സാഹിത്യരൂപങ്ങൾ ചോദ്യാവലി

 

  1. കടൽക്കാക്കകൾ എന്ന കവിത അവതരിപ്പിക്കുന്ന സാമൂഹികകാഴ്ചപ്പാടുകൾ എന്തൊക്കെ?

  2. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പരിതാപകരമായ രാഷ്ട്രീയ സാമൂഹികാവസ്ഥയാണ് 'മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സെയും എന്ന കവിതയിൽ - നിരൂപണം തയ്യാറാക്കുക.

  3. മൊട്ട എന്ന കവിത അവതരിപ്പിക്കുന്ന പാരിസ്ഥിതികദർശനം എന്ത്?

  4. വ്യാഖ്യാനിക്കുക:

 കൊള്ളാൻ, വല്ലതുമൊന്നു കൊടുക്കാ - നില്ലാതില്ലൊരു മുൾച്ചെടിയും!

  1. ഉച്ചയ്ക്ക് കുടിക്കുവാൻ, പൈപ്പിലുണ്ടല്ലോ വെള്ളം എന്ന് കവി ചിന്തിക്കാൻ കാരണം?

  2. 'മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിർ' എന്ന പ്രയോഗത്തിലൂടെ കവി വിവക്ഷിക്കുന്നതെന്ത്? 

  3. മണൽക്കാലം എന്ന കവിതയിൽ പുഴ ഏത് ജീവിതാവസ്ഥകളെ പ്രതിനിധീകരിക്കുന്നു?

  4. രണ്ടുപേർക്കിടയിൽ ഒരു പുഴ ഒഴുകുന്നുവെന്ന നിരീക്ഷണത്തിൽ കവി എത്തിച്ചേർന്നതെങ്ങനെ?

  5. മണൽക്കാലം എന്ന കവിതയിൽ കെ.ജി.ശങ്കരപ്പിള്ള അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകളുടെ പ്രസക്തിയെന്ത്?

  6. 'വിശപ്പിന്റെ കാട്ടിരുളിലാളിയ സ്നേഹഖഡ്‌ഗങ്ങള'ന്ന് കവി വിഭാവനം ചെയ്യുന്നതെന്തിനെ?

  7. ' നമ്മളും ചൂടി നെറുകയിൽ /യുഗ ദർശനത്തിന്റെ മയിൽപ്പീലിത്തിരുമിഴി'- എപ്രകാരം?

  8. കുഞ്ഞുന്നാളിൽ കവി മണലിനെ അനുഭവിച്ചതെങ്ങനെ?

  9. lമണൽക്കാലം എന്ന കവിതയിൽ മണൽ എന്തൊക്കെ അർത്ഥസാദ്ധ്യതകളാണ് ഉത്പാദിപ്പിക്കുന്നത്?

  10. കുറിപ്പെഴുതുക: അമാവാസി.

  11. കുറിപ്പെഴുതുക: യാത്രാമൊഴി

  12. കുറിപ്പെഴുതുക: എവിടെ ജോൺ

  13. ദി സാഡെസ്റ്റ് പോയം

  14. ചുള്ളിക്കാടിന്റെ കവിതകളുടെ സവിശേഷതകളായി ലേഖകൻ നിരീക്ഷിക്കുന്നതെന്തെല്ലാം?

  15. ജ്യേഷ്ഠനും അനുജനും കായൽക്കരയിൽ ചെന്നിരിക്കാൻ കാരണമെന്ത്?

  16. അമ്മാവനെ സംബന്ധിച്ച എന്ത് കഥ/ അഥവാ സംഭവമാണ് ജ്യേഷ്ഠൻ അനുജനോട് പറഞ്ഞത്?

  17. കാരണവരുടെ ശുദ്ധാശുദ്ധ ചിന്തകളാണ് ഭാവി തലമുറയെ ബന്ധനത്തിലാക്കിയതെന്ന് കവി പറയാൻ കാരണമെന്ത്?

  18. നെല്ലും മോരും കല്ലും കൊണ്ടേ / നെയ്തു നീ പൊതു സംസ്‌കാരം എന്ന് കവി എഴുതുന്നു. വ്യാഖ്യാനിക്കുക.

  19. കടൽക്കാക്കകൾ എന്ന കവിത അവതരിപ്പിക്കുന്ന സന്ദേശം/ ദർശനം?

  20. 'വൈകണ്ഠത്തിൽ കേൾക്കണമത്രെ' എന്ത്?

  21. ചലച്ചിത്രഗാനങ്ങളുടെ വിശിഷ്ടതയായി ശാരദക്കുട്ടി പരാമർശിക്കുന്നതെന്തെല്ലാം?

  22. ലെസ്ലി ഫെഡ്ലറുടെ ആസ്വാദനസിദ്ധാന്തമെന്ത്?

  23. ചലച്ചിത്രഗാനങ്ങൾ കൂട്ടായ്മയുടെ ഉത്പന്നമാണെന്ന് പറയാൻ കാരണം?

  24. ചലച്ചിത്രഗാനങ്ങളോടുള്ള കവികളുടെ സമീപനത്തിലെ ഭിന്നതലങ്ങൾ വിവരിക്കുക.

  25. വൈകിയ വസന്തത്തിന്റെ പുഷ്പങ്ങൾ എന്ന കവിത രചിച്ചതാര്? ആ കവിതയുടെ സവിശേഷതയെന്ത്?

  26. മതേതര വീക്ഷണം പുലർത്തുന്ന ചലച്ചിത്രഗാനങ്ങൾക്ക് ഒരു ഉദാഹരണമെഴുതുക.

  27. മൊട്ട എന്ന കവിതയിലെ പരിസ്ഥിതിദർശനം എന്ത്?

  28. കഴുകൻമല കുട്ടികൾക്ക് പ്രചോദനമായതെപ്രകാരം ?

  29. പില്ക്കാലത്ത് കവിക്ക് കഴുകൻമല അനുഭവവേദ്യമായ തെങ്ങനെ?

  30. ഗോഡ്സെ സമൂഹത്തിലെ ഏതേത് ഘടകങ്ങളെയാണ് പ്രതിനിധാനം ചെയുന്നത്?

  31. രാഷ്ട്രീയക്കാരനായ ഗോഡ്സെയുടെ പെരുമാറ്റരീതികൾ വിവരിക്കുക.

  32. ഗാന്ധിയും ഗോഡ്സെയും എന്ന ആക്ഷേപഹാസ്യ കവിത ലക്ഷ്യമാക്കുന്നത് നിലവിലെ കക്ഷിരാഷ്ട്രീയ സമീപനങ്ങളെയാണ്. വിവരിക്കുക.

  33. ഹേരാം എന്ന മന്ത്രം ഗോഡ്സെയിൽ ഉണ്ടാക്കിയ പ്രതികരണം എന്ത്?

  34. അധികാരകേന്ദ്രീകരണത്തെയും ജനാധിപത്യധ്വംസനത്തെയും അപലപിക്കുന്ന കവിതയായി ഗാന്ധിയും ഗോഡ്സെയും പരിണമിക്കുന്നതെങ്ങനെ?

  35. സത്യധർമ്മാദികൾ കൈവെടിഞ്ഞ കപട രാഷ്ട്രീയത്തെ ഗോഡ്‌സെ പ്രതിനിധീകരിക്കുമ്പോൾ സാധാരണക്കാരന്റെ രാഷ്ട്രീയബോധത്തെ ഗാന്ധിജി പ്രതിനിധീകരിക്കുന്നു. വിലയിരുത്തുക.

  36. ലേബർ റൂം എന്ന നാടകത്തിന് ആസ്വാദനം തയ്യാറാക്കുക.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ