സാമൂഹികസന്ദര്‍ഭവും(Social Context) സംസ്‌കാരപഠനവും

സാമൂഹികസന്ദര്‍ഭവും(Social Context) സംസ്‌കാരപഠനവും

സാംസ്‌കാരിക സന്ദര്‍ഭവും സാമൂഹികസന്ദര്‍ഭവും സംസ്‌കാരപഠനത്തിലെ അടിസ്ഥാനാശയങ്ങളാണ്‌.

എങ്ങനെയാണ്‌ സംസ്‌കാരം അനുഭവങ്ങളെ രൂപപ്പെടുത്തുന്നതെന്നറിയാന്‍ ഇവ

ഉപകാരപ്പെടുന്നു. 

സാംസ്‌കാരികസമ്പ്രദായങ്ങളെ സ്വാധീനിക്കുകയും, അവയാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന

സാമൂഹികഘടനകളേയും സ്ഥാപനങ്ങളേയും, സാമൂഹികബന്ധങ്ങളേയും സാമൂഹികസന്ദര്‍ഭം എന്ന വാക്ക്‌ സൂചിപ്പിക്കുന്നു.

വര്‍ഗ്ഗം, വംശം, ലിംഗം, മതം, സാമ്പത്തികപദവി എന്നിങ്ങനെ വ്യക്തിയുടെ അനുഭവങ്ങള്‍ക്ക്  കാരണഭൂതമായ ഘടകങ്ങളെ അതുള്‍ക്കൊള്ളുന്നു. 

സാംസ്‌കാരികോല്‍പ്പന്നങ്ങളും സാംസ്കാരിക സമ്പ്രദായങ്ങളും രൂപപ്പെട്ടതെങ്ങനെയെന്നും വ്യത്യസ്‌ത സാമൂഹികവിഭാഗങ്ങൾ അവ സ്വീകരിച്ചതെങ്ങനെയെന്നും  

മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകമാണ്‌ സാമൂഹികസന്ദര്‍ഭം.

അമേരിക്കന്‍ ഐക്യനാടുകളില്‍ സംഗീതം, സിനിമ, സാഹിത്യം മുതലായ സാംസ്‌കാരികാവിഷ്‌കാരങ്ങളെ വംശീയ പശ്ചാത്തലം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. ആഫ്രിക്കന്‍-അമേരിക്കന്‍

സമുദായങ്ങളിലങ്കുരിച്ച 1970 കളിലെ ഹിപ്‌-ഹോപ്‌ സംസ്‌കാരം (Hip-Hop Culture) വംശീയ അസമത്വം, നഗരപ്രദേശങ്ങളിലെ ദാരിദ്ര്യം, വ്യവസ്ഥാപിതമായ

അടിച്ചമര്‍ത്തലിനെതിരായ പ്രതിരോധം എന്നീ സാമൂഹികസന്ദര്‍ഭങ്ങളില്‍ ആഴത്തില്‍ വേരൂന്നി

പിറന്നതാണ്‌. ഈ സാമൂഹികസന്ദര്‍ഭം മനസ്സിലാക്കുന്നത്‌ ഹിപ്‌-ഹോപിന്റെ*

സാംസ്‌കാരികപ്രാധാന്യം വിശകലനം ചെയ്യുന്നതില്‍ അവശ്യമാണ്‌. ഹിപ്‌-ഹോപ്‌ (Hip-Hop Culture) വെറും സംഗീതമല്ല, സാമുദായിക വ്യാഖ്യാനത്തിന്റെയും സ്വത്വരൂപീകരണത്തിന്റെയും ആശയം

അതിലടങ്ങിയിട്ടുണ്ട്‌.

(*ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ സൃഷ്‌ടിച്ച ഒരു സംസ്‌കാരവും

കലാപ്രസ്ഥാനവുമാണ്‌ ഹിപ്‌-ഹോപ്‌ Hip-Hop)

സാംസ്‌കാരികോല്‍പ്പാദനവും അതിന്റെ ബീജാവാപവും സാധിക്കുന്ന അധികാരപ്രയോഗങ്ങളിൽ (Power

Dynamics) സാമൂഹികസന്ദര്‍ഭമെന്ന ആശയം പ്രധാനപങ്കുവഹിക്കുന്നു. അധീശ സാമുദായിക വിഭാഗങ്ങള്‍ അധികാരം നിലനിര്‍ത്താന്‍

സംസ്‌കാരത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നത് സംസ്കാരപഠനം വിഷയമാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളാകട്ടെ,

സംസ്‌കാരത്തെ ചെറുത്തുനില്‌പിനുള്ള/പ്രതിരോധത്തിനുള്ള ഉപകരണവുമാക്കുന്നു. സാഹിത്യത്തിലും കലയിലും

മാദ്ധ്യമങ്ങളിലും പുരുഷാധിപത്യത്തിന്റെ സാമൂഹികസന്ദര്‍ഭം സ്‌ത്രീപ്രതിനിധാനങ്ങളെ എങ്ങനെയാണ് 

ചരിത്രപരമായി സ്വാധീനിച്ചതെന്ന്‌ സ്‌ത്രീപക്ഷവാദികള്‍ വിശകലനം ചെയ്യുന്നു. ഇവിടെ പുരുഷാധികാരത്തിൻ്റെ 

ശാശ്വത വാര്‍പ്പുരൂപങ്ങളെ അവതരിപ്പിക്കുന്നതും ലിംഗ അസമത്വങ്ങള്‍ പ്രബലമാകുന്നതും സാമൂഹികസന്ദര്‍ഭങ്ങളെ

അടിസ്ഥാനമാക്കി പഠിക്കുന്നു. സാമൂഹികസന്ദര്‍ഭമെന്ന ആശയം പരിഗണിക്കുന്നതിലൂടെ സമൂഹത്തിൽ അന്തര്‍ധാരയായി കിടക്കുന്ന അധികാരഘടനകളെയും അവ രൂപം നല്‌കുന്ന വ്യാഖ്യാനങ്ങളെയും സമ്പ്രദായങ്ങളെയും

വെളിപ്പെടുത്താനാകും.

സാംസ്‌കാരികവും സാമൂഹികവുമായ സന്ദര്‍ഭങ്ങള്‍ സാദൃശ്യ വൈജാത്യങ്ങൾ

ഇവ വ്യതിരിക്തങ്ങളാണെങ്കിലും പരസ്‌പരബന്ധമുള്ളവയാണ്‌. സാംസ്‌കാരികസമ്പ്രദായങ്ങള്‍ സാമൂഹികഘടനകളുമായും സാമൂഹികചലനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹികചലനങ്ങളാകട്ടെ, എപ്പോഴും പ്രകാശിതമാകുന്നതും ഇടനിലയാകുന്നതും സംസ്‌കാരത്തിലൂടെയാണ്‌. ഉദാഹരണത്തിന്‌ ആഗോളീകരണത്തിന്റെ സാംസ്‌കാരിക സന്ദര്‍ഭം മനസ്സിലാക്കാന്‍ സാമ്പത്തിക അസമത്വത്തിന്റെ സാമൂഹികസന്ദര്‍ഭം അറിയേണ്ടത്‌ അനിവാര്യമത്രെ. സംസ്‌കാരമെന്ന പ്രതിഭാസത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാന്‍ സാംസ്‌കാരികവും സാമൂഹികവുമായ സന്ദര്‍ഭങ്ങളെക്കുറിച്ച്‌അറിയേണ്ടതുണ്ട്‌. സംസ്‌കാരം എങ്ങനെയാണ്‌ പ്രതിഫലിക്കുന്നത്‌, സ്വാധീനിക്കുന്നത്‌, സ്വാധീനിക്കപ്പെടുന്നത്‌ മുതലായവ മനസ്സിലാക്കാനാവശ്യമായ  അത്യാവശ്യ ചട്ടക്കൂടുകള്‍ അവ നല്‌കുന്നു.

സംസ്‌കാരപഠന ഗവേഷകര്‍ക്ക്‌ അവരുടെ ഉള്‍ക്കാഴ്‌ച അഗാധമാക്കാനും സംസ്‌കാരം രൂപപ്പെടുത്തുന്ന, അഥവാ

സംസ്‌കാരത്താല്‍ രൂപപ്പെടുന്ന സാമൂഹികാന്തരീക്ഷത്തെക്കുറിച്ച്‌ മാനവാനുഭവത്തെക്കുറിച്ച്‌

സമ്പന്നമായ ധാരണകള്‍ രൂപപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ