ദൃശ്യകലാസാഹിത്യം: ചോദ്യാവലി

മുന്നൂറു വാക്കിൽ കവിയാതെ ഉത്തരമെഴുതുക


1. നാടകീയതയുടെ മൂർത്താവിഷ്കാരമാണ് നളചരിതം ആട്ടക്കഥ - വിശദമാക്കുക.


2. നളചരിതം ആട്ടക്കഥയ്ക്ക് മലയാളനാടകവുമായുള്ള സംബന്ധം വിവരിക്കുക.


3.നളചരിതം രണ്ടാംദിന കഥ സംഘർഷാത്മകത മുറ്റിയ രംഗങ്ങളാൽ ദീപ്തമാണ്.- വിശദമാക്കുക.


4. കലി ബാധിച്ച വ്യക്തിയും സമൂഹവും പതനത്തിലേക്കുള്ള പാതയിലാണ് എന്ന കാഴ്ചപ്പാട് നളചരിതത്ത മുൻനിർത്തി അവലോകനം ചെയ്യുക.


5. ഉദാത്തമായ ഹാസ്യത്തിൻ്റെയും ഉന്നതമായ സാമൂഹികവിമർശത്തിൻ്റെയും പ്രതിനിധാനമാണ് കുഞ്ചൻ നമ്പ്യാർ കൃതികൾ - സഭാ പ്രവേശത്തെ ആധാരമാക്കി വിവരിക്കുക.


6.കേരളീയമായ സാമൂഹിക ജീവിതവും തനിമയും നമ്പ്യാർ കൃതികളിൽ എപ്രകാരമാണ് പ്രത്യക്ഷമാകുന്നത്?


7. നമ്പ്യാരുടെ ഭാഷാഭിമാനം മലയാളികൾക്ക് മാതൃകയാകുവാൻ കാരണമെന്ത്? മാതൃഭാഷയും സമൂഹവും എന്ന വിഷയത്തിൽ ഈ പ്രശ്നം ചർച്ച ചെയ്യുക.


8. നമ്പ്യാരുടെ ഫലിതബോധം / ഹാസ്യാത്മകത അദ്ദേഹത്തിൻ്റെ കൃതികൾക്ക് വിമർശസ്വഭാവം നല്കുന്നു എന്ന അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? 


9. സമൂഹത്തെ യഥാതഥമായി അവതരിപ്പിക്കാൻ സമർത്ഥനാണ് കുഞ്ചൻ നമ്പ്യാർ. പാഠഭാഗത്തെ ആധാരമാക്കി വിശദമാക്കുക.


10.ഇന്ദ്രപ്രസ്ഥത്തിലെ സഭ കാണാൻ പുറപ്പെട്ട ദുര്യോധനനും കൂട്ടർക്കും പിണഞ്ഞ അബദ്ധങ്ങൾ എന്ത്?


11. നാടകീയതയും ഇതിവൃത്തബദ്ധതയും കർണ്ണഭാരത്തെ അതിവിശിഷ്ടമാക്കിയിരിക്കുന്നു.- നിരൂപിക്കുക.


12. മഹാഭാരതം കഥയിൽ നിന്നും വരുത്തിയ പരിവർത്തനങ്ങൾ കർണ്ണഭാരത്തിൻ്റെ മാറ്റ് വർദ്ധിപ്പിച്ചിരിക്കുകയാണെന്ന അഭിപ്രായത്തോട് യോജിപ്പുണ്ടോ? വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുക.


13. വീരയോദ്ധാവായ കർണ്ണൻ ഉത്കൃഷ്ടനായ വ്യക്തി കൂടിയാണ് - അപഗ്രഥിക്കുക.


14. കർണ്ണൻ്റെ ധർമ്മിഷ്ഠതയെയും മഹാമനസ്കതയെയും ഇന്ദ്രൻ ചൂഷണം ചെയ്യുന്നതെങ്ങനെ?


15. കൊടിയേറ്റം എന്ന സിനിമ ശിഥിലനായ വ്യക്തിയുടെ ആത്മനൊമ്പരങ്ങൾ എപ്രകാരമാണ് പ്രതിഫലിപ്പിക്കുന്നത്?


16. കേരളത്തനിമയും സാമൂഹികതയും കൊടിയേറ്റത്തിൽ ചർച്ച ചെയ്യപ്പെടുന്നതെങ്ങനെ?


17.തെയ്യവും ചിത്രകലയും തമ്മിലുള്ള പാരസ്പര്യം വിവരിക്കുക.


18.ശില്പഭദ്രതയുടെയും ഏകാഗ്രതയുടെയും ഉത്തമോദാഹരണമാണ് 'ആ മനുഷ്യൻ നീ തന്നെ ' എന്ന നാടകം. പരിശോധിക്കുക.


19. ചക്രവർത്തി, സംഗീതജ്ഞൻ, ഭർത്താവ്, പിതാവ്, കാമുകൻ എന്നീ നിലകളിലുള്ള ദാവീദിൻ്റെ രൂപാന്തരങ്ങൾക്ക് ഇതിവൃത്തത്തിലുള്ള പങ്ക് വിവരിക്കുക.


20. ആത്മസംഘർഷങ്ങളുടെ കുത്തൊഴുക്കാണ് ആ മനുഷ്യൻ നീ തന്നെ എന്ന നാടകത്തെ സവിശേഷമാക്കുന്നത്- നിരൂപിക്കുക.


150 / 100 വാക്കിൽ കവിയാതെ ഉത്തരമെഴുതുക.

(ഒന്നരപ്പുറം / ഒരു പുറം)


സന്ദർഭവും സാരസ്യവും വ്യക്തമാക്കുക:

1. 'കലയും കമലയുമെപ്പോലെ തവ

കലയ മാമപി നീയപ്പോലെ '

2. സൗവർണ്ണഹംസം ചെയ്തൊരു സൗഹൃദമായതു സൗഹൃദമേ

3. പാഥസാം നിചയം വാർന്നൊഴിഞ്ഞളവു

സേതുബന്ധേനോദ്യോഗമെന്തെടോ ?

4. ഇനി ബ്ഭുവി തേ ഗതി പഴുതേ

ശകുനപ്പിഴ തവ ജനിതം

5. 'ഇനിക്കിന്നതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം'

6. ബാഹുജനെന്നുള്ളതേ നമുക്കൊ

ന്നുള്ളു മുറ്റും

7. നാരിയോടും വിജന സംവാസം

നീരസമത്രേ വീരവരാണാം

8. ശീഘ്രം തച്ചുപറിച്ചുകൊണ്ടു നളനോടിത്യൂചിവാൻ പുഷ്കരൻ. പറഞ്ഞതെന്ത്?

9. ക്ഷുൽക്ഷാമോമ്മാത്രവൃത്തിർനിജമഥ വിമൃശൻ വൃത്തമാസ്തേ സ്മശോചൻ

ആരുടെ / ഏതവസ്ഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്?

10. 'വികൃത ഹൃദയ ! ഞങ്ങൾ വികിരങ്ങളല്ലാ'


സഭാ പ്രവേശം


11. ചോറു തിന്മാനിവിടത്തിൽ കൂറു കുന്തീ സുതന്മാരിൽ - ആർക്ക്?

12. ഉറക്കത്തിൽ പണിക്കത്തം തനിക്കുമില്ലെനിക്കുമി -

ല്ലറക്കൊട്ടിലകം പുക്കാൽ നമ്മളെല്ലാമൊരു പോലെ

13.മാനത്തു പറക്കുന്ന പരുന്തു പക്ഷിയെപ്പോലെ

മീനത്തെ കൊക്കിലാക്കിക്കൊണ്ടുപോയേ അറിഞ്ഞീടൂ

14. കാട്ടുമൂർഖപ്പാമ്പിനെക്കൈകൊണ്ടു മെല്ലെത്തലോടിത്തൻ

പാട്ടിലാക്കാമെന്നേ മോഹം മാനുഷന്മാർക്കുളവാമോ?

15. അനക്കാതെന്നുടെ പിമ്പേ നടന്നു പോന്നുകൊള്ളേണം

അനർത്ഥമാർക്കുമില്ലെന്നാലപമാനം വരാനില്ല

16. തങ്ങൾ ചെയ്തീടും ദുരാചാരമെല്ലാം

തങ്ങൾക്കു തന്നെ ഭവിച്ചീടുമല്ലോ


ആ മനുഷ്യൻ നീ തന്നെ

17. കണ്ണുള്ളത് തുറക്കാൻ മാത്രമല്ല അടയ്ക്കാൻ കൂടിയാണ്

18. കണ്ണു തുറന്നാൽ കാണുന്നത് പേടിപ്പിക്കുന്നതാണെങ്കിൽ കണ്ണടയ്ക്കുകയാണ് ഉചിതം.

19. പക്ഷേ, എന്റെ ഗാനം നിന്നു പോയി. എന്റെ ജീവിതം ഉണങ്ങിപ്പോയി. ഞാനിന്നൊരു മരുഭൂമിയാണ്.

20. എന്റെ ജീവിതം ഇതുവരെ ഒരു ഭാഗ്യക്കുറിയായിരുന്നു. - ദാവീദ് ഇപ്രകാരം പറയാൻ കാരണം ?

21. കനാൻ നാട്ടിൽ കുന്നുകളനവധിയുണ്ട് - ഹെർമ്മോൻ ഒന്നു മാത്രമേയുള്ളു

22. വേദനയോടെയാണെങ്കിലും ആ അദ്ധ്യായമവസാനിച്ചു. ഇനി ലോകം നമുക്ക് സ്വതന്ത്രമാണ്.

23. പാപത്തിന്റെ കൂലി മരണമത്രേ.

24. എന്റെ കയ്പുള്ള പാനീയം ഞാൻ കുടിച്ചു തീർക്കും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ