ഉപഭോക്താക്കളെ വലയ്ക്കുന്ന ബി.എസ്.എന്‍എല്‍

സിം പോര്‍ട്ടബിലിറ്റി നിലവിലുണ്ട്
ബി.എസ്.എന്‍എല്‍ ഓര്‍ക്കുക.......
നയങ്ങള്‍ ജനനന്മയ്ക്കു വേണ്ടിയാകണം


     
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്  ഒരു പ്രൈവറ്റ് കമ്പനിയല്ലെന്നാണ് അതിന്റെ മാന്യ ഉപഭോക്താക്കള്‍ കരുതിപ്പോരുന്നത്.  വമ്പിച്ച കിഴിവും സൌജന്യങ്ങളും ആരും അവിടെ നിന്നും പ്രതീക്ഷിക്കുന്നുമില്ല.ഇതൊരു ഗവ.സംരംഭമാണെന്നതു തന്നെയാണ് ഇതിലുള്ള വിശ്വാസത്തിന്റെ ആധാരം.  അതായതു ഉപഭോക്താക്കളെ കീഴ്മേല്‍ മറിക്കും മട്ടിലുള്ള തീരുമാനങ്ങള്‍ അവിടെ നിന്ന് ഉണ്ടാകില്ലെന്ന കരുതലും......... മാന്യതയും  വിശ്വാസ്യതയും സ്ഥിരതയും ഉത്തരവാദിത്തവുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും.  എന്നാല്‍ മാന്യ ഉപഭോക്താക്കളെ കഷ്ടപ്പെടുത്തും മട്ടിലാണ് ബി.എസ്.എന്.എല്‍ഓഫറുകള്‍ ഉത്സവ കാലയളവുകളില്‍ റദ്ദു ചെയ്യുന്ന നയം കൊണ്ടു വരുന്നത്. ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ സാമൂഹിക ധര്‍മ്മം അധികാരികളെ ഉപദേശിക്കേണ്ടതുണ്ടോ...

ഓഫറുകളില്‍ (ആകൃഷ്ടരാക്കുക) കുടുക്കുക,  പിന്നീട്  പ്രസ്തതു ഓഫറുകള്‍  നിശ്ചിത ഉത്സവ സമയങ്ങളില്‍ റദ്ദു ചെയ്യുക, ഉപഭോക്താക്കളെ വലയ്ക്കുക എന്നിവ ആരുടെ താല്പര്യ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് , ഇപ്പോള്‍ ചില സ്വകാര്യ കമ്പനികള്‍ ദീര്‍ഘ കാലയളവുകളിലേക്ക് ഇന്റര്‍നെറ്റും മറ്റു സേവനങ്ങളും സൌജന്യമായി നല്കുമ്പോഴാണ് ബി.എസ്.എന്‍.എല്ലിനെ സ്നേഹിക്കുന്ന ഉപഭോക്താക്കളെ രണ്ടു ദിനത്തിന്‍റെ പേരില്‍ കഷ്ടത്തിലാക്കുന്നത്.  അതായത് സ്നേഹം ഉദ്യാഗസ്ഥപ്രഭുക്കള്‍ക്ക് ഉപഭോക്താക്കളോടല്ലെന്നു വ്യക്തം.  സ്വകാര്യ കമ്പനികളോട് നല്ല ആഭിമുഖ്യമുള്ളവര്‍ അതിലുണ്ടെന്നു കേട്ടിട്ടുണ്ട്.  അങ്ങനെ വല്ല നിക്ഷിപ്ത താല്പര്യവും ബി.എസ്. എന്‍.എല്ലിനുണ്ടോ ... വ്യക്തമാക്കേണ്ടതുണ്ട്. 

ഓര്‍ക്കാപ്പുറത്തു പ്രഹരിക്കുന്ന ബി.എസ്.എന്‍ എല്‍ സിം പോര്‍ട്ടു ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്‍റെ ആശയവിനിമയ മേഖല സ്വകാര്യമേഖലയുടെ ഭാഗമാകാന്‍ പോകുന്നു...ഇതിന്നു നിര്‍ബന്ധിതനായതാണ്...പലവട്ടം ഇത്തരം ആക്ഷേപത്തിനു പാത്രമായിക്കഴിഞ്ഞു....ഇതു തന്നെയാണോ  ഇത്തരം നയങ്ങളിലൂടെ ബി.എസ്.എന്‍ എല്‍ ഉദ്ദേശിക്കുന്നത്... എന്തായാലും പ്രസ്തുത സ്ഥാപനത്തിന്‍റെ നന്മയ്ക്കല്ല ഇത്തരം നയങ്ങള്‍ ..... ഉപഭോക്താക്കളെ കഷ്ടപ്പടുത്തുകയും നിരാശരാക്കുകയും ചെയ്യുന്ന,സ്വകാര്യ കമ്പനിയുടെ ആലയിലേക്കു നിഷ്കരുണം അവരെ തെളിക്കുന്ന, മനോഭാവത്തില്‍ ഇപ്പോഴും എട്ടു യുഗങ്ങള്‍ പിന്നില്‍ വര്‍ത്തിക്കുന്ന  പ്രസ്തുത സ്ഥാപനത്തിന്‍റെ അധികാരികളോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നു.  

              

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ