കണ്ണൂരിനേക്കാള്‍ ഗുരുതരം കേരളത്തിലെ റോഡുകളാണ്......

ഇടുന്നു ഞാനിതാ
തുടുത്ത നാക്കില,
എടുത്തു വെക്കുക,
വിട്ടു പോകരുതൊന്നും.


വിരലുകളില്ലേ
അറ്റു തെറിച്ചവ-
പെറുക്കീലയോ
വീണ മുത്തുകള്‍ ,
കളയരുതൊന്നും...
കരങ്ങള്‍ ചേര്‍ത്തുവോ...

മുറിവുകളാഴം
തുഴഞ്ഞു പോയവ,
വഞ്ചിപ്പാട്ടിന്‍ മേളം,
വെറും കാനല്‍ മാത്രം.

മുഖഭാവം  നോക്കൂ,
വളരെ -- പൈശാചികം
തുന്നി നന്നായി
ചേര്‍ക്കണമില്ലേല്‍
മകനും ഭാര്യയും
ഭയന്നലറുമേ...

നടപ്പിലുമിരിപ്പിലും
നടയെയോര്‍ത്തവന്‍
നടുക്കടലിലെ മാംസ
ത്തരികളായിതാ

നടുറോഡില്‍
പട്ടാപ്പകലില്‍ നഗ്നനായ്‍... ....
പൊളിഞ്ഞ ഹൈവേയില്‍
അരഞ്ഞമരുന്നൂ....

അതേ വഴികളില്‍
ഇതേ ഞാനും നീയു-
മതിമാത്രവേഗ നിഴലോര്‍മ്മകളായ്
ചവിട്ടിത്തേച്ചൊരു മണ്‍കൂന മാത്രം....







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്

കരുണ - കുമാരനാശാൻ