പോസ്റ്റുകള്‍

ഒളിമ്പിക്സ്......

  ഒളിമ്പിക്സിന് തിരശ്ശീല വീണിരിക്കുന്നു.  ഐക്യത്തിന്‍റെയും പരസ്പരസ്നേഹത്തിന്‍റെയും  പുതിയഗാഥകള്‍ വിരചിക്കപ്പെട്ടിരിക്കുന്നു. ലോകം തീവ്രവാദഭീഷണിയിലും  വംശീയവാദത്തിലും പതറി നില്ക്കുന്ന അവസരത്തിലാണ്  പതിന്നാറു ദിവസം നീണ്ട റിയോ ഒളിമ്പിക്സ് അരങ്ങേറിയത്.  തീവ്രവാദികളുടെ ആസുരമുഖം അവിടെ പത്തിനിവര്‍ത്തിയില്ലെന്നത് സന്തോഷകരമാണ്.  204 ലോകരാഷ്ട്രങ്ങളിലെ കായികതാരങ്ങള്‍ മത്സരത്തിനിറങ്ങി.  78 ലോകരാജ്യങ്ങള്‍ക്ക് എന്തെങ്കിലും മെഡല്‍ ലഭിക്കുകയും ചെയ്തു.  ലോകരാജ്യങ്ങള്‍ ആരോഗ്യകരമായ മത്സരത്തിലേര്‍പ്പെട്ട  ദിവസങ്ങളായിരുന്നു കടന്നു പോയത്.  വിനാശകരമായ നിമിഷങ്ങളെ  അകറ്റാനും വിവിധ സംസ്കാരങ്ങള്‍ തമ്മില്‍ ഐക്യപ്പെടാനും മാനവസൌഹാര്‍ദ്ദവും മാനവികചിന്തയും ഊട്ടിയുറപ്പിക്കാനും ഒളിമ്പിക്സ് കാരണമായി.           കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ബ്രസീലില്‍ ഒളിമ്പിക്സ് അരങ്ങേറിയത്.  എന്നിട്ടും തങ്ങളുടെ സാംസ്കാരിക  മേന്മ വിളിച്ചോതാന്‍ അവര്‍ക്കു സാധിച്ചു.  കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങളുടെ ഭാരം ഇനി...

Infinite sky

        BImi-¯nsâ hen¸w A¼-c-¸p-f-hm-¡p-¶-Xm-Wv.   F¶m Hcmfpw AXn {`an¨v kz´w   AkvXnXzw \in-¸n-¡p-¶n-Ã. AXv F´m-Wv, Xm³ F´mWv F¶ Nn´ ,Xncn-¨-dnhv {][m-\amWv. {]mtbm-KnI Pohn-X-¯n   Cu ho£Ww \ap¡p ssItamiw h¶n-cn-¡p-¶p.   BIm-i-¯n-t\mSv aÕ-cn-¡p-¶-Xn F´À°-amWv DÅXv ?   AXnsâ hnim-e-Xbpw \nd-¸-IÀ¨bpw hnkva-bm-h-l-am-Wv. AXv F´mWv F¶v AXn\v \nÀh-Nn-¡m³ Hcn-¡epw Ign-bn-Ã.   \ap¡v BIm-i-am-Im³ Ign-bn-sÃ-¦nepw a\Êv BIm-i-am-¡mw.   BIm-i-¯nsâ A]mc[\yX   `qan-bnse Icn-¼-S-s¡-«n-\p-Ån-sem-Xp§n Bkz-Zn-¡mw.  

മറന്നു പോകുന്ന ധര്‍മ്മം

ഇമേജ്
     വളരെ ലജ്ജാകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഇന്ന് കേരളം കടന്നു പോകുന്നത്. അഭ്യസ്തവിദ്യരുടെയും സഹിഷ്ണുക്കളുടെയും കൂടായ കേരളത്തിന്‍റെ നട്ടെല്ല് തകര്‍ക്കുന്നതും എവിടെയൊക്കെയോ അഭിരമിക്കുന്ന ഭീകരതയ്ക്കു സമാനമായതുമായ ഒന്ന്, നമ്മുടെ കണ്‍മുമ്പില്‍ വിളയാടുകയാണ്.       വിഷയം ചൂണ്ടിക്കാണിക്കട്ടെ. ബഹുമാനപ്പെട്ട കോടതികളില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാനാവാത്ത അവസ്ഥ തന്നെയാണ് വിഷയം. കൊച്ചിയില്‍ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് എത്തി അരങ്ങു തകര്‍ത്ത കറുത്ത മനസ്സിന്‍റെ ആക്രോശം കോഴിക്കോട്ടും ദുര്‍മുഖം കാട്ടിയിരിക്കുന്നു.            അത് എന്തിന്‍റെ പേരിലാണെന്ന് സാധാരണക്കാര്‍ക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു സര്‍ക്കാര്‍ വക്കീലിന്‍റെ സ്ത്രീ പീഡനം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെച്ചൊല്ലിയാണ് തര്‍ക്കം എന്നറിയാം. എന്നാല്‍ അതില്‍ തര്‍ക്കിക്കാന്‍ എന്തിരിക്കുന്നു ? ആ വാര്‍ത്ത വാസ്തവവിരുദ്ധമോ, അന്യായമോ ആണെങ്കില്‍ വക്കീലന്മാര്‍ക്ക് മാനനഷ്ടക്കേസോ മറ്റോ ഫയല്‍ ചെയ്താല്‍ പോരേ ? കയ്യാങ്കളിയില്‍ അതെത്തേണ്ടതുണ്ടോ ?...

സര്‍ക്കാരിന്‍റെ ആദ്യദിനങ്ങള്‍

ഇമേജ്
          കേരളത്തില്‍ പൊതുജനങ്ങളോട് ,വിശേഷിച്ച് പാവപ്പെട്ടവരോട് വാത്സല്യമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു എന്ന് ആദ്യകാല നടപടികള്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയും ജനങ്ങളുടെ ഉള്ളില്‍ പെട്ടെന്നെത്തും.പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലേററണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വിദ്യാഭ്യാസനയങ്ങള്‍ തന്നെ.വിദ്യാഭ്യാസത്തെ പണത്തൂക്കത്തില്‍ കാണുന്നത് അവസാനിപ്പിച്ചു എന്നുറപ്പു വരുത്തുന്നതാണ് ആദ്യകാല നടപടി.സാധാരണക്കാരന് അതു വലിയ ആശ്വാസമാണ്. കമ്പോളത്തിന്‍റെ ലാഭനഷ്ടങ്ങള്‍ നോക്കിയുള്ള വിദ്യാഭ്യാസസമീപനം സര്‍ക്കരിന് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പര്യവസാനമാണ്.    മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം സുധീരമാണ്. പൂട്ടാന്‍ കോടതി ഉത്തരവിട്ട പല സ്കൂളുകളും ഏറ്റെടുക്കല്‍ പരിധിയില്‍ കൊണ്ടുവരികയും ചെയ്യും. സ്കൂള്‍ പൂട്ടുക എന്നത് ഒരു നാടന്‍ ശൈലി കൂടിയാണ്.അവന്‍റെ സ്കൂള്‍ പൂട്ടിച്ചു, നിന്‍റെ സ്കൂള്‍ ഞാന്‍ പൂട്ടിക്കും എന്നിങ്ങനെ പ്രയോഗമുണ്ട്.ജീവിതമൊടുക്കും എന്ന ഭീഷണി അതിലുണ്ട്. മാനുഷികതയറ്...

വിദ്യാഭ്യാസ മേഖലയിലെ നവാവതാരങ്ങള്‍

ഇമേജ്
കേരളത്തിലെ വിദ്യാഭ്യാസ മേഖല പൊതു സംരംഭമല്ലാതാകാന്‍ തുടങ്ങിയിട്ട്  കുറേകാലമായി. ഇതില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയേയോ സ്ഥാപനങ്ങളേയോ സംഘടനകളേയോ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല. വിദ്യാഭ്യാസ മേഖലയുടെ വഴിതെറ്റലിന് ഇവിടത്തെ ഭരണകൂടങ്ങളും പൊതുജനങ്ങളും ഒക്കെ കാരണമാണ്. ഈ ദോഷം ശരിക്കും അറിഞ്ഞ ഒരു കവി നമുക്കുണ്ടായിരുന്നല്ലോ. സ്കൂളെല്ലാം കുന്നിന്മേല്‍, കുട്ടികളെല്ലാം കൂനിന്മേല്‍  - എന്ന് പ്രഖ്യാപിച്ച കുഞ്ഞുണ്ണി മാഷ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കാലത്തിന്‍റെച്യുതിയെ സൂചിപ്പിക്കുന്നു. വളരെ പഴയകാലത്തു തന്നെ കമ്പോളത്തോടുള്ള ആസക്തി മലയാളിയില്‍ പുതഞ്ഞു കിടന്നിരുന്നു. അറബികളും ചൈനക്കാരും ഈജിപ്ഷ്യന്മാരും ഒക്കെയാണല്ലോ മലയാളികളിലെ കച്ചവടക്കാരനെ ഉണര്‍ത്തിയത്. പിന്നീടത് ഇംഗ്ളീഷുകാരും ഇതര കൊളോണിയല്‍ വാഴ്ചക്കാരും ഏറ്റെടുത്ത് നമ്മെ പഠിപ്പിച്ചു. ജീവിതസൌകര്യങ്ങളും കൂടുതല്‍ സുഖങ്ങളും തേടുന്ന മലയാളികളെ ആഗോളീകരണം വീണ്ടും വീണ്ടും പ്രലോഭിപ്പിച്ചു. അപ്പോള്‍ നമ്മള്‍ തീരുമാനിച്ചു.മലയാളം വേണ്ട, ഇംഗ്ളീഷുമതിയെന്ന്. സ്വന്തം കാലില്‍ നില്ക്കാനുള്ള ഇടം രൂപപ്പെട്ട കേരളത...

Kazhuthakal

Kazhuthakal കരിമ്പടക്കെട്ടില്‍ ചുമയും കുരയും ഏകാന്തതയുടെ രോമക്കീറുകളില്‍ പുളയും ശീതാഗ്നി. വിഷം നിറച്ച നാഭി നിന്മുന്നിലിതാ, മോന്തുകീ ചഷുകം. അച്ചുപൊയ്പ്പോയ വാക്കുകളുടെ മുണ്ഡനം. ആദര്‍ശം കണ്ണനു മുന്നില്‍ പൂതനയുടെ പാഷാണ മുലകള്‍ മധുരോദാരം മുലപ്പാല്‍. വേണ്ട , കടലാസു പൂക്കളുടെ ശ്മശാനം........

രോഹിത് വെമുലയ്ക്ക് ഒരാമുഖം (കവിതയല്ല)

ഇമേജ്
രോഹിത് വെമുലയ്ക്ക് രോഹിത്, അണയാത്ത തിരിയെന്ന് ചരിത്രം  വാഴ്ത്തും അധികാരഭ്രാന്ത് -- സമൂഹത്തിന്റെ സകല നീറ്റലും സമസ്തപുകച്ചിലും തലകീഴായ്ക്കാണുന്ന, മനോവിഭ്രാന്തിയുടെ കരാളഭൂപടം. അതില്‍ ഇന്നലെ രേഖപ്പെടുത്തിയത് രോഹിത്തിന്റെ ജീവനായിരുന്നു. അറിവിന്റെ ആലയങ്ങളില്‍ അന്ധകാരത്തിന്റെ ഭൂതങ്ങള്‍ നരമേധത്തിനിറങ്ങിയിരിക്കുന്നു. സിംഹാസനങ്ങളില്‍ നീലത്തൊട്ടിയില്‍ വീണ കുറുനരികള്‍ പതിയിരിക്കുന്നു. ചിലപ്പോള്‍ അവയുടെ ഓരി, സ്വന്തം സ്വത്വം വെളിപ്പെടുത്തും. ഇതാ, ശ്രേഷ്ഠന്‍ വാഴേണ്ടിടത്ത്,  ഭൂതദയയും സത്യവും മേളിക്കേണ്ടിടത്ത്, മനുഷ്യത്വത്തിന്റെ പാല്‍നുര യുയരേണ്ടിടത്ത്, സൃഗാലന്റെ 'ഗാനം'. കണ്ടകന്മാര്‍ മുള്ളു വിടര്‍ത്തുന്നു. വിദ്യാര്‍ത്ഥിയുടെ മീതേയുള്ള ഉത്തരവിന്റെ ഭാഷയ്ക്ക് ലോകത്തിലെവിടേയും ഒരൊറ്റഅര്‍ത്ഥമേയുള്ളൂ, അവ അധികാര പ്രമത്തതയുടെ ചാട്ടകളാണ്. അവ, ശാസനകളുടെ ചൂട്ടിനാല്‍, വിനയത്തിന്റെ മുഖത്ത് ആഞ്ഞുപതിക്കുന്നു. യാതനയും ദു:ഖവും ഇരമ്പുന്ന എരിപൊരിജീവിതത്തെ അറിവിന്റെ നീറ്റില്‍പ്പതയ്ക്കാന്‍, ആത്മബോധത്തിന്റെ ദീപം തൊട്ടുഴിയാന്‍, രോഹിത്, നിനക്കു സാധിച്ചെന്ന് ന...