പോസ്റ്റുകള്‍

സാഹിത്യരൂപങ്ങൾ ചോദ്യാവലി

  കടൽക്കാക്കകൾ എന്ന കവിത അവതരിപ്പിക്കുന്ന സാമൂഹികകാഴ്ചപ്പാടുകൾ എന്തൊക്കെ? സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പരിതാപകരമായ രാഷ്ട്രീയ സാമൂഹികാവസ്ഥയാണ് 'മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സെയും എന്ന കവിതയിൽ - നിരൂപണം തയ്യാറാക്കുക. മൊട്ട എന്ന കവിത അവതരിപ്പിക്കുന്ന പാരിസ്ഥിതികദർശനം എന്ത്? വ്യാഖ്യാനിക്കുക:  കൊള്ളാൻ, വല്ലതുമൊന്നു കൊടുക്കാ - നില്ലാതില്ലൊരു മുൾച്ചെടിയും! ഉച്ചയ്ക്ക് കുടിക്കുവാൻ, പൈപ്പിലുണ്ടല്ലോ വെള്ളം എന്ന് കവി ചിന്തിക്കാൻ കാരണം? 'മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിർ' എന്ന പ്രയോഗത്തിലൂടെ കവി വിവക്ഷിക്കുന്നതെന്ത്?  മണൽക്കാലം എന്ന കവിതയിൽ പുഴ ഏത് ജീവിതാവസ്ഥകളെ പ്രതിനിധീകരിക്കുന്നു? രണ്ടുപേർക്കിടയിൽ ഒരു പുഴ ഒഴുകുന്നുവെന്ന നിരീക്ഷണത്തിൽ കവി എത്തിച്ചേർന്നതെങ്ങനെ? മണൽക്കാലം എന്ന കവിതയിൽ കെ.ജി.ശങ്കരപ്പിള്ള അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകളുടെ പ്രസക്തിയെന്ത്? 'വിശപ്പിന്റെ കാട്ടിരുളിലാളിയ സ്നേഹഖഡ്‌ഗങ്ങള'ന്ന് കവി വിഭാവനം ചെയ്യുന്നതെന്തിനെ? ' നമ്മളും ചൂടി നെറുകയിൽ /യുഗ ദർശനത്തിന്റെ മയിൽപ്പീലിത്തിരുമിഴി'- എപ്രകാരം? കുഞ്ഞുന്നാളിൽ കവി മണലിനെ അനുഭവിച്ചതെങ്ങനെ? lമണൽക്കാലം എന്ന കവിതയി...

കർണ്ണനും പരശുരാമനും

  കർണ്ണനും പരശുരാമനും കു ന്തീപുത്രനായ കർണ്ണൻ ദാനദയാദികളാൽ വളരെ പ്രശസ്തനാണ്. കവച കുണ്ഡലങ്ങളോടെ പിറന്ന കർണ്ണനെ കുമാരിയായിരുന്ന കുന്തി പേടകത്തിലടച്ച് പുഴയിലൊഴുക്കുകയായിരുന്നു. ഒഴുകി വരുന്ന ആ പേടകം അതിരഥനും രാധയ്ക്കും കിട്ടുകയും തേജസ്വിയായ കുട്ടിയെ സന്തോഷപൂർവം വളർത്തുകയും ചെയ്തു. അർജ്ജുനനെ വെല്ലാൻ പോന്ന വിധം ആയുധപ്രയോഗത്തിൽ സമർത്ഥനായ കർണ്ണൻ ദിവ്യാസ്ത്രങ്ങൾ നേടാൻ ആഗ്രഹിച്ചു. ബ്രഹ്മാസ്ത്രം അഭ്യസിക്കാനാണ് കർണ്ണൻ പരശുരാമനെ സമീപിച്ചത്. ഭൃഗുവംശത്തിൽപ്പെട്ട ബ്രാഹ്മണനാണ് താനെന്ന് കർണ്ണൻ കള്ളം പറഞ്ഞു. പരശുരാമൻ കർണ്ണനെ ശിഷ്യനായി സ്വീകരിച്ചു. പരശുരാമൻ്റെ കൂടെ മഹേന്ദ്ര പർവതത്തിൽ വസിക്കുമ്പോൾ കർണ്ണന് ദേവന്മാർ, ഗന്ധർവന്മാർ, അസുരന്മാർ മുതലായവരോട് സമ്പർക്കമുണ്ടായി. അവർക്ക് കർണ്ണൻ പ്രിയങ്കരനായി.  ഒരിക്കൽ ആശ്രമ സവിധത്തിൽ വെച്ച് ഒരു ബ്രാഹ്മണൻ്റെ ഹോമധേനു (പശു)വിനെ അമ്പെയ്തു കൊന്നു. ക്ഷമാപണം നടത്തിയെങ്കിലും കോപിച്ച ബ്രാഹ്മണൻ, ഈ ദുഷ്കർമ്മത്തിൻ്റെ ഫലം അനുഭവിക്കുമെന്ന് പറഞ്ഞു. ശത്രുവിനോട് ഏറ്റുമുട്ടുമ്പോൾ നിൻ്റെ രഥചക്രം ഭൂമിയിൽ പൂണ്ടു പോകും. കർണ്ണൻ അപേക്ഷിച്ചെങ്കിലും ബ്രാഹ്മണൻ ശപഥം പിൻവലിച്ചില്ല. കർണ്ണൻ്...

ദൃശ്യകലാസാഹിത്യം: ചോദ്യാവലി

മുന്നൂറു വാക്കിൽ കവിയാതെ ഉത്തരമെഴുതുക 1. നാടകീയതയുടെ മൂർത്താവിഷ്കാരമാണ് നളചരിതം ആട്ടക്കഥ - വിശദമാക്കുക. 2. നളചരിതം ആട്ടക്കഥയ്ക്ക് മലയാളനാടകവുമായുള്ള സംബന്ധം വിവരിക്കുക. 3.നളചരിതം രണ്ടാംദിന കഥ സംഘർഷാത്മകത മുറ്റിയ രംഗങ്ങളാൽ ദീപ്തമാണ്.- വിശദമാക്കുക. 4. കലി ബാധിച്ച വ്യക്തിയും സമൂഹവും പതനത്തിലേക്കുള്ള പാതയിലാണ് എന്ന കാഴ്ചപ്പാട് നളചരിതത്ത മുൻനിർത്തി അവലോകനം ചെയ്യുക. 5. ഉദാത്തമായ ഹാസ്യത്തിൻ്റെയും ഉന്നതമായ സാമൂഹികവിമർശത്തിൻ്റെയും പ്രതിനിധാനമാണ് കുഞ്ചൻ നമ്പ്യാർ കൃതികൾ - സഭാ പ്രവേശത്തെ ആധാരമാക്കി വിവരിക്കുക. 6.കേരളീയമായ സാമൂഹിക ജീവിതവും തനിമയും നമ്പ്യാർ കൃതികളിൽ എപ്രകാരമാണ് പ്രത്യക്ഷമാകുന്നത്? 7. നമ്പ്യാരുടെ ഭാഷാഭിമാനം മലയാളികൾക്ക് മാതൃകയാകുവാൻ കാരണമെന്ത്? മാതൃഭാഷയും സമൂഹവും എന്ന വിഷയത്തിൽ ഈ പ്രശ്നം ചർച്ച ചെയ്യുക. 8. നമ്പ്യാരുടെ ഫലിതബോധം / ഹാസ്യാത്മകത അദ്ദേഹത്തിൻ്റെ കൃതികൾക്ക് വിമർശസ്വഭാവം നല്കുന്നു എന്ന അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?  9. സമൂഹത്തെ യഥാതഥമായി അവതരിപ്പിക്കാൻ സമർത്ഥനാണ് കുഞ്ചൻ നമ്പ്യാർ. പാഠഭാഗത്തെ ആധാരമാക്കി വിശദമാക്കുക. 10.ഇന്ദ്രപ്രസ്ഥത്തിലെ സഭ കാണാൻ പുറപ്പെട്ട ദുര്യോധ...

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

  കുഞ്ചൻ നമ്പ്യാർ മലയാളികൾക്കെല്ലാം സുപരിചിതനായ കവിയാണ് കുഞ്ചൻ നമ്പ്യാർ. മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച, ചിന്തിക്കാനും പ്രതികരിക്കാനും പ്രോത്സാഹിപ്പിച്ച ശ്രേഷ്ഠകവിയാണ് അദ്ദേഹം. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവിയെന്ന് കുഞ്ചൻ നമ്പ്യാർ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ആക്ഷേപഹാസ്യം ചാലിച്ച സാഹിത്യമധുരത്താൽ മലയാളികളെ വിരുന്നൂട്ടിയ കവി. അധികാരത്തിൻ്റെ അഹംഭാവത്തിനെതിരെ വാക്കുകളെ ചാട്ടുളിയാക്കി.  ഉള്ളുപൊള്ളയായ സാമൂഹികനീതികളെ നവീകരിക്കാൻ പ്രേരിപ്പിച്ചു. തൻ്റെ കവനസാമർത്ഥ്യവും കലാനൈപുണിയും പുതിയൊരു കലയുടെ സ്ഥാപനത്തിന് - തുള്ളൽ - ഹേതുവാക്കുകയും ചെയ്തു. മികച്ച ജനകീയ ദൃശ്യകലാരൂപമായി തുള്ളലിനെ മാറ്റാൻ കുഞ്ചൻ നമ്പ്യാർക്ക് സാധിച്ചു. അദ്ദേഹത്തിൻ്റെ അവതരണമികവുറ്റ ഒരു തുള്ളൽ കാവ്യമാണ് സഭാ പ്രവേശം. ഭാഷയും മറ്റു സവിശേഷതകളും ലളിതസുന്ദരമായ ഭാഷയാണ് തുള്ളലിൻ്റെ സവിശേഷത. വളരെ കഠിനങ്ങളായ സംസ്കൃതപദങ്ങളെ ഒഴിവാക്കി സരളങ്ങളായ ഭാഷാ പദങ്ങൾക്ക് പരമാവധി ഇടംനല്കി. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, നാടൻ പ്രയോഗങ്ങൾ, ഗ്രാമ്യ പദങ്ങൾ മുതലായവ വേണ്ടുവോളം തുള്ളൽ കൃതികളിൽ കാണാം. കടുത്ത സംസ്കൃതത്തിൽ കഥ പറഞ്ഞാൽ ഭടജനങ്ങളാകുന്ന സാധാരണ പ്...

കർണ്ണഭാരം - ഇതിവൃത്തം

ഭാസൻ്റെ ശ്രദ്ധേയമായ ഏകാങ്കമാണ് കർണ്ണഭാരം. മഹാഭാരതത്തെ ഉപജീവിച്ചുകൊണ്ടാണ് കർണ്ണഭാരം എഴുതിയിട്ടുള്ളത്. കർണ്ണഭാരം മേന്മയോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത് പണ്ഡിതനും വിവർത്തകനും കവിയുമായ ചെറൂളിയിൽ കുഞ്ഞുണ്ണി നമ്പീശനാണ്. മഹാഭാരതം കർണ്ണപർവത്തിലെ കഥാഘടനയിൽ ഉചിതമായ പരിവർത്തനങ്ങൾ വരുത്തിയാണ് കർണ്ണഭാരം തയ്യാറാക്കിയിട്ടുള്ളത്. കർണ്ണൻ തൻ്റെ ജന്മസഹജമായ അതിവിശിഷ്ടങ്ങളായ കവചകുണ്ഡലങ്ങൾ പൂർണ്ണമനസ്സോടെ ശരീരത്തിൽ നിന്നും അറുത്തെടുത്ത് അർത്ഥിയായ ബ്രാഹ്മണന് സമ്മാനിക്കുന്നതാണ് ഇതിലെ ഇതിവൃത്തം. കർണ്ണൻ്റെ മഹാമനസ്കതയും ഔദാര്യവും ഈ ദാനകർമ്മത്തിൽ പ്രത്യക്ഷമാകുന്നു.  മഹാഭാരതത്തിൽ നിന്നും രണ്ടു പ്രത്യക്ഷ വ്യതിയാനങ്ങൾ ഈ നാടകത്തിൽ കാണാം. കർണ്ണൻ്റെ തേരാളിയായ ശല്യർ മഹാഭാരതത്തിൽ കർണ്ണൻ്റെ മുഖ്യപ്രതിയോഗിയായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. കർണ്ണനെ മാനസികമായി തളർത്തുന്ന ശല്യർ എതിരാളിയെ പുകഴ്ത്തുകയും ചെയ്യുന്നു. എന്നാൽ കർണ്ണഭാരത്തിൽ തേരാളിയായ ശല്യർ കർണ്ണൻ്റെ തോഴനെന്ന മട്ടിൽ ഏറ്റവും ഹൃദയഹാരിയായാണ് പെരുമാറുന്നത്. മഹാഭാരതത്തിൽ പാണ്ഡവർ വനവാസമനുഷ്ഠിക്കുന്ന സന്ദർഭത്തിൽ സ്വപുത്രനായ അർജുനനെ രക്ഷിക്കാനായി ബ്രാഹ്മണ ...