പോസ്റ്റുകള്‍

സെപ്റ്റംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉടുപ്പ് (കവിത)

ഈ ഉടുപ്പില്‍ എന്താണ് ഇത്ര അഴുക്ക്  ? കരിയും കറയും പിടിച്ച് ചോരയും ചെളിയും കെട്ടി ഛിന്നഭിന്നമായി കിടക്കുകയാണല്ലോ, പാതയോരത്ത്. ഓര്‍ത്തു നോക്ക്, പറ്റിയതെന്ത് ? ശരിയാണ്.... അല്പം മുമ്പ്.... ഇതണിഞ്ഞ  ആള്‍ അല്പം മുമ്പ് കൊല്ലപ്പെട്ടു. ബോംബും, വെട്ടുകത്തിയും. ചുറ്റിലും വെള്ളരിക്കാത്തലയന്മാര്‍ നോക്കുകുത്തികള്‍, കയ്യില്‍ സാറ്റലൈറ്റുകളുമേന്തി നിര്‍വികാരതയോടെ മരണക്കാഴ്ച മഹോത്സവമാക്കി ... നാടൊരു നിമിഷം.... ഒഴുകി അലകടലായെത്തി. എല്ലാവരും സ്മാര്‍ട്ടായതിനാല്‍ ആരും മരിച്ചവനെക്കുറിച്ചോര്‍ത്തില്ല, ആത്മാവിനെക്കുറിച്ചോര്‍ത്തില്ല, ഒഴുകുന്ന ചോരപ്പുഴയില്‍ കണ്ണുകള്‍ പൂഴ് ത്തി മരണപ്പിടച്ചിലില്‍ വീഡിയോ  നട്ട് ദൃശ്യം ഒപ്പി,ഒപ്പിയിരുന്നു .....

ഡോ.എസ് രാധാകൃഷ്ണന്‍ , സാമൂഹിക ബോധത്തിന്റെ അമരക്കാരന്‍ (ലേഖനം)

ഇമേജ്
ഡോ.എസ് രാധാകൃഷ്ണന്‍ , സാമൂഹിക ബോധത്തിന്റെ   അമരക്കാരന്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്മന്‍ അസാമാന്യ ധൈഷണിക പ്രതിഭയായിരുന്നു. വിദ്യയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ, അതിലൂടെ ഭാരതത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ അപാരപ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്. സമൂഹത്തെ നവീകരിക്കാനും ബോധവത്കരിക്കാനും വിശാലഹൃദയമുള്ള ഗുരുക്കന്മാരാണ് ആവശ്യം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നല്ല അദ്ധ്യാപകന്‍ സമത്വ വീക്ഷണമുള്ളവനായിരിക്കും. ജാതിയുടേയോ മതത്തിന്റേയോ കക്ഷി രാഷ്ട്രീയത്തിന്റേയോ പ്രാദേശികതയുടേയോ തുലാസ്സില്‍ അയാള്‍ സമൂഹത്തെയോ വ്യക്തികളേയോ  വിദ്യാര്‍ത്ഥികളെയോ ഒരിക്കലും അളക്കില്ല. സമൂഹത്തിനു പരിക്കുപറ്റുന്ന എല്ലാ ചിന്തകളില്‍ നിന്നും അയാള്‍ അകന്നുനില്ക്കുകയും അതിന്റെ ഭദ്രത ഊടുംപാവും പോലെ കാത്തുസൂക്ഷിക്കാന്‍ ബദ്ധപ്പെടുകയും ചെയ്യുന്നു. മൂല്യങ്ങളുടെ സ്ഥാപകനും സൂക്ഷിപ്പുകാരനും ആണ് നല്ല അദ്ധ്യാപകന്‍. സമൂഹത്തിലെ ഇത്തിളുകള്‍ക്കെതിരേ സദാ ജാഗ്രതയുള്ളവനാണ് അയാള്‍.. സമചിത്തതയുള്ള മനസ്സിന്റെ ഉടമകളാണ് നല്ല അദ്ധ്യാപകര്‍. പഴയകാല ഗുരു - ശി‍ഷ്യ

ജെറമി കോര്‍ബിന്‍ - ഇംഗ്ളണ്ടിന്റെ ശംഖൊലി

ഇമേജ്
ജെറമി കോര്‍ബിന്‍ - ഇംഗ്ളണ്ടിന്റെ ശംഖൊലി യൂറോപ്പിലെ മുടിചൂടാമന്നരാണ്  ഇംഗ്ളണ്ട്. പ്രത്യക്ഷത്തില്‍ മാറ്റമോന്നും കാണാന്‍ സാധിക്കില്ലെങ്കിലും അന്തരാ വലിയ പരിവര്‍ത്തനം അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ തെളിവാണ്  ജെറമി കോര്‍ബിന്‍  എന്ന ലേബര്‍ പാര്‍ട്ടിയുടെ  പിന്‍നിര നേതാവിന്  കൈവന്ന പാര്‍ട്ടിയുടെ നേതൃപദവി. ലോകം വളരെ അസ്വസ്ഥഭരിതമായി മുന്നോട്ടു പോവുകയാണ്. 1990 കളില്‍ ആരംഭിച്ച ആഗോളീകരണ നയങ്ങള്‍ പുഷ്ടിപ്പെടുത്തിയത് ആത്യന്തികമായി കുത്തകകളെയും വരേണ്യ വിഭാഗങ്ങളെയുമാണ്...മുതലാളിമാര്‍, സമൂഹത്തിലെ പ്രമാണിമാര്‍, ബിസിനസ്സുകാര്‍, അവരുടെ കൈയാളുകളായി മാരിയ രാഷ്ടീയക്കാര്‍.... എന്നാല്‍ അതേ സമയം സാധാരണക്കാരന്റെ ജീവിത നില എല്ലാ രാജ്യങ്ങളിലും ദയനീയമായി  തുടരുകയാണുണ്ടായി ട്ടുള്ളത്.  അതേ പോലെ, സാമ്രാജ്യത്വം അതിന്റെ ബലിഷ്ഠകരങ്ങളാല്‍ ഇതരരാജ്യങ്ങളിലേക്കുള്ള അധിനിവേശം തുടര്‍ന്നുകൊണ്ടിരുന്നു. അതിന്ന് അവര്‍ ചാര്‍ത്തിക്കൊടുത്ത ഓമനപ്പേരാണ്, തീവ്രവാദവിരുദ്ധ പോരാട്ടം. അതിനുള്ള വികാരം സൃഷ്ട്ടിക്കാന്‍ അവര്‍ക്കു വേഗം കഴിഞ്ഞു. 2001 സംപ്തംബര്‍ 11 ന് അമേരിക്കന്‍ ഐക്യനാടുകളിലെ  തന്ത്രപ്രധാന കേന്ദ്രങ്ങളിൽ റാ

എ.പി.ജെ. അബ്ദുള്‍ കലാം, ഭാരതത്തിന്റെ ആധുനിക ഭഗീരഥന്‍ (അനുസ്മരണക്കുറിപ്പ്)

ഇമേജ്
ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന് തലയെടുപ്പോടെ നില്ക്കാം.ഏതൊക്കെ കാര്യങ്ങളില്‍ ? ഒന്ന്, ബഹിരാകാശ ഗവേഷണത്തില്‍ ലോകത്തില്‍ ഒന്നാം കിടയായി നാം മാറിക്കഴിഞ്ഞു. അത് അഭിമാനകരമാണ്. ഹിമാലയത്തോളം ഔന്നത്യം നമ്മള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊന്ന്, എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍. അദ്ദേഹം തന്നെയാണ് ലോകത്തില്‍ ഒന്നാം കിടയാക്കി  നമ്മെ മാറ്റിയത്. എന്നാല്‍ ഇന്നു നാം ദു​ഖിക്കുന്നു.ഏതെങ്കിലും ഒരു പ്രദേശമല്ല, ഭാരതമൊട്ടാകെ വിലപിക്കുകയാണ്. എന്തേ ? നമുക്ക് നമ്മുടെ ആധുനിക ഭാരതവിധാതാവിനെ  നഷ്ടമായിരിക്കുന്നു. സ്വപ്നങ്ങളിലേക്കും കര്‍മ്മ കാണ്ഡങ്ങളിലേക്കും നമ്മെ കൈപിടിച്ചുയര്‍ത്തിയ ആ മഹാനുഭാവന്റെ ആത്മാവിന് നമുക്കു പ്രണാമം അര്‍പ്പിക്കാം.       വളരെയേറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു കലാമിന്റെ കുട്ടിക്കാലം. അവുല്‍ പക്കീര്‍ ജയ്നുലാബുദീന്‍ അബ്ദുല്‍ കലാം  എന്നു മുഴുവന്‍ പേര്. ൧൯൩൧ (1931)ഒക്ടോബറില്‍ തമിഴ്നാട്ടിലെ രാമേശ്വരത്തു ജനനം. അച്ഛന്‍ വള്ളങ്ങള്‍ തയ്യാറാക്കി മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് നല്കികിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് കലാം വിദ്യാഭ്യാസം നിര്‍വഹിച്ചത്. രാമേശ്വരം രാമനാഥപുരത്തുള്ള സ്കൂളില

Refugiado.........( കവിത)

ഇമേജ്
refugiado.. .. ആർത്തലച്ചുയരുന്ന നെഞ്ചിൻ തിരകളിൽ ഓമൽക്കൂടുകൾ ചമച്ച്, ഇരുമ്പുകോട്ടകളെ വകഞ്ഞുമാറ്റി, കണ്ണീരിൻ മകരാസ്ത്രങ്ങളിൽ പുകയുന്ന രോഷം തൊടുത്ത്, ഊഷരതയുടെ ഫണങ്ങളെ ചേർത്തണച്ച്, പ്രയാണത്തിൻ തുരുത്തിൽ, നാടും ഭാഷയും വംശവും മതവും പരിരക്ഷിക്കാതെ, പ്രതീക്ഷകളെ  ഇരുണ്ട കൃഷ്ണമണികളാക്കി സ്നേഹത്തിൻ കയങ്ങളിൽ ഉയിരിൻ ഗീതമാക്കി, കൊടിയ പാപത്തിൻ ചൂർണ്ണിക നേരെ വിരൽചൂണ്ടി വിശ്വമെമ്പാടും പുകയായു് പകയുടെ മേട മറച്ചു് അവർ,  പേരില്‍ അഭയാര്‍ത്ഥികള്‍, പടരുകയാണ്.... ആസുരതയുടേയും അവജ്ഞയുടെയും വെറുപ്പിന്‍റേയും തീനാളങ്ങൾക്കെതിരേ, ലോകർ  ചാട്ടുളിയുമായി ഇറങ്ങിത്തിരിക്കുന്ന കാലം ഉടൻ ആഗതമാകും.....

ജാഗ്രത... (കവിത)

ഇമേജ്
  ജാഗ്രത... ചിത്രത്തൂണിൽ ചിത്രവധത്തിന്റെ ദൃശ്യങ്ങൾ സൂക്ഷ്മമായി നോക്കിയാൽ കാണാം. കൊട്ടാരക്കെട്ടിലും പടിവാതില്ക്കലും രക്തം തളം കെട്ടി നില്ക്കുന്നത് അറിയണമെങ്കിൽ സൂക്ഷ്മദർശിനി വേണം. കറപിടിച്ച കസേലകളിലെ പശിമ ,  അസ്ഥിയും മജ്ജയും കറുത്ത  നിറത്തിലരച്ചുചേർത്ത കൊഴുപ്പിന്റെ ബാക്കിയെന്നു വിളിച്ചോതുന്നു പുണ്യകാല രാക്കണ്ണുകൾ. നിന്റെ മെയ്യ്.... അതിന്റെ നിറവും കരുത്തും തുടുതുടെ കുടിക്കുന്ന ചോരയുടെയും തിന്നുതഴുക്കുന്ന മാംസത്തിന്റെയും കുടിച്ചു തിമിർക്കുന്ന വീഞ്ഞിന്റെയും കടപ്പത്രം. വിറ്റുതുലയ്ക്കുമ്പോൾ ബോധം കെട്ട ഒച്ചുകളെ നിലത്തിഴയാൻ വിടരുത്. അവ കാലത്തിന്റെ പഴുതിലൂടെ നിന്റെ നാക്കിൽ ശവപ്പശയൊട്ടിക്കും...... ജാഗ്രത..... ജാഗ്രത....

ജീവിക്കുന്നത്...(കവിത)

ഇമേജ്
ജീ വിക്കുന്നത് കൊലചെയ്യപ്പെടാനല്ല കൊലചെയ്യാനുമല്ല . തളിരിന്റെ പുതുമയില്‍, പൂക്കളുടെ സൌരഭ്യത്തില്‍, ആത്മാവ് നിറക്കാനാണ്. ജീവിക്കുന്നത്, സഹജരെ വെറുക്കാനല്ല. സ്നേഹത്താല്‍ മണലാരണ്യം കാമദമാക്കുന്നതിനാണ്. മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും വ്യത്യസ്ത പാതകളുടെ മുദ്രകള്‍ മാത്രം. പ്രകാശപൂരിതമായ താരകളില്‍ അവ ഒന്നുചേരുന്നു. ഏതു വഴിയായാലും ലക്ഷ്യം ഒന്നു തന്നെ. ജീവിക്കുന്നത് നമുക്കിഷ്ടമായ രഥ്യകള്‍ തേടാനും അതിരുകളില്ലാത്ത ആകാശത്തില്‍ ആനന്ദിക്കാനുമാണ് ......... ഒരു വേടനും അതു തടയാനാവില്ല..

ഒരു ‍ടാബ്ളോയും അതുയര്‍ത്തിയ വിചാരങ്ങളും (ലേഖനം)

ഇമേജ്
ആ ഫ്ളോട്ടില്‍ എന്തുണ്ട് ? കേ രളത്തിന്‍റെ ശാപം എന്നു പറയുന്ന ഒരു കാര്യം കേരളത്തിലെ ഇന്നത്തെ സമുദായനേതാക്കന്മാരുടെ വിവരമില്ലായ്മയാണ്. അവര്‍ പുര്‍ണ്ണമായും ചരിത്രതമസ്കരണം നടത്തുന്നതില്‍ ജാഗരൂകരാണ്. ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ടു മാത്രമേ അവര്‍ക്കു നിലനില്പുള്ളൂ ഇപ്പോള്‍ ചര്‍ച്ചാ വിഷയം എസ് എന്‍ ഡി പി ആയതിനാല്‍ നമുക്ക് അവിടെ നിന്നും ആരംഭിക്കാം. 1903 ല്‍ ആണ് പ്രസ്തുത സംഘടന രൂപം കൊള്ളുന്നത്. 1891 ലെ മലയാളി മെമ്മോറിയല്‍ കാലഘട്ടത്തില്‍ മാസംഅഞ്ചു രൂപായോ അതിനു മേലോഉള്ള ഒരു ഈഴവനെങ്കിലും തിരുവിതാംകൂര്‍ ഗവണ്മെന്‍റ് സര്‍വീസില്‍ ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.  387176 ജനങ്ങള്‍ ഉള്ള പ്രസ്തുത സമുദായത്തില്‍ യൂണിവേഴ്സിറ്റി പരീക്ഷ ജയിച്ച രണ്ടു പേരേ ഉള്ളൂ എന്ന് സര്‍ക്കാര്‍ കണക്ക്.  വിദ്യാവിഹീനരും സ്വന്തം തൊഴിലുകളായ കൃഷി, കയര്‍പിരിവ്,തെങ്ങുചെത്ത് മുതലായവയില്‍ തൃപ്തിപ്പെട്ടുള്ളതുമായ ഒരു സമുദായത്തെ അടിമുടി പരിഷ്കരിക്കുന്നതിനാണ് നാരായണഗുരു മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത്. അതിന്റെ ലക്ഷ്യ സാദ്ധ്യത്തിനു വേണ്ടിയാണ് എസ് എന്‍ ഡി പി രൂപീകരിച്ചതും. അപ്പോഴും ധനികരായ ഈഴവ- തിയ്

എഴുത്തുകാരോട് അനുഭാവം പുലര്‍ത്തുക (ലേഖനം)

ഇമേജ്
       യഥാര്‍ത്ഥത്തില്‍ ഭയമാണ്. ആരോടു സംസാരിക്കുമ്പോഴും വല്ലാത്ത പേടി വേട്ടയാടുന്നു. എന്തിനെയാണ് പേടിക്കുന്നത് ? രാഷ്ട്രീയക്കാരെ ? ഓ... അതുണ്ട്. പക്ഷേ അതിനേക്കാളും പേടിയാണ്  മതങ്ങളെയും ജാതികളെയും കുറിച്ചു പറയുമ്പോള്‍.     ക്ളാസ്സില്‍ പാഠം വിശദീകരിക്കേ ലോകസംഭവങ്ങളും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും വിശദീകരി ക്കേണ്ടതായിവരും.  അതൊക്കെ ശരി തന്നെ. സന്ദര്‍ഭസൂചിയായി എന്തെങ്കിലും മതത്തെക്കുറിച്ചു പറയേണ്ടി വരുമ്പോള്‍ വളരെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടം. കയ്യോ കാലോ പോകും. ശിരസ്സു തന്നെ അറ്റുവെന്നു വരാം. ഇറച്ചിക്കോഴി പോലെ മനുഷ്യന്റെ കഴുത്തറുക്കുന്ന ദൃശ്യങ്ങളാണല്ലോ വാട്സ് അപ്പിലും ഫേസ് ബുക്കിലും ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്ക്കുന്നത്.    ലോകത്തില്‍ നൃശംസത ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. മാനവികതയും മനുഷ്യത്വവും അന്യമായിത്തീരുന്നു. മതങ്ങളിലെ മഹത്തായ ആശയങ്ങളല്ല ഇന്ന് പ്രചരിപ്പിക്കുന്നത്. കുടിലത കാട്ടാനായി കാട്ടാളന്മാരുടെ കാട്ടു നീതികളാണ് . ഇസ്ളാമിക് സ്റ്റേറ്റ് എന്ന  സംഘടന ലോകാധിപത്യം സാധിക്കുവാന്‍ വിരോധികളായ സ്ത്രീകളുടേയും  പുരുഷന്മാരുടേയും  കഴുത്തറുക്കുകയാണ്. ഇറാഖ് കുവൈത്ത്