പോസ്റ്റുകള്‍

നളചരിതം രണ്ടാം ദിനം - കലിയുടെ കഥ

  പുരാണ പ്രസിദ്ധനായ കഥാപാത്രമാണ് കലി. പാപത്തിൻ്റെ ദേവനെന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിൻ്റെ മകനായ കശ്യപ പ്രജാപതിക്ക് മുനി എന്ന ഭാര്യയിൽ ജനിച്ച പതിനഞ്ചാമത്തെ പുത്രനാണ് കലി. ദേവ ഗന്ധർവ വിഭാഗത്തിലാണ് കലി ഉൾപ്പെടുന്നത്. മഹാഭാരതം ആദിപർവം അറുപത്തഞ്ചാം അദ്ധ്യായത്തിൽ കലിയുടെ ജനനം പ്രതിപാദിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങളിൽ ഇപ്പോൾ നടപ്പിലുള്ളത് ഏഴാം മന്വന്തരത്തിലെ കലിയുഗമാണ്. കലിയുടെ പ്രവർത്തനങ്ങൾക്കാണ് കലിയുഗത്തിൽ പ്രാമുഖ്യം. പാപകർമ്മങ്ങൾ വർദ്ധിക്കുമെന്നർത്ഥം. കലിവർഷം 3102ലാണത്രെ ക്രിസ്തുവർഷാരംഭം. അതായത്, ആകെയുള്ള 432000 വർഷങ്ങളിൽ അല്പം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്ന് പുരാണങ്ങൾ. ഭാഗവത പ്രകാരം ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത ദിവസമാണത്രെ കലിയുഗം ആരംഭിച്ചത്. കലിയുഗത്തിൻ്റെ പ്രഭാവത്താൽ ലോകം മുഴുവൻ അധർമ്മവും അക്രമവും അന്യായവും നടമാടും. സദാചാരപരമായും ധാർമ്മികമായുമുള്ള സകല മൂല്യങ്ങളും നഷ്ടമാകും. വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും അടിക്കടി ജീവിത പ്രയാസങ്ങളുണ്ടാക്കും. മഹാഭാരതം വനപർവത്തിൽ ഇത് വിവരിക്കുന്നുണ്ട്. കലിയുഗം തമസ്സിൻ്റേതാണ്. ആയുസ്സ്, വീര്യം, ബുദ്ധി, ബലം, തേജസ്സ...

ഉത്തരം കിട്ടാത്ത ചോദ്യം: വി.ടി.ഭട്ടതിരിപ്പാട്

ശ്രദ്ധേയനായ സാമൂഹിക പരിഷ്കർത്താവാണ് വി.ടി.ഭട്ടതിരിപ്പാട്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. സ്വന്തം  സമുദായത്തിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾ അദ്ദേഹത്തെ ചിന്താഭരിതനാക്കുകയും അവർക്ക് വിമോചനത്തിനുള്ള പാത ലഭ്യമാക്കാൻ പ്രവർത്തിക്കുകയും ചെയ്തു. .കണ്ണീരും കിനാവും' എന്ന ആത്മകഥയിൽ വി.ടി. ചൂണ്ടിക്കാട്ടിയതുപോലെ ഒരു കാലഘട്ടത്തിൽ ഭക്ഷണം പാകം ചെയ്യുക, വിളമ്പുക, പ്രസവിക്കുക എന്നിങ്ങനെയുള്ള വൃത്തികളിൽ നമ്പൂതിരി സ്ത്രീകൾ ഒതുക്കപ്പെട്ടിരുന്നു. നമ്പൂതിരി സമുദായത്തിലെ കുടുംബങ്ങളിൽ മൂത്ത ആൺ സന്തതിക്കു മാത്രമേ സ്വസമുദായത്തിൽ നിന്നു വിവാഹം കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇതു കാരണം വൃദ്ധരായാൽപ്പോലും മൂത്ത നമ്പൂതിരിമാർ സമുദായത്തിൽ നിന്നും നിരന്തരം വിവാഹം ചെയ്തു. പെൺകൊട നടത്താൻ പല നമ്പൂതിരി കുടുംബങ്ങൾക്കും മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ നമ്പൂതിരി സ്ത്രീകളിൽ അതൃപ്തിയും നിരാശയും നിറഞ്ഞു. വിധവകളുടെ എണ്ണം വർദ്ധിച്ചു. പുറംലോകവുമായുള്ള ബന്ധം നിഷേധിക്കപ്പെട്ടവരായിരുന്നു ഭൂരിഭാഗവും. ആധുനിക വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെ എണ്ണവും പരിമിതമായിരുന്നു....

മദിരാശിപ്പിത്തലാട്ടം: കേസരി നായനാർ

  മദിരാശിപ്പിത്തലാട്ടം വടക്കേ മലബാറിന്റെ സാഹിത്യ നായകനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1861 - 1914). കേസരി എന്ന് അദ്ദേഹം അറിയപ്പെട്ടു. കേസരിയെന്ന തൂലികാനാമം കൂടാതെ വജ്രബാഹു, വജ്രസൂചി എന്നീ നാമങ്ങളും എഴുത്തിന് സ്വീകരിച്ചു. കുറ്റൂരിലുള്ള വലിയ ജന്മി കുടുംബമായ വേങ്ങയിൽ തറവാട്ടിൽ കുഞ്ഞാക്കമ്മയുടെ മകനായാണ് നായനാർ ജനിച്ചത്. ഏകദേശം രണ്ടുലക്ഷത്തോളം ഏക്കർ സ്ഥലം കൈവശമുണ്ടായിരുന്ന ഭൂവുടമകളാണ് വേങ്ങയിൽ തറവാട്ടുകാർ. ജന്മിത്വത്തിൻ്റെയും നാടുവാഴിത്തത്തിൻ്റെയും പ്രതിരൂപങ്ങൾ. ഇംഗ്ലീഷ് വിദ്യാഭ്യാസവും കാർഷിക ശാസ്ത്രത്തിൽ ബിരുദവും ശാസ്ത്രീയമായ കൃഷിരീതികളോട് ആഭിമുഖ്യവുമുള്ള, സമൂഹ സേവനതല്പരനായ കേസരി ആ കുടുംബത്തിൽ നിന്നാണ് ഉയർന്നു വന്നത്.  പത്രപ്രവർത്തന രംഗത്തും കുലപതിയാണ് കേസരി നായനാർ. ഇന്ന് പയ്യന്നൂരിന് സമീപം എരമം കുറ്റൂർ പഞ്ചായത്തിലാണ് വേങ്ങയിൽ തറവാട് സ്ഥിതി ചെയ്യുന്ന കുറ്റൂർ എന്ന ഗ്രാമം ഉൾപ്പെടുന്നത്. കേസരിയുടെ  രചനകൾ വടക്കെ മലബാറിന്റെ തനതു ഭാഷാശൈലിയെ പ്രതിഫലിപ്പിക്കുന്നു. . ചെറുകഥകളും നിരൂപണവും സരസോപന്യാസങ്ങളുമാണ് നായനാരുടെ മുദ്ര പതിഞ്ഞ സാഹിത്യ മേഖലകൾ. എഴുത്തിന്റെ സാമൂഹിക സാദ്ധ്യതകളെ പത്തൊമ്പ...

ഋത്വിക്ക് ഘട്ടക്ക്

  ഋത്വിക്ക് ഘട്ടക്ക് ഋത്വിക്ക് ഘട്ടക്കിനെക്കുറിച്ച് ഇതിനു മുന്നേ നാം കേട്ടിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നുണ്ടോ? സി.വി.ബാലകൃഷ്ണൻ തൻ്റെ യാത്രാനുഭവങ്ങൾ വിവരിക്കെ കൽക്കട്ടയിലെ പ്രഗത്ഭ സർഗ്ഗധന രെക്കുറിച്ച് വിവരിക്കുന്നു. അപ്പോഴാണ് സത്യജിത് റായിയും ഋത്വിക്ക് ഘട്ടക്കും മറ്റും കടന്നു വരുന്നത്. ബംഗാളിലെ കലാമേഖലയിൽ നിസ്തുലമായ സ്ഥാനം വഹിച്ച വ്യക്തിയാണ് ഘട്ടക്ക്. ചലച്ചിത്രകലയിലാണ് അദ്ദേഹം കൂടുതലായും വ്യാപരിച്ചത്. സത്യജിത് റായി, മൃണാൾസെൻ എന്നീ പ്രഗത്ഭർക്ക് സമശീർഷനായിരുന്നു ഘട്ടക്ക്. 1925ൽ ഢാക്കയിലായിരുന്നു ജനനം. പ്രമുഖ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രശസ്തനായിരുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ അഭ്രപാളിയിലേക്ക് പകർത്താൻ ഘട്ടക്കിന് സാധിച്ചു. വ്യവസ്ഥാപിതമായ എല്ലാ ഘടകങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദിച്ചു; പ്രതികരിച്ചു. അതിനാൽ തന്നെ, അരാജക ബുദ്ധിജീവിയെന്ന ലേബൽ ചിലർ അദ്ദേഹത്തിനു മീതെ പതിക്കുകയും ചെയ്തു. 1974 ൽ 'ജുക്തി തക്കൊ ഔർ ഗപ്പൊ' (യുക്തിയും സംവാദവും കഥയും) ദേശീയചലച്ചിത്ര പുരസ്കാരം നേടി. 1970 ൽ തന്നെ ശ്രദ്ധേയമായ കലാജീവിതത്തെ മുൻനിർത്തി പ...

മേഘാച്ഛാദിതമായ നക്ഷത്രം: എൻ.ശശിധരൻ

(കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ഉള്ള, കഥാകൃത്തും നാടക രചയിതാവും നിരൂപകനുമായ എൻ.ശശിധരൻ്റെ മേഘാച്ഛാദിതമായ നക്ഷത്രമെന്ന നിരൂപണത്തിൻ്റെ സംക്ഷേപം) മേഘത്താൽ ആച്ഛാദിതമായ നക്ഷത്രം. ആച്ഛാദിതമാവുക എന്നാൽ മറയ്ക്കപ്പെടുക എന്നർത്ഥം. മേഘം മറച്ച നക്ഷത്രം. മേഘം നിറഞ്ഞിരിക്കുന്നതിനാൽ നക്ഷത്രത്തെ കാണാൻ സാധിക്കുന്നില്ല. അതിൻ്റെ പ്രഭയും തിളക്കവും കാഴ്ചക്കാരന് അനുഭവവേദ്യമാകുന്നില്ല. ശീർഷകത്തിൻ്റെ വാച്യാർത്ഥം ഇതാണ്. വിശ്വസാഹിത്യകാരനായ ഡൊസ്റ്റൊയെവ്സ്കിയുടെയും വിശ്വ പ്രസിദ്ധ കലാകാരനായ വാൻഗോഗിൻ്റെയും പിന്മുറക്കാരനായി പരിഗണിക്കാവുന്ന കലാകാരനാണ് ഋത്വിക് ഘട്ടക്ക് എന്ന് എൻ.ശശിധരൻ അഭിപ്രായപ്പെടുന്നു. പ്രതിഭയും കിടയറ്റ സർഗശേഷിയും വേണ്ടുവോളമുണ്ടെങ്കിലും ദാരിദ്ര്യവും ആത്മസംഘർഷവും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും മൂവരും ഏറെ അനുഭവിച്ചു. ഋത്വിക് ഘട്ടക്കിനെ സംബന്ധിച്ച് സ്വന്തം ജീവിതത്തിലും ചലച്ചിത്രലോകത്തും അദ്ദേഹം അനുഭവിച്ച അവഗണനയുടെയും സംഘർഷത്തിൻ്റെയും ആഴമറിയണമെങ്കിൽ കമലേശ്വർ മുഖർജി രചനയും സംവിധാനവും നിർവഹിച്ച മേഘാ ധാക്കാ താരാ എന്ന ബ്ലാക്ക് വൈറ്റ് ചലച്ചിത്രം കാണണം. കമലേശ്വർ മ...

ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്': പി.ഗീത

 ( കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ഉള്ള 'ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്' എന്ന നിരൂപണത്തിലെ പാഠഭാഗ സംക്ഷേപം) "ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്" എന്ന ലേഖനം രാജലക്ഷ്മിയെന്ന എഴുത്തുകാരിക്കുള്ള സ്മരണാഞ്ജലിയാണ്. രാജലക്ഷ്മിയെന്ന കഥാകൃത്ത് / നോവലിസ്റ്റ്  സാഹിത്യത്തിൽ വിസ്മൃതയാകേണ്ടവളല്ല. സ്വന്തമായ ഇടം സൃഷ്ടിച്ച സാഹിത്യകാരിയാണ്. പക്ഷേ, വേണ്ട പരിഗണന സാഹിത്യലോകം അവർക്കു നല്കിയിട്ടില്ല. മറക്കപ്പെട്ട അഥവാ പുറന്തള്ളപ്പെട്ട, എഴുത്തുകാരുടെ പട്ടികയിൽ നിന്നും രാജലക്ഷ്മിയെ വീണ്ടെടുത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് ലേഖികയായ പി.ഗീത നടത്തുന്നത്.  സപ്തതിയെന്നാൽ  എഴുപത് എന്നർത്ഥം. രാജലക്ഷ്മി ജനിച്ച് 70 ആണ്ടുകൾ തികഞ്ഞിരിക്കുന്ന വേളയിലാണ് പി.ഗീത രാജലക്ഷ്മിയുടെ സംഭാവനകൾ വിലയിരുത്തുന്നത്. പുരുഷാധിപത്യത്തിൽ നിന്നുള്ള വിമോചനശ്രമത്തേക്കാളും സ്ത്രീ ഭാവുകത്വത്തിന് പുതിയ പരിവേഷം നല്കുകയാണ് രാജലക്ഷ്മി ചെയ്തതെന്ന നിരീക്ഷണത്തിലാണ് പി.ഗീത എത്തിച്ചേരുന്നത്.  മുഖ്യാശയങ്ങൾ: 1. യാഥാർത്ഥ്യവും സ്വപ്നവും തമ്മിലുള്ള സംഘർഷത്തിൽ പെട്ട ...

ക്ലിയോപാട്രയുടെ നാട്ടിൽ : എസ്.കെ.പൊറ്റക്കാട്

ഇമേജ്
 ( കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ യാത്രാ വിവരണമെന്ന മൂന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച എസ്.കെ.പൊറ്റെക്കാടിൻ്റെ ക്ലിയോപാട്രയുടെ നാട്ടിൽ എന്ന കൃതിയിൽ നിന്നുമുള്ള പാഠഭാഗസംക്ഷേപം) ക്ലിയോപാട്രയുടെ നാട്ടിൽ : എസ്.കെ.പൊറ്റക്കാട് ക്ലാസ്സ് 1 മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും  യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ...

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

ഇമേജ്
എസ്.കെ.പൊറ്റക്കാട്:  സഞ്ചാരസാഹിത്യത്തിലെ അതികായൻ   മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും  യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയ...