പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്കാരരാഷ്ട്രീയം

 സംസ്കാര രാഷ്ട്രീയമെന്നാൽ, സംസ്കാരപഠനത്തിലൂടെ വ്യക്തമാക്കപ്പെടുന്ന, അഥവാ സംസ്കാര പഠനം പിന്തുണയ്ക്കുന്ന സാധാരണക്കാരന്റെ രാഷ്ട്രീയം എന്ന് അർത്ഥം. സംസ്കാര പഠനം വരേണ്യവും സ്വേച്ഛാധിപത്യപരവും അധീശോന്മുഖവുമായ എല്ലാ സംസ്കാര ചിന്താപദ്ധതികളെയും തള്ളിക്കളയുകയും വരേണ്യവിരുദ്ധമായ രാഷ്ട്രീയം മുന്നോട്ടു വെക്കുകയും ചെയ്യുന്നു. സംസ്കാരം അവിശിഷ്ടമാണ് എന്ന റെയ്മണ്ട് വില്യംസിന്റെ ആശയത്തിൽ ആ വസ്തുത അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ആഫ്രിക്കയിൽ നടന്ന വർണ്ണവിവേചന വിരുദ്ധ പ്രക്ഷോഭം, വിയറ്റ്നാമിന്റെ അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം, മറ്റ് അധിനിവേശ വിരുദ്ധവും സാമ്രാജ്യത്വത്തിനെതിരും മുതലാളിത്ത ചൂഷണത്തിനെതിരും ഒക്കെയായ സമരങ്ങൾ ഇതിന്റെ ഭാഗവും സംസ്കാര രാഷ്ട്രീയത്തിന്റ ശരിയായ വശത്തെ ഉയർത്തിക്കാട്ടലുമാണ്. കേരളത്തിൽ നടന്ന ജാതി വിരുദ്ധ സമരം വരേണ്യവിഭാഗത്തിനെതിരായതാണല്ലോ. അത് അന്നത്തെക്കാലത്തെ സംസ്കാരരാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്ന ഏടാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവിധ അധിനിവേശ വിരുദ്ധ- ചൂഷണ വിരുദ്ധ - യുദ്ധ വിരുദ്ധ - ആണവായുധവിരുദ്ധ - കൊളോണിയൽ വിരുദ്ധ - സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടുകളും മാനവികവും പരിസ്ഥിതി സൗഹൃദപര

ജനപ്രിയസംസ്കാരം

എന്താണ് ജനപ്രിയസംസ്കാരം? എല്ലാവർക്കും സ്വീകാര്യമായതും ഏവരും ഇഷ്ടപ്പെടുന്നതുമായ സംസ്കാരത്തെയാണ് ജനപ്രിയസംസ്കാരമെന്ന് പറയുന്നത്. ഒരുകൂട്ടം ആൾക്കാർ ചേർന്നുണ്ടാക്കിയ സാധാരണസമൂഹത്തിന്റെ സംസ്കാരമാണിത്. ജനത്തിന് പ്രിയപ്പെട്ടതും അവരെ പ്രത്യയശാസ്ത്രപരമായി സ്വാധീനിക്കുന്നതുമായ സംസ്കാരമാണ് ജനപ്രിയമെന്ന് പണ്ഡിതമതമുണ്ട്. മൂലധനാധിഷ്ഠിതമായ ചരക്കുവത്കൃതസമൂഹത്തിലാണ് ജനപ്രിയസംസ്കാരം കുടികൊള്ളുന്നത്. ഇത് അർത്ഥശൂന്യമോ പൊള്ളയോ ആണെന്നും വാദമുണ്ട്. ജനപ്രിയതയ്ക്ക് ജനമില്ലാതെ നിലനില്ക്കാനാവില്ലല്ലോ. ഇതുമായി ചേർന്നു നില്ക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന പദമാണ് ജനപ്രിയതയെന്നത്. ജനപ്രിയതയെന്നാൽ ജനങ്ങൾക്ക് പ്രിയമുളളതെന്ന അർത്ഥം തന്നെയാണ് സ്വീകാര്യം. ബഹുജനങ്ങളെ സംബന്ധിക്കുന്ന തോ അവരെ ലക്ഷ്യമാക്കുന്നതോ ആയ വിനോദോപാധികളും വസ്ത്രഭക്ഷണാദികൾ തുടങ്ങി അവരുപയോഗിക്കുന്നതോ അടിസ്ഥാനമാക്കുന്നതോ ആയ സംഗതികളുമെല്ലാം ജനപ്രിയസംസ്കാരത്തിൽ ഉൾപ്പെടുന്നു. 'ജനപ്രിയസാഹിത്യം: കലയും 'കച്ചവടവും' എന്ന ലേഖനത്തിൽ പി.എസ്.രാധാകൃഷ്ണൻ ( കൃതി - സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം) മലയാളി സമൂഹത്തിന്റെ സംസ്കാരമാപിനിയാണ് ജനപ്ര

എന്റെ കേരളം - പ്രസംഗം HS

  ബഹുമാന്യ സദസ്സിന് എന്റെ വിനീതമായ കൂപ്പുകൈ ഇന്ന് എനിക്ക് പ്രസംഗിക്കാനായി കിട്ടിയ വിഷയം എന്റെ കേരളം - നമ്മുടെ ഭൂമി എന്നതാണ്. നമുക്കറിയാം - വളരെ സവിശേഷമായ ഒരു ചരിത്രവും സംസകാരവും നമുക്കുണ്ട്. ഇവിടെ നിലവിലുണ്ടായിരുന്ന ജാതിമതാന്ധതയോടും ജന്മിത്വത്തോടും അടരാടിക്കൊണ്ടാണ്, ജീർണ്ണത നിറഞ്ഞ ഒരുകാലഘട്ടത്തെ നിവാരണം ചെയ്തുകൊണ്ടാണ് നാം ആധുനിക കേരളം പടുത്തുയർത്തിയത്. അയ്യാ വൈകുണ്ഠസ്വാമികളും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും വി.ടി.ഭട്ടതിരിപ്പാടും വാഗ്ഭടാനന്ദനും ആനന്ദതീർത്ഥസ്വാമികളും ഒക്കെ ഉദാഹരണങ്ങൾ മാത്രം. കെ.കേളപ്പൻ, പി.കൃഷ്ണപ്പിള്ള എ.കെ.ഗോപാലൻ തുടങ്ങിയ നേതാക്കളിലൂടെ രാഷ്ട്രീയാവേശവും സാമൂഹികനീതിക്കുവേണ്ടിയുള്ള പടയൊരുക്കവും ശക്തമായി. 1936 ൽ എ.കെ.ഗോപാലൻ മദിരാശിയിലേക്കു നയിച്ച പട്ടിണിജാഥ വളരെ പ്രസിദ്ധമാണ്. സാമൂഹികനീതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിൽ ഒരുപാട് ത്യാഗങ്ങൾ ഇവർക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. വരേണ്യ വിഭാഗത്തിന്റെയും ഭരണകൂടത്തിന്റെയും തല്ലും കുത്തും ചവിട്ടും ഒക്കെ കൊണ്ടു. ജയിൽവാസം പുത്തരിയല്ലാതായി. കൂട്ടത്തിൽ ചിലർ രക്തസാക്ഷികളായി. എന്തിനു വേണ്ടിയാണിതൊക്കെ? നല്ലൊരു കേരളത്തിനു വേണ്ടി. ജനകീയഭരണത്

മൊബൈൽകിളി ആത്മത്തെ.......

മൊബൈൽകിളി ആത്മത്തെ ചിലയ്ക്കുമ്പോൾ … റിംഗ്ടോൺ, കോളർടോൺ: കേൾവിയും വായനയും. അജു കെ. നാരായണൻ, ചെറി ജേക്കബ് കെ. ദൃശ്യമാദ്ധ്യമങ്ങളുടെ അനന്തമായ സാദ്ധ്യതകളും സാമൂഹികമാദ്ധ്യമങ്ങളുടെ വ്യവഹാര സാധ്യതകളും വിവരവിനിമയത്തിന്റെയും സാങ്കേതികവിദ്യയുടെയും അപാരസാദ്ധ്യതകളും ഒത്തിണങ്ങിയ അത്യന്താപേക്ഷിതമായ വ്യവഹാരോപകരണമായി മൊബൈൽഫോൺ മാറിക്കഴിഞ്ഞു. ദൃശ്യമാദ്ധ്യമലോകം മൂലധനശക്തികളുടെ കയ്യിലാണ്. സംസ്കാരവ്യവസായത്തിന്റെ അധിനിവേശത്തിന് കരുത്തേകുന്ന ധർമ്മത്തിലാണ് മൂലധനം. ഈ സാഹചര്യത്തിൽ അജു കെ.നാരായണനും ചെറി ജേക്കബും തയ്യാറാക്കിയ ഈ പഠനം ഏറെ പ്രസക്തിയുള്ളതാണ്. ഒരു ഫോണുടമയുടെ ഫോണിൽ നിന്നും കേൾക്കുന്ന റിംഗ്ടോൺ അയാളുടെ സ്വത്വത്തെ എങ്ങനെയാണ് പ്രകാശിപ്പിക്കുന്നതെന്ന അന്വേഷണം ഇതിന്റെ ഭാഗമാണ്. കർണ്ണാടക സംഗീതം റിങ്ടോണായി കേൾപ്പിക്കുന്നയാൾക്ക് അതിൽ ഒരു ഇഷ്ടവും ഉണ്ടാകണമെന്നില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ മേൽപ്പറഞ്ഞതിന് വിരുദ്ധമായ സാഹചര്യവുമുണ്ടാകാം. മേഖലാ പഠനത്തിന്റെ അടിസ്ഥാനത്തിൽ 'മൊബൈൽഫോൺ കേരളം' എന്ന ഒരു സംസ്കാരിക വിഭാഗത്തെ സങ്കല്പിക്കാമെന്ന് ലേഖകർ അഭിപ്രായപ്പെടുന്നു. കാരണം, ഓരോ മലയാളിയുടെയും കയ്യിൽ ഒരു ഫോണെങ്കിലുമുണ്ടാകു

വീണപൂവ്(പഠനം): ഇ.പി.രാജഗോപാലൻ

ഇ.പി.രാജഗോപാലൻ മാഷുടെ 'മീനും കപ്പലും  എന്ന കൃതിയിലെ ലേഖനമാണ് 'കണ്ണേ മടങ്ങുക …വീണപൂവും കാഴ്ചയുടെ പ്രത്യയശാസ്ത്രവും'. ആധുനിക കാലഘട്ടത്തിൽ കാഴ്ചയ്ക്ക് നേരിട്ട വിപര്യയങ്ങളെ കുമാരനാശാന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യവുമായി കോർത്തിണക്കി വിവരിക്കുകയാണ് ലേഖകൻ. ഭരണ യന്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു സാങ്കേതികവിദ്യയായി മാറുന്ന കാഴ്ച(യെ)യാണ് വികസിതമുതലാളിത്തത്തിൽ നാം കാണുന്നതെന്ന് ടി.കെ.രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു. (കാഴ്ചയുടെ കോയ്മ, പു. 23 -24 ). കാഴ്ചകൾ പരസ്യങ്ങളുടെ മായാപ്രപഞ്ചത്തിൽ മുങ്ങുകയാണ്. വീണപൂവ് കാഴ്ചയെക്കുറിച്ചുള്ള കാവ്യപ്രബന്ധമാണെന്നു പറഞ്ഞുകൊണ്ടാണ് ഇ.പി.രാജഗോപാലൻ മാഷ് ലേഖനം ആരംഭിക്കുന്നത്. കാലങ്ങളിലൂടെ കാഴ്ചയ്ക്കു സംഭവിക്കുന്ന മാറ്റം അദ്ദേഹം പരാമർശിക്കുന്നു. മാറുന്ന സാമൂഹ്യാവസ്ഥകൾക്ക് വിധേയമാണ് കാഴ്ചയും എന്നതാണ് നിലപാട്. ഉദാഹരണത്തിന് നവോത്ഥാനം കാഴ്ചയുടെ സ്വഭാവം മാറ്റുന്നുണ്ട്. വീണപൂവിൽ ദൃശ്യബിംബങ്ങൾ നിരവധി. കാഴ്ചയുമായി ബന്ധപ്പെടുന്ന നിരവധി  വാക്കുകൾ വീണപൂവിലുണ്ട്. കാണുന്നതെല്ലാം കാഴ്ചയാകുന്നില്ല. ശ്രദ്ധകൊണ്ട് ഉയർത്തപ്പെടുന്നതാണ് കാഴ്ച. എങ്ങനെയാണ് കാഴ്ച രൂപപ്പെടുന്നത്? ഇ.പി. വിശദ

150. മുലകുടി : വൈലോപ്പിള്ളി (ആശയം )

മലയാളകവിയായ വൈലോപ്പിള്ളിയുടെ മുലകുടി എന്ന കവിതയിലെ ആശയങ്ങൾ വിശകലന സൂചനകളോടെ വിണ്ണിൽ പറന്നു വിഹരിക്കുന്ന വെളുത്ത പൂമ്പാറ്റയ്ക്ക് പൂന്തേൻ പകരുന്ന മൃദുലതയാർന്ന, സുന്ദരമായ പുഷ്പം പോലെ സ്വന്തം ഓമനക്കുട്ടിക്ക് വാത്സല്യദാനമായി തന്റെ മുലപ്പാൽ കൊടുക്കുന്നവളേ, അല്ലയോ സുന്ദരി, നീ എന്റെ പ്രണയത്തിന്റെ ചന്ദനക്കാവിലും പുണ്യതീർത്ഥം അർപ്പിക്കുകയാണ്. ചെല്ലക്കുട്ടികളെ ഭംഗിയായി പുതപ്പിയ്ക്കുന്ന തള്ളക്കിളിയുടെ ചിറകുപോലെ, അവനെ നോക്കി രക്ഷിക്കാനുള്ള വ്യഗ്രതയോടെ, പാതിയടഞ്ഞ നിന്റെ കൺപോളകൾ കുട്ടിയിൽ പതിയുന്നു. നെറ്റിയിൽ നിന്നും കീഴ്പോട്ടേക്ക് ഞാന്നു പടർന്നുകിടക്കുന്ന മനോഹരങ്ങളായ നിന്റെ മുടിയിതളുകൾ കുട്ടിയുടെ പൊന്നിനു സദൃശമായ ശരീരം തലോടാനായി ആശ്ചര്യം പൂണ്ട് കീഴേക്ക് വരുന്നതാണോ? നിന്റെ മുലക്കണ്ണ് നുണയുന്നതിനൊപ്പം, ഇവൻ പാലമൃതിനു സമാനമായ നിന്റെ സുന്ദരമായ പുഞ്ചിരി തന്റെ രണ്ടു കണ്ണുകളാലും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. സുന്ദരനായ കുഞ്ഞിലും നിന്റെ കവിൾത്തടങ്ങളിലും മാറിലും ശുഭ്രവസ്ത്രത്തിലും അനശ്വരമായ ശാന്തിയും സൗന്ദര്യവും മിന്നിത്തിളങ്ങുന്നു. നീ കന്യകയായ മേരിയായി ശോഭിക്കുന്നു. ഈ കുട്ടിയോ ഉണ്ണിയേശുവും. ഓമനക്കിടാവും പെറ

സാംസ്കാരികപഠനം - 5 - പ്രത്യയശാസ്ത്രം

സാംസ്കാരിക പഠനത്തിൽ സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന പദമായി പ്രത്യയശാസ്ത്രം പരിണമിച്ചിരിക്കുന്നു.  Ideology എന്ന ഇംഗ്ലീഷ് പദത്തിന്റെ തർജ്ജമയായാണ് പ്രത്യയശാസ്ത്രം എന്ന പരികല്പന ഉപയോഗിക്കുന്നത്. പ്രസ്തുത സൈദ്ധാന്തിക സങ്കല്പനം അക്കാദമിക് പണ്ഡിതരുടെയും ഗവേഷകരുടെയും മാത്രമല്ല സാധാരണക്കാരുടെയും ഇഷ്ടവിഷയമാണ്. ഈ സങ്കല്പനം പക്ഷേ, സാമൂഹ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നതിൽ വെച്ച് ഏറ്റവും ദുർഗ്രഹമായതത്രെ. ഈ കാലഘട്ടത്തിൽ ഈ പദം സാർവത്രികമായി ഉപയോഗിക്കുന്നത് മാർക്സിയൻ ദർശനവുമായി ബന്ധപ്പെട്ടാണ്. ഫ്രഞ്ച് ദാർശനികനായ ദിസ്റ്റ്യൂറ്റ് ഡി ത്രാസിയാണ് 1796 ൽ ഒരു പ്രബന്ധത്തിൽ Ideology എന്ന പദം ആദ്യമായി പ്രയോഗിച്ചത്. ആശയങ്ങളുടെ ശാസ്ത്രം, മനസ്സിനെ സംബന്ധിച്ച തത്ത്വശാസ്ത്രം എന്നീ അർത്ഥതലങ്ങളിലാണ് അതിന്റെ ആദ്യപ്രയോഗം സാധിച്ചത്. ഈ വാക്ക് പല അർത്ഥകല്പനകളോടെ മാർക്സിയൻ ചിന്തകർ വികസിപ്പിച്ചെടുത്തു. മാർക്സ് മാർക്സിയൻ ദർശനം വളരെ പ്രധാനപ്പെട്ട മൂന്ന് അർത്ഥവിവക്ഷകളാണ് ഈ പദത്തിന് നല്കിയിട്ടുള്ളതെന്ന് റെയ്മണ്ട് വില്യംസ് എന്ന മാർക്സിസ്റ്റ് സൈദ്ധാന്തികൻ തന്റെ പ്രശസ്ത കൃതിയായ Marxism and Literature എന്ന കൃതിയിൽ പരാമർശിക്കുന്

സംസ്കാരപഠനം - 4- സംസ്കാരവിശകലനം

റെയ്മണ്ട് വില്യംസിന്റെ സംസ്കാര വിശകലനം - Analysis of Culture എന്ന പ്രബന്ധത്തിലെ മുഖ്യ ആശയങ്ങൾ  സംസ്കാര നിർവചനങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിക്കാം എന്ന് റെയ്മണ്ട് വില്യംസ് പറയുന്നു.  1 .സംസ്കാരം ഐഡിയൽ - ആശയപരം / ആദർശപരം Culture is ideal-ആണ്. ചില സാർവലൗകിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണത പ്രാപിക്കാൻ മനുഷ്യൻ നടത്തുന്ന പ്രക്രിയയാണത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ തലത്തിലുമുള്ള വികാസത്തിലെത്താനുള്ള ശ്രമമായാണ് സാംസ്കാരിക വിശകലനം സംസ്കാരത്തെ വീക്ഷിക്കുന്നത്. കാലവും ചരിത്രവും ബാധകമല്ലാത്ത സാർവലൗകികതയെ മൂല്യങ്ങൾ മുഖേന കണ്ടെത്തുകയും വിശദീകരിക്കയുമാണ് ആശയവാദസംസ്കാരം. സത്യസന്ധത, നീതി, ദയ മുതലായ ഗുണങ്ങളിൽ ഊന്നിയാണത നിലകൊള്ളുന്നത്. 2. സംസ്കാരം രേഖപ്പെടുത്തലാണ്. Culture is a document. മനുഷ്യന്റെ ബൗദ്ധികവും ഭാവനാപരവുമായ നേട്ടങ്ങളായി ഇവിടെ സംസ്കാരത്തെ ഗണിക്കുന്നു. ഇത് കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മണ്ഡലങ്ങളിൽ ബാധകമാണ്. ഇവിടെ സാംസ്കാരിക വിശകലനം കലയും ശാസ്ത്രവുമൊക്കെ സാംസ്കാരിക ജീവിതത്തെ എത്രത്തോളം രേഖപ്പെടുത്തുന്നുവെന്ന് പരിശോധിക്കുന്നു. ഇപ്രകാരമൊരു നിർവചനത്തെ അടിസ്ഥാനമാക്കിയുള്ള സംസ്കാരവിശകലനം വ

സംസ്കാരപഠനം -3 - നേതൃത്വം പ്രമുഖർ

ബർമിങ്ഹാം സർവകലാശാലയും സംസ്കാര പഠന കേന്ദ്രവും [ CCCS ] ഇംഗ്ലണ്ടിലെ പ്രശസ്തമായ സർവകലാശാലയാണ് ബർമിങ്ഹാം സർവകലാശാല. റിച്ചാർഡ്‌ ഹൊഗാർട്ടിന്റെ നേതൃത്വത്തിലാണ് ഇവിടെ സംസ്കാരപഠന കേന്ദ്രം ആരംഭിച്ചത്. സെന്റർ ഫോർ കണ്ടമ്പററി കൾച്ചറൽ സ്റ്റഡീസ് (CCCS) എന്ന് അത് വിളിക്കപ്പെട്ടു. സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ അനുബന്ധമായാണ് അത് സ്ഥാപിച്ചത്. രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയോടെ പ്രത്യയശാസ്ത്രവിമർശം നിർവഹിച്ച ആദ്യത്തെ സർവകലാശാലാ പഠനവിഭാഗമാണിത്. ( സംസ്കാരപഠനം ഒരു ആമുഖം, പി.പി.രവീന്ദ്രൻ,പു.52). ബർമിങ്ഹാം സെന്ററിനു മുമ്പ് ജർമനിയിൽ ഫ്രാങ്ക്ഫർട്ട് സർവകലാശാലയിൽ ആരംഭിച്ച സാമൂഹ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും (ഫ്രാങ്ക്ഫർട്ട് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു) നിർവഹിച്ചത് ഇതേ ദൗത്യമായിരുന്നുവെന്ന് പി.പി.രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവ തമ്മിൽ കാര്യമായ വ്യത്യാസവുമുണ്ട്. ബർമിങ്ഹാം കൾച്ചറൽ സെന്ററിലേതു പോലെ സംഘടിതവും ലക്ഷ്യബോധവുമുള്ള പ്രവർത്തനമായിരുന്നില്ല അവരുടേത്. ബർമിങ്ഹാം സംസ്കാരപഠന കേന്ദ്രത്തിന്റെ മികവ് എന്താണ്? പി.പി.രവീന്ദ്രൻ വ്യക്തമാക്കുന്നു:" ഒരർത്ഥത്തിൽ ഗ്രാംഷിയുടേയും അൽത്ത്യൂസറിന്റെയും ഫൂക്കോവിന്റെ

സംസ്കാരപഠനം - 2 -സവിശേഷതകൾ

      സംസ്കാരം മനുഷ്യജീവിതവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനെ ബാധിക്കുന്നതും സമൂഹത്തിൽ അടങ്ങിയിരിക്കുന്നതുമായ മതം, ജാതി, ആചാരം, വിശ്വാസം, ഭക്ഷണക്രമം, കല-സാഹിത്യം തുടങ്ങി മനുഷ്യനെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും സംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാം. ജീവവായു പോലെ നമ്മിലും നമ്മുടെ ചുറ്റിലും അത് പ്രസരിച്ചിരിപ്പുണ്ട്. അതിന്റെ ഗുണദോഷങ്ങളുടെ അനുഭവോക്താക്കളാണ് നാം. വ്യക്തിയെ കേന്ദ്രീകരിക്കുന്നതും സമൂഹാധിഷ്ഠിതവുമായ പ്രക്രിയയാകുന്നു സംസ്കാരം. കാലം, സ്ഥലം, കുടുംബം, സമൂഹം ഇവയെല്ലാം സംസ്കാരനിർവഹണത്തിൽ പങ്കാളികളാണ്. ഇത്തരം ഘടകങ്ങൾ ചെലുത്തുന്ന സ്വാധീനതയാൽ ഒരു വ്യക്തി സ്വായത്തമാക്കുന്ന ഭൗതികവും ആത്മീയവുമായ ശേഷികളുടെ ചേർച്ചയെ സംസ്കാരം എന്നു വിളിക്കാം. "സംസ്കാരത്തിൽ നിന്ന് വേർപെട്ട് നില്ക്കുന്ന മനുഷ്യസ്വഭാവം തന്നെയില്ലെന്ന" രൂഢമായ നിലപാടാണ് അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ ക്ലിഫോർഡ് ഗീർട്സ് പങ്കുവെക്കുന്നത്.(Clifford Geerts-The interpretation of Cultures). സംസ്കാരം ചലനാത്മകമാണ്. സംസ്കാരം അനാദിയല്ലെന്നും ജനങ്ങളുടെ ജീവിതം കൊണ്ട് വീണ്ടും വീണ്ടും നിർവചിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും എം.എൻ.വിജയൻ മാഷ് എ