പോസ്റ്റുകള്‍

ഏപ്രിൽ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നരകത്തിൽ- എസ്. ജോസഫ്

നരകത്തിൽ- എസ്. ജോസഫ് പ്രശസ്ത ഉത്തരാധുനികകവിയാണ് എസ്.ജോസഫ്. ഉത്തരാധുനിക പരിതോവസ്ഥകളെ തൻ്റെ കവിതകളിൽ വളരെ ഫലപ്രദമായി അദ്ദേഹം ആവിഷ്കരിക്കുന്നു. സ്വത്വസംഘർഷവും ആത്മനിരാസവും സാമൂഹികതയുടെ ഭ്രംശവും ഭോഗപ്രിയതയിൽ നഷ്ടമാകുന്ന പ്രതിബദ്ധതയും മൂല്യത്തകർച്ചയുമൊക്കെ പല കവിതകളിലും അദ്ദേഹം വിഷയമാക്കിയിട്ടുണ്ട്. മഹത്തായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മഹത്തായ ചിന്തകളുടെയും വിളർച്ചകൾ ഉത്തരാധുനിക സമൂഹം അഭിമുഖീകരിച്ച യാഥാർത്ഥ്യമാണ്. കവികൾ കാലിക യാഥാർത്ഥ്യങ്ങളോടു സമരസപ്പെടുന്നവരും തങ്ങളുടെ ഉത്കണ്ഠകളും വ്യഥകളും കവിതകളിലൂടെ വരച്ചുകാട്ടുന്നവരുമാണ്. എസ്. ജോസഫിൻ്റെ ‘ നരകത്തിൽ ’ എന്ന കവിതയിലും ഉത്തരാധുനിക സമൂഹത്തിൻ്റെ സങ്കീർണ്ണതകൾ കൊണ്ടുവരുന്നുണ്ട്. കവി എന്ന സ്വത്വം മുൻനിർത്തി സമൂഹത്തിലെ മേൽത്തട്ടിലുള്ളവർ തന്നോടു കാണിച്ച ഇഷ്ടവും സൗജന്യമനസ്ഥിതിയും ആഖ്യാനം ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള വേർതിരിവുകൾ സമൂഹത്തിലെ വരേണ്യരെ-ശ്രേഷ്ഠസ്ഥാനത്തുള്ളവരെ- അലട്ടുന്നില്ല. സാമ്പത്തികമായ ഉന്നതി ഇത്തരം വേർതിരിവുകളെ അപ്രസക്തമാക്കുന്നു. സമൂഹത്തിൽ വേറിട്ട അനുഭവം പങ്കിടുന്ന കവികളെപ്പോലുള്ളവരെ - കലാകാര...

മാത്യു അർണോൾഡും ന്യൂമാനും വിവർത്തനവും

മൂലാനുസാരിത്വസിദ്ധാന്തവും              പണ്ഡിത പരിതോഷവാദവും ആംഗലേയസാഹിത്യത്തിലെ പ്രശസ്ത കവിയും നിരൂപകനുമാണ് മാത്യു അർണോൾഡ് (1822-1888). മാത്യു അർണോൾഡിൻ്റെ സർഗ്ഗപ്രതിഭയും നിരീക്ഷണങ്ങളും വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. വിവർത്തനസാഹിത്യത്തെ സംബന്ധിച്ചും ഔപചാരികമായ ചിന്തകൾ അദ്ദേഹത്തിൻ്റേതായുണ്ട്. ‘ മെറോപ്’ എന്ന തൻ്റെ കൃതിയുടെ ആമുഖത്തിലാണ് സ്വന്തം വിവർത്തനചിന്തകൾ പ്രകാശിപ്പിച്ചത്. മൂലകൃതിയുടെ രചയിതാവിൻ്റെ പ്രതിഭയെയും വിവർത്തക പ്രതിഭയെയും അദ്ദേഹം തുലനം ചെയ്തു. എന്നിട്ട് ഒരു നിഗമനത്തിലെത്തി. മൂലഗ്രന്ഥകാരൻ്റെ പ്രതിഭയുടെ താഴത്തെപ്പടിയിലാണ് വിവർത്തകപ്രതിഭ നിലകൊള്ളുന്നത്. തൻ്റെ മനസ്സിലേക്കു കടന്നു വരുന്ന വിഷയം സഹജമായി ആവിഷ്കരിക്കാൻ മൂലഗ്രന്ഥകാരനു മാത്രമാണ് സാധിക്കുക. വിവർത്തകന് അതു സാധിക്കില്ല. നേരിട്ട് ഉൾക്കൊള്ളാനാകാത്ത വിഷയം ഭംഗിയായി അവതരിപ്പിക്കാനുമാകില്ല. ഇത് വിവർത്തകൻ നേരിടുന്ന മുഖ്യപ്രശ്നവും വിവർത്തനത്തിനുളവാകുന്ന ദോഷവുമാകുന്നു. മാത്യു അർണോൾഡ് വിവർത്തനത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ കാരണം പ്രൊഫസർ ഫ്രാൻസീസ് ന്യൂമാനാണ് (Francis New mann, 1805-1897). അദ്ദേഹം ...

മേഘസന്ദേശം: കാളിദാസൻ

മേഘസന്ദേശം: കാളിദാസൻ വിവ: തിരുനെല്ലൂർ കരുണാകരൻ  കാളിദാസൻ്റെ ഭാവനയുടെ ഉദാത്തമായ പ്രകാശനരംഗമാണ് മേഘസന്ദേശം. സന്ദേശകാവ്യങ്ങൾക്കു മാർഗ്ഗദർശിയായ ഈ സംസ്കൃതകാവ്യത്തെ അതിശയിക്കുന്ന കാവ്യങ്ങളൊന്നും ഒരു ഭാഷയിലുമുണ്ടായില്ല. അതിനാൽ മേഘസന്ദേശപരിഭാഷകൾക്ക് ലോകസാഹിത്യത്തിൽ വിശേഷിച്ചൊരു സ്ഥാനമുണ്ട്. മേഘസന്ദേശപരിഭാഷകളെക്കുറിച്ചെഴുതിയ ഡോ. ഇ.വി.എൻ. നമ്പൂതിരി മേഘസന്ദേശപരിഭാഷ എന്ന വിഷയം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ എടുത്തു പറയുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് വിശേഷിച്ചുള്ളത്. ഒന്നാമതായി, മേഘസന്ദേശത്തിന് അനവധി തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. വൃത്താനുവൃത്ത തർജ്ജമ, പദാനുപദ തർജ്ജമ, സ്വതന്ത്രതർജ്ജമ, ഏകദേശ തർജ്ജമ, അനുകരണം, പുന:സൃഷ്ടി എന്നിങ്ങനെയുള്ള തർജ്ജമ പ്രകാരങ്ങളെല്ലാം അതിനുണ്ടായിട്ടുണ്ടു്. രണ്ടാമതായി, വിവർത്തനത്തിൻ്റെ ഭാഷാശാസ്ത്ര വശങ്ങളെക്കുറിച്ചു പഠിക്കാനും ഇതുപകാരപ്പെടും. കാളിദാസൻ്റെ മേഘസന്ദേശം മന്ദാക്രാന്ത വൃത്തത്തിലാണ്. [17 അക്ഷരം.] എന്നാൽ മൂലകൃതിയേക്കാൾ അക്ഷരങ്ങൾ അധികം വരുന്ന വൃത്തത്തിലാണ് പ്രസിദ്ധ തർജ്ജമകളിൽ പലതും. വി. ചന്ദ്രബാബു, ടി.ആർ. നായർ എന്നിവർ മന്ദാക്രാന്തയിൽ തന്നെയാണ് പരിഭാഷ നിർവഹിച്ചിട...