പ്ലേറ്റോ എന്ന കലാവിമർശകൻ
പ്ലേറ്റോ തൻ്റെ റിപ്പബ്ലിക്ക് എന്ന വിശ്രുതഗ്രന്ഥത്തിൽ ഇപ്രകാരം എഴുതുന്നു: തത്ത്വചിന്തകർ ഭരണാധിപന്മാരാവുകയോ അല്ലെങ്കിൽ ഇന്നു ഭരണാധിപന്മാരെന്നു വിളിക്കപ്പെടുന്നവർ യഥാർത്ഥ തത്ത്വചിന്തകരാവുകയോ ചെയ്യാത്ത രാജ്യങ്ങൾക്കോ മനുഷ്യരാശിക്കു തന്നെയോ തിന്മയിൽ നിന്നു വിടുതിയുണ്ടാവില്ല.” തത്വചിന്തയോടുള്ള പ്ലേറ്റോയുടെ പ്രതിപത്തിയാണ് ഈ വരികളിൽ വ്യക്തമാകുന്നത്. ഭാവിയെക്കുറിച്ചുള്ള അവബോധവും ഇതിൽ പ്രകടമാണ്. ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിൻ്റെ (ബി.സി.469-399) ശിഷ്യനായിരുന്നു പ്ലേറ്റോ. അറിവാണ് നന്മ എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. തത്ത്വചിന്ത, ശാസ്ത്രം, ഗണിതം എന്നീ മേഖലകളിലാണ് പ്ലേറ്റോയുടെ പ്രധാന സംഭാവനയുള്ളത്. സോക്രട്ടീസിൻ്റെ ജീവിതവും ചിന്തയും വിഷയമാക്കി എഴുതിയത് പ്ലേറ്റോയാണ്. ബി.സി.427 ൽ അദ്ദേഹം ആതൻസിൽ ജനിച്ചു. അച്ഛൻ്റെ പേര് അരിസ്റ്റോൺ . അമ്മ പെരിക്ടിയോൺ . ഉന്നതവിദ്യാഭ്യാസം നേടിയ പ്ലാറ്റോ സോക്രട്ടീസിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായി. അന്നത്തെ രീതിയനുസരിച്ച് പട്ടാളസേവനവും നടത്തി. പ്ലേറ്റോവിൻ്റെ ഏറ്റവും മഹത്തായ ഗ്രന്ഥം റിപ്പബ്ലിക്ക് ആണ്. അപ്പോളജി, ക്രിട്ടോ, ഫേയ്ഡോ, സിംപോസിയം എന്നിവയും ശ...