പ്രസാധകൻ്റെ സർവ്വേ : ബിന്ദു കൃഷ്ണൻ
ചുവന്നുതുടുത്ത പ്രണയ കവിതകൾ ഇറങ്ങിയതോടെ വായനക്കാർ പ്രണയബദ്ധരായി. ജീവിതത്തോടും ചുറ്റുപാടിനോടുമുള്ള അഭിനിവേശത്താൽ സ്വയം പ്രണയ കവിതകൾ രചിക്കാൻ തുടങ്ങി. ഭൂമിയിൽ നിന്ന് പറന്നകന്ന് സ്വയം വിസ്മൃതരാകാനുള്ള വെളിച്ചം തേടി പറന്നകന്നു. കാൽപ്പനിക കവിതകളുടെ മാസ്മരികാനുഭൂതിയാകാം കവയിത്രി ഉദ്ദേശിക്കുന്നത്. കവിതകളുടെ ഈ ഭാവപ്പകർച്ചയും പ്രസാധകൻ കണക്കിൽപ്പെടുത്തി.
ഒടുവിലാണ് കറുത്ത കവിതകൾ വന്നത്. മനസ്സിനെയും ശരീരത്തെയും ഇരുട്ടിലാഴ്ത്തുന്ന അനുഭവങ്ങളുടെ തീവ്രത സാക്ഷ്യപ്പെടുത്തുന്ന കവിതകൾ. അതു വായിച്ചവർക്ക് മരിക്കാനാണ് തോന്നിയത്. മരണത്തെക്കുറിച്ചാകയാൽ വകുപ്പില്ലാത്തതിനാൽ നിരോധിക്കപ്പെടാത്ത കവിതകൾ. അവ എന്തും വിഴുങ്ങുന്ന, എന്തിനെയും ഏതിനെയും ആകർഷിക്കുന്ന തമോഗർത്തങ്ങളായി പുസ്തകശാലകളിൽ രൂപം കൊണ്ടു. അതിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടവരൊന്നും സ്വന്തം സ്വത്വചിഹ്നങ്ങളോടെ പുറത്തേക്കു പോയില്ല. കറുത്ത പേജുകളിൽ വെളുത്ത അക്ഷരങ്ങൾ നിറഞ്ഞ പുസ്തകത്തിൻ്റെ പുതിയ പുതിയ പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരുന്നുവെന്ന് പ്രസാധകൻ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിൻ്റെ ക്രൂരത - ആസുരമനോഭാവമുള്ള സമൂഹം എന്നിവ ഇരുട്ട് വർദ്ധിപ്പിച്ചു കൊണ്ടിരുന്നുവെന്നു മനസ്സിലാക്കാം. ആ തമോഗർത്ത സമാന പുസ്തകത്തിൻ്റെ ഒടുവിലത്തെ പതിപ്പിൽ ആത്മഹത്യ ചെയ്ത കവിയുടെ പല പോസിലുള്ള ചിത്രങ്ങളും പലർക്കയച്ച കത്തുകളും ഉണ്ടായിരുന്നു. മരണത്തെ സ്നേഹിക്കുന്നവരായ വായനക്കാർ വരിനിന്നാണ് പുസ്തകം മേടിച്ചത്. റെക്കോഡു വില്പന.
ഇത്രയും വിശകലനം ചെയ്ത പ്രസാധകൻ ഒരു നിഗമനത്തിലെത്തി: സ്വപ്നം, പ്രണയം എന്നിവയേക്കാളും മാർക്കറ്റ് മരണത്തിനു തന്നെ.
മരണത്തിൻ്റെ ദർശനം സങ്കീർണ്ണവും നിത്യവുമാണ്. ജീവിതത്തിൻ്റെ നിറക്കൂട്ടുകളുടെ മീതെ അത് കറുത്ത നിറം ചൊരിഞ്ഞ് ജീവിതത്തിൻ്റെ ക്ഷണഭംഗുരതയെ ന്യായീകരിച്ച് പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നു. മരണമാണ് ശാശ്വത സത്യം. വായനക്കാർ ഇരുട്ടിനെ / കറുപ്പിനെ സ്നേഹിക്കുന്നവരാകുന്നത് സാമൂഹികസാഹചര്യങ്ങൾ കൊണ്ടുമാകാം. കാലത്തിൻ്റെ തിക്തതയാകാം ഇത്തരമൊരു നിലപാടിൽ അവരെയെത്തിച്ചത്.
ganeshanmalayalam@gmail.com9495900209

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ