സാംസ്‌കാരികസന്ദര്‍ഭം(Cultural Context) സംസ്‌കാരപഠനത്തില്‍
സാംസ്‌കാരികസന്ദര്‍ഭം(Cultural Context) സംസ്‌കാരപഠനത്തില്‍ പ്രഗത്ഭനായ സാംസ്‌കാരികസൈദ്ധാന്തികനാണ് റെയ്‌മണ്ട് വില്യംസ്. സാംസ്‌കാരികസന്ദര്‍ഭം, സാമൂഹികസന്ദര്‍ഭം എന്നീ ആശയങ്ങള്‍ക്ക് അര്‍ത്ഥവത്തായ സംഭാവനകളാണ് അദ്ദേഹം നല്‌കിയിട്ടുള്ളത്. സംസ്‌കാരമെന്നത് വരേണ്യ സാംസ്‌കാരികോല്‍പ്പന്നങ്ങളോ (Cultural Artifacts) വരേണ്യ/ ഉന്നതകലയോ അല്ല, അത് സമഗ്രമായ ജീവിതരീതിയാണെന്ന് വില്യംസ് സിദ്ധാന്തിച്ചു. അതായത്, ഉന്നത(വരേണ്യ)കലയോ, വരേണ്യ ബൗദ്ധികനേട്ടങ്ങളോ മാത്രം സംസ്‌കാരമുദ്രകളായി കല്‌പിക്കപ്പെടുന്ന അവസ്ഥയില്‍ നിന്നും സംസ്‌കാരമെന്നത് സമഗ്രമായ ജീവിതരീതി(പാത)യാണെന്ന് (Whole way of Life) അദ്ദേഹം സമര്‍ത്ഥിച്ചുവെന്നര്‍ത്ഥം. ഭൗതികസാഹചര്യങ്ങളും സാമൂഹികബന്ധങ്ങളും ജീവത്തായ അനുഭവങ്ങളും (Lived Experiences) പരുവപ്പെടുത്തിയ ഒരു പ്രക്രിയ അഥവാ ഉല്‍പ്പന്നം എന്ന നിലയ്‌ക്കാണ് വില്യംസ് സംസ്‌കാരത്തെ വീക്ഷിച്ചത്. നിശ്ചലമായതല്ല സംസ്കാരം. ഒറ്റക്കല്ലിൽ തീർത്തതുമല്ല. അതു ചലനാത്മകതയുള്ള, ജീവത്തായ അനുഭവങ്ങളുള്ള, ഭൗതികവും ആത്മീയവുമായ ജീവിതപരിസരത്തില്‍ ആഴത്തില്‍ വേരുറപ്പിച്ച ഒന്നാണ്. എന്താണ് സാംസ്‌കാര...