ഭക്ഷണവും രുചിയും ഒരു വൈരുദ്ധ്യാത്മക പഠനം

ഭക്ഷണവും രുചിയും 
ഒരു വൈരുദ്ധ്യാത്മക പഠനം




(നാം കഴിച്ച ഭക്ഷണത്തിനനുസൃതമായ സാമൂഹിക/മാനസിക പ്രവര്‍ത്തനം നാം കാഴ്ച വെച്ചിട്ടുണ്ടാകും).



       ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ മനുഷ്യന് ജീവിക്കാനും പ്രവര്‍ത്തിക്കാനും അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. ഉപജീവിക്കാന്‍ ആവശ്യമായ പ്രാഥമിക ഘടകങ്ങള്‍ എന്ന് ഇവയെ വിളിക്കാം. പച്ച മാംസം തിന്നു കഴിയുന്ന നരന്‍ പചിച്ച മാംസം കഴിക്കാന്‍ തുടങ്ങിയത് പുരോഗതിയായി കണക്കാക്കുന്നു.  അതായത്, നമ്മുടെ പുരോഗതിയുടെ അളവുകോല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയില്‍ വന്ന മാററങ്ങള്‍ തന്നെയാണ്.  ഇവ എപ്രകാരം നമ്മുടെ ജീവിതത്തിനവും ചിന്തയിലും മാററങ്ങള്‍ ഉളവാക്കി എന്നതു വളരെ പ്രധാനപ്പെട്ട വിഷയമാണ്.



      നമ്മുടെ ഭക്ഷണവും നമ്മുടെ സംസ്‌കാരവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാറു???ണ്ട്. മതപരവും ജാതീയവുമായ വേര്‍തിരിവുകള്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വന്നു ചേര്‍ന്നിട്ടുണ്ട്.  സന്തോഷ് ഏച്ചിക്കാനം എന്ന ??????? കഥാകൃത്ത് പന്തിഭോജനം എന്ന കഥയില്‍ ആഖ്യാനം ചെയ്യുന്നതു പോലെ, ഭക്ഷണം പാകം ചെയ്യുന്നതിലും നിശ്ചിത ഇനം ഇഷ്ടപ്പെടുന്നതിലും ഉള്ള വൈദഗ്ദ്യം നോക്കി ജാതിയേത് എന്നു നിശ്ചയിക്കാമത്രെ. എന്തായാലും വൈവിദ്ധ്യങ്ങളുടെ കലവറയായ ഭാരതത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമുള്ള ഏകത പാടില്ലാത്തതാണല്ലോ.



      ഭക്ഷണം ഉന്നത വര്‍ഗ്ഗക്കാരന്റെ അമൃതേത്തു മാത്രമായ കാലമുണ്ട???ായിരുന്നു. ഫ്യൂഡലിസം ഉള്ളവ????? കഥാകാലമാണ്.  മനഷ്യന്റെ രൂപപ്പെടലിന്റെ ആദികാലങ്ങളില്‍, മത-ജാതി ഭേദങ്ങള്‍ രൂപപ്പെടുകയോ അത്തരം ചിന്തകള്‍ ഉദിക്കാനുള്ള ത്രാണിയോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പച്ചമാംസവും, കിഴങ്ങു വര്‍ഗ്ഗങ്ങളും ഫലങ്ങളും ആയിരുന്നു ഭക്ഷണം. ആരോഗ്യമുള്ള ശരീരം കൊണ്ട???? മാത്രമേ കഠിനമായി അദ്ധ്വാനിക്കാനാവൂ. തീയുടെ കണ്ടുപിടുത്തം ചുട്ടെടുത്ത കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ആഹരിക്കുന്നതിലേക്കും മാംസം ചുട്ടു/വേവിച്ചു കഴിക്കുന്നതിലേക്കും പ്രാകൃത കമ്യൂണിസത്തിന്റെ പ്രാരംഭത്തിലേക്കും നയിച്ചു. കൂട്ടായി ജീവിച്ച് നദീതടങ്ങള്‍ കേ്ര്രന്ദീകരിച്ച് കൃഷി ചെയ്യാന്‍ ആരംഭിച്ചതോടെ സംഘബോധവും വികാസവും കൂടുതല്‍ ശക്തമായി. ഗോത്രങ്ങള്‍ രൂപപ്പെട്ടു. അധിപനെ തീരുമാനിക്കാനും മററു ഗോത്രങ്ങളെ ആക്രമിച്ചു വരുതിയിലാക്കാനും ശ്രമങ്ങള്‍ നടന്നു. അടിമയുടമാ സമ്പ്രദായം ഉടലെടുത്തു.





      മതമെന്ന സാംസ്‌കാരികാനുഭൂതിയൊക്കെ പില്ക്കാലത്തെ കണ്ടെ???ത്തലാണ്.  മതം രൂപപ്പെട്ടതോടുകൂടിയായിരിക്കാം ഭക്ഷണത്തിലെ അതുതായ്കകളും  വിശുദ്ധിയുമൊക്കെ വിഭാവനം ചെയ്യപ്പെട്ടത്.  പക്ഷേ, അതിന്നു മാനവചരിത്രത്തോളം പഴക്കമില്ല എന്നു മാത്രമല്ല, നരവംശപരിണാമത്തിന്റെ ഗണന നോക്കിയാല്‍ ഏതാനും നൂററാണ്ട???ുകളുടെ പഴക്കം മാത്രമേയുള്ളൂ എന്നു കാണാം.  ഏതെങ്കിലും രാജവംശം ചെലുത്തുന്ന ആധിപത്യത്തേക്കാളും പ്രഭാവം മതം ചെലുത്തിയിട്ടു???ണ്ട്.



     വൈലോപ്പിള്ളി എഴുതിയതു പോലെ, 'അന്തിയുണ്ടു പഴങ്ങള്‍ തന്‍ മാംസം/ മന്ദമന്ദം നുണഞ്ഞതിന്‍ ശേഷം/നാലും കൂട്ടി മുറുക്കിയിമ്പത്തില്‍/മേളം കൂട്ടി മേടയില്‍ വാഴുന്ന ഫ്യൂഡല്‍ കാലഘട്ടത്തിലെ ഉപരിവര്‍ഗ്ഗത്തെ കാണാം. എന്നാല്‍ അതേ സമയം പണിയാളര്‍/കീഴാളര്‍/ദളിതര്‍ ആയിട്ടുള്ള സാധുക്കള്‍ വെറും കഞ്ഞി വെള്ളം കൊണ്ട് ജീവിതം പുലര്‍ത്തുന്നവരാണ്.  യാതൊരു പരിഗണനയും കിട്ടാത്ത, മേല്ജാതിക്കാരന്റെ കയ്യിലെ കരുവായ ഇക്കൂട്ടര്‍ അദ്ധ്വാനിച്ചാലേ തമ്പുരാന് ഭക്ഷണം കഴിക്കാന്‍ പററൂ എന്ന നഗ്നസത്യം നിലനില്ക്കുന്നു???ണ്ട്.  അതിനാല്‍ പണിയാളര്‍ക്ക് കഞ്ഞി വെള്ളം നല്കാനുള്ള വിശാലത ഇവര്‍ കാട്ടി.



      പറഞ്ഞു വരുന്നത്, ഫ്യൂഡല്‍കാലഘട്ടത്തിലാണ് ഭക്ഷണകാര്യത്തില്‍ ഏററവും നിയന്ത്രണങ്ങള്‍ ഉണ്ടായത് എന്നാണ്. മതപരമായ അനുശാസനങ്ങളൊന്നും കൂടാതെയാണിത്  എന്നു കാണാം.  ജാതി-മത വ്യത്യാസം കൂടാതെ ഭക്ഷണം ഏകോപിതമായത്, അതായത് ഏകസ്വഭാവം കൈവന്നത്, പണിയാളരെ സമാനമനസ്‌കരാക്കി, സാഹചര്യം അനുകൂലമായപ്പോള്‍ വളരെ പെട്ടെന്ന് അവര്‍ക്കു സംഘടിക്കാന്‍ സാധിച്ചു. ഭക്ഷണമേഖലയിലുള്ള ഏകോപനം സംഘടനാബോധത്തിന്ന് നിദര്‍ശനമത്രെ, അന്നും ഇന്നും.



      ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവകളിലെ സമാനതകള്‍, അഥവാ ഇല്ലായ്മകളാണ് പാവപ്പെട്ട പണിയാളരെ ഏകോപിപ്പിച്ചത്. ഇവരുടെ കഷ്ടതകള്‍ സാമൂഹിക വ്യവസ്ഥിതി കാരണം ഉണ്ട???ായതാണ്. വൈലോപ്പിള്ളിയെ തന്നെ ഉദ്ധരിക്കാം, 'നീയെരിച്ചതിന്‍ ശേഷമാണല്ലോ/ തീയെരിച്ചതാ സാധുവിന്‍ മാടം'' സമാധാനവും സുഭിക്ഷതയും നിറഞ്ഞ ജീവിതം അടിയാന് നിഷേധിച്ചത് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയാണ്.  പില്ക്കാലത്ത് ആ നിഷേധങ്ങള്‍ അടിയാന് വിജയവും ജന്മിക്കു പരാജയവുമായി.



     ഭക്ഷണമേഖലയിലെ പാരതന്ത്ര്യം നീങ്ങുന്നത് മുതലാളിത്ത കാലഘട്ടത്തിലാണ്. സര്‍വതും വാണിജ്യവത്കരിക്കപ്പെട്ടപ്പോള്‍, ഭക്ഷണവും അപ്രകാരമായി. നാടുവാഴി/ജന്മി; അടിയാളന്‍/കീഴാളന്‍ എന്ന ചിഹ്നങ്ങള്‍ പിന്‍വലിയാനാരംഭിച്ചു. മുതലാളി/തൊഴിലാളി എന്നീ പ്രരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഫ്യൂഡല്‍വ്യവസ്ഥ ഉലയുകയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ എന്ന നിലയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാവുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പിനാവശ്യമായ ധനമൂലധനം തൊഴിലാളിയുടെ കയ്യില്‍ ഇല്ലാത്തത് പുതിയ അസമത്വം സൃഷ്ടിച്ചു. സ്വന്തം ഉത്പന്നങ്ങളില്‍ നിന്നു പോലും അവന്‍ അന്യവത്കരിക്കപ്പെട്ടു. അതു വര്‍ഗ്ഗബോധത്തിനും തൊഴിലാളി സംഘടനകള്‍ക്കും കാരണമായി. ഇതിലൂടെ വര്‍ഗ്ഗസമരം രൂപപ്പെട്ടു. ഭക്ഷണം/വിശപ്പ് എന്നിവ എല്ലാ വര്‍ഗ്ഗസമരങ്ങളിലും പ്രധാന മുദ്രാവാക്യമായി. പട്ടിണിയകററണമെങ്കില്‍ സംഘടനയും സമരവും വേണമെന്ന സ്ഥിതിയു???ണ്ടായി. പണിമുടക്കങ്ങളും ലഹളകളും വര്‍ഗ്ഗസമരങ്ങള്‍ തന്നെയും പൊട്ടിപ്പുറപ്പെട്ടു.



     എന്നും പണിയാളവര്‍ഗ്ഗത്തിന് മണ്ണുമായി ബന്ധപ്പെട്ട ഭക്ഷണസംസ്‌കാരം ഉണ്ട???ായിരുന്നു. ഫ്യൂഡല്‍ കാലഘട്ടത്തിലും അടിമവ്യവസ്ഥിതിയുടെ യുഗത്തിലും മുതലാളിത്തവും ഫ്യൂഡലിസവും സംയോജിച്ചു പോകുന്ന ഘട്ടത്തിലും തനി മുതലാളിത്ത യുഗത്തിലും മണ്ണില്‍ സ്വാഭാവികമായി ഉണ്ട???ാകുന്ന, ആരും അവകാശവാദം ഉന്നയിക്കാത്ത പച്ചിലകള്‍, ചെടിത്തണ്ട???ുകള്‍, കിഴങ്ങുകള്‍ എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നു.  പ്രകൃതിയില്‍ സ്വതന്ത്രമായ അസ്തിത്വമുള്ള ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സേവ കാരണമാകാം, വളരെ വേഗത്തില്‍ സ്വതന്ത്രമായ ചിന്ത അടിയാള സമൂഹത്തില്‍ രൂപപ്പെട്ടത്. ഇതു തെളിയിക്കാനാവശ്യമായ സാമഗ്രികള്‍ നമ്മുടെ പക്കലില്ലെങ്കിലും സാഹചര്യങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.



      ഭക്ഷണമേഖലയിലും യന്ത്രങ്ങളുടെ സാന്നിദ്ധ്യം മുതലാളിത്തം സാക്ഷ്യപ്പെടുത്തി. യന്ത്രസംസ്‌കാരവുമായി അതിനെ ബന്ധപ്പെടുത്തി.  ഇന്ന്, പുതിയ രുചിയുമായും ഭക്ഷണശീലവുമായും ആഗോളമുതലാളിത്തം മുന്നോട്ടു പോകുന്നു. ആഗോളീകരണം നടപ്പിലായതോടെ, ഇറക്കുമതി- കയററുമതി നിയമങ്ങള്‍ സുതാര്യത നേടിയതോടെ, പുതിയ കരാര്‍ വ്യവസ്ഥകള്‍ സ്ഥാപിതമായതോടെ, കുത്തക ഭക്ഷണക്കമ്പനികള്‍ ആഗോള ഭക്ഷ? സംസ്‌കാരം പരുവപ്പെടുത്തുക ?ന്ന ലക്ഷ്യത്തോടെ വിവിധ വികസ്വര രാജ്യങ്ങളില്‍ ശാഖകള്‍ ആരം?ിക്കുകയാണ്. ഇതിനെ പ്രതിരോധിക്കണമെ???ില്‍ നാം നമ്മുടെ പ്രാദേശിക രുചികള്‍ക്ക് പ്രാധാന്യം നല്‌കേ???ണ്ടിവരും.



     മണ്ണുമായുള്ള ബന്ധം ആധുനിക സമൂഹത്തിനു കുറഞ്ഞു വരുന്നു. തിരക്കേറിയ ജീവിതത്തില്‍ പ്രകൃതിയിലേക്കിറങ്ങി ഭക്ഷണത്തിനാവശ്യമായ വിഭവങ്ങള്‍ തേടാനുള്ള മനസ്ഥിതിയോ സൗകര്യമോ നമുക്കില്ല. മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന വിധ്വംസകരമായ പ്രവര്‍ത്തനങ്ങളാല്‍ ആരോഗ്യകരവും ഗുണപ്രദവുമായ പ്രകൃതിയിനങ്ങള്‍ നന്നേ ദുര്‍ല്ലഭമായിരിക്കുന്നു. കീടനാശിനികളും, രാസവളങ്ങളും മണ്ണിന്റെ സ്വാഭാവികമായ പുഷ്ടിയെ വ്രണപ്പെടുത്തിയിരിക്കുന്നു.  മണ്ണു ഖനനവും, ചെങ്കല്‍ ഖനനവും, നിലം കോണ്‍ക്രീററിടലും, വയലും തോടും നികത്തലും,  ഏകവിളയായ റബറിന്റെ വ്യാപക കൃഷിയും മണ്ണിന്റെ ജൈവികാവസ്ഥയെ തകര്‍ത്തിരിക്കുന്നു.  ധനാര്‍ജ്ജനത്തിനു മനുഷ്യന്‍ സ്വീകരിക്കുന്ന സ്വാര്‍ത്ഥതപൂണ്ട വഴികളാണ് മണ്ണുമായുള്ള അവന്റെ ജൈവിക ബന്ധത്തിന് വിഘാതം സൃഷ്ടിച്ചിരിക്കുന്നത്.  അതു കൊ???ണ്ട് ആഗോളീകരണ കാലഘട്ടത്തില്‍ മലയാളിയുടെ ഭക്ഷണം ബര്‍ഗറും പിസ്സയുമായതില്‍ അത്ഭുതപ്പെടാനില്ല.  അത്രമാത്രം മണ്ണിനോടുള്ള നിഷേധവും പൈതൃകത്തോടുള്ള പുച്ഛവും പുതിയ കാലഘട്ടം ആവാഹിക്കുന്നു???ണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ