ചരിത്രപരമായ മാറ്റവും ജീവത്തായ അനുഭവവും റെയ്‌മണ്ട്‌ വില്യംസിന്റെ ദൃഷ്‌ടിയില്‍

ജീവത്തായ അനുഭവവും ചരിത്രപരമായ മാറ്റവും റെയ്‌മണ്ട്‌ വില്യംസിന്റെ ദൃഷ്‌ടിയില്‍

ജീവത്തായ അനുഭവങ്ങളെ മാറ്റത്തിന്റെ വിശാലപ്രക്രിയകളുമായി വില്യംസ്‌ ബന്ധിപ്പിച്ചു.

ഏതൊരു ചരിത്രകാലഘട്ടവും മനസ്സിലാക്കപ്പെടുന്നത്‌ ആ കാലഘട്ടത്തില്‍ ജീവിച്ചആളുകളുടെ ജീവിതാനുഭവങ്ങളിലൂടെയാണ്‌. 

ഈ അനുഭവങ്ങള്‍ ആ കാലഘട്ടത്തിലെ സാമൂഹിക, സാമ്പത്തിക,

സാംസ്‌കാരികാവസ്ഥകളെക്കുറിച്ചും അവയോട് ആളുകൾ പ്രതികരിച്ച രീതികളെ സംബന്ധിച്ചും

ഉള്‍ക്കാഴ്‌ച പകരുന്നു.

ജീവത്തായ അനുഭവങ്ങള്‍ക്ക്‌ കാലാനുസൃതമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചറിയുന്നതില്‍ വില്യംസ്‌ ഉത്സുകനായിരുന്നു.

പെട്ടെന്ന്‌ ദൃശ്യമാകാത്ത, തിരിച്ചറിയാന്‍ സാധിക്കാത്ത രീതികളിലൂടെയാണ്

മാറ്റങ്ങള്‍ സംഭവിക്കുന്നത്‌. ജീവിതാനുഭവങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ സംസ്‌കാരത്തിന്റെയും

സമൂഹത്തിന്റെയും പരിണാമം മനസ്സിലാക്കുന്നതില്‍ സുപ്രധാനമാണ്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു

പത്രം വായിക്കുമ്പോള്‍ കിട്ടുന്ന അനുഭവം ഇന്ന്‌ പത്രം വായിക്കുമ്പോള്‍ ലഭിക്കുന്നതില്‍ നിന്ന്‌

തുലോം വ്യത്യസ്‌തമാണ്‌.

ഇത്തരം മാറ്റങ്ങള്‍ സംസ്‌കാരത്തിന്റെയും സമുദായത്തിന്റെയും

ക്രമാനുസൃതമായ വളര്‍ച്ചയെക്കുറിച്ചു മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകമാണ്‌.


ജീവത്തായ അനുഭവം, ഭാഷ, ആശയവിനിമയം


മറ്റൊരു പ്രധാനസംഗതി, ജീവത്തായ അനുഭവത്തിന്‌ ഭാഷയുമായും ആശയവിനിമയവുമായുള്ള ബന്ധമാണ്‌.

ഭാഷയെന്ന മാദ്ധ്യമത്തിലൂടെ ജീവത്തായ അനുഭവങ്ങള്‍ ആവിഷ്‌കൃതമാവുകയും പങ്കുവെക്കപ്പെടുകയും

ചെയ്യുന്നു. എന്നാല്‍,

ജീവത്തായ അനുഭവങ്ങളുടെ സമൃദ്ധിയും സങ്കീര്‍ണ്ണതയും അപ്പാടെ

ആവിഷ്‌കരിക്കാന്‍ ഭാഷ മതിയാകില്ലെന്ന്‌ വില്യംസ്‌ തിരിച്ചറിഞ്ഞു.

ഭാഷ, യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന സുതാര്യമായ മാദ്ധ്യമമാണെന്ന ആശയത്തെ വില്യംസ്‌ വിമര്‍ശിച്ചു.

ഭാഷ സാമൂഹികബന്ധങ്ങളുമായി ആഴത്തില്‍ ഇഴുകിച്ചേര്‍ന്നതാണെന്നും

ഉപയോക്താക്കളുടെ ജീവത്തായ അനുഭവങ്ങളാല്‍ രൂപപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. ഇത്‌

അര്‍ത്ഥമാക്കുന്നത്‌, ഭാഷയ്‌ക്ക്‌ പക്ഷപാതവും സ്ഥാപിതസ്വഭാവവുമുണ്ടെന്നാണ്‌. ഉപയോഗിക്കുന്ന

വ്യക്തികളുടെയും സമുദായങ്ങളുടെയും പ്രത്യേക അനുഭവങ്ങളും കാഴ്‌ചപ്പാടുകളുമാണ്‌ ഭാഷ പ്രതിഫലിപ്പിക്കുന്നത്‌.

ഭാഷയെക്കുറിച്ചുള്ള ഈ വീക്ഷണത്തിന്‌ സാംസ്‌കാരികപഠനത്തില്‍ വലിയ സ്ഥാനമുണ്ട്‌. ജീവത്തായ

അനുഭവങ്ങള്‍ മനസ്സിലാക്കുവാന്‍ ജനങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഭാഷ

ഉപയോഗിക്കുന്ന രീതികള്‍ സംസ്‌കാരപഠിതാക്കള്‍ ശ്രദ്ധിക്കണം. പറയുന്നതുമാത്രമല്ല, പറയാത്തതും

സുഗമമായി ഉച്ചരിക്കാന്‍ കഴിയാത്തതും ഇതിലുള്‍പ്പെടുന്നു. ഭാഷയുടെ പരിമിതികള്‍

തിരിച്ചറിയാനും ജീവത്തായ അനുഭവങ്ങള്‍ മനസ്സിലാക്കാനും പ്രതിനിധീകരിക്കാനും

ഇതരമാര്‍ഗ്ഗങ്ങള്‍ തേടാനും വില്യംസിന്റെ ചിന്തകള്‍ ഉപകരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ