ചരിത്രപരമായ മാറ്റവും ജീവത്തായ അനുഭവവും റെയ്‌മണ്ട് വില്യംസിന്റെ ദൃഷ്‌ടിയില്‍
ജീവത്തായ അനുഭവവും ചരിത്രപരമായ മാറ്റവും റെയ്‌മണ്ട് വില്യംസിന്റെ ദൃഷ്‌ടിയില്‍ ജീവത്തായ അനുഭവങ്ങളെ മാറ്റത്തിന്റെ വിശാലപ്രക്രിയകളുമായി വില്യംസ് ബന്ധിപ്പിച്ചു. ഏതൊരു ചരിത്രകാലഘട്ടവും മനസ്സിലാക്കപ്പെടുന്നത് ആ കാലഘട്ടത്തില്‍ ജീവിച്ച ആളുകളുടെ ജീവിതാനുഭവങ്ങളിലൂടെയാണ്. ഈ അനുഭവങ്ങള്‍ ആ കാലഘട്ടത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരികാവസ്ഥകളെക്കുറിച്ചും അവയോട് ആളുകൾ പ്രതികരിച്ച രീതികളെ സംബന്ധിച്ചും ഉള്‍ക്കാഴ്‌ച പകരുന്നു. ജീവത്തായ അനുഭവങ്ങള്‍ക്ക് കാലാനുസൃതമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചറിയുന്നതില്‍ വില്യംസ് ഉത്സുകനായിരുന്നു. പെട്ടെന്ന് ദൃശ്യമാകാത്ത, തിരിച്ചറിയാന്‍ സാധിക്കാത്ത രീതികളിലൂടെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ജീവിതാനുഭവങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും പരിണാമം മനസ്സിലാക്കുന്നതില്‍ സുപ്രധാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു പത്രം വായിക്കുമ്പോള്‍ കിട്ടുന്ന അനുഭവം ഇന്ന് പത്രം വായിക്കുമ്പോള്‍ ലഭിക്കുന്നതില്‍ നിന്ന് തുലോം വ്യത്യസ്‌തമാണ് . ഇത്തരം മാറ്റങ്ങള്‍ സംസ്‌കാരത്തിന്റെയും സമുദായത്തിന്റെയും ക്രമാനുസൃതമായ വളര്‍ച്ചയെക്കുറിച്ചു മനസ്സിലാക്കുന്ന...