പോസ്റ്റുകള്‍

2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാളിദാസൻ കാലദാസൻ

ഇമേജ്
  കാളിദാസൻ്റെ രഹസ്യം “ തൻ്റെ ജീവിതമന്യന്നധീനമാ -                       യെൻ്റെ മാതിരിയില്ല മറ്റാരുമേ " .  കാളിദാസമഹാകവിയുടെ മേഘസന്ദേശമെന്ന കാവ്യത്തിലേതാണ് ഈ വരികൾ. ഈ വരികൾ തർജ്ജമ ചെയ്തത് മലയാളത്തിലെ പ്രശസ്ത കവിയായ തിരുനെല്ലൂർ കരുണാകരനാണ്. സാമ്പ്രദായിക സംസ്കൃത രീതിയായ ശ്ലോകരൂപത്തിലുള്ള കാവ്യത്തിന് തനതു മലയാളരീതിയെന്നു വിളികൊണ്ട പാട്ടുരീതിയിൽ തർജ്ജമ നിർവഹിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മേഘസന്ദേശം വളരെയേറെ കീർത്തികേട്ട സന്ദേശകാവ്യമാണല്ലോ.   ‘കശ്ചിൽ കാന്താവിരഹഗുരുണാ സ്വാധികാരാൽ പ്രമത്ത:’ എന്നാണ് കാവ്യാരംഭം. ഒരു യക്ഷൻ. തൻ്റെ കാര്യഭാരത്തിൽ, തൻ്റെ പ്രവൃത്തിയിൽ പിഴവു വരുത്തി. രാജാവായ വൈശ്രവണൻ വളരെ കഠിനമായ ശിക്ഷയാണ് വിധിച്ചത്. ഒരു വർഷത്തേക്ക് കാന്തയുമായി പിരിഞ്ഞിരിക്കാൻ അയാൾ നിർബന്ധിതനാകുന്ന കടുത്ത ശിക്ഷയാണ് ലഭിച്ചത്. അളകാനഗരിയിൽ എല്ലാവിധ സൗകര്യങ്ങളും അനുഭവിച്ചു പ്രിയതമയോടൊത്തു രസിച്ചുകഴിഞ്ഞ യക്ഷൻ്റെ മഹിമാവുകളൊക്കെ ഇല്ലാതാക്കിയാണ് രാമഗിരിയിലേക്ക് അയാളെ നാടുകടത്തിയത്. ഇതിൻ്റെ വിശദാംശങ്ങൾ പറയാതെ, യക്ഷൻ്റെ വൈകാരികാവസ്...

പണ്ഡിതപരിതോഷവാദവും മൂലാനുസാരി സിദ്ധാന്തവും

ഇമേജ്
  പണ്ഡിതപരിതോഷവാദവും മൂലാനുസാരി സിദ്ധാന്തവും ഇംഗ്ലീഷുസാഹിത്യത്തിൽ പ്രശസ്തനായ കവിയും നിരൂപകനുമാണ് മാത്യു അർണോൾഡ് (1822-1888). വിവർത്തനത്തെക്കുറിച്ചു ശക്തമായ നിലപാടെടുക്കാൻ മാത്യു അർണോൾഡിന് അവസരം കിട്ടി. അതിനുള്ള സാഹചര്യമൊരുക്കിയത് ഫ്രാൻസിസ് ന്യൂമാൻ (Francis Newman-1805-1897) എന്ന ഇംഗ്ലീഷ് ചിന്തകനും വിവർത്തകനുമായ എഴുത്തുകാരനുമാണ്. അദ്ദേഹം ഗ്രീക്കു പുരാതന കവിയായ ഹോമറിൻ്റെ ഇലിയഡെന്ന മഹാകാവ്യം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. അതിൽ വിവർത്തനത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.  ഫ്രാൻസിസ് ന്യൂമാൻ്റെ കാഴ്ച്ചപ്പാട്: മൂലാനുസാരിത്വവാദം ഒരു നല്ല വിവർത്തകൻ തന്നെക്കൊണ്ടു സാധിക്കുന്നിടത്തോളം മൂലകൃതിയുടെ ഓരോ സവിശേഷതയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മൂലകൃതിയുടെ വിദേശീയത -അന്യത്വം- കൂടുന്തോറും വിവർത്തകൻ്റെ ശ്രദ്ധയും കൂടേണ്ടതുണ്ട്. മറ്റൊരു കൃതിയെയാണ് അനുകരിക്കുന്നതെന്ന് ഓർമ്മിക്കണം. എല്ലാ പ്രകാരത്തിലും വളരെ ഭിന്നമായ ഒരു സാമഗ്രിയാണ് താൻ അനുകരിക്കുന്നതെന്നതും വിവർത്തകൻ ഓർക്കണം. മൂലകൃതിയോടു സത്യസന്ധത പുലർത്തുകയെന്നതാണ് വിവർത്തകൻ്റെ ഒന്നാമത്തെ കർത്തവ്യം. അതിന് ചരിത്രപ്...

വിവർത്തന സിദ്ധാന്തങ്ങൾ

ഇമേജ്
വിവർത്തന സിദ്ധാന്തങ്ങൾ വിവർത്തനം ശാസ്ത്രമാണോ കലയാണോ ശാസ്ത്രമാണോ എന്ന ചോദ്യം ഇരുപതാം നൂറ്റാണ്ടിൽ വ്യാപകമായി ഉയർന്നു. വിവർത്തനം സർഗ്ഗാത്മകപ്രവർത്തനമാണെന്ന് കലാവാദികൾ സ്ഥാപിക്കുമ്പോൾ, വിവർത്തനം നിയതമായ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകുമ്പോൾ ശാസ്ത്രമാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു. കലയുമാണ്; ഒപ്പം ശാസ്ത്രവുമാണെന്ന് വാദിക്കുന്നവരാണ് ഏറെയും. പ്രയുക്തഭാഷാശാസ്ത്രത്തിൻ്റെ (Applied linguistics) ഭാഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിവർത്തനത്തിൻ്റേത്. ഭാഷാശാസ്ത്രത്തിൻ്റെ ഭാഗമാകയാൽ വിവർത്തനത്തിലും സിദ്ധാന്തങ്ങൾ പ്രവർത്തിക്കുന്നു. ‘Theories of translation‘ എന്ന നാമം കൊണ്ട് ഉദ്ദേശിക്കുന്നത് വിവർത്തന സിദ്ധാന്തങ്ങൾ എന്നാകുന്നു. പാശ്ചാത്യ പണ്ഡിതരാണ് ശാസ്ത്രീയസിദ്ധാന്തങ്ങൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ കൂടുതലായും നടത്തിയത്. മിക്കവാറും വിവർത്തന സിദ്ധാന്തങ്ങൾ പണ്ഡിതരുടെ അഭിപ്രായപ്രകടനങ്ങൾ തന്നെ. ഭാരതവും വിവർത്തന മേഖലയിൽ വളരെയേറെ പാരമ്പര്യമുള്ള നാടാണ്. അശോക ചക്രവർത്തിയുടെ കാലം മുതൽ തന്നെ ഭരണസംബന്ധിയായ വിജ്ഞാപനങ്ങൾ നാട്ടുഭാഷയിലും എഴുതിവന്നു. പൊതുവായ വിവർത്തന സിദ്ധാന്തങ്ങൾ ഇവിടെ രൂപം കൊണ്ടില്ലെങ്കിലു...

വിവർത്തനരീതികൾ

ഇമേജ്
വിവർത്തനരീതികൾ വിവർത്തനം കലയുമാണ്; ശാസ്ത്രവുമാണ്. മൂലഗ്രന്ഥകാരൻ്റെ ആഖ്യാനത്തിനനുസൃതമായ തുല്യത വിവർത്തനത്തിൽ വരുത്താൻ പരമാവധി ശ്രമിക്കേണ്ട ബാദ്ധ്യത വിവർത്തകനെ സംബന്ധിച്ചുണ്ട്. സർഗ്ഗാത്മകസാഹിത്യകൃതികളെയും വൈജ്ഞാനികമേഖലയിലുള്ള കൃതികളെയും മാത്രമല്ല, പ്രഭാഷണങ്ങൾ, കൂടിക്കാഴ്ച്ചകൾ, പ്രസംഗങ്ങൾ മുതലായവയൊക്കെ വിവർത്തനമേഖലയിൽ പെടുന്നു. അതിന് പല വിവർത്തന രീതികളും ഓരോ മേഖലയ്ക്കനുസൃതമായി പരിഭാഷകർ സ്വീകരിക്കാറുണ്ട്. അതു വിശദീകരിക്കുകയാണ് ഇവിടെ. ഏതു സാഹിത്യമേഖലയിലുള്ള, ഏതു തരത്തിലുള്ള വിവർത്തനമായിരിക്കുമതെന്നതിനെ ആശ്രയിച്ചായിരിക്കുമത്. അതായത്, വിവർത്തനത്തിന് എന്തൊക്കെ രീതികളാണ് ഉപയോഗിക്കുന്നത് എന്നാണ് വിശദീകരിക്കുന്നത്. വിവർത്തനരീതികളെ തരംതിരിക്കുമ്പോൾ മുഖ്യമായും വിവർത്തകൻ്റെ ലക്ഷ്യം എന്തെന്ന് അറിയേണ്ടതുണ്ട്. കേസരി ഏ.ബാലകൃഷ്ണപിള്ള പരിഭാഷകളെ മൂന്നായി തരംതിരിക്കുന്നു.  1.സൂക്ഷ്മം 2.സ്വതന്ത്രം 3.തത്വാനുരൂപം. സങ്കീർണ്ണമാണ് ബാലകൃഷ്ണപിള്ളയുടെ നിർവചനങ്ങൾ. സൂക്ഷ്മതർജമയ്ക്ക് ‘പാവങ്ങൾ’ എന്ന കൃതിയെ ഉദാഹരണമായി എടുക്കുന്നു. ചങ്ങമ്പുഴയുടെ ‘ദേവഗീത’ എന്ന വിവർത്തനം സ്വതന്ത്ര തർജമയ്ക്കും സ്റ്റെഫാൻ സ്വെയ്ഗിൻ്റെ ‘വോൾ...

വിവർത്തനം: പ്രയോജനങ്ങൾ

ഇമേജ്
വിവർത്തനം: പ്രയോജനങ്ങൾ വിവർത്തനത്തിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് ആനുഷംഗികമായി പലയിടങ്ങളിലും (മുന്നേയുള്ള അദ്ധ്യായങ്ങളിൽ) പരാമർശിച്ചു കഴിഞ്ഞു. എന്നിരുന്നാലും അവ ക്രോഡീകരിക്കപ്പെടേണ്ടതുണ്ട്. 1 . സംസ്കാര സമന്വയത്തിന് 2 വിവര വിനിമയത്തിന് 3. വിജ്ഞാനവിതരണത്തിന് 4.ഭാഷാപോഷണത്തിന് 5. മാനവസൗഹാർദ്ദത്തിന് 6. സാഹിത്യപോഷണത്തിന് 1.സംസ്കാര സമന്വയത്തിന്: വിവർത്തനത്തിൻ്റെ പരമ പ്രധാനമായ ലക്ഷ്യം എന്താണെന്നു ചോദിച്ചാൽ, ഏവരും ആദ്യം പറയുക, സംസ്കാര സമന്വയം എന്നാണ്. ഓരോ ഭാഷയും സാംസ്കാരിക വൈവിധ്യം നിറഞ്ഞു തുളുമ്പുന്നതാണ്. ഓരോ ഭാഷയിലും ഒരു സമൂഹത്തിൻ്റെ നെടുവീർപ്പുകളും പ്രതീക്ഷകളും അലിഞ്ഞു ചേർന്നിട്ടുണ്ട്. ഭാഷകൾ വളരുമ്പോൾ സമൂഹം ചൈതന്യവത്താകുന്നു. അഥവാ, ചൈതന്യമുള്ള സമൂഹത്തിലേ ചേതനയുറ്റ ഭാഷ നിലനില്ക്കൂ. ജനതയുടെ ജീവിതവുമായി ഇത്രമാത്രം ഇഴയടുപ്പത്തോടെ ചേർന്നു നില്ക്കുന്ന മറ്റൊരുപാധിയില്ല. അതിനാൽ, ഭാഷയുടെയും സമൂഹത്തിൻ്റെയും ചേർച്ച, വളർച്ച എന്നിവ സംസ്കാരത്തിൻ്റെ മികവിനെ പ്രകാശിപ്പിക്കുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെടുമ്പോൾ മലയാളികൾക്ക് ആ ഭാഷകൾ ഉപയോഗിക്കുന്ന സമൂഹങ്ങളുടെ/ ജനവിഭ...

വിവർത്തനസംരംഭങ്ങൾ മലയാളത്തിൽ

ഇമേജ്
വിവർത്തനസംരംഭങ്ങൾ മലയാളത്തിൽ വളരെ പുരാതനമായ ചരിത്രം മലയാളത്തിലെ വിവർത്തന സാഹിത്യത്തിനുണ്ട്. സംസ്കൃത സാഹിത്യത്തോടുള്ള ആധമർണ്ണ്യം (കടപ്പാട്) ഓരോ സന്ദർഭത്തിലും പ്രകടിപ്പിച്ച ഭാഷയാണ് മലയാള സംസ്കൃതത്തിലെ മഹത്തായ സാഹിത്യ / വിജ്ഞാന സമ്പത്ത് മലയാളത്തിലേക്ക് ആവാഹിക്കാൻ വിവർത്തനം പോലൊരു മികച്ച ഉപാധി വേറെയില്ലെന്ന് അന്നത്തെ സാഹിത്യ കുതുകികൾ മനസ്സിലാക്കിയത് ഭാഷയ്ക്ക് വലിയ ഉപകാരമായി. സംസ്കൃതത്തിൽ നിന്നാണ് കൂടുതൽ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടതെങ്കിലും തമിഴിൽ നിന്നും അതുപോലെ ഗണ്യമായ സംഭാവനകൾ വിവർത്തനമേഖലയിൽ ഉണ്ടായിട്ടുണ്ട്. തമിഴിൽ പദ്യരൂപത്തിൽ എഴുതിയിരുന്ന ജ്യോതിഷ വൈദ്യ കൃതികൾ മലയാളത്തിൽ ഏറെ പ്രചരിച്ചിരുന്നു.  സംസ്കൃതകൃതികളുടെ വിവർത്തനം എന്ന നിലയ്ക്കു മാത്രമല്ല, സംസ്കൃത കാവ്യ പഠനത്തിലും വിവർത്തന പ്രക്രിയ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് എൻ. ഇ.വിശ്വനാഥയ്യർ ചൂണ്ടിക്കാട്ടുന്നു. ഒരു ശ്ലോകം പഠിക്കുമ്പോൾ പദഛേദവും അന്വയവും അന്വയാർത്ഥവും പരാവർത്തനവും എന്ന നിലയിലാണ് അർത്ഥപ്രക്രിയ. എൻ. ഇ.വിശ്വനാഥയ്യർ വ്യക്തമാക്കുന്നു: “ആധുനിക വിവർത്തന സിദ്ധാന്തമനുസരിച്ച് അന്വയം തന്നെ അന്ത:ഭാഷിക (intra - lingual)...

ലോകവിവർത്തനം: പ്രാരംഭചരിത്രം

ഇമേജ്
ലോകവിവർത്തനം: പ്രാരംഭചരിത്രം വിവർത്തനമെന്നത് ഒരു ഭാഷയിലെ ആശയങ്ങളെ ഏറ്റക്കുറച്ചിൽ കൂടാതെ മറ്റൊരു ഭാഷയിലേക്കു പകരുന്ന പ്രവർത്തനമാണല്ലോ. രണ്ടു ഭാഷകൾ തമ്മിലുള്ള പാരസ്പര്യം ഈ പ്രക്രിയയിൽ കടന്നുവരുന്നതു കാണാം. വ്യത്യസ്ത പ്രദേശങ്ങളിലുള്ള മനുഷ്യർ എന്നു മുതല്ക്കാണോ പരസ്പര ബന്ധവും സഹകരണവും ആരംഭിച്ചത്, അന്നു മുതല്ക്കേ വിവർത്തനത്തിൻ്റെ സാദ്ധ്യതകളും ആരംഭിച്ചുവെന്നതാണ് വസ്തുത. ഭാഷ മനുഷ്യവർഗ്ഗത്തിൻ്റെ അടിസ്ഥാന സവിശേഷതകളിലൊന്നാണ്. ആശയവിനിമയത്തിലൂടെ മനുഷ്യരെ ഒന്നിപ്പിക്കുന്നതിന് ഭാഷ സഹായിക്കുന്നു. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന കൂട്ടരെ ഏകോപിപ്പിക്കുന്നതിന് വിവർത്തനം സഹായിക്കുകയും ചെയ്യുന്നു.  വ്യത്യസ്തഭാഷകൾ മനുഷ്യവർഗ്ഗത്തിൽ രൂപപ്പെട്ടതിനെക്കുറിച്ച് ബൈബിളിൽ ഒരു ബാബേൽ ഗോപുരത്തിൻ്റെ കഥപറയുന്നുണ്ടല്ലോ. അതിശയകരമായ ഈ നിർമ്മാണം കണ്ട് ദൈവത്തിനു പോലും വിസ്മയമുണ്ടായെന്നും ഒരേ ഭാഷയാണ് ഈ ഐക്യത്തിനു പ്രധാന ഘടകമായതെന്നും മനസ്സിലാക്കി. ഇങ്ങനെയാണെങ്കിൽ ഇവർക്ക് അസാദ്ധ്യമായി ഒന്നുമുണ്ടാകില്ല. ആകയാൽ, അവരുടെ ഭാഷയെ ദൈവം കുഴപ്പിച്ചു കളഞ്ഞു. ഭിന്ന ഭാഷക്കാരായതോടെ അവരുടെ ഏകോപനം ഇല്ലാതാവുകയും ശിഥിലമാവുകയും ചെയ്തു. ചിന്തിച്ചാ...

വിവർത്തന നിർവചനങ്ങൾ

ഇമേജ്
വിവർത്തനനിർവചനങ്ങൾ ഒന്നാം അദ്ധ്യായത്തിൽ വിവർത്തനത്തിന് ശാസ്ത്രീയമെന്നു പറയാവുന്ന ഒരു നിർവചനം നല്കിക്കഴിഞ്ഞു. പക്ഷേ, അതുകൊണ്ടു മാത്രം വിവർത്തനത്തിൻ്റെ നാനാതരം വിവക്ഷകളിലേക്ക് നമുക്ക് കടക്കാനാകില്ല. വിവർത്തനം എന്നത് കലയുമാണ്, ശാസ്ത്രവുമാണ്. അതിൽ സർഗ്ഗാത്മകതയും വൈജ്ഞാനികതയും ശാസ്ത്രീയതയും അടങ്ങിയിരിക്കുന്നു. അതിനാൽ വിവർത്തനത്തെ സർഗ്ഗാത്മകമായി സമീപിക്കുന്ന നിർവചനങ്ങളും വ്യാഖ്യാനങ്ങളും നിരവധി പേർ നല്കിയിട്ടുണ്ട്. അതിനെ ശാസ്ത്രമായി സമീപിക്കുന്ന വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും നിർവചനങ്ങളും അതുപോലെ സുലഭമാണ്. ചില പ്രമുഖ നിരീക്ഷണങ്ങൾ/നിർവചനങ്ങൾ മാത്രമാണ് ഇവിടെ അപഗ്രഥിക്കുന്നത്. വാക്കുകളെയോ പാഠത്തേയോ ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു മാറ്റുന്ന പ്രവർത്തനമാണ് വിവർത്തനം എന്ന് നിഘണ്ടുകാരന്മാർ നിർവചിച്ചിരിക്കുന്നു. ഓക്സ്ഫോഡ് നിഘണ്ടു വിവർത്തനമെന്നത് ഇപ്രകാരം നിർവചിച്ചിരിക്കുന്നു: “ വാമൊഴിയായോ വരമൊഴിയായോ ലഭ്യമായ പാoത്തെ ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു മാറ്റുന്ന പ്രവർത്തനമാണ് വിവർത്തനം. അതിൽ ഒരു പ്രക്രിയയും അതുവഴി ഒരു ഉൽപ്പന്നവും നമുക്ക് ലഭ്യമാകുന്നുവെന്നതാണ് നേട്ടം.  Translatum എന്ന ലാറ്റ...

എന്താണ് വിവർത്തനം?

ഇമേജ്
  എന്താണു വിവർത്തനം? ഇന്നത്തെ തിരക്കുപിടിച്ചതും കുഴഞ്ഞുമറിഞ്ഞതുമായ സാമൂഹികജീവിതത്തിൽ വിവർത്തനം അത്യന്താപേക്ഷിത ഘടകമായിത്തീർന്നിരിക്കുന്നു. വിവർത്തനം കൂടാതെ ലോകജനതയ്ക്ക് മുന്നേറാനാകില്ലെന്ന വിധത്തിൽ അത് വളരെ ആഴത്തിലുള്ള സ്വാധീനമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. ആധുനിക വാർത്താവിനിമയ സംവിധാനങ്ങളിലും സാമൂഹിക മാധ്യമരംഗങ്ങളിലും, ദൃശ്യമാദ്ധ്യമ/അച്ചടിമാദ്ധ്യമ രംഗങ്ങളിലും രാഷ്ട്ര നയതന്ത്രത്തിലുമൊക്കെ വലിയ സ്വാധീനമാണ് വിവർത്തനത്തിനുള്ളത്. സാഹിത്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ അതിനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ലോകം വൈജ്ഞാനിക വിസ്ഫോടനത്തിൻ്റെ പാതയിലുമാണ്. വിവിധ ലോകരാജ്യങ്ങളിലുള്ള സർവകലാശാലകളിലും ശാസ്ത്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടുകളിലുമൊക്കെ നൂതനമായ പ്രോജക്ടുകളും ഗവേഷണങ്ങളും നടന്നുവരുന്നു. നൂറുകണക്കിനു ജേണലുകളിലും ആനുകാലികങ്ങളിലും സാമൂഹിക പുരോഗതിക്കുതകുന്ന പഠനങ്ങളും സംവാദങ്ങളും നടക്കുന്നു. വൈവിദ്ധ്യമാർന്ന ഭാഷകളുടെ സഞ്ചയമാണ് ഈ ലോകം. അതിനാൽ ഓരോ ഭാഷയിലും എഴുതപ്പെടുന്ന / തയ്യാറാക്കപ്പെടുന്ന പഠനങ്ങളും പ്രബന്ധങ്ങളും മുന്നോട്ടുവെക്കുന്ന അറിവ് എങ്ങനെയാണ് വിനിമയം ചെയ്യപ്പെടുന്നത്? അതിന് വി...