വിദ്യാഭ്യാസ മേഖലയിലെ നവാവതാരങ്ങള്‍
കേരളത്തിലെ വിദ്യാഭ്യാസ മേഖല പൊതു സംരംഭമല്ലാതാകാന്‍ തുടങ്ങിയിട്ട് കുറേകാലമായി. ഇതില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയേയോ സ്ഥാപനങ്ങളേയോ സംഘടനകളേയോ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല. വിദ്യാഭ്യാസ മേഖലയുടെ വഴിതെറ്റലിന് ഇവിടത്തെ ഭരണകൂടങ്ങളും പൊതുജനങ്ങളും ഒക്കെ കാരണമാണ്. ഈ ദോഷം ശരിക്കും അറിഞ്ഞ ഒരു കവി നമുക്കുണ്ടായിരുന്നല്ലോ.
സ്കൂളെല്ലാം കുന്നിന്മേല്‍, കുട്ടികളെല്ലാം കൂനിന്മേല്‍ -
എന്ന് പ്രഖ്യാപിച്ച കുഞ്ഞുണ്ണി മാഷ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍
കാലത്തിന്‍റെച്യുതിയെ സൂചിപ്പിക്കുന്നു.
വളരെ പഴയകാലത്തു തന്നെ
കമ്പോളത്തോടുള്ള ആസക്തി മലയാളിയില്‍ പുതഞ്ഞു കിടന്നിരുന്നു.
അറബികളും ചൈനക്കാരും ഈജിപ്ഷ്യന്മാരും ഒക്കെയാണല്ലോ
മലയാളികളിലെ കച്ചവടക്കാരനെ ഉണര്‍ത്തിയത്.
പിന്നീടത് ഇംഗ്ളീഷുകാരും ഇതര കൊളോണിയല്‍ വാഴ്ചക്കാരും
ഏറ്റെടുത്ത് നമ്മെ പഠിപ്പിച്ചു.
ജീവിതസൌകര്യങ്ങളും കൂടുതല്‍ സുഖങ്ങളും
തേടുന്ന മലയാളികളെ ആഗോളീകരണം വീണ്ടും വീണ്ടും പ്രലോഭിപ്പിച്ചു.
അപ്പോള്‍
നമ്മള്‍ തീരുമാനിച്ചു.മലയാളം വേണ്ട, ഇംഗ്ളീഷുമതിയെന്ന്.
സ്വന്തം കാലില്‍ നില്ക്കാനുള്ള
ഇടം രൂപപ്പെട്ട കേരളത്തിലെ മദ്ധ്യവര്‍ത്തി സമൂഹം
മക്കളെ ഇംഗ്ളീഷുമട്ടുകാരാക്കാന്‍ തുനിഞ്ഞു.
ജനിച്ചനാള്‍തൊട്ടെന്‍മകനിംഗ്ളീഷു പഠിക്കുവാന്‍
ഭാര്യതന്‍ പേറ,ങ്ങിംഗ്ളണ്ടിലാക്കി ഞാന്‍ (കുഞ്ഞുണ്ണി മാഷ്)
.എന്ന്
ഇതിനെ അപലിച്ചു.
.എന്ന്
ഇതിനെ അപലിച്ചു.
നമ്മുടെ ദുരന്തമെന്നത്
കൊളോണിയല്‍ ഹാങ്ങോവര്‍ വിട്ടുമാറാത്ത
മനസ്സും നിലപാടുകളുമാണ്
പേറുന്നതെന്നതാണ്.
അതിനാല്‍
പൊതുസമൂഹത്തിലെ വന്‍സഞ്ചയമായ മദ്ധ്യവര്‍ഗ്ഗം
ഇംഗ്ളീഷിലേക്കിരമ്പിയിറങ്ങി.
ആയതിനാല്‍
ആയതിനാല്‍
അണ്‍ എയിഡഡ് സ്കൂളുകളെ അനുകരിച്ച്
പൊതുവിദ്യാലയങ്ങളില്‍ പോലും ഇംഗ്ളീഷു മീഡിയം ക്ളാസ്സുകള്‍
നിലവില്‍വന്നു.
ഇടത്തരക്കാരുടെ കുട്ടികള്‍ പുതുമഴ പോലെ
പുതുമയില്‍ നനഞ്ഞു കുളിക്കുന്നത്
നിര്‍വൃതിയോടെ നമ്മള്‍ കണ്ടു.
പിന്നെപിന്നെ മാതൃഭാഷയെപോലും ഇംഗ്ളീഷ് കച്ചകൊണ്ടു മൂടി.
വഴിവിട്ടവരുടെ എണ്ണം സ്കൂളുകളിലും പെരുകി.
അദ്ധ്യാപകര്‍ പലരും
സ്വന്തം കഴിവിലും സ്ഥാപനത്തിലും
വിശ്വാസമില്ലാത്തവരായി
മക്കളെ
ഇംഗ്ളീഷു സ്ഥാപനങ്ങളില്‍
ചേര്‍ത്തു.
പയ്യെപ്പയ്യെ പൊതുവിദ്യാലയങ്ങള്‍ ശൂന്യമാകാനാരംഭിച്ചു.
വിദ്യാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി.
അനാദായം എന്നു പറഞ്ഞ് സ്കൂളുകള്‍
താഴിട്ടുമുറുക്കാന്‍ തുടങ്ങിയിരിക്കുന്നു.
എന്നിട്ട് മുതലക്കണ്ണീരൊഴുക്കുന്നു
അതിന്‍റെ വക്താക്കളും പൊതു സമൂഹവും.
ആശയപരമായ പ്രതിബദ്ധതയില്ലാത്ത
പൊതുസമൂഹം കപടപ്രതിബദ്ധത കാട്ടുന്നത്
കാണെ ഒരു മുതിര്‍ന്ന നേതാവ് ചാനലില്‍
പറഞ്ഞ വാക്കുകള്‍
ഓര്‍മ്മവരുന്നു.
എന്‍റെ മക്കളോട് അവരുടെ കുട്ടികളെ മലാപ്പറമ്പ് എല്‍.പി.യില്‍
ചേര്‍ക്കണമെന്നു പറഞ്ഞാല്‍ അവര്‍ ദേഷ്യപ്പെടും.
വീട്ടില്‍പോലും അവരെന്നെ കയറ്റില്ല.
അത്രമാത്രം വൈകാരികതയാണ്
മക്കളോട് നാം വെച്ചുപുലര്‍ത്തുന്നത്.
മാമ്പൂകണ്ടും മക്കളെക്കണ്ടും കൊതിക്കരുത് എന്ന് ചൊല്ലുണ്ട്.
അത്രമാത്രം വൈകാരികതയാണ്
മക്കളോട് നാം വെച്ചുപുലര്‍ത്തുന്നത്.
മാമ്പൂകണ്ടും മക്കളെക്കണ്ടും കൊതിക്കരുത് എന്ന് ചൊല്ലുണ്ട്.
പ്രിയപ്പെട്ടവരേ,
സമൂഹത്തോടും നാടിനോടും ഭാഷയോടും ഇത്തിരി കടപ്പാടും
സ്നേഹവും ഉള്ളിലുണ്ടെങ്കില്‍
മക്കളെ
പൊതുവിദ്യാലയത്തില്‍
ചേര്‍ക്കൂ.
എന്നിട്ട്
വര്‍ത്തമാനം പറയൂ.
അതു മനസ്സിലാക്കാം.അതു മാത്രമേ ഇടത്തട്ടുകാരില്ലാത്ത
പാവം മലയാളിക്ക്
മനസ്സിലാകൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ