ജാതിക്കുമ്മിയുംകെ.പി.കറുപ്പനും



For reading he full text follow the link

                        ജാതിക്കുമ്മി'യിലെ പ്രാദേശികചരിത്രാവബോധം


        'ജാതിക്കുമ്മി'യുടെ രചനയിലൂടെ കെ.പി.കറുപ്പന്‍ ദളിതവിഭാഗത്തിന്റെ പ്രാദേശിക സ്വത്വം ഉയര്‍ത്തിപ്പിടിക്കുകയാണ്. പ്രാദേശികമായ എല്ലാ ചരിത്രനിര്‍മ്മിതികളില്‍ നിന്നും പടിയിറക്കപ്പെടുന്ന ദലിതനെ ചരിത്രവത്കരിക്കുക എന്ന സാമൂഹികധര്‍മ്മം അദ്ദേഹം നിറവേററുന്നു.  പിന്നോക്ക വിഭാഗത്തെ പ്രതിനിധാനം ചെയ്തുകൊണ്ടണവേറിട്ടധ്വനി കറുപ്പന്‍ പുറപ്പെടുവിക്കുന്നു. 'ഉദ്യാനവിരുന്ന് 'എന്ന കാവ്യത്തിലൂടെയും, 'ബാലാകലേശം' എന്ന നാടകത്തിലൂടെയും ജാതീയമായ തരംതിരിവിനെതിരേയും അവഹേളനത്തിനെതിരേയും  അദ്ദേഹം ശബ്ദമുയര്‍ത്തി. പിന്നോക്കവര്‍ഗ്ഗത്തിന് ചരിത്രപരതയില്ല എന്ന സവര്‍ണ്ണ അഭിമതങ്ങളെ വെല്ലുവിളിക്കുകയാണ് തന്റെ കാവ്യങ്ങളിലൂടെ കറുപ്പന്‍ ചെയ്യുന്നത്.

        'ജാതിക്കുമ്മി'ശങ്കരാചാര്യരും പുലയനും തമ്മില്‍ നടന്ന ജ്ഞാനസംവാദത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. ഇതിനെ അടിസഥാനമാക്കി  തോററവും തെയ്യവും  ഉള്ള നാടാണ് നമ്മുടേത്. ഉന്നതജാതിക്കാരോടു പറയേണ്ട ഉജ്ജ്വലസത്യങ്ങള്‍ തെയ്യം മൊഴിയാക്കി, കലയിലെ ഗൗരവമാക്കി, പലപ്പോഴും കേവലകല തന്നെയാക്കി മുദ്രകുത്തിയപ്പോള്‍ ആ വാക്കുകളിലെ സത്യം വീക്ഷിക്കാന്‍ സവര്‍ണ്ണര്‍ക്ക് കണ്ണും കാതും ഇല്ലാതെ പോയി. അതിനാല്‍ അധ:കൃതര്‍ക്കു വേണ്ടി കറുപ്പനു സംസാരിക്കേണ്ടി വന്നു. അതിന്നായി 'കുമ്മി 'യുടെ നാടന്‍ശൈലിയും അദ്ദേഹം സ്വീകരിച്ചു.

        പുതിയ കാലഘട്ടത്തില്‍ കേള്‍ക്കുവാനും നടപടികള്‍ സ്വീകരിക്കുവാനും ജാതീയമായ തരംതിരിവുകളെ പരിഗണിക്കാത്ത ഒരു വിദേശ സര്‍ക്കാരാണുള്ളത്  എന്നത് അവര്‍ണ്ണവിഭാഗത്തിന് ആശ്വാസമാണ്. ദേശീയവാദികളൊക്കെ വിമര്‍ശിക്കുമെങ്കിലും പ്രാദേശികമായ സമത നേടിയിട്ടുമാത്രമേ

ദേശസ്വാതന്ത്ര്യം കൊണ്ടു ഗുണമുള്ളൂ.  വിദേശാധിനിവേശത്തില്‍ നിന്നു ദേശസ്വാതന്ത്ര്യം നേടിയാലും ഭരിക്കുന്നത് പണിയാളനായിരിക്കില്ല. രാഷ്ട്രചരിത്രം എല്ലായ്‌പ്പോഴും രേഖപ്പെടുത്തുന്നത് ഉന്നതങ്ങളില്‍ നിന്നു കീഴ്‌പോട്ടാണ്. അപ്പോള്‍ പ്രാദേശികചരിത്രം കൊണ്ടണ്ടണ് ടു മാത്രമേ തങ്ങളുടെ അധ:സ്ഥിതാവസ്ഥ വെളിപ്പെടുത്താനാകൂ.അതിന്നു മാത്രമേ അടിത്തട്ടില്‍ നിന്നും മേലോട്ട് എന്ന കാഴ്ചപ്പാടുള്ളൂ. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിക്കണം. എന്നാലേ യാഥാര്‍ത്ഥ്യം അറിയൂ. വലിയൊരുവിഭാഗം ജനങ്ങളുടേയും ജീവിതരീതികളും, സംസ്‌കാരവും, അവരനുഭവിക്കുന്ന വിവിധങ്ങളായ അധിനിവേശങ്ങളുടെ ഭാരവും രേഖപ്പെടുത്തേണ്ടതുണ്ട്.

         ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കാനും, അധികൃതര്‍ ശ്രദ്ധിക്കാനും ചരിത്രരചനയെക്കാളും ഏററവും സമര്‍ത്ഥമായ ഉപാധി കാവ്യരചന തന്നെ. പക്ഷേ, ചരിത്രത്തെ എപ്രകാരമാണ് കാവ്യമാക്കി രൂപാന്തരപ്പെടുത്തുക?. അതുമാത്രമല്ല, സാധാരണക്കാരിലേക്ക് എത്തുകയും വേണം. അതിന്നായി , സമുദായഭേദമെന്യേ സാധാരണക്കാരന്റെ ഇടയില്‍ പ്രീതിനേടിയ കൈകൊട്ടിക്കളിയുടെ  ഈണം തന്നെ കറുപ്പന്‍ 'ജാതിക്കുമ്മി' തീര്‍ക്കാന്‍ ഉപയോഗിച്ചു. കറുപ്പന്റെ ഇതര കൃതികളിലും അവര്‍ണ്ണരോടുള്ള നീരസത്തിനെതിരായ പ്രതിഷേധം കാണാം. പക്ഷേ എല്ലാ കവിതകള്‍ക്കും നാടന്‍ശീലുകളല്ല അദ്ദേഹം ഉപയോഗപ്പെടുത്തിയത്. അതും ഒരു വെല്ലുവിളിയാണ്. സവര്‍ണ്ണന്റെ ഭാഷയുടെ കെട്ടും മട്ടും അവര്‍ണ്ണനും ഇണങ്ങുമെന് ധ്വനി അതിലുണ്ട്.

        കറുപ്പന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കൊടുങ്ങല്ലൂര്‍ ഗുരുകുലം പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. സാമുദായികമായി പിന്നോക്കമാണെങ്കിലും ജാതിഭേദമെന്യേയുള്ള ചില പരിഗണനകളാണ് കറുപ്പനെ വിദ്യാഭ്യാസം നേടാനും സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് അദ്ധ്യാപനമെന്ന തൊഴിലിലൂടെ പ്രവേശിക്കാനും ഉള്ള പ്രാപ്തി നേടിക്കൊടുത്തത്. അവമാനങ്ങളും അദ്ദേഹത്തിനു സഹിക്കേണ്ടി വന്നിട്ടുണ്ട്.

        പക്ഷേ, പിന്നോക്കക്കാരെയും അവരുടെ വികാരങ്ങളെയും പരാധീനതകളെയും രേഖപ്പെടുത്താതെ മുന്നോട്ടു പോകുന്ന ചരിത്രം വലിയൊരു നീതികേടായിരിക്കുമെന്ന തോന്നലില്‍ നിന്നാണ് കറുപ്പന്‍ തന്റെ രചനകള്‍ നടത്തുന്നത്. പുതിയൊരു അസ്തിത്വം അവര്‍ക്കു സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനാല്‍ ദേശീയവാദികള്‍ക്കിഷ്ടപ്പെടാത്ത ചില വഴങ്ങലുകള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ പിന്നോക്കക്കാരന്റെ , അടിച്ചമര്‍ത്തപ്പെട്ടവന്റെ , അടിമയാക്കപ്പെട്ടവന്റെ, മണ്ണില്‍ പണിചെയ്യെ സ്വന്തം മണ്ണില്‍ നിന്നും അന്യവത്കരിക്കപ്പെട്ടവന്റെ വിലാപങ്ങളാണ് ; വസ്തുതകളാണ്. ഭാവനയല്ല അതിന് കമാനം ചാര്‍ത്തുന്നത്. ആര്‍ദ്രമായ ജീവിത സത്യങ്ങളാണ്. ഇനി രേഖപ്പെടുത്തേണ്ടത് ചരിത്രത്തില്‍ മറഞ്ഞുകിടക്കുന്നവന്റെ , മണ്ണില്‍ പുതഞ്ഞുകിടക്കുന്നവന്റെ ദീനനിശ്വാസങ്ങളാണ്. അവന്റെ യാതനകളുടെ കടലാണ്.

        അതിനാല്‍ സ്വത്വസ്ഥാപനത്തിനുള്ള കറുപ്പന്റെ ശ്രമങ്ങളെ സര്‍ഗ്ഗാത്മക സാഹിത്യം മുഖേനയുള്ള പ്രാദേശികചരിത്ര നിര്‍മ്മിതിയായി കാണണം.

         ചരിത്രത്തിന്റെ നീതികേടുകള്‍ക്കെതിരേയുള്ള സ്വമതസ്ഥാപനം. തുല്യനീതിക്കുവേണ്ടിയുള്ള മുന്നേററം. മാനവികതയുടെ വിളംബരം കാലം ആവശ്യപ്പെടുന്നു എന്ന തിരിച്ചറിവ് ഉന്നതരില്‍ പ്രദാനം ചെയ്യല്‍. ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത, യുക്തിവാദം, മാനവികത മുതലായ നവോത്ഥാന ആശയങ്ങള്‍ ഇവിടെയുള്ള അധ:സ്ഥിതനും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു , അറിവ് ദളിതര്‍ക്കുമാകാം  എന്നതിന്റെ ചൂണ്ടു പലകയായി അദ്ദേഹത്തിന്റെ കൃതികളെ കാണാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ