്ഞുവിടാം, എങ്ങനെയൊക്കെ പരുവപ്പെടുത്താം എന്നതിനെ ആശ്രയിച്ചാണ് ശബ്‌ദഭേദങ്ങള്‍-ശ്രുതിഭേദങ്ങള്‍ രൂപപ്പെടുന്നത്. മലയാളഅക്ഷരമാലയിലെ വ്യത്യസ്‌തവര്‍ണ്ണങ്ങള്‍ക്ക് വ്യത്യസ്‌തധ്വനികള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് എന്ന വിഷയത്തെക്കുറിച്ചാണ് ഏ.ആര്‍. നിരൂപിച്ചത്. ശ്വാസകോശത്തി...